This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡയാസ് ഡി ലാ പെന (1808-76)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: ഡയാസ് ഡി ലാ പെന (1808-76) ഉശമ്വ റല ഹമ ുലിമ ഫ്രഞ്ചു ചിത്രകാരന്‍, ബോര്‍ഡിയാക്സ...)
അടുത്ത വ്യത്യാസം →

08:42, 10 ഡിസംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഡയാസ് ഡി ലാ പെന (1808-76) ഉശമ്വ റല ഹമ ുലിമ ഫ്രഞ്ചു ചിത്രകാരന്‍, ബോര്‍ഡിയാക്സില്‍ 1808 ആഗ. 20-ന് ജനിച്ചു. ആദ്യകാലത്ത് കളിമണ്‍ ചിത്രകലയിലൂടെയാണ് ശ്രദ്ധേയനായത്. 1831-ലായിരുന്നു ആദ്യചിത്ര പ്രദര്‍ശനം. ചിത്രങ്ങളിലേറെയും കാല്പ്പനികങ്ങളായിരുന്നു. ഫെങ്ങെയ്നാ ബ്യൂവിലെ ബാര്‍ബിസന്‍ ചിത്രകലാകാരന്മരോടൊപ്പം കൂടിയശേഷം (1840) ഇദ്ദേഹത്തിന്റെ ശൈലി കുറേക്കൂടി യഥാതഥമായി. തിയോഡോര്‍ റൂസ്സോയുമായുള്ള ബന്ധം അതിനുള്ള മുഖ്യകാരണങ്ങളിലൊന്നാണ്. പ്രകൃതിദൃശ്യ ചിത്രകാരന്‍ എന്ന നിലയിലാണ് ഇദ്ദേഹം പില്ക്കാലത്ത് ശ്രദ്ധേയനായത്. പുഷ്പങ്ങളുടെ ചിത്രങ്ങളും ഇദ്ദേഹത്തെ വിഖ്യാതനാക്കി. ഫ്രാന്‍സിലെ മെന്റനില്‍ 1876 ന. 18-ന് നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍