This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടയ്ക്കോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ടയ് ക്കോ)
 
വരി 1: വരി 1:
=ടയ് ക്കോ=
=ടയ് ക്കോ=
-
 
Taiko
Taiko
വരി 11: വരി 10:
'നോ' നാടകത്തില്‍ ഉപയോഗിച്ചുവരുന്ന ഷിമെഡയ്ക്കോ ടയ്ക്കോയുടെ മറ്റൊരു രൂപഭേദമാണ്. ഇതിന് നാഴികമണിയുടെ രൂപമാണുള്ളത്. ഈ ടയ്ക്കോ 'നോ'യിലെന്നപോലെ 'കബുകി' യിലും കാഗുറ സംഗീതത്തിലും ഉപയോഗിക്കാറുണ്ട്.
'നോ' നാടകത്തില്‍ ഉപയോഗിച്ചുവരുന്ന ഷിമെഡയ്ക്കോ ടയ്ക്കോയുടെ മറ്റൊരു രൂപഭേദമാണ്. ഇതിന് നാഴികമണിയുടെ രൂപമാണുള്ളത്. ഈ ടയ്ക്കോ 'നോ'യിലെന്നപോലെ 'കബുകി' യിലും കാഗുറ സംഗീതത്തിലും ഉപയോഗിക്കാറുണ്ട്.
-
വീപ്പയുടെ ആകൃതിയിലുള്ള ഒരുതരം ടയ്ക്കോ ആണ് ഓഡ യ്ക്കോ. 'കബുകി'യുടെ വിളംബരസന്ദര്‍ഭത്തില്‍ ഈ വാദ്യമാണുപയോഗിക്കുക. ഇത് ഉപയോഗിക്കാറുള്ള മറ്റൊരു അവതരണസന്ദര്‍ഭം ഉത്സവാഘോഷവേളയാണ്. ചക്രങ്ങളില്‍ ഉറപ്പിച്ചു നിര്‍ത്തിയിട്ടു മാത്രം നീക്കാവുന്ന തരത്തില്‍ വലുപ്പമുള്ള ഒരു വാദ്യമാണിത്.  
+
വീപ്പയുടെ ആകൃതിയിലുള്ള ഒരുതരം ടയ്ക്കോ ആണ് ഓഡയ്ക്കോ. 'കബുകി'യുടെ വിളംബരസന്ദര്‍ഭത്തില്‍ ഈ വാദ്യമാണുപയോഗിക്കുക. ഇത് ഉപയോഗിക്കാറുള്ള മറ്റൊരു അവതരണസന്ദര്‍ഭം ഉത്സവാഘോഷവേളയാണ്. ചക്രങ്ങളില്‍ ഉറപ്പിച്ചു നിര്‍ത്തിയിട്ടു മാത്രം നീക്കാവുന്ന തരത്തില്‍ വലുപ്പമുള്ള ഒരു വാദ്യമാണിത്.  
-
വീപ്പയുടെ ആകൃതിയില്‍ത്തന്നെയുള്ളതും എന്നാല്‍ ഓഡയ്ക്കോ യെക്കാള്‍ ചെറുതും താരതമ്യേന ലോലവുമായ ഒരു ടയ്ക്കോ ആണ് ഹിരാസുരിഡയ്ക്കോ. ഇത് ഒരു സ്റ്റാന്‍ഡില്‍ ഞാത്തിയിട്ടിട്ടാണ് വാദനം നടത്താറുള്ളത്. കബുകിയിലും ജനപ്രിയസംഗീതരൂപമായ സിനോ-ജാപ്പനീസ് സംഗീതത്തിലും ഇതുപയോഗിക്കുന്നു.
+
വീപ്പയുടെ ആകൃതിയില്‍ത്തന്നെയുള്ളതും എന്നാല്‍ ഓഡയ്ക്കോയെക്കാള്‍ ചെറുതും താരതമ്യേന ലോലവുമായ ഒരു ടയ്ക്കോ ആണ് ഹിരാസുരിഡയ്ക്കോ. ഇത് ഒരു സ്റ്റാന്‍ഡില്‍ ഞാത്തിയിട്ടിട്ടാണ് വാദനം നടത്താറുള്ളത്. കബുകിയിലും ജനപ്രിയസംഗീതരൂപമായ സിനോ-ജാപ്പനീസ് സംഗീതത്തിലും ഇതുപയോഗിക്കുന്നു.

Current revision as of 09:15, 16 ഡിസംബര്‍ 2008

ടയ് ക്കോ

Taiko

ജാപ്പനീസ് സംഗീതോപകരണം. വലിയതരം ചര്‍മവാദ്യങ്ങളെ സൂചിപ്പിക്കാനാണ് ഈ പദം പൊതുവേ ഉപയോഗിച്ചുപോരുന്നത്. ജപ്പാനില്‍ മൂന്നുതരത്തിലുള്ള ടയ്ക്കോകള്‍ പ്രചാരത്തിലുണ്ട്. തൊങ്ങലുകള്‍ പിടിപ്പിച്ച ഡഡയ്ക്കോ ആണ് അവയിലൊന്ന്. മറ്റൊന്ന് ത്സുരിഡയ്ക്കോ ആണ്. മൂന്നാമത്തേത് നിനെയ്ഡയ്ക്കോ എന്നാണറിയപ്പെടുന്നത്. ഇവ മൂന്നും ജപ്പാനിലെ കൊട്ടാര സംഗീതശാഖയിലെ പ്രധാന വാദ്യങ്ങളാണ്. ഇവ ഗക്കുഡയ്ക്കോ എന്ന പൊതുനാമധേയത്തിലും അറിയപ്പെടുന്നുണ്ട്.

'നോ' നാടകത്തില്‍ ഉപയോഗിച്ചുവരുന്ന ഷിമെഡയ്ക്കോ ടയ്ക്കോയുടെ മറ്റൊരു രൂപഭേദമാണ്. ഇതിന് നാഴികമണിയുടെ രൂപമാണുള്ളത്. ഈ ടയ്ക്കോ 'നോ'യിലെന്നപോലെ 'കബുകി' യിലും കാഗുറ സംഗീതത്തിലും ഉപയോഗിക്കാറുണ്ട്.

വീപ്പയുടെ ആകൃതിയിലുള്ള ഒരുതരം ടയ്ക്കോ ആണ് ഓഡയ്ക്കോ. 'കബുകി'യുടെ വിളംബരസന്ദര്‍ഭത്തില്‍ ഈ വാദ്യമാണുപയോഗിക്കുക. ഇത് ഉപയോഗിക്കാറുള്ള മറ്റൊരു അവതരണസന്ദര്‍ഭം ഉത്സവാഘോഷവേളയാണ്. ചക്രങ്ങളില്‍ ഉറപ്പിച്ചു നിര്‍ത്തിയിട്ടു മാത്രം നീക്കാവുന്ന തരത്തില്‍ വലുപ്പമുള്ള ഒരു വാദ്യമാണിത്.

വീപ്പയുടെ ആകൃതിയില്‍ത്തന്നെയുള്ളതും എന്നാല്‍ ഓഡയ്ക്കോയെക്കാള്‍ ചെറുതും താരതമ്യേന ലോലവുമായ ഒരു ടയ്ക്കോ ആണ് ഹിരാസുരിഡയ്ക്കോ. ഇത് ഒരു സ്റ്റാന്‍ഡില്‍ ഞാത്തിയിട്ടിട്ടാണ് വാദനം നടത്താറുള്ളത്. കബുകിയിലും ജനപ്രിയസംഗീതരൂപമായ സിനോ-ജാപ്പനീസ് സംഗീതത്തിലും ഇതുപയോഗിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍