This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡയജെനിസിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: ഡയജെനിസിസ് ഉശമഴലിലശെ നിക്ഷേപിത അവസാദങ്ങള്‍ക്ക്, അപക്ഷയത്തിനും കായാ...)
അടുത്ത വ്യത്യാസം →

06:29, 9 ഡിസംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഡയജെനിസിസ്

ഉശമഴലിലശെ

നിക്ഷേപിത അവസാദങ്ങള്‍ക്ക്, അപക്ഷയത്തിനും കായാന്തരീകരണത്തിനും മുന്‍പ് ഉണ്ടാകുന്ന ഭൌതിക-രാസ-ജൈവ പരിവര്‍ത്തനങ്ങള്‍. പ്രസംഘനനം എന്നും അറിയപ്പെടുന്നു. ഇതിന്റെ ഫലമായി അവസാദങ്ങളുടെ ഘടനയ്ക്കും ധാതുസംയോഗത്തിനും മാറ്റം സംഭവിക്കുന്നു. ഡയജെനിസിസിന് വിധേയമാകുന്ന അവസാദങ്ങളുടെ രൂപീകരണ പ്രക്രിയയെ 'സിന്‍ജെനിസിസ്' (ട്യിഴലിലശെ-സഹജനനം) എന്നു വിളിക്കുന്നു. അവസാദങ്ങളുടെ നിക്ഷേപണാനന്തരമാണ് ഡയജെനിറ്റിക് പ്രക്രിയ ആരംഭിക്കുന്നതെങ്കിലും ജലത്തിന്റെ സംസര്‍ഗത്തില്‍ അവസാദങ്ങള്‍ക്ക് ചില പരിവര്‍ത്തനങ്ങള്‍ സംഭവിക്കാറുണ്ട്. ജലത്തിന്റെ സാന്നിധ്യത്തില്‍ അവസാദങ്ങള്‍ക്കുണ്ടാകുന്ന പരിവര്‍ത്തനങ്ങളെ പൊതുവേ 'ഹാള്‍മിറോലൈസിസ്' (ഒമഹ്യാൃീഹ്യശെ) എന്നു വിശേഷിപ്പിക്കുന്നു. ഭൂരിഭാഗം അവസാദനിക്ഷേപങ്ങളിലും സംജാതമാകുന്ന ഡയജെനിറ്റിക് പരിവര്‍ത്തനങ്ങള്‍ പ്രകടവും ദൃഷ്ടി ഗോചരവുമായിരിക്കും. ഉന്നതമര്‍ദത്തിലും ഉയര്‍ന്ന ഊഷ്മാവിലും അവസാദങ്ങള്‍ക്കുണ്ടാകുന്ന പരിവര്‍ത്തനങ്ങളെ ഡയജെനിസിസിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താറില്ല.

  സംശ്ളേഷണം, പരിശോഷം (റലശൈരമശീിേ) മൃദു അവസാദ ഘടകങ്ങളുടെ രൂപവൈകൃതം എന്നിവയാണ് ഡയജെനിസിസിലെ പ്രധാന ഭൌതിക പ്രതിഭാസങ്ങള്‍. ലയനം, ഖാദനം അഥവാ ക്ഷാരണം, വര്‍ണഹരണം, ഒക്സീകരണം, നിരോക്സീകരണം, പുനഃക്രിസ്റ്റലീകരണം, അവക്ഷേപണം എന്നിവയാണ് മുഖ്യരാസമാറ്റങ്ങള്‍. അവസാദഘടകങ്ങളുടെ സംയോജനം, വിയോജനം, ജൈവസംയുക്തങ്ങളുടെ സംശ്ളേഷണം തുടങ്ങിയവ ജൈവ-രാസപ്രക്രിയകളില്‍ ഉള്‍പ്പെടുന്നു.
  ലയനം, നിക്ഷേപണം, പുനഃസ്ഥാപനം, സംശ്ളേഷണം, അവക്ഷേപണം എന്നിവയാണ് പ്രധാന ഡയജെനിറ്റിക് പ്രക്രിയകള്‍. അവസാദങ്ങളുടെ നിക്ഷേപണ പ്രക്രിയയ്ക്ക് ഒപ്പമോ, നിക്ഷേപണാനന്തരമോ ആയിരിക്കാം ഇവ ഡയജെനിസിസിന് വിധേയമാകുന്നത്. മിക്കപ്പോഴും നിക്ഷേപണ പരിസ്ഥിതിക്ക് ആനുപാതികമായിട്ടായിരിക്കും മാറ്റങ്ങള്‍ സംഭവിക്കുക. അവസാദ നിക്ഷേപണ പരിസ്ഥിതിയുടെ ഭൌതികവും രാസപരവുമായ സവിശേഷതകളാണ് ഡയജെനിസിസിനെ നിയന്ത്രിക്കുന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
  അവസാദങ്ങളിലെ ലയനസ്വഭാവമുള്ള ധാതവ ഘടകങ്ങള്‍, അവയിലൂടെ ഊറിയിറങ്ങുന്ന ലായനിയില്‍ (മിക്കപ്പോഴും ജലം) ലയിക്കുകയോ ലായനിയാല്‍ മാറ്റം ചെയ്യപ്പെടുകയോ പുനഃസ്ഥാപിക്കപ്പെടുകയോ ചെയ്യുന്നു. അവസാദ ഘടകങ്ങള്‍ക്കിടയിലെ രന്ധ്രങ്ങള്‍ മിക്കപ്പോഴും ലായനിയില്‍ നിന്നും ഘനീഭവിക്കപ്പെടുന്ന ധാതവങ്ങളാല്‍ മൂടപ്പെട്ടിരിക്കും. ചിലപ്പോള്‍ ഇത് ധാതുക്കളുടെ അമിത വളര്‍ച്ചയ്ക്കും കാരണമാകാം. അസ്ഥിരധാതവങ്ങളാണ് പൊതുവേ ലായനിയാല്‍ മാറ്റംചെയ്യപ്പെട്ട് പുനഃക്രിസ്റ്റലീകരണത്തിന് വിധേയമാകുന്നത്. പുനഃക്രിസ്റ്റലീകരണത്തോടെ ഇവയ്ക്ക് കൂടുതല്‍ കാഠിന്യവും സ്ഥിരതയും ലഭിക്കുന്നു. പുനഃസ്ഥാപന പ്രക്രിയയില്‍ ധാതവങ്ങളുടെ ലയനവും ഘനീഭവനവും ഒരേസമയത്ത് നടക്കുന്നതിനാല്‍ അവസാദ ധാതവ ഘടകങ്ങള്‍ രാസികവും ഘടനാപരവുമായ പരിവര്‍ത്തനങ്ങള്‍ക്കും വിധേയമാകുന്നു. എന്നാല്‍ പുനഃക്രിസ്റ്റലീകരണത്തില്‍ ഒരു ധാതു മാത്രമാണ് ലയനത്തിനും പുനഃഘനീഭവനത്തിനും വിധേയമാകുന്നത്. ഈ പ്രക്രിയയില്‍ ധാതുസംയോഗത്തിനും ആന്തരിക ഘടനയ്ക്കും വിരളമായി മാത്രമേ പരിവര്‍ത്തനം സംഭവിക്കുന്നുള്ളൂ.
  ചില അവസാദനിക്ഷേപങ്ങള്‍ നിക്ഷേപണ പ്രക്രിയയോടൊപ്പം തന്നെ കാഠിന്യമുള്ള ശിലകളായി രുപാന്തരപ്പെടാറുണ്ട്. ബാഷ്പീകരണാനന്തരം ഘനീഭവിക്കപ്പെടുന്ന ധാതു നിക്ഷേപങ്ങള്‍, ഗുഹാനിക്ഷേപങ്ങള്‍, ഉറവനിക്ഷേപങ്ങള്‍ എന്നിവ ഇത്തരം ശിലാനിക്ഷേപങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. സംശ്ളേഷണം, പുനഃക്രിസ്റ്റലീകരണം, അവക്ഷേപണം എന്നിവയാണ് അവസാദ ശിലാ രൂപീകരണത്തെ സ്വാധീനിക്കുന്ന സുപ്രധാന ഡയജെനിറ്റിക് പ്രക്രിയകള്‍.
  അവസാദത്തിന്റെ രാസസംയോഗത്തിന് പരിവര്‍ത്തനം സംഭവിക്കാതെ, അവസാദ ഘടകങ്ങള്‍ ദൃഢീകരിച്ച് ശിലയായി മാറുന്ന പ്രക്രിയയാണ് സംശ്ളേഷണം. ചെളിയടങ്ങിയ അവസാദങ്ങളിലാണ് സംശ്ളേഷണം അഥവാ ഞെരുങ്ങിച്ചേരല്‍ പ്രക്രിയ പ്രകടമായിട്ടുള്ളത്. അവസാദനിക്ഷേപണത്തിന്റെ മര്‍ദം ജലത്തിന്റെ ശോഷണത്തിന് നിദാനമാകുകയും, സംശ്ളേഷണത്തിന്റെ അന്ത്യഘട്ടത്തില്‍ ഘടക പദാര്‍ഥങ്ങള്‍ ദൃഢീകരിച്ച് കാലാന്തരത്തില്‍ ശിലയായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. അവസാദ ധാതുഘടകങ്ങളുടെ പരസ്പര ബന്ധത്തിന്റെ ദൃഢത വര്‍ധിപ്പിക്കുന്ന പ്രക്രിയയാണ് പുനഃക്രിസ്റ്റലീകരണം.
  അവസാദ നിക്ഷേപങ്ങള്‍ക്കിടയിലെ രന്ധ്രങ്ങള്‍ ധാതുപദാര്‍ഥങ്ങളാല്‍ മൂടപ്പെടുന്ന പ്രക്രിയയാണ് അവക്ഷേപണം. അവക്ഷേപണം അവസാദ ധാതവ ഘടകങ്ങളെ പരസ്പരം സംയോജിപ്പിക്കുകയും ശിലയുടെ കാഠിന്യം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. അവക്ഷേപണത്തോടൊപ്പം ജലത്തിലെ സംയുക്തങ്ങളും നിക്ഷേപിക്കപ്പെടാം. അവക്ഷേപണ പദാര്‍ഥം അവസാദഘടകങ്ങളോ ബാഹ്യസ്രോതസ്സില്‍ നിന്നുള്ളവയോ ആകാം. തത്ഫലമായി അവക്ഷേപണാനന്തരം രൂപപ്പെടുന്ന ശിലയുടെ രാസസംയോഗം മാതൃഅവസാദത്തിന് തത്തുല്യമോ വിഭിന്നമോ ആയിരിക്കാം.
  ഡയജെനിസിസിന് പ്രധാനപ്പെട്ടെ മൂന്നു ഘട്ടങ്ങള്‍ ഉണ്ട്. അവസാദങ്ങളുടെ നിക്ഷേപണമാണ് പ്രാഥമിക ഘട്ടം. ഈ ഘട്ടത്തില്‍ അവസാദങ്ങള്‍ ജലവുമായി രാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെങ്കിലും സംതുലിതാവസ്ഥ പ്രാപിക്കാറില്ല. നിക്ഷേപണ പരിതസ്ഥിതിയുടെ രാസഭൌതിക സവിശേഷതകള്‍ക്ക് അവസാദ പരിവര്‍ത്തനത്തില്‍ നിര്‍ണായക സ്വാധീനമുണ്ട്. അമ്ളത്വം, ലവണത്വം, ജലത്തിന്റെ ആഴം, പ്രവാഹതീവ്രത തുടങ്ങിയവയ്ക്കാണ് മുന്‍തൂക്കം. ധാതുക്കളുടെ വിയോജനവും കേന്ദ്രീകരണവുമാണ് പ്രാഥമിക ഘട്ടത്തിലെ മുഖ്യ പ്രവര്‍ത്തനങ്ങള്‍.
  നിക്ഷേപിത അവസാദങ്ങള്‍ക്കുണ്ടാകുന്ന സംശ്ളേഷണമാണ് ഡയജെനിസിസിന്റെ രണ്ടാം ഘട്ടം. പ്രാഥമിക ഘട്ടത്തിനും ശിലാരൂപികരണത്തിനും മധ്യേയുള്ള ഒരു പരിവര്‍ത്തന ഘട്ടമാണിത്. അവസാദപാളികള്‍ക്കും ആന്തരികഘടനയ്ക്കും മാറ്റം സംഭവിക്കുന്ന ഈ ഘട്ടത്തല്‍ ധാതുഘടകങ്ങളുടെ ബന്ധനത്താല്‍ അവക്ഷേപണവും സംഭവിക്കാറുണ്ട്.
  ഡയജെനിസിസിന്റെ മൂന്നാം ഘട്ടത്തില്‍ അവസാദനിക്ഷേപങ്ങള്‍ ശിലയായി മാറുന്നു. നിക്ഷേപണ പരിസ്ഥിതിയുടെ ആഴം, ഊഷ്മാവ്, മര്‍ദം എന്നിവയാണ് ഈ ഘട്ടത്തില്‍ സ്വാധീനം ചെലുത്തുന്ന മുഖ്യഘടകങ്ങള്‍.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍