This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡഫറിന്‍ പ്രഭു (1826 - 1902)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: ഡഫറിന്‍ പ്രഭു (1826 - 1902) ഉമളളലൃശി, ങമൃൂൌല ബ്രിട്ടിഷ് നയതന്ത്രോദ്യോഗസ്ഥനു...)
അടുത്ത വ്യത്യാസം →
06:23, 9 ഡിസംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ഡഫറിന്‍ പ്രഭു (1826 - 1902)
ഉമളളലൃശി, ങമൃൂൌല
ബ്രിട്ടിഷ് നയതന്ത്രോദ്യോഗസ്ഥനും ഇന്ത്യയിലെ മുന്‍ വൈസ്രോയിയും. 1826 ജൂണ്‍ 21-ന് ഇറ്റലിയിലെ ഫ്ളോറന്‍സില്‍ ഇദ്ദേഹം ജനിച്ചു. ഈറ്റണ്‍, ഓക്സ്ഫോഡ്് എന്നീ സര്‍വകലാശാലകളിലായിരുന്നു വിദ്യാഭ്യാസം. ഡഫറിന്‍ 1841-ല്‍ ഐറിഷ് പ്രഭുവായി സ്ഥാനമേറ്റു. ലെറ്റേഴ്സ് ഫ്രം ഹൈ ലാറ്റിറ്റ്യൂഡ്സ് (1857) എന്ന കൃതിയുടെ കര്‍ത്താവെന്ന നിലയിലായിരുന്നു ഇദ്ദേഹം ആദ്യകാലത്ത് പ്രശസ്തി നേടിയത്. ഐസ്ലന്‍ഡ്സിലേക്കുള്ള സാഹസിക യാത്രയെ അടിസ്ഥാനമാക്കിയാണ് ഈ സഞ്ചാര കൃതി ഇദ്ദേഹം രചിച്ചത്.
നയതന്ത്രപരമായ ഉദ്യോഗങ്ങളില്‍ നിയമിതനായ ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ ആദ്യ പ്രവര്‍ത്തനം സിറിയയുമായി ബന്ധപ്പെട്ടുകൊണ്ടുള്ളതായിരുന്നു. അവിടെ 1860-ല്‍ ക്രിസ്ത്യാനികളെ കൂട്ടക്കൊലചെയ്തതിനെത്തുടര്‍ന്നുണ്ടായ അനുരഞ്ജനശ്രമങ്ങളില്‍ ബ്രിട്ടനെ പ്രതിനിധീകരിച്ച ഡഫറിന്‍ രാജ്യതാത്പര്യം സൂക്ഷിക്കുന്നതില്‍ തനിക്കുള്ള പ്രതിബദ്ധത തെളിയിക്കുകയുണ്ടായി. 1862-ല്‍ ഇദ്ദേഹം ഹാരിയറ്റിനെ ജീവിത പങ്കാളിയായി സ്വീകരിച്ചു. പിന്നീട് 1864 മുതല്‍ 66 വരെ ഇദ്ദേഹം ഇന്ത്യക്കുവേണ്ടിയുള്ള അണ്ടര്‍ സെക്രട്ടറിയായും 1866-ല്‍ യുദ്ധകാര്യങ്ങള്‍ക്കായുള്ള അണ്ടര്‍സെക്രട്ടറിയായും നിയമിതനായി.
ഭരണരംഗത്തും നയതന്ത്രരംഗത്തും ഇദ്ദേഹം പ്രകടമാക്കിയ മികവ് മനസ്സിലാക്കിയ ബ്രിട്ടിഷ് ഭരണകൂടം തുടര്‍ന്ന് പല ഭാരിച്ച ചുമതലകളും ഇദ്ദേഹത്തെ ഏല്പിച്ചു. അതിലെല്ലാം ഇദ്ദേഹത്തിന് വിജയം കൈവരിക്കാനുമായി. മാത്രമല്ല, 1871-ല്‍ 'ഏള്‍' എന്ന ഉന്നതമായ പ്രഭു പദവിയില്‍ അവരോധിതനാവുകയും ചെയ്തു. തുടര്‍ന്ന് 1872-ല്‍ കാനഡയിലെ ഗവര്‍ണര്‍ ജനറലായി നിയമിക്കപ്പെട്ടതോടെ കൊളോണിയല്‍ ഭരണ രംഗത്ത് പ്രവേശിക്കുവാന്‍ ഇദ്ദേഹത്തിന് അവസരം ലഭിച്ചു. ഈ സ്ഥാനലബ്ധിയും ഡഫറിനു ലഭിച്ച മറ്റൊരു അംഗീകാരമായി കണക്കാക്കിപ്പോരുന്നു. റഷ്യയിലെ അംബാസഡറായി 1879 മുതല്‍ 81 വരെയും, തുര്‍ക്കിയിലെ അംബാസഡറായി 1881 മുതല്‍ 82 വരെയും, ഈജിപ്ത്തിലെ കമ്മിഷണറായി 1882 മുതല്‍ 83 വരെയും ഇദ്ദേഹം നിയമിതനായി. ഇതിനെത്തുടര്‍ന്നായിരുന്നു 1884-ല്‍ റിപ്പണ്‍ പ്രഭുവിന്റെ പിന്‍ഗാമിയായി ഇന്ത്യയില്‍ വൈസ്രോയി പദവിയിലെത്തിയത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപിതമായത് ഡഫറിന്‍ പ്രഭു വൈസ്രോയിയായിരുന്ന കാലത്താണ്. അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തിയതും ബര്‍മ (മ്യാന്‍മര്‍) കീഴടക്കിയതും ഇദ്ദേഹത്തിന്റെ വൈസ്രോയ് ഭരണകാലത്ത് ബ്രിട്ടിഷ് ഗവണ്‍മെന്റിനുണ്ടായ മികച്ച നേട്ടങ്ങളാണ്. 1888-ല്‍ വൈസ്രോയി സ്ഥാനത്തു നിന്നും വിരമിച്ചു. ഏല്പിച്ച ചുമതലകളിലെല്ലാം വിജയം കൈവരിച്ചതിനുള്ള അംഗീകാരമായി 1888-ല്‍ 'മാര്‍ക്വസ് ഒഫ് ഡഫറിന്‍' (ങമൃൂൌല ീള ഊളളലൃശി) എന്ന ബഹുമതി നല്‍കി ബ്രിട്ടിഷ് ഗവണ്‍മെന്റ് ഇദ്ദേഹത്തെ ആദരിച്ചു. അതിനുശേഷം 1888 മുതല്‍ 91 വരെ റോമിലെ അംബാസഡറായും 1892 മുതല്‍ 96 വരെ പാരിസിലെ അംബാസഡറായും സേവനമനുഷ്ഠിച്ചു. 1896-ല്‍ പൊതുജീവിതത്തില്‍ നിന്നും വിരമിച്ച് അയര്‍ലണ്ടില്‍ സ്ഥിരതാമസമാക്കി. 1902 ഫെ.12- ന് അയര്‍ലണ്ടിലെ ക്ളാന്‍ഡിബോയില്‍ നിര്യാതനായി.
(ഡോ. ആര്‍. മധുദേവന്‍നായര്‍)