This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡല്‍ഹി സര്‍വകലാശാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: ഡല്‍ഹി സര്‍വകലാശാല ഉലഹവശ ഡിശ്ലൃശെ്യ 1922-ല്‍ ഡല്‍ഹി ആസ്ഥാനമായി സ്ഥാപിത...)
അടുത്ത വ്യത്യാസം →

10:15, 10 ഡിസംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഡല്‍ഹി സര്‍വകലാശാല ഉലഹവശ ഡിശ്ലൃശെ്യ 1922-ല്‍ ഡല്‍ഹി ആസ്ഥാനമായി സ്ഥാപിതമായ സര്‍വകലാശാല. 1952-ലെ ഡല്‍ഹി യൂണിവേഴ്സിറ്റി ഭേദഗതി നിയമപ്രകാരം ഇതൊരു അഫിലിയേറ്റിങ് മാതൃകയിലുള്ള സര്‍വകലാശാലയായി മാറി. കേന്ദ്രഭരണപ്രദേശമായ ഡല്‍ഹി മുഴുവന്‍ ഈ സര്‍വകലാശാലയുടെ അധികാരപരിധിയില്‍പ്പെടുന്നു. ജൂലായ് മുതല്‍ ഏപ്രില്‍ വരെയാണ് ഇവിടത്തെ അക്കാദമിക് വര്‍ഷം. ജൂല. 10 മുതല്‍ സെപ്. 16 വരെ ആദ്യ ടേം, ഒ. 16 മുതല്‍ ഡി. 22 വരെ രാമത്തെ ടേം, ജനു. 8 മുതല്‍ മാ. 22 വരെ മൂന്നാം ടേം എന്നിങ്ങനെ മൂന്നു ടേമുകളായി അക്കാദമിക് വര്‍ഷത്തെ വിഭജിച്ചിരിക്കുന്നു. അഡ്മിഷന്‍ എല്ലാവര്‍ഷവും ജൂല. 16-ന് അവസാനിക്കും. വാര്‍ഷികപരീക്ഷകള്‍ ഏപ്രില്‍-മേയിലും സപ്ളിമെന്ററി പരീക്ഷകള്‍ സെപ്. മധ്യത്തിലുമായാണ് നടത്തുന്നത്. ഇന്ത്യന്‍ വൈസ് പ്രസിഡന്റാണ് ഈ സര്‍വകലാശാലയുടെ ചാന്‍സലര്‍. പ്രോ-ചാന്‍സലര്‍; ഇന്ത്യന്‍ ചീഫ് ജസ്റ്റിസും. ഡല്‍ഹി സര്‍വകലാശാലയില്‍ ആര്‍ട്ട്സ്, സയന്‍സ്, ലാ, മെഡിക്കല്‍ സയന്‍സ്, വിദ്യാഭ്യാസം, സോഷ്യല്‍ സയന്‍സ്, ടെക്നോളജി, മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്ട്സ്, മാത്തമാറ്റിക്സ്, ആയുര്‍വേദിക് ആന്‍ഡ് യുനാനി എന്നീ പേരുകളില്‍ പ്രത്യേകം ഫാക്കല്‍റ്റികള്ു. ഒട്ടേറെ വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തരബിരുദം, എം. ഫില്‍, പിഎച്ച്. ഡി. തുടങ്ങിയ ഗവേഷണബിരുദങ്ങള്‍ എന്നിവയ്ക്കുള്ള കോഴ്സുകള്‍ നിലവിലിരിക്കുന്നു. ഈ സര്‍വകലാശാലയുടെ കീഴില്‍ 66 അഫിലിയേറ്റഡ് കോളജുകള്ു. ഇതില്‍ 12 എണ്ണം യൂണിവേഴ്സിറ്റി കാമ്പസില്‍ തന്നെ സ്ഥിതി ചെയ്യുന്നു. 11 കോളജുകളില്‍ സായാഹ്നകോഴ്സുകളും നടത്തുന്ന്ു. ഭൂട്ടാനിലെ കോളജുകളെയും ഈ സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിരിക്കുന്നു. ബൃഹത്തായ യൂണിവേഴ്സിറ്റി ലൈബ്രറിക്ക് 24 വിഭാഗങ്ങള്ു. മെയിന്‍ ക്യാമ്പസ് ലൈബ്രറിയില്‍ 11.81 ലക്ഷം പുസ്തകങ്ങളും സൌത്ത് ക്യാമ്പസില്‍ 135.900 ലക്ഷം ബുക്കുകളും 550 ആനുകാലിക പ്രസിദ്ധീകരണങ്ങളും 18.71 ലക്ഷം വായനക്കാരും ഉള്ളതായാണ് 2002-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലൈബ്രറിയില്‍ മൈക്രോഫിലിം, മൈക്രോകാര്‍ഡ് സംവിധാനവും നിലവില്ു. യൂണിവേഴ്സിറ്റി ഗ്രാന്റസ് കമ്മിഷന്‍ (യു. ജി. സി.) 6 വകുപ്പുകളെ അഡ്വാന്‍സ്ഡ് സ്റ്റഡിസെന്ററുകളായി അംഗീകരിച്ചിട്ട്ു. ജന്തുശാസ്ത്രം, സാമ്പത്തികശാസ്ത്രം, ഊര്‍ജതന്ത്രം, രസതന്ത്രം, സസ്യശാസ്ത്രം, സാമൂഹികശാസ്ത്രം എന്നീ വകുപ്പുകളാണവ. ആള്‍ ഇന്ത്യാതലത്തില്‍ ബിരുദാനന്തരബിരുദക്കാര്‍ക്ക് 20 സ്കോളര്‍ഷിപ്പുകളും, 100 നാഷണല്‍ മെരിറ്റ് സ്കോളര്‍ഷിപ്പുകളും അഡ്വാന്‍സ്ഡ് സ്റ്റഡിസെന്ററുകള്‍ക്ക് 36 സ്കോളര്‍ഷിപ്പുകളും ബുദ്ധിസ്റ്റ് ഫിലോസഫിയില്‍ എം. ഫില്‍. പഠനത്തിന് 2 സ്കോളര്‍ഷിപ്പുകളും ചരിത്രപഠനത്തിന് ഒരു സീനിയര്‍ സ്കോളര്‍ഷിപ്പും ഭാഷാപഠനത്തിന് 14 സ്കോളര്‍ഷിപ്പുകളും (ചൈനീസ്-ജാപ്പനീസ് ഭാഷകള്‍ക്കായി) നിയമപഠനത്തിന് 11 മെരിറ്റ് സ്കോളര്‍ഷിപ്പുകളും, 100 ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ്, 34 ജൂനിയര്‍ റസിഡന്റ് ഫെല്ലോഷിപ്പ്, 15 പോസ്റ്റ് ഡോക്ടറല്‍ സ്കോളര്‍ഷിപ്പ് എന്നിവയും, 46 എന്‍ഡോവ്മെന്റ് സ്കോളര്‍ഷിപ്പുകള്‍, മൈക്രോവേവ് ഇലക്ട്രോണിക്സില്‍ (ങ. ഠലരവ) പഠനത്തിനുമുള്ള 10 സ്റ്റൈപ്പെന്‍ഡുകള്‍ എന്നിവയും യൂണിവേഴ്സിറ്റി നല്‍കിവരുന്നു. ഡല്‍ഹി സര്‍വകലാശാലയുടെ കീഴില്‍ കറസ്പോന്‍സ് കോഴ്സുകളും, പ്രൈവറ്റ് ക്ളാസ്സുകളും നടത്തുന്ന്ു. മൂന്നുവര്‍ഷക്കാലം ദൈര്‍ഘ്യമുള്ള ബി. എ., ബി. കോം., എം. എ. (ഹിന്ദി, സംസ്കൃതം, ഫിലോസഫി) എന്നീ കോഴ്സുകളും നടത്തുന്നു. സര്‍വകലാശാലാ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമായാണ് ഈ കോഴ്സുകള്‍ നടത്തുന്നത്. നോണ്‍-കോളജിയേറ്റ് വിമന്‍ എഡ്യുക്കേഷന്‍ ബോര്‍ഡ് ഡല്‍ഹി സര്‍വകലാശാലയുടെ പരിധിയില്‍ വരുന്ന സ്ത്രീകള്‍ക്കായി ബി. എ., ബി. കോം., എം.എ. (ഇംഗ്ളീഷ്, ഹിന്ദി, സംസ്കൃതം, ഉര്‍ദു, അറബിക്, പേര്‍ഷ്യന്‍, ഹിസ്റ്ററി, ബംഗാളി, ഇക്കണോമിക്സ്, പൊളിറ്റിക്സ് എന്നീ വിഷയങ്ങളില്‍) കോഴ്സുകള്‍ നടത്തുന്ന്ു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍