This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അക്വിഫോളിയേസി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
116.68.66.142 (സംവാദം)
(New page: = അക്വിഫോളിയേസി = അൂൌശളീഹശമരലമല ഒരു സസ്യകുടുംബം. ഇതില്‍ മൂന്നു ജീനസ്സ...)
അടുത്ത വ്യത്യാസം →
11:30, 29 ജനുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അക്വിഫോളിയേസി
അൂൌശളീഹശമരലമല
ഒരു സസ്യകുടുംബം. ഇതില്‍ മൂന്നു ജീനസ്സുകളിലായി 500-ഓളം സ്പീഷീസുണ്ട്. ഇവയില്‍ ചിലത് ഉഷ്ണമേഖലയിലെ അതിവൃഷ്ടിയുള്ള പ്രദേശങ്ങളിലും മറ്റു ചിലത് ശാന്തമേഖലയിലും വളരുന്നു. ഇവയില്‍ വൃക്ഷങ്ങളും കുറ്റിച്ചെടികളും ഉള്‍പ്പെടുന്നു. തടിച്ചു തുകല്‍പോലെ തോന്നിക്കുന്ന ഇലകള്‍, ഏകാന്തരന്യാസരീതിയില്‍ (മഹലൃിേമലേ) ക്രമപ്പെടുത്തിയിരിക്കുന്നു; വളരെച്ചെറിയ അനുപര്‍ണങ്ങളുമുണ്ട്. പുഷ്പങ്ങള്‍ നിശ്ചിതക്രമത്തില്‍ (ഇ്യാീലെ) ഉള്ളവയാണ്. ഇവ സമമിതങ്ങള്‍ (്യാാലൃശരമഹ) ആണ്. പുഷ്പങ്ങള്‍ ഏകലിംഗികളോ (ൌിശലൌെഃമഹ) ദ്വിലിംഗികളോ (യശലൌെഃമഹ) ആകാം. ആണ് പുഷ്പത്തില്‍ സാധാരണ നാലു കേസരങ്ങള്‍ (മാെേലി) ആണുള്ളത്. ഇവ ദളങ്ങള്‍ക്കിടവിട്ടാണ് സ്ഥിതിചെയ്യുന്നത്. കേസരങ്ങള്‍ ദളങ്ങളുടെ അടിഭാഗത്ത് സംയോജിതമാണ്. പെണ്‍പുഷ്പങ്ങളിലെ നാലു ജനിപര്‍ണങ്ങള്‍ (രമൃുലഹ) സംയോജിച്ചു സംയുക്തപര്‍ണജനി(്യിരമൃുീൌ)യായിട്ടാണു കാണപ്പെടുക. അണ്ഡാശയത്തിനു (ീ്മ്യൃ) നാലറകളുണ്ട്. ഓരോ അറയിലും ഒന്നോ രണ്ടോ നിലംബപ്രതീപ (ുലിറൌഹീൌ) അണ്ഡങ്ങള്‍ കാണുന്നു. കായ അമ്രക(റൃൌുല)മാണ്. അക്വിഫോളിയേസി കുടുംബത്തിലെ ഐലക്സ് (കഹലഃ) ജീനസ്സിന് മുന്നൂറോളം സ്പീഷീസുണ്ട്. മറ്റു ജീനസ്സുകള്‍ അമേരിക്ക, ആസ്റ്റ്രേലിയ, പോളിനേഷ്യ മുതലായ ഭൂഭാഗങ്ങളില്‍ കാണുന്നു. തെ. ഇന്ത്യയില്‍ ഐ. മലബാറിക്ക (ക. ാമഹമയമൃശരമ), ഐ. ത്വെയ്റ്റെസി (ക. വേംമശലേശെശ) ഐ. വൈറ്റിയാന (ക. ംശഴവശേമിമ), ഐ. ഗാര്‍ഡനേറിയാന (ക. ഴമൃറലിലൃശമിമ), ഐ. ഡെന്റിക്കുലേറ്റ (ക. റലിശേരൌഹമമേ) എന്നീ അഞ്ചു സ്പീഷീസ് വളരുന്നുണ്ട്. സഹ്യാദ്രിയിലും പളനിമലകളിലും ഇവ സുലഭമാണ്.
(ഡോ. ജി.വി. തമ്പി)