This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാലോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 1: വരി 1:
=ടാലോ=
=ടാലോ=
-
 
Tallow
Tallow
കന്നുകാലികളുടെ ശരീരകലകളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഖരാവസ്ഥയിലുള്ള കൊഴുപ്പ്. ഉയര്‍ന്ന മര്‍ദപരിതസ്ഥിതികളില്‍ ആവിയില്‍ ദഹിപ്പിക്കുമ്പോള്‍ പാടയായി രൂപം കൊള്ളുന്ന കൊഴുപ്പ് വേര്‍തിരിച്ച ശേഷം ജലാംശം നീക്കം ചെയ്ത് ശുദ്ധമായ ടാലോ ഉണ്ടാക്കുന്നു. മണവും സ്വാദുമില്ലാത്ത വെള്ളനിറത്തിലുള്ള ക്രീം ആണിത്. കൊഴുപ്പു വേര്‍തിരിക്കുന്നതിന്റെ മികവും മൃഗത്തിന്റെ ഏത് ശരീരഭാഗത്തില്‍ നിന്ന് ലഭിച്ച കൊഴുപ്പാണ് എന്നതും ആശ്രയിച്ചാണ് ടാലോയുടെ ഗുണനിലവാരം നിര്‍ണയിക്കുന്നത്. ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള ടാലോ ഭക്ഷ്യാവശ്യങ്ങള്‍ക്കും മറ്റിനങ്ങള്‍ സോപ്പിന്റെയും കൊഴുപ്പമ്ലങ്ങളുടെയും ഉത്പാദനത്തിനും ഉപയോഗിക്കുന്നു.

ദീര്‍ഘ ശൃംഖലാ കൊഴുപ്പമ്ലങ്ങളായ ഒളിയിക്, പാമിറ്റിക്, സ്റ്റിയറിക്, ലിനോളിയിക്, പാമിറ്റോളിയിക് എന്നിവയുടെ ഗ്ളിസറൈല്‍ എസ്റ്ററുകളാണ് ടാലോയില്‍ പ്രധാനമായും അടങ്ങിയിട്ടുള്ളത്. വ്യാവസായിക പ്രാധാന്യമുള്ള ഒളിയിക് അമ്ലവും സ്റ്റിയറിക് അമ്ലവും വേര്‍തിരിക്കുന്നത് ഇപ്രകാരമാണ്. ടാലോ ജലാപഘടനത്തിന് വിധേയമാക്കിയ ശേഷം ഉരുകിയ മിശ്രിതം പാത്രങ്ങളിലേക്ക് ഒഴിക്കുന്നു. തണുപ്പിച്ചശേഷം മര്‍ദ്ദമുപയോഗിച്ച് അമര്‍ത്തുമ്പോള്‍ ഒളിയിക് അമ്ലം ദ്രാവകരൂപത്തില്‍ പുറത്തുവരുന്നു. ഖരാവസ്ഥയിലുള്ള ടാലോ പ്രധാനമായും സ്റ്റിയറിക് അമ്ലമാണ്. മറ്റ് അമ്ലങ്ങള്‍ വായു രഹിത സ്വേദനം വഴി വേര്‍തിരിക്കാം. വെളിച്ചെണ്ണയോ മറ്റ് സസ്യഎണ്ണയോ ചേര്‍ത്ത ടാലോ ക്ഷാരവുമായി ചൂടാക്കുമ്പോള്‍ കൊഴുപ്പമ്ലവും ഗ്ളിസറിനും വേര്‍തിരിയുന്നു. കൊഴുപ്പമ്ലങ്ങള്‍ നീക്കം ചെയ്ത ശേഷം കാസ്റ്റിക് സോഡയുമായി പ്രതിപ്രവര്‍ത്തിപ്പിച്ചാണ് സോപ്പുണ്ടാക്കുന്നത്.
+
ദീര്‍ഘ ശൃംഖലാ കൊഴുപ്പമ്ലങ്ങളായ ഒളിയിക്, പാമിറ്റിക്, സ്റ്റിയറിക്, ലിനോളിയിക്, പാമിറ്റോളിയിക് എന്നിവയുടെ ഗ്ലിസറൈല്‍ എസ്റ്ററുകളാണ് ടാലോയില്‍ പ്രധാനമായും അടങ്ങിയിട്ടുള്ളത്. വ്യാവസായിക പ്രാധാന്യമുള്ള ഒളിയിക് അമ്ലവും സ്റ്റിയറിക് അമ്ലവും വേര്‍തിരിക്കുന്നത് ഇപ്രകാരമാണ്. ടാലോ ജലാപഘടനത്തിന് വിധേയമാക്കിയ ശേഷം ഉരുകിയ മിശ്രിതം പാത്രങ്ങളിലേക്ക് ഒഴിക്കുന്നു. തണുപ്പിച്ചശേഷം മര്‍ദ്ദമുപയോഗിച്ച് അമര്‍ത്തുമ്പോള്‍ ഒളിയിക് അമ്ലം ദ്രാവകരൂപത്തില്‍ പുറത്തുവരുന്നു. ഖരാവസ്ഥയിലുള്ള ടാലോ പ്രധാനമായും സ്റ്റിയറിക് അമ്ലമാണ്. മറ്റ് അമ്ലങ്ങള്‍ വായു രഹിത സ്വേദനം വഴി വേര്‍തിരിക്കാം. വെളിച്ചെണ്ണയോ മറ്റ് സസ്യഎണ്ണയോ ചേര്‍ത്ത ടാലോ ക്ഷാരവുമായി ചൂടാക്കുമ്പോള്‍ കൊഴുപ്പമ്ലവും ഗ്ലിസറിനും വേര്‍തിരിയുന്നു. കൊഴുപ്പമ്ലങ്ങള്‍ നീക്കം ചെയ്ത ശേഷം കാസ്റ്റിക് സോഡയുമായി പ്രതിപ്രവര്‍ത്തിപ്പിച്ചാണ് സോപ്പുണ്ടാക്കുന്നത്.

Current revision as of 06:44, 19 ഡിസംബര്‍ 2008

ടാലോ

Tallow

കന്നുകാലികളുടെ ശരീരകലകളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഖരാവസ്ഥയിലുള്ള കൊഴുപ്പ്. ഉയര്‍ന്ന മര്‍ദപരിതസ്ഥിതികളില്‍ ആവിയില്‍ ദഹിപ്പിക്കുമ്പോള്‍ പാടയായി രൂപം കൊള്ളുന്ന കൊഴുപ്പ് വേര്‍തിരിച്ച ശേഷം ജലാംശം നീക്കം ചെയ്ത് ശുദ്ധമായ ടാലോ ഉണ്ടാക്കുന്നു. മണവും സ്വാദുമില്ലാത്ത വെള്ളനിറത്തിലുള്ള ക്രീം ആണിത്. കൊഴുപ്പു വേര്‍തിരിക്കുന്നതിന്റെ മികവും മൃഗത്തിന്റെ ഏത് ശരീരഭാഗത്തില്‍ നിന്ന് ലഭിച്ച കൊഴുപ്പാണ് എന്നതും ആശ്രയിച്ചാണ് ടാലോയുടെ ഗുണനിലവാരം നിര്‍ണയിക്കുന്നത്. ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള ടാലോ ഭക്ഷ്യാവശ്യങ്ങള്‍ക്കും മറ്റിനങ്ങള്‍ സോപ്പിന്റെയും കൊഴുപ്പമ്ലങ്ങളുടെയും ഉത്പാദനത്തിനും ഉപയോഗിക്കുന്നു.

ദീര്‍ഘ ശൃംഖലാ കൊഴുപ്പമ്ലങ്ങളായ ഒളിയിക്, പാമിറ്റിക്, സ്റ്റിയറിക്, ലിനോളിയിക്, പാമിറ്റോളിയിക് എന്നിവയുടെ ഗ്ലിസറൈല്‍ എസ്റ്ററുകളാണ് ടാലോയില്‍ പ്രധാനമായും അടങ്ങിയിട്ടുള്ളത്. വ്യാവസായിക പ്രാധാന്യമുള്ള ഒളിയിക് അമ്ലവും സ്റ്റിയറിക് അമ്ലവും വേര്‍തിരിക്കുന്നത് ഇപ്രകാരമാണ്. ടാലോ ജലാപഘടനത്തിന് വിധേയമാക്കിയ ശേഷം ഉരുകിയ മിശ്രിതം പാത്രങ്ങളിലേക്ക് ഒഴിക്കുന്നു. തണുപ്പിച്ചശേഷം മര്‍ദ്ദമുപയോഗിച്ച് അമര്‍ത്തുമ്പോള്‍ ഒളിയിക് അമ്ലം ദ്രാവകരൂപത്തില്‍ പുറത്തുവരുന്നു. ഖരാവസ്ഥയിലുള്ള ടാലോ പ്രധാനമായും സ്റ്റിയറിക് അമ്ലമാണ്. മറ്റ് അമ്ലങ്ങള്‍ വായു രഹിത സ്വേദനം വഴി വേര്‍തിരിക്കാം. വെളിച്ചെണ്ണയോ മറ്റ് സസ്യഎണ്ണയോ ചേര്‍ത്ത ടാലോ ക്ഷാരവുമായി ചൂടാക്കുമ്പോള്‍ കൊഴുപ്പമ്ലവും ഗ്ലിസറിനും വേര്‍തിരിയുന്നു. കൊഴുപ്പമ്ലങ്ങള്‍ നീക്കം ചെയ്ത ശേഷം കാസ്റ്റിക് സോഡയുമായി പ്രതിപ്രവര്‍ത്തിപ്പിച്ചാണ് സോപ്പുണ്ടാക്കുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B4%BE%E0%B4%B2%E0%B5%8B" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍