This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡയണീഷ്യസ് രണ്ടാമന് (ബി. സി. സു. 397-343)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ഡയണീഷ്യസ് രണ്ടാമന് (ബി. സി. സു. 397-343) ഉശ്യീിശൌെ സിസിലിയിലെ ഒരു ഗ്രീക്കു ...) |
|||
വരി 1: | വരി 1: | ||
- | ഡയണീഷ്യസ് രണ്ടാമന് (ബി. സി. സു. 397-343) | + | =ഡയണീഷ്യസ് രണ്ടാമന് (ബി. സി. സു. 397-343)= |
+ | Dionysius | ||
- | + | സിസിലിയിലെ ഒരു ഗ്രീക്കു നഗരമായിരുന്ന സിറാക്യൂസിലെ സ്വേച്ഛാധിപതി. ഡയണീഷ്യസ് ഒന്നാമന് എന്ന സ്വേച്ഛാധിപതിയുടെ പുത്രനായിരുന്ന ഇദ്ദേഹം പിതാവിനെ പിന്തുടര്ന്ന് ബി. സി. 367-ല്‍ അധികാരത്തിലെത്തി. ദാര്‍ശനികനായിരുന്ന മാതുലന് ഡയോണ്‍ ഇദ്ദേഹത്തെ ഭരണകാര്യങ്ങളില്‍ സഹായിച്ചിരുന്നു. ഇദ്ദേഹത്തിന്റെ പിതാവിന് കാര്ത്തജീനിയന്മാരുമായി യുദ്ധം ചെയ്യേണ്ടിവന്നിരുന്നു. എന്നാല്‍ ഇദ്ദേഹമാകട്ടെ കാര്ത്തജീനിയന്മാരുമായി സമാധാനം സ്ഥാപിക്കാനാണു യത്നിച്ചത്. തെക്കന്‍ ഇറ്റലിയില്‍ ഇദ്ദേഹത്തിന് രണ്ടു കോളനികള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞു. എങ്കിലും ഭരണാധിപന് എന്ന നിലയില്‍ ഇദ്ദേഹം ദുര്ബലനായിരുന്നു. ഡയോണിന്റെ അപേക്ഷയനുസരിച്ച് ദാര്‍ശനികനായ പ്ലേറ്റോ സിറാക്യൂസിലെത്തി ഇദ്ദേഹത്തെ ഭരണകാര്യങ്ങളില്‍ ബോധവത്കരിക്കുവാനും സേച്ഛാധിപത്യ ഭരണമാര്ഗങ്ങളില് നിന്നും പിന്തിരിപ്പിക്കുവാനും ശ്രമിച്ചതായി ഗ്രീക്ക് ചരിത്രകാരന്മാര് രേഖപ്പെടുത്തിട്ടുണ്ട്. പക്ഷേ ഇതു വിജയപ്രദമായില്ല. ഡയോണിനെ ഇദ്ദേഹം രാജ്യത്തുനിന്നും പുറത്താക്കി. ഡയോണ്‍ സൈന്യത്തെ സംഘടിപ്പിച്ച് 357-ല്‍ സിറാക്യൂസ് നഗരം പിടിച്ചെടുത്തു. ഇതോടെ ഡയണീഷ്യസ് ഇറ്റലിയിലെ ലോക്രി (Locri) യിലേക്കു പിന്‍വാങ്ങി. ഡയോണിന്റെ മരണ (സു. 354) ശേഷം ഇദ്ദേഹം 347-ല്‍ സിറാക്യൂസ് തിരിച്ചു പിടിച്ചു. തുടര്‍ന്നുള്ള ഇദ്ദേഹത്തിന്റെ ഭരണം ജനരോഷമിളക്കിവിടുന്ന തരത്തിലുള്ളതായിരുന്നു. 345-344-ഓടെ കോറിന്തിലെ ടിമോളിയോണ് (Timoleon) ഇദ്ദേഹത്തെ അധികാരഭ്രഷ്ടനാക്കി. ഇതിന് ജനങ്ങളുടെ അംഗീകാരം ലഭിച്ചു. തുടര്‍ന്ന് ഗ്രീസില്‍ വിശ്രമജീവിതം നയിച്ചുവന്ന ഡയണീഷ്യസ് ബി. സി. 343-ല്‍ മരണമടഞ്ഞു. | |
- | + | ||
- | സിസിലിയിലെ ഒരു ഗ്രീക്കു നഗരമായിരുന്ന സിറാക്യൂസിലെ സ്വേച്ഛാധിപതി. ഡയണീഷ്യസ് ഒന്നാമന് എന്ന സ്വേച്ഛാധിപതിയുടെ പുത്രനായിരുന്ന ഇദ്ദേഹം പിതാവിനെ പിന്തുടര്ന്ന് ബി. സി. 367-ല്‍ അധികാരത്തിലെത്തി. ദാര്‍ശനികനായിരുന്ന മാതുലന് ഡയോണ്‍ ഇദ്ദേഹത്തെ ഭരണകാര്യങ്ങളില്‍ സഹായിച്ചിരുന്നു. ഇദ്ദേഹത്തിന്റെ പിതാവിന് കാര്ത്തജീനിയന്മാരുമായി യുദ്ധം ചെയ്യേണ്ടിവന്നിരുന്നു. എന്നാല്‍ ഇദ്ദേഹമാകട്ടെ കാര്ത്തജീനിയന്മാരുമായി സമാധാനം സ്ഥാപിക്കാനാണു യത്നിച്ചത്. തെക്കന്‍ ഇറ്റലിയില്‍ ഇദ്ദേഹത്തിന് രണ്ടു കോളനികള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞു. എങ്കിലും ഭരണാധിപന് എന്ന നിലയില്‍ ഇദ്ദേഹം ദുര്ബലനായിരുന്നു. ഡയോണിന്റെ അപേക്ഷയനുസരിച്ച് ദാര്‍ശനികനായ | + |
Current revision as of 04:56, 10 ഡിസംബര്‍ 2008
ഡയണീഷ്യസ് രണ്ടാമന് (ബി. സി. സു. 397-343)
Dionysius
സിസിലിയിലെ ഒരു ഗ്രീക്കു നഗരമായിരുന്ന സിറാക്യൂസിലെ സ്വേച്ഛാധിപതി. ഡയണീഷ്യസ് ഒന്നാമന് എന്ന സ്വേച്ഛാധിപതിയുടെ പുത്രനായിരുന്ന ഇദ്ദേഹം പിതാവിനെ പിന്തുടര്ന്ന് ബി. സി. 367-ല്‍ അധികാരത്തിലെത്തി. ദാര്‍ശനികനായിരുന്ന മാതുലന് ഡയോണ്‍ ഇദ്ദേഹത്തെ ഭരണകാര്യങ്ങളില്‍ സഹായിച്ചിരുന്നു. ഇദ്ദേഹത്തിന്റെ പിതാവിന് കാര്ത്തജീനിയന്മാരുമായി യുദ്ധം ചെയ്യേണ്ടിവന്നിരുന്നു. എന്നാല്‍ ഇദ്ദേഹമാകട്ടെ കാര്ത്തജീനിയന്മാരുമായി സമാധാനം സ്ഥാപിക്കാനാണു യത്നിച്ചത്. തെക്കന്‍ ഇറ്റലിയില്‍ ഇദ്ദേഹത്തിന് രണ്ടു കോളനികള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞു. എങ്കിലും ഭരണാധിപന് എന്ന നിലയില്‍ ഇദ്ദേഹം ദുര്ബലനായിരുന്നു. ഡയോണിന്റെ അപേക്ഷയനുസരിച്ച് ദാര്‍ശനികനായ പ്ലേറ്റോ സിറാക്യൂസിലെത്തി ഇദ്ദേഹത്തെ ഭരണകാര്യങ്ങളില്‍ ബോധവത്കരിക്കുവാനും സേച്ഛാധിപത്യ ഭരണമാര്ഗങ്ങളില് നിന്നും പിന്തിരിപ്പിക്കുവാനും ശ്രമിച്ചതായി ഗ്രീക്ക് ചരിത്രകാരന്മാര് രേഖപ്പെടുത്തിട്ടുണ്ട്. പക്ഷേ ഇതു വിജയപ്രദമായില്ല. ഡയോണിനെ ഇദ്ദേഹം രാജ്യത്തുനിന്നും പുറത്താക്കി. ഡയോണ്‍ സൈന്യത്തെ സംഘടിപ്പിച്ച് 357-ല്‍ സിറാക്യൂസ് നഗരം പിടിച്ചെടുത്തു. ഇതോടെ ഡയണീഷ്യസ് ഇറ്റലിയിലെ ലോക്രി (Locri) യിലേക്കു പിന്‍വാങ്ങി. ഡയോണിന്റെ മരണ (സു. 354) ശേഷം ഇദ്ദേഹം 347-ല്‍ സിറാക്യൂസ് തിരിച്ചു പിടിച്ചു. തുടര്‍ന്നുള്ള ഇദ്ദേഹത്തിന്റെ ഭരണം ജനരോഷമിളക്കിവിടുന്ന തരത്തിലുള്ളതായിരുന്നു. 345-344-ഓടെ കോറിന്തിലെ ടിമോളിയോണ് (Timoleon) ഇദ്ദേഹത്തെ അധികാരഭ്രഷ്ടനാക്കി. ഇതിന് ജനങ്ങളുടെ അംഗീകാരം ലഭിച്ചു. തുടര്‍ന്ന് ഗ്രീസില്‍ വിശ്രമജീവിതം നയിച്ചുവന്ന ഡയണീഷ്യസ് ബി. സി. 343-ല്‍ മരണമടഞ്ഞു.