This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്വാറെഗ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഠൌമൃലഴ ആഫ്രിക്കയിലെ ഒരു നാടോടി ജനവിഭാഗം. ഹഗ്ഗാര്‍ പര്‍വതം, അള്‍ജീരിയ...)
 
വരി 1: വരി 1:
-
ഠൌമൃലഴ
+
=ട്വാറെഗ്=
-
ആഫ്രിക്കയിലെ ഒരു നാടോടി ജനവിഭാഗം. ഹഗ്ഗാര്‍ പര്‍വതം, അള്‍ജീരിയയിലെ സഹാറ മരുഭൂമിയുടെ ഭാഗമായ അത്ജര്‍ പീഠഭൂമി, അയര്‍ പര്‍വതം, നൈജറിലെ പുല്‍മേടുകള്‍, മാലിയിലെ നൈജര്‍ നദീതീരം തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ ജനവര്‍ഗത്തെ പ്രധാനമായും കാണുന്നത്. ബെര്‍ബര്‍ ഭാഷാ വിഭാഗത്തിലെ 'തമാഹക്' (ഠമാമവമൂ) അഥവാ തമാചെക് (ഠമാമരവലൂ) ആണ് ട്വാറെഗുകളുടെ മാതൃഭാഷ. 'റ്റിഫിനാര്‍' (ഠശളശിമൃ) അഥവാ 'റ്റിഫിനാഗ്' (ഠശളശിമഴവ) എന്ന പേരിലാണ് ഈ ഭാഷയുടെ ലിപി അറിയപ്പെടുന്നത്.
+
Tuareg
-
'സ്വതന്ത്രമനുഷ്യര്‍' എന്നര്‍ഥം വരുന്ന 'ഇമുഹാര്‍' (കാൌവമൃ) എന്ന പദമാണ് ട്വാറെഗുകള്‍ സ്വയം വിശേഷിപ്പിക്കുവാനായി ഉപയോഗിക്കുന്നത്. ഇസ്ളാം മതവിശ്വാസികളാണെങ്കിലും പരമ്പരാഗത ഗോത്രാചാരങ്ങളും വിശ്വാസങ്ങളുമാണ് ഇവരുടെ ജീവിതത്തില്‍ കൂടുതലും സ്വാധീനം ചെലുത്തിക്കാണുന്നത്. മാതൃദായക്രമം പിന്തുടരുന്ന ജനവിഭാഗമാണിത്. പുരുഷന്മാര്‍ കൌമാരം മുതല്‍ മുഖാവരണം ധരിക്കുന്ന സമ്പ്രദായം നിലവില്ു. എന്നാല്‍ സ്ത്രീകള്‍ക്ക് മുഖാവരണമാവശ്യമില്ല. ട്വാറെഗ് സമൂഹത്തില്‍ കുലീന ഗോത്രങ്ങള്‍, ആശ്രിത ഗോത്രങ്ങള്‍, 'ഇനാന്‍ദന്‍' (കിമിറലി) എന്നറിയപ്പെടുന്ന തൊഴിലാളികള്‍, കറുത്ത വര്‍ഗക്കാരായ അടിമകള്‍ എന്നിങ്ങനെ വ്യത്യസ്ത ശ്രേണികള്ു. കുലീന ഗോത്രങ്ങള്‍ക്കും ആശ്രിത ഗോത്രങ്ങള്‍ക്കും ആവശ്യമായ ആയുധങ്ങള്‍ നിര്‍മിച്ചു നല്‍കുന്നത് 'ഇനാന്‍ദന്‍' സമൂഹമാണ്. സമൂഹത്തിന്റെ തലവനായ 'അമെനൊകാല്‍' (അാലിീസമഹ)നെ ഏതെങ്കിലും കുലീന ഗോത്രത്തില്‍നിന്നുമാണ് തിരഞ്ഞെടുക്കുന്നത്. എല്ലാ ഗോത്രങ്ങളും തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയും അമെനൊകാലിന്റെ അധികാരം അംഗീകരിക്കുകയും ചെയ്യുന്നു.
+
 
-
ആദ്യകാലങ്ങളില്‍ കൊള്ള നടത്തിയാണ് ജീവിച്ചിരുന്നതെങ്കിലും ഇവര്‍ ആധുനിക കാലത്ത് കന്നുകാലികളേയും ഒട്ടകത്തേയും മറ്റും വളര്‍ത്തി കാലയാപനം നടത്തുന്നു. തീവ്രമായ ദാരിദ്യ്ര ദുഃഖം അനുഭവിക്കുന്ന ഈ ആദിമ ജനവിഭാഗം നാടോടിജീവിതം അവസാനിപ്പിക്കുവാനോ നഗരപ്രദേശങ്ങളിലേക്ക് കുടിയേറുവാനോ താത്പര്യം  കാണിക്കുന്നില്ല.  നൂതനയുഗത്തിന്റെ വെളിച്ചമേല്‍ക്കാനാഗ്രഹിക്കാതെ ഇന്നും ഇരുളില്‍ത്തന്നെ കഴിയുന്ന ആദിവാസികളാണിവര്‍.
+
ആഫ്രിക്കയിലെ ഒരു നാടോടി ജനവിഭാഗം. ഹഗ്ഗാര്‍ പര്‍വതം, അള്‍ജീരിയയിലെ സഹാറ മരുഭൂമിയുടെ ഭാഗമായ അത്ജര്‍ പീഠഭൂമി, അയര്‍ പര്‍വതം, നൈജറിലെ പുല്‍മേടുകള്‍, മാലിയിലെ നൈജര്‍ നദീതീരം തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ ജനവര്‍ഗത്തെ പ്രധാനമായും കാണുന്നത്. ബെര്‍ബര്‍ ഭാഷാ വിഭാഗത്തിലെ 'തമാഹക്' (Tamahaq) അഥവാ തമാചെക് (Tamacheq) ആണ് ട്വാറെഗുകളുടെ മാതൃഭാഷ. 'റ്റിഫിനാര്‍' (Tifinar) അഥവാ 'റ്റിഫിനാഗ്' (Tifinagh) എന്ന പേരിലാണ് ഈ ഭാഷയുടെ ലിപി അറിയപ്പെടുന്നത്.
 +
[[Image:Twarang.png|200px|left|thumb|സഹാറ മരുപ്രദേശത്തെ നാടോടികളായ ഒരു കുട്ടം ട്വറെഗുകള്‍]]
 +
'സ്വതന്ത്രമനുഷ്യര്‍' എന്നര്‍ഥം വരുന്ന 'ഇമുഹാര്‍' (Imuhar) എന്ന പദമാണ് ട്വാറെഗുകള്‍ സ്വയം വിശേഷിപ്പിക്കുവാനായി ഉപയോഗിക്കുന്നത്. ഇസ്ലാം മതവിശ്വാസികളാണെങ്കിലും പരമ്പരാഗത ഗോത്രാചാരങ്ങളും വിശ്വാസങ്ങളുമാണ് ഇവരുടെ ജീവിതത്തില്‍ കൂടുതലും സ്വാധീനം ചെലുത്തിക്കാണുന്നത്. മാതൃദായക്രമം പിന്തുടരുന്ന ജനവിഭാഗമാണിത്. പുരുഷന്മാര്‍ കൗമാരം മുതല്‍ മുഖാവരണം ധരിക്കുന്ന സമ്പ്രദായം നിലവിലുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്ക് മുഖാവരണമാവശ്യമില്ല. ട്വാറെഗ് സമൂഹത്തില്‍ കുലീന ഗോത്രങ്ങള്‍, ആശ്രിത ഗോത്രങ്ങള്‍, 'ഇനാന്‍ദന്‍' (Inanden) എന്നറിയപ്പെടുന്ന തൊഴിലാളികള്‍, കറുത്ത വര്‍ഗക്കാരായ അടിമകള്‍ എന്നിങ്ങനെ വ്യത്യസ്ത ശ്രേണികളുണ്ട്. കുലീന ഗോത്രങ്ങള്‍ക്കും ആശ്രിത ഗോത്രങ്ങള്‍ക്കും ആവശ്യമായ ആയുധങ്ങള്‍ നിര്‍മിച്ചു നല്‍കുന്നത് 'ഇനാന്‍ദന്‍' സമൂഹമാണ്. സമൂഹത്തിന്റെ തലവനായ 'അമെനൊകാല്‍' (Amenokal)നെ ഏതെങ്കിലും കുലീന ഗോത്രത്തില്‍നിന്നുമാണ് തിരഞ്ഞെടുക്കുന്നത്. എല്ലാ ഗോത്രങ്ങളും തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയും അമെനൊകാലിന്റെ അധികാരം അംഗീകരിക്കുകയും ചെയ്യുന്നു.
 +
 
 +
ആദ്യകാലങ്ങളില്‍ കൊള്ള നടത്തിയാണ് ജീവിച്ചിരുന്നതെങ്കിലും ഇവര്‍ ആധുനിക കാലത്ത് കന്നുകാലികളേയും ഒട്ടകത്തേയും മറ്റും വളര്‍ത്തി കാലയാപനം നടത്തുന്നു. തീവ്രമായ ദാരിദ്ര്യ ദുഃഖം അനുഭവിക്കുന്ന ഈ ആദിമ ജനവിഭാഗം നാടോടിജീവിതം അവസാനിപ്പിക്കുവാനോ നഗരപ്രദേശങ്ങളിലേക്ക് കുടിയേറുവാനോ താത്പര്യം  കാണിക്കുന്നില്ല.  നൂതനയുഗത്തിന്റെ വെളിച്ചമേല്‍ക്കാനാഗ്രഹിക്കാതെ ഇന്നും ഇരുളില്‍ത്തന്നെ കഴിയുന്ന ആദിവാസികളാണിവര്‍.

Current revision as of 05:40, 9 ഡിസംബര്‍ 2008

ട്വാറെഗ്

Tuareg

ആഫ്രിക്കയിലെ ഒരു നാടോടി ജനവിഭാഗം. ഹഗ്ഗാര്‍ പര്‍വതം, അള്‍ജീരിയയിലെ സഹാറ മരുഭൂമിയുടെ ഭാഗമായ അത്ജര്‍ പീഠഭൂമി, അയര്‍ പര്‍വതം, നൈജറിലെ പുല്‍മേടുകള്‍, മാലിയിലെ നൈജര്‍ നദീതീരം തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ ജനവര്‍ഗത്തെ പ്രധാനമായും കാണുന്നത്. ബെര്‍ബര്‍ ഭാഷാ വിഭാഗത്തിലെ 'തമാഹക്' (Tamahaq) അഥവാ തമാചെക് (Tamacheq) ആണ് ട്വാറെഗുകളുടെ മാതൃഭാഷ. 'റ്റിഫിനാര്‍' (Tifinar) അഥവാ 'റ്റിഫിനാഗ്' (Tifinagh) എന്ന പേരിലാണ് ഈ ഭാഷയുടെ ലിപി അറിയപ്പെടുന്നത്.

സഹാറ മരുപ്രദേശത്തെ നാടോടികളായ ഒരു കുട്ടം ട്വറെഗുകള്‍

'സ്വതന്ത്രമനുഷ്യര്‍' എന്നര്‍ഥം വരുന്ന 'ഇമുഹാര്‍' (Imuhar) എന്ന പദമാണ് ട്വാറെഗുകള്‍ സ്വയം വിശേഷിപ്പിക്കുവാനായി ഉപയോഗിക്കുന്നത്. ഇസ്ലാം മതവിശ്വാസികളാണെങ്കിലും പരമ്പരാഗത ഗോത്രാചാരങ്ങളും വിശ്വാസങ്ങളുമാണ് ഇവരുടെ ജീവിതത്തില്‍ കൂടുതലും സ്വാധീനം ചെലുത്തിക്കാണുന്നത്. മാതൃദായക്രമം പിന്തുടരുന്ന ജനവിഭാഗമാണിത്. പുരുഷന്മാര്‍ കൗമാരം മുതല്‍ മുഖാവരണം ധരിക്കുന്ന സമ്പ്രദായം നിലവിലുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്ക് മുഖാവരണമാവശ്യമില്ല. ട്വാറെഗ് സമൂഹത്തില്‍ കുലീന ഗോത്രങ്ങള്‍, ആശ്രിത ഗോത്രങ്ങള്‍, 'ഇനാന്‍ദന്‍' (Inanden) എന്നറിയപ്പെടുന്ന തൊഴിലാളികള്‍, കറുത്ത വര്‍ഗക്കാരായ അടിമകള്‍ എന്നിങ്ങനെ വ്യത്യസ്ത ശ്രേണികളുണ്ട്. കുലീന ഗോത്രങ്ങള്‍ക്കും ആശ്രിത ഗോത്രങ്ങള്‍ക്കും ആവശ്യമായ ആയുധങ്ങള്‍ നിര്‍മിച്ചു നല്‍കുന്നത് 'ഇനാന്‍ദന്‍' സമൂഹമാണ്. സമൂഹത്തിന്റെ തലവനായ 'അമെനൊകാല്‍' (Amenokal)നെ ഏതെങ്കിലും കുലീന ഗോത്രത്തില്‍നിന്നുമാണ് തിരഞ്ഞെടുക്കുന്നത്. എല്ലാ ഗോത്രങ്ങളും തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയും അമെനൊകാലിന്റെ അധികാരം അംഗീകരിക്കുകയും ചെയ്യുന്നു.

ആദ്യകാലങ്ങളില്‍ കൊള്ള നടത്തിയാണ് ജീവിച്ചിരുന്നതെങ്കിലും ഇവര്‍ ആധുനിക കാലത്ത് കന്നുകാലികളേയും ഒട്ടകത്തേയും മറ്റും വളര്‍ത്തി കാലയാപനം നടത്തുന്നു. തീവ്രമായ ദാരിദ്ര്യ ദുഃഖം അനുഭവിക്കുന്ന ഈ ആദിമ ജനവിഭാഗം നാടോടിജീവിതം അവസാനിപ്പിക്കുവാനോ നഗരപ്രദേശങ്ങളിലേക്ക് കുടിയേറുവാനോ താത്പര്യം കാണിക്കുന്നില്ല. നൂതനയുഗത്തിന്റെ വെളിച്ചമേല്‍ക്കാനാഗ്രഹിക്കാതെ ഇന്നും ഇരുളില്‍ത്തന്നെ കഴിയുന്ന ആദിവാസികളാണിവര്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍