This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ട്രാക്ഷന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ട്രാക്ഷന്‍ ഠൃമരശീിേ അസ്ഥികളുടെ ഒടിവു (ളൃമരൌൃല) നിവര്‍ത്തുന്നതിനു നിര...) |
|||
വരി 1: | വരി 1: | ||
- | ട്രാക്ഷന്‍ | + | =ട്രാക്ഷന്‍= |
- | + | Traction | |
- | അസ്ഥികളുടെ ഒടിവു ( | + | |
- | ഒടിയുമ്പോള്‍ മാംസപേശികള്‍ സങ്കോചിക്കുന്നതുമൂലം കഠിനമായ വേദനയും എല്ലിന് സ്ഥാനചലനവും | + | അസ്ഥികളുടെ ഒടിവു (fracture) നിവര്‍ത്തുന്നതിനു നിര്‍ദേശിക്കുന്ന ഒരു ചികിത്സാ രീതി. വലിച്ചു നീട്ടാന്‍ ഉപയോഗിക്കുന്ന ബലം എന്നാണ് 'ട്രാക്ഷന്‍' എന്ന പദത്തിന്റെ അര്‍ഥം. എല്ലുകള്‍ |
- | ചില സന്ദര്‍ഭങ്ങളില്‍ വിശേഷിച്ചും കൈ എല്ലുകളുടെ ഒടിവു നിവര്‍ത്താന്‍ കൈ | + | ഒടിയുമ്പോള്‍ മാംസപേശികള്‍ സങ്കോചിക്കുന്നതുമൂലം കഠിനമായ വേദനയും എല്ലിന് സ്ഥാനചലനവും ഉണ്ടാവുന്നു. അസ്ഥി പൂര്‍വ സ്ഥിതിയിലാക്കാന്‍ അസ്ഥികളുടെ അഗ്രങ്ങള്‍ ആഴ്ചകളോളം അനക്കാതെ ഋജുവായി സൂക്ഷിക്കേതുണ്ട്. ഇതിനായി പ്ലാസ്റ്ററിടുകയോ ദണ്ഡുകൊണ്ടു ഉറപ്പിക്കുകയോ (splintage) ആണ് സാധാരണ ചെയ്യുന്നത്. ചില സന്ദര്‍ഭങ്ങളില്‍ ഈ ചികിത്സാ രീതികള്‍ മതിയാവാതെ വരുന്നു. ഒടിവിന്റെ പ്രതലം ചരിഞ്ഞതോ പിരിഞ്ഞതോ (ഉദാ: തുടയെല്ലിനുണ്ടാവുന്ന ഒടിവ്) ആണെങ്കില്‍ മാംസപേശികളുടെ സങ്കോചം മൂലം എല്ലുകളുടെ അഗ്രങ്ങള്‍ ഒന്നിനു മുകളിലൊന്ന് എന്ന സ്ഥിതിയിലായിത്തീരുന്നു. ഈ സന്ദര്‍ഭത്തില്‍ പേശികളുടെ സങ്കോചത്തിനനുസൃതമായ ബലം പ്രയോഗിച്ച് അഗ്രങ്ങളെ വലിച്ചു നിര്‍ത്തേതാവശ്യമാണ്. ഇതിനാണ് ട്രാക്ഷന്‍ നല്‍കുന്നത്. അസ്ഥിയുടെ ദീര്‍ഘാക്ഷത്തില്‍ തുടര്‍ച്ചയായ വലിവുണ്ടാക്കുന്ന വിധത്തിലാണ് പൊതുവേ ട്രാക്ഷന്‍ നല്‍കുന്നത് (continuous traction). പേശിയുടെ സങ്കോചത്തിന്നെതിര്‍ ദിശയില്‍ വലിച്ചില്‍ വരുന്ന വിധത്തില്‍ ഭാരം തൂക്കിയാണ് ട്രാക്ഷന്‍ നല്‍കുന്നത്. ഒരു കപ്പിയിലൂടെ കയറ്റിയ ചരടിന്റേയോ കമ്പിയുടേയോ അറ്റത്ത് ഭാരം തൂക്കി മറ്റെ അറ്റം ഒടിഞ്ഞ ഭാഗത്തെ തൊലിയോടോ ഒടിഞ്ഞ എല്ലിനോടു തന്നെയോ ബന്ധിപ്പിക്കുന്നു. തൊലിയോട് ചേര്‍ത്തുവച്ച കമ്പി ബാന്‍ഡേജുപയോഗിച്ച് ബന്ധിപ്പിച്ചും ഒടിഞ്ഞ ഭാഗം മരവിപ്പിച്ച ശേഷം സ്റ്റയിന്‍മാന്‍ പിന്നോ (Steinmann pin) കിഷനര്‍ കമ്പിയോ (Kirschner wire) എല്ലില്‍ കയറ്റിയുമാണിതു ചെയ്യുന്നത്. |
- | ചികിത്സയുടെ മറ്റു ചില മേഖലകളിലും ട്രാക്ഷന്‍ | + | |
+ | ചില സന്ദര്‍ഭങ്ങളില്‍ വിശേഷിച്ചും കൈ എല്ലുകളുടെ ഒടിവു നിവര്‍ത്താന്‍ കൈ സ്ലിങിലിടുമ്പോള്‍ കൈയുടെ തന്നെ ഭാരം (ഗുരുത്വാകര്‍ഷണം) ചെലുത്തുന്ന ബലം ട്രാക്ഷനാകുന്നു. | ||
+ | |||
+ | ചികിത്സയുടെ മറ്റു ചില മേഖലകളിലും ട്രാക്ഷന്‍ ഉപയോഗിക്കാറുണ്ട്. പ്രസവവേളയില്‍ കൊടിലുപയോഗിച്ച് ശിശുവിനെ പുറത്തേക്കു വലിക്കുന്നതിനെ 'ആക്സിസ് ട്രാക്ഷന്‍' എന്നു പറയുന്നു. |
07:12, 4 ഡിസംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ട്രാക്ഷന്‍
Traction
അസ്ഥികളുടെ ഒടിവു (fracture) നിവര്‍ത്തുന്നതിനു നിര്‍ദേശിക്കുന്ന ഒരു ചികിത്സാ രീതി. വലിച്ചു നീട്ടാന്‍ ഉപയോഗിക്കുന്ന ബലം എന്നാണ് 'ട്രാക്ഷന്‍' എന്ന പദത്തിന്റെ അര്‍ഥം. എല്ലുകള്‍ ഒടിയുമ്പോള്‍ മാംസപേശികള്‍ സങ്കോചിക്കുന്നതുമൂലം കഠിനമായ വേദനയും എല്ലിന് സ്ഥാനചലനവും ഉണ്ടാവുന്നു. അസ്ഥി പൂര്‍വ സ്ഥിതിയിലാക്കാന്‍ അസ്ഥികളുടെ അഗ്രങ്ങള്‍ ആഴ്ചകളോളം അനക്കാതെ ഋജുവായി സൂക്ഷിക്കേതുണ്ട്. ഇതിനായി പ്ലാസ്റ്ററിടുകയോ ദണ്ഡുകൊണ്ടു ഉറപ്പിക്കുകയോ (splintage) ആണ് സാധാരണ ചെയ്യുന്നത്. ചില സന്ദര്‍ഭങ്ങളില്‍ ഈ ചികിത്സാ രീതികള്‍ മതിയാവാതെ വരുന്നു. ഒടിവിന്റെ പ്രതലം ചരിഞ്ഞതോ പിരിഞ്ഞതോ (ഉദാ: തുടയെല്ലിനുണ്ടാവുന്ന ഒടിവ്) ആണെങ്കില്‍ മാംസപേശികളുടെ സങ്കോചം മൂലം എല്ലുകളുടെ അഗ്രങ്ങള്‍ ഒന്നിനു മുകളിലൊന്ന് എന്ന സ്ഥിതിയിലായിത്തീരുന്നു. ഈ സന്ദര്‍ഭത്തില്‍ പേശികളുടെ സങ്കോചത്തിനനുസൃതമായ ബലം പ്രയോഗിച്ച് അഗ്രങ്ങളെ വലിച്ചു നിര്‍ത്തേതാവശ്യമാണ്. ഇതിനാണ് ട്രാക്ഷന്‍ നല്‍കുന്നത്. അസ്ഥിയുടെ ദീര്‍ഘാക്ഷത്തില്‍ തുടര്‍ച്ചയായ വലിവുണ്ടാക്കുന്ന വിധത്തിലാണ് പൊതുവേ ട്രാക്ഷന്‍ നല്‍കുന്നത് (continuous traction). പേശിയുടെ സങ്കോചത്തിന്നെതിര്‍ ദിശയില്‍ വലിച്ചില്‍ വരുന്ന വിധത്തില്‍ ഭാരം തൂക്കിയാണ് ട്രാക്ഷന്‍ നല്‍കുന്നത്. ഒരു കപ്പിയിലൂടെ കയറ്റിയ ചരടിന്റേയോ കമ്പിയുടേയോ അറ്റത്ത് ഭാരം തൂക്കി മറ്റെ അറ്റം ഒടിഞ്ഞ ഭാഗത്തെ തൊലിയോടോ ഒടിഞ്ഞ എല്ലിനോടു തന്നെയോ ബന്ധിപ്പിക്കുന്നു. തൊലിയോട് ചേര്‍ത്തുവച്ച കമ്പി ബാന്‍ഡേജുപയോഗിച്ച് ബന്ധിപ്പിച്ചും ഒടിഞ്ഞ ഭാഗം മരവിപ്പിച്ച ശേഷം സ്റ്റയിന്‍മാന്‍ പിന്നോ (Steinmann pin) കിഷനര്‍ കമ്പിയോ (Kirschner wire) എല്ലില്‍ കയറ്റിയുമാണിതു ചെയ്യുന്നത്.
ചില സന്ദര്‍ഭങ്ങളില്‍ വിശേഷിച്ചും കൈ എല്ലുകളുടെ ഒടിവു നിവര്‍ത്താന്‍ കൈ സ്ലിങിലിടുമ്പോള്‍ കൈയുടെ തന്നെ ഭാരം (ഗുരുത്വാകര്‍ഷണം) ചെലുത്തുന്ന ബലം ട്രാക്ഷനാകുന്നു.
ചികിത്സയുടെ മറ്റു ചില മേഖലകളിലും ട്രാക്ഷന്‍ ഉപയോഗിക്കാറുണ്ട്. പ്രസവവേളയില്‍ കൊടിലുപയോഗിച്ച് ശിശുവിനെ പുറത്തേക്കു വലിക്കുന്നതിനെ 'ആക്സിസ് ട്രാക്ഷന്‍' എന്നു പറയുന്നു.