This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡമരൂ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡമരൂ ഒരു ചര്‍മ വാദ്യം. രണ്ടു ചിരട്ടകള്‍ പുറന്തിരിച്ചു ചേര്‍ത്തു വച്ച...)
 
വരി 1: വരി 1:
-
ഡമരൂ
+
=ഡമരൂ=
ഒരു ചര്‍മ വാദ്യം. രണ്ടു ചിരട്ടകള്‍ പുറന്തിരിച്ചു ചേര്‍ത്തു വച്ചാലെന്നതു പോലെ മധ്യം ഇടുങ്ങി അഗ്രങ്ങളിലേക്ക് വികസിച്ചു വരുന്ന രൂപമാണ് ഇതിനുള്ളത്. ഇരു വായ്വട്ടവും നേര്‍ത്ത തോലുകൊണ്ട് മൂടിയിരിക്കും. ഉടല്‍, തടി കൊണ്ടുള്ളതാണ്. ഒതുങ്ങിയ മധ്യഭാഗത്ത് ഒരു ചരട് ഞാത്തിയിട്ടിട്ടുണ്ടാവും. അതിന്റെ അറ്റത്ത് കെട്ടോ, ചെറുഗോളാകൃതിയില്‍ മറ്റെന്തെങ്കിലും ഒട്ടിച്ചു വച്ചതോ കാണും. ഡമരു കൈകൊണ്ട് മധ്യഭാഗത്ത് പിടിച്ചെടുത്ത് ഇരുവശങ്ങളിലേക്കും കുലുക്കിയാണ് വാദനം ചെയ്യുന്നത്. കൈയുടെ ചലനത്തിനനുസരിച്ച് ഞാത്തിയിട്ടിരിക്കുന്ന ചരട് ഓരോ വശത്തും ഒന്നിടവിട്ട് മുട്ടുകയും നാദം പുറപ്പെടുവിക്കുകയും ചെയ്യും. പൊതുവേ ദ്രുതഗതിയിലുള്ള നാദമാണ് ഇതില്‍ നിന്ന് പുറപ്പെടുവിക്കുക. ശ്രുതി വ്യത്യാസം സാധ്യമല്ലെങ്കിലും പല താളത്തില്‍ കൊട്ടാവുന്നതാണ് ഈ ചെറുവാദ്യം.

[[Image:Damaru.png|200px|left|thumb|ഡമരൂ]]
 +
ഇത് അതിപുരാതന കാലം മുതല്‍ പ്രയോഗത്തിലുണ്ടെന്നാണ് ജനവിശ്വാസം. ശ്രീ പരമേശ്വരന്‍ സദാ കൈയിലേന്തി നടക്കുന്ന പ്രിയവാദ്യം ഡമരു ആയിരുന്നു. നടരാജവിഗ്രഹങ്ങളിലും ശിവ ചിത്രങ്ങളിലുമെല്ലാം ഡമരു ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.

ഇന്ത്യയില്‍ രൂപഭേദങ്ങളോടെയാണെങ്കിലും ഒട്ടു മിക്ക സംസ്ഥാനങ്ങളിലും ഇതു നിലവിലുണ്ട്. ചിലയിടങ്ങളില്‍ വടികൊണ്ടടിച്ച് നാദമുണ്ടാക്കുന്ന തരം ഡമരുവാണുള്ളത്. ഒന്നിനുപകരം അറ്റത്തു കെട്ടുള്ള രണ്ടു ചരടുകെട്ടിയവയും ഉപയോഗിച്ചു വരുന്നു. ഒറീസ്സയില്‍ ഡംബരു എന്നും രാജസ്ഥാനിലും ഗുജറാത്തിലും ഡമ്രു എന്നും ആന്ധ്രയില്‍ ബുഡബുക്കാലു എന്നുമാണ് ഇതറിയപ്പെടുന്നത്. പല അനുഷ്ഠാന സന്ദര്‍ഭങ്ങളിലും ഇതുപയോഗിക്കാറുണ്ട്. അതിനു പുറമേ മാന്ത്രികന്മാര്‍, പാമ്പാട്ടികള്‍, നാടോടികലാകാരന്മാര്‍ എന്നിവര്‍ അവരുടെ കലാപ്രകടനങ്ങള്‍ക്കെല്ലാം ഇതു സര്‍വസാധാരണമായി ഉപയോഗിക്കുന്നു. ലഡാക്കില്‍ ലാമമാര്‍ക്ക് ഇത് അനിവാര്യമായ ഒരു അനുഷ്ഠാനോപകരണമാണ്. അവിടെ ഡമരുവിന്റെ മധ്യഭാഗത്തായി വര്‍ണത്തുണികള്‍ ഞാത്തിയിട്ട് ഭംഗിപിടിപ്പിക്കുന്ന രീതി നിലവിലിരിക്കുന്നു.

ഉടുക്ക്, ഇടയ്ക്ക, തിമില തുടങ്ങിയ കേരളീയവാദ്യങ്ങളെല്ലാം ഇതിന്റെ മാതൃകയില്‍ വികസിപ്പിച്ചെടുത്ത വാദ്യരൂപങ്ങളാണെന്നു പറയാം. തിമിലയെ ഏറ്റവും വലിയ 'ഡമരു' എന്ന് സംഗീതശാസ്ത്രജ്ഞമാര്‍ വിശേഷിപ്പിച്ചിട്ടുള്ളത് ഇവിടെ സ്മര്‍ത്തവ്യമാണ്.

Current revision as of 09:57, 9 ഡിസംബര്‍ 2008

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B4%AE%E0%B4%B0%E0%B5%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍