This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രേഡ് മാര്‍ക്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: ട്രേഡ് മാര്‍ക്ക് ഠൃമറല ങമൃസ ഒരു ചരക്കിന് ഉത്പാദകന്‍, സ്ഥാപനം, വിതരണക്...)
അടുത്ത വ്യത്യാസം →

08:21, 6 ഡിസംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ട്രേഡ് മാര്‍ക്ക് ഠൃമറല ങമൃസ ഒരു ചരക്കിന് ഉത്പാദകന്‍, സ്ഥാപനം, വിതരണക്കാരന്‍ എന്നിവരോടുള്ള ബന്ധം സൂചിപ്പിക്കാനുപയോഗിക്കുന്ന വാണിജ്യ മുദ്ര. ബ്രാന്‍ഡ്, ഹെഡ്ഡിംഗ്, ലേബല്‍, പേര്, ഡിസൈന്‍ എന്നിങ്ങനെ വിവിധരീതികള്‍ പ്രചാരത്തില്ു. ട്രേഡ് നെയിമില്‍ നിന്നും വ്യത്യസ്തമാണ് ട്രേഡ് മാര്‍ക്ക്. ഉത്പാദനരംഗത്തുള്ള ഇതര സ്ഥാപനങ്ങള്‍ വ്യാജമായി നിര്‍മിക്കുന്നതില്‍ നിന്ന് ഒരു പ്രത്യേക ചരക്കിന് പരിരക്ഷ ലഭിക്കുന്നത് അതിന്റെ ട്രേഡ് മാര്‍ക്ക് മുഖാന്തരമാണ്. ഒരു ചരക്കിന്റെ നിയമപരവും വ്യാപാരസംബന്ധവുമായ പരിരക്ഷയാണ് അതിന്റെ ട്രേഡ് മാര്‍ക്ക്. ട്രേഡ് മാര്‍ക്കുകളില്‍ അന്തര്‍ലീനമായ സാമ്പത്തിക താത്പര്യങ്ങളെ രായി തിരിക്കാം. ഒന്ന് - ഒരു പ്രത്യേക ചരക്കിനെ മറ്റ് അസംഖ്യം ചരക്കുകളില്‍ നിന്ന് തിരിച്ചറിയുന്നതിന് ഉപഭോക്താക്കളെ സഹായിക്കുന്നു; ചരക്കുകളെക്കുറിച്ച് സുനിശ്ചിതവും സുവ്യക്തവുമായ ചിത്രം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. ര് - ഒരു നിര്‍മാതാവ് ഉത്പാദിപ്പിക്കുന്ന ഒരു ചരക്കിനെ സദൃശമായ ഇതര ചരക്കുകളില്‍ നിന്ന് വ്യതിരിക്തമാക്കിക്കാണിക്കാന്‍ ട്രേഡ് മാര്‍ക്ക് പ്രയോജനപ്പെടുന്നു. ആധുനിക കമ്പോളത്തിലെ ഉത്പന്നവിഭേദന(ുൃീറൌര റശളളലൃലിശേമശീിേ)ത്തിനുള്ള ഏറ്റവും പ്രധാന ഉപാധികളിലൊന്നാണിത്. ട്രേഡ് മാര്‍ക്കിന് നിയമത്തിന്റെ പരിരക്ഷയ്ു. കമ്പനിയുടേയോ ചരക്കിന്റേയോ പേര്, ഡിസൈന്‍ മുതലായവ സവിശേഷവും വ്യതിരിക്തവുമായ രീതിയില്‍ ഉപയോഗിക്കുന്നതിനാണ് ട്രേഡ് മാര്‍ക്ക് അവകാശം നല്‍കുന്നത്. ചരക്കിന്റെ പായ്ക്കറ്റിന്‍ മേലുള്ള അക്ഷരങ്ങള്‍, ചിത്രങ്ങള്‍, ഒപ്പ് എന്നിവയെല്ലാം ട്രേഡ് മാര്‍ക്കിന്റെ പരിധിയില്‍പ്പെടുന്നു. പഴക്കം കൂടുന്നതനുസരിച്ച് ട്രേഡ് മാര്‍ക്കിന്റെ 'മൂല്യം' വര്‍ധിക്കുന്നു. പഴക്കമേറിയ മിക്ക ട്രേഡ് മാര്‍ക്കുകളും വളരെ പ്രസിദ്ധവും ജനപ്രിയവുമായിത്തീര്‍ന്നിട്ട്ു. ഉടമസ്ഥര്‍ക്ക് ട്രേഡ് മാര്‍ക്കുകള്‍ വില്‍ക്കാനുള്ള അവകാശമ്ു. എന്നാല്‍ അതുവാങ്ങുന്ന ആളിന് മറ്റേതെങ്കിലും ഒരു ചരക്കിനു വിേ ആ പ്രത്യേക ട്രേഡ് മാര്‍ക്ക് ഉപയോഗിക്കാനാവില്ല. പ്രത്യേക ട്രേഡ് മാര്‍ക്കുള്ള ചരക്കുകളെ 'ബ്രാന്‍ഡ് ചരക്കുകള്‍' അഥവാ 'ബ്രാന്‍ഡുകള്‍' എന്നു പറയുന്നു. ആധുനിക പരസ്യതന്ത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു സങ്കേതമാണ് ട്രേഡ് മാര്‍ക്കുകള്‍. ട്രേഡ് മാര്‍ക്കുകളായി ഉപയോഗിക്കുന്ന പേരുകള്‍, ഡിസൈനുകള്‍ എന്നിവ ലളിതവും ആകര്‍ഷകവുമാണെങ്കില്‍, ചരക്കുകളുടെ ഉപഭോക്തൃ ചോദനം വര്‍ധിക്കുവാന്‍ സാധ്യതയ്ു. 1958 -ലെ ഇന്ത്യന്‍ ട്രേഡ് മാര്‍ക്ക് ആന്‍ഡ് മര്‍ച്ചന്റൈസ് നിയമമനുസരിച്ചാണ് വാണിജ്യമുദ്രകള്‍ നല്‍കുന്നത്. വാണിജ്യമുദ്രകള്‍ രജിസ്റ്റര്‍ ചെയ്യുക, സംരക്ഷിക്കുക, അത് മറ്റേതെങ്കിലും വ്യാപാരി പകര്‍ത്തുന്നത് തടയുക എന്നിവയാണ് ഈ നിയമത്തിന്റെ ലക്ഷ്യങ്ങള്‍. ഒരു വാണിജ്യമുദ്രയ്ക്ക് നിയമസംരക്ഷണം ലഭിക്കണമെങ്കില്‍, അത് രജിസ്റ്റര്‍ ചെയ്യേതാവശ്യമാണ്. വാണിജ്യമുദ്ര ലഭിക്കുന്നതിന് ചില മാനദണ്ഡങ്ങള്ു. അപേക്ഷകന്റെ വ്യാപാരമുദ്രയ്ക്ക് മറ്റേതെങ്കിലും വ്യാപാരമുദ്രയുമായി സാദൃശ്യമില്ലെന്നും അത് വ്യാപാരത്തിന് ദോഷകരമായിത്തീരുകയില്ലെന്നും രജിസ്ട്രാര്‍ക്ക് ബോധ്യമാകണം. ട്രേഡ് മാര്‍ക്ക് നല്‍കുന്നതിനുമുമ്പ് അതിനെ സംബന്ധിച്ച വിശദാംശങ്ങള്‍ ആധികാരിക പ്രസിദ്ധീകരണത്തില്‍ പരസ്യപ്പെടുത്തുകയും പരാതികളുങ്കിെല്‍ തീര്‍പ്പുകല്‍പ്പിക്കേതുമാണ്. രജിസ്ട്രാറുടെ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള വ്യവസ്ഥയുമ്ു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍