This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തോടകം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: തോടകം സംസ്കൃത വൃത്തം. ജഗതി ഛന്ദസ്സിലുള്പ്പെടുന്ന വൃത്തമാണിത്. ഒരു വ...) |
|||
വരി 1: | വരി 1: | ||
- | തോടകം | + | =തോടകം= |
സംസ്കൃത വൃത്തം. ജഗതി ഛന്ദസ്സിലുള്പ്പെടുന്ന വൃത്തമാണിത്. ഒരു വരിയില്‍ പന്ത്രണ്ട് അക്ഷരമുള്ള ഛന്ദസ്സാണ് ജഗതി ഛന്ദസ്സ്. പന്ത്രണ്ട് അക്ഷരം നാല് ഗണങ്ങളായി തിരിക്കുമ്പോള്‍ നാലുംസഗണം ആയി വരുന്നതാണ് തോടകത്തിന്റെ ലക്ഷണം. ആദ്യം രണ്ട് ലഘുവും മൂന്നാമത്തേത് ഗുരുവുമായ ഗണമാണ് സഗണം. | സംസ്കൃത വൃത്തം. ജഗതി ഛന്ദസ്സിലുള്പ്പെടുന്ന വൃത്തമാണിത്. ഒരു വരിയില്‍ പന്ത്രണ്ട് അക്ഷരമുള്ള ഛന്ദസ്സാണ് ജഗതി ഛന്ദസ്സ്. പന്ത്രണ്ട് അക്ഷരം നാല് ഗണങ്ങളായി തിരിക്കുമ്പോള്‍ നാലുംസഗണം ആയി വരുന്നതാണ് തോടകത്തിന്റെ ലക്ഷണം. ആദ്യം രണ്ട് ലഘുവും മൂന്നാമത്തേത് ഗുരുവുമായ ഗണമാണ് സഗണം. | ||
- | + | കേദാരഭട്ടന്റെ വൃത്തരത്നാകരം എന്ന ഗ്രന്ഥത്തില്‍ 'ഇഹതോടകമംബുധിസൈഃകഥിതം' എന്നാണ് ലക്ഷണം നല്‍കിയിട്ടുള്ളത്. പിംഗളാചാര്യന്റെ ഛന്ദശ്ശാസ്ത്രത്തില്‍ 'തോടകം സഃ' എന്നു മാത്രമാണ് ലക്ഷണം. വൃത്തരത്നാകരത്തിലെ ലക്ഷണപദ്യത്തിലെ അംബുധി എന്ന പദം (സമുദ്രം എന്ന് അര്‍ഥം) നാല് എന്ന സംഖ്യയെയാണ് ഛന്ദശ്ശാസ്ത്രപ്രകാരം പ്രതിനിധാനം ചെയ്യുന്നത്. നാല് സഗണം എന്നര്‍ഥം. | |
- | + | 'ഇഹതോ/ടകമം/ബുധിസൈഃ/കഥിതം' | |
എന്ന ലക്ഷണംതന്നെ തോടകവൃത്തപ്രകാരമാണ്. ഇതിലെ നാലുഗണവും സഗണമാണ്. മേല്പുത്തൂര് നാരായണഭട്ടതിരിയുടെ നാരായണീയത്തില്‍ കാളിയമര്‍ദനം വര്‍ണിക്കുന്ന ദശകത്തിലെ ആദ്യപദ്യം ഈ വൃത്തത്തിനുദാഹരണമാണ്. | എന്ന ലക്ഷണംതന്നെ തോടകവൃത്തപ്രകാരമാണ്. ഇതിലെ നാലുഗണവും സഗണമാണ്. മേല്പുത്തൂര് നാരായണഭട്ടതിരിയുടെ നാരായണീയത്തില്‍ കാളിയമര്‍ദനം വര്‍ണിക്കുന്ന ദശകത്തിലെ ആദ്യപദ്യം ഈ വൃത്തത്തിനുദാഹരണമാണ്. | ||
- | + | 'അഥവാരിണിഘോരതരം ഫണിനം | |
- | + | പ്രതിവാരയിതും കൃതധീര്ഭഗവാന് | |
- | + | ദ്രുതമാരിഥ തീരഗനീപതരും | |
- | + | വിഷമാരുതശോഷിതപര്ണചയം.' | |
- | + | ഈ വൃത്തത്തിന്റെ താളാത്മകത പ്രത്യേകം ശ്രദ്ധേയമാണ്. |
Current revision as of 10:34, 14 ഫെബ്രുവരി 2009
തോടകം
സംസ്കൃത വൃത്തം. ജഗതി ഛന്ദസ്സിലുള്പ്പെടുന്ന വൃത്തമാണിത്. ഒരു വരിയില്‍ പന്ത്രണ്ട് അക്ഷരമുള്ള ഛന്ദസ്സാണ് ജഗതി ഛന്ദസ്സ്. പന്ത്രണ്ട് അക്ഷരം നാല് ഗണങ്ങളായി തിരിക്കുമ്പോള്‍ നാലുംസഗണം ആയി വരുന്നതാണ് തോടകത്തിന്റെ ലക്ഷണം. ആദ്യം രണ്ട് ലഘുവും മൂന്നാമത്തേത് ഗുരുവുമായ ഗണമാണ് സഗണം.
കേദാരഭട്ടന്റെ വൃത്തരത്നാകരം എന്ന ഗ്രന്ഥത്തില്‍ 'ഇഹതോടകമംബുധിസൈഃകഥിതം' എന്നാണ് ലക്ഷണം നല്‍കിയിട്ടുള്ളത്. പിംഗളാചാര്യന്റെ ഛന്ദശ്ശാസ്ത്രത്തില്‍ 'തോടകം സഃ' എന്നു മാത്രമാണ് ലക്ഷണം. വൃത്തരത്നാകരത്തിലെ ലക്ഷണപദ്യത്തിലെ അംബുധി എന്ന പദം (സമുദ്രം എന്ന് അര്‍ഥം) നാല് എന്ന സംഖ്യയെയാണ് ഛന്ദശ്ശാസ്ത്രപ്രകാരം പ്രതിനിധാനം ചെയ്യുന്നത്. നാല് സഗണം എന്നര്‍ഥം.
'ഇഹതോ/ടകമം/ബുധിസൈഃ/കഥിതം'
എന്ന ലക്ഷണംതന്നെ തോടകവൃത്തപ്രകാരമാണ്. ഇതിലെ നാലുഗണവും സഗണമാണ്. മേല്പുത്തൂര് നാരായണഭട്ടതിരിയുടെ നാരായണീയത്തില്‍ കാളിയമര്‍ദനം വര്‍ണിക്കുന്ന ദശകത്തിലെ ആദ്യപദ്യം ഈ വൃത്തത്തിനുദാഹരണമാണ്.
'അഥവാരിണിഘോരതരം ഫണിനം
പ്രതിവാരയിതും കൃതധീര്ഭഗവാന്
ദ്രുതമാരിഥ തീരഗനീപതരും
വിഷമാരുതശോഷിതപര്ണചയം.'
ഈ വൃത്തത്തിന്റെ താളാത്മകത പ്രത്യേകം ശ്രദ്ധേയമാണ്.