This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡുഹ്റിങ്, ഓയിഗെന്‍ കാള്‍ (1833 - 1921)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: ഡുഹ്റിങ്, ഓയിഗെന്‍ കാള്‍ (1833 - 1921) ഊവൃശിഴ, ൠഴലി ഗമൃഹ ജര്‍മന്‍ തത്ത്വചിന്തക...)
അടുത്ത വ്യത്യാസം →

07:30, 27 നവംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഡുഹ്റിങ്, ഓയിഗെന്‍ കാള്‍ (1833 - 1921) ഊവൃശിഴ, ൠഴലി ഗമൃഹ ജര്‍മന്‍ തത്ത്വചിന്തകനും രാഷ്ട്രീയ-സാമ്പത്തിക ശാസ്ത്രജ്ഞനും. 1833-ല്‍ ബെര്‍ലിനില്‍ ജനിച്ചു. 1856 മുതല്‍ 1859 വരെയുള്ള കാലയളവില്‍ ബെര്‍ലിനില്‍ നിയമജ്ഞനായി പ്രവര്‍ത്തിച്ചു. എന്നാല്‍ നേത്രരോഗം മൂലം അദ്ദേഹത്തിന് നിയമരംഗം ഉപേക്ഷിക്കിേവന്നു. 1861-ല്‍ ബര്‍ലിന്‍ സര്‍വകലാശാലയില്‍ നിന്നും ഇദ്ദേഹത്തിനു തത്ത്വശാസ്ത്രത്തില്‍ ദെ ടെംപോര്‍, സ്പേഷ്യാ, കോസാലിറ്റേറ്റ് അറ്റ്ക് ദെ അനാലിസിസ് ഇന്‍ഫിനിറ്റ്സിമാലിസ് ലോജിക (ഉല ഖലാുീൃല, ടുമശീേ, ഇമൌമെഹശമേലേ മൂൌല റല മിഹ്യശെ കിളശിശലേശൊമഹശര ഘീഴശരമ) എന്ന പ്രബന്ധത്തെ ആധാരമാക്കി ഡോക്ടറേറ്റ് ലഭിച്ചു. 1863-ല്‍ യൂണിവേഴ്സിറ്റിയില്‍ അധ്യാപകനായെങ്കിലും 1877-ല്‍ പിരിച്ചുവിടപ്പെട്ടു. പിന്നീട് ഇദ്ദേഹം ഔദ്യോഗിക പദവികളൊന്നും സ്വീകരിച്ചില്ല. മതം, സൈനികവല്‍ക്കരണം, മാര്‍ക്സിസം, ബിസ്മാര്‍ക്ക് സ്റ്റേറ്റ് സര്‍വകലാശാലകള്‍ തുടങ്ങിയ സമകാലിക പ്രശ്നങ്ങളെ നിശിതമായി വിമര്‍ശിച്ചുക്ൊ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തി. ഇദ്ദേഹത്തിന്റെ ഏതാനും ശിഷ്യന്മാര്‍ ചേര്‍ന്ന് പെര്‍സണാലിസ്റ്റ് ഉണ്‍ഡ് ഇമാന്‍സിപാറ്റൊര്‍ (ജലൃീിമഹശ ൌിറ ലാമ്വിശുമീൃ) എന്ന ഒരു പ്രസിദ്ധീകരണം ആരംഭിച്ചു. മുഖ്യമായും ഡ്യുഹ്റിങ്ങിന്റെ ലേഖനങ്ങള്‍ക്കു വിേയുള്ള പ്രസിദ്ധീകരണമായിരുന്നു അത്. ആരംഭത്തില്‍ ഡ്യുഹ്റിങ് കാന്റിയന്‍ വീക്ഷണങ്ങളാണ് പുലര്‍ത്തിയിരുന്നത്. എന്നാല്‍ പിന്നീട് ഇതില്‍ ചില മാറ്റങ്ങള്‍ വരുത്തി. ശാസ്ത്രീയ സിദ്ധാന്തങ്ങളും നാമമാത്രസിദ്ധാന്തങ്ങളും തമ്മിലുള്ള (ഫിനോമിന-നോമിന) വ്യത്യാസവും, മനസ് യാഥാര്‍ഥ്യത്തെ കാണുന്നില്ല എന്ന തത്ത്വവും ഇദ്ദേഹം നിഷേധിച്ചു. ആത്മീയവാദത്തെയും പ്രകൃത്യതീത ശക്തികളെക്കുറിച്ചുള്ള വിശ്വാസത്തെയും നിശിതമായി വിമര്‍ശിച്ചിരുന്നു. എങ്കിലും ഇദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ക്കും ആത്മീയ വാദത്തിനും തമ്മില്‍ സാമ്യമുായിരുന്നു. ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ തത്ത്വശാസ്ത്രം യാഥാര്‍ഥ്യത്തിന്റെ വിശദമായ ഒരു വിവരണമാണ് നല്‍കേത്. ക്രിയാത്മകവും യുക്ത്യധിഷ്ഠിതവുമായ ഭാവനയുടെ സഹായത്താല്‍ യാഥാര്‍ഥ്യത്തെ പൂര്‍ണമായി മനസിലാക്കുവാന്‍ സാധിക്കുന്നു. ഷോപെന്‍ഹോവര്‍ (ടരവീുലിവമൌലൃ) ഫോയര്‍ബാക് (എലൌലൃയമരവ) കോംതെ (ഇീാലേ) എന്നിവരുടെ സിദ്ധാന്തങ്ങളെയും പരിശ്രമങ്ങളെയും ഡ്യുഹ്റിങ് പ്രകീര്‍ത്തിച്ചു. പ്രപഞ്ചത്തില്‍ അനിശ്ചിതമായി ഒന്നുമില്ല എന്ന് ഇദ്ദേഹം പറഞ്ഞു. പ്രാകൃതവും പ്രാഥമികവുമായ ജീവന്റെ തുടുപ്പില്‍ നിന്നും പരിണാമം മുഖേന വ്യത്യസ്ത ജീവജാലങ്ങള്‍ ഉായി. കാലം കഴിയുംതോറും പുതിയ ജീവജാലങ്ങള്‍ രൂപം കൊള്ളുവാന്‍ സാധ്യതയ്ു. പുതുമ ഏതു രീതിയിലാണ് രൂപം കൊള്ളുന്നത് എന്ന് വിവരിക്കാന്‍ തത്ത്വചിന്തകനും സാധിക്കുന്നില്ല. ഭാവി പ്രവചിക്കുവാനും അവന്‍ അശക്തനാണ്. അചേതനമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ബോധപ്രവര്‍ത്തനങ്ങള്‍ (ഇീിരെശീൌില) ദ്രവ്യവും ഭൌതിക ശക്തികളും മാത്രമുള്ള ലോകമല്ല, മറിച്ച് ജീവനും തുടിപ്പും ഉള്ള ഒരു ലോകമാണ് ബോധത്തിന്റെ വിഷയം എന്നിവയായിരുന്നു

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍