This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെക്സിപ്പസ്, പൂബ്ളിയസ് ഹെറെനിയസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: ഡെക്സിപ്പസ്, പൂബ്ളിയസ് ഹെറെനിയസ് (എ. ഡി. സു. 210 - സു. 270) ഉലഃശുുൌ, ജൌയഹശൌ ഒലൃല...)
അടുത്ത വ്യത്യാസം →

08:43, 27 നവംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഡെക്സിപ്പസ്, പൂബ്ളിയസ് ഹെറെനിയസ് (എ. ഡി. സു. 210 - സു. 270) ഉലഃശുുൌ, ജൌയഹശൌ ഒലൃലിിശൌ ഗ്രീക്ക് രാജ്യതന്ത്രജ്ഞനും ചരിത്രകാരനും. എ. ഡി. 3-ാം ശ.-ത്തിന്റെ മധ്യത്തോടെ ഏഥന്‍സില്‍ ജീവിച്ചിരുന്ന ഇദ്ദേഹം അക്കാല ചരിത്രത്തെപ്പറ്റി പഠനം നടത്തി. കോണ്‍സ്റ്റാന്റിനോപ്പിള്‍ക്കാരനായ ഫോട്ടിയസ് തയ്യാറാക്കിയ ബിബ്ളിയോത്തിക്ക എന്ന വിജ്ഞാനകോശത്തില്‍ ഡെക്സിപ്പസിന്റെ മൂന്നു ചരിത്ര കൃതികളുടെ വിവരണമ്ു. അലക്സാറുടെ മരണശേഷമുള്ള ചരിത്രസംഭവങ്ങളാണ് ഒന്നില്‍. സിതിയന്‍ യുദ്ധം വിവരിക്കുന്നതാണ് മറ്റൊന്ന്. പ്രാചീനകാലം മുതല്‍ എ. ഡി. 270 വരെയുള്ള ചരിത്രമാണ് മൂന്നാമത്തെ കൃതിയില്‍ പരാമൃഷ്ടമായിട്ടുള്ളത്. ഈ കൃതികള്‍ നഷ്ടപ്പെട്ടെങ്കിലും ഇതിലെ ഉള്ളടക്കത്തിന്റെ നിരവധി പരാമര്‍ശങ്ങള്‍ തങ്ങളുടെ രചനയ്ക്ക് പില്ക്കാല ചരിത്രകാരന്മാര്‍ പ്രയോജനപ്പെടുത്തിയിട്ടുള്ളതായി രേഖപ്പെടുത്തിക്കാണുന്നു. ഉന്നതകുലജാതനായ ഡെക്സിപ്പസിന്റേയും ഇദ്ദേഹത്തിന്റെ പിതാവിന്റേയും കുലമഹിമയും ഇവര്‍ക്ക് സമൂഹത്തിലുായിരുന്ന സ്ഥാനവും എഥീനിയന്‍ ലിഖിതങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. ഏഥന്‍സിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഗോത്തുകളുടെ ആക്രമണമുായപ്പോള്‍ അതിനെ ചെറുക്കാനായി ഇദ്ദേഹം രായിരത്തിലധികം വരുന്ന നാട്ടുകാരുമായി അതിര്‍ത്തിയിലേക്കു നീങ്ങിയതിനെക്കുറിച്ച് ഡെക്സിപ്പസ് തന്നെ വിവരിക്കുന്ന്ു. ഇത് എ. ഡി. 267-ല്‍ ആയിരുന്നിരിക്കാമെന്ന് കരുതപ്പെടുന്നു. ഇദ്ദേഹം എ. ഡി. 270-ഓടെ മരണമടഞ്ഞതായാണ് അനുമാനം. (സി. മീര)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍