This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡുബോയിസ്-റെയ് മോണ്ട്, എമില്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: ഡുബോയിസ്-റെയ്മ്ോ, എമില്‍ (1818 - 1896) ഊയീശ ഞല്യാീിറ, ഋാശഹല ജര്‍മന്‍ തത്ത്വചി...)
അടുത്ത വ്യത്യാസം →
07:27, 27 നവംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ഡുബോയിസ്-റെയ്മ്ോ, എമില്‍ (1818 - 1896) ഊയീശ ഞല്യാീിറ, ഋാശഹല ജര്‍മന്‍ തത്ത്വചിന്തകനും ശരീരശാസ്ത്രജ്ഞനും. 1818-ല്‍ ബെര്‍ലിനില്‍ ജനിച്ചു. 1846-ല്‍ ബെര്‍ലിന്‍ സര്‍വകലാശാലയില്‍ ശരീരശാസ്ത്രത്തില്‍ താല്‍ക്കാലിക ലക്ചറര്‍ ആയി നിയമിക്കപ്പെട്ടു. 1885-ല്‍ സര്‍വകലാശാലയിലെ അസ്സോസിയേറ്റ് പ്രൊഫസറും, മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം പ്രൊഫസറും ആയി. ശരീരശാസ്ത്രശാഖയ്ക്ക് ഇദ്ദേഹം നിരവധി വിലപ്പെട്ട സംഭാവനകള്‍ നല്‍കി. നാഡികളുടേയും മാംസപേശികളുടേയും പ്രവര്‍ത്തനങ്ങളെക്കുറിച്ചും ജൈവദ്രവ്യത്തിന്റെ രാസഭൌതികമാറ്റങ്ങളുടെ പരിണാമപ്രക്രിയയെക്കുറിച്ചും പഠനങ്ങള്‍ നടത്തി. തുടര്‍ന്ന് തത്ത്വചിന്തയിലേക്ക് തിരിഞ്ഞു. ഇദ്ദേഹത്തിന്റെ കൃതികളായ ഉയ്ബര്‍ ദി ഗ്രെന്‍സര്‍ ദെസ് നാച്ചുറര്‍ കെന്നല്‍സ് (ഡൃയല റശല ഴൃല്വിലൃ റല ിമൌൃലൃ സലിില), ദി സീബന്‍ വെല്‍റ്റ്റേറ്റ്സെന്‍ (ഉശല ടശലയലി ണലഹൃമശലേെഹ) എന്നിവ പ്രധാനമായും തത്ത്വചിന്താപരമാണ്. സാമാന്യ ശാസ്ത്രത്തില്‍ അധിഷ്ഠിതമായ ആപേക്ഷിക പരമജ്ഞാനസിദ്ധാന്തമായിരുന്നു ഇദ്ദേഹം ആവിഷ്കരിച്ചത്. അതീന്ദ്രിയജ്ഞാനം അസാധ്യമാണെന്നും ആത്മീയ പ്രശ്നങ്ങള്‍ പരിഹാരമില്ലാത്തവയാണെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. 'ഇഗ്നൊറാമസ് എറ്റ് ഇഗ്നൊറാബിമസ്' (നാം അറിയുന്നില്ല ഇനി അറിയുകയുമില്ല) എന്ന ഇദ്ദേഹത്തിന്റെ വാക്കുകള്‍ പ്രസിദ്ധമാണ്. പ്രപഞ്ചത്തില്‍ ഏഴു സമസ്യകളുള്ളതായി ഡുബോയിസ് പ്രസ്താവിച്ചു. ഇവയില്‍ മൂന്നെണ്ണം അതീന്ദ്രിയ സ്വഭാവമുള്ളവയാണെന്നും അതിനാല്‍ പരിഹാരമില്ലാത്തവയാണെന്നും ഇദ്ദേഹം വ്യക്തമാക്കി. ദ്രവ്യത്തിന്റെ ശക്തിയുടെ സ്വഭാവം, ചലനത്തിന്റെ ആവിര്‍ഭാവം, ഇന്ദ്രിയസംവേദനത്തിന്റേയും ബോധത്തിന്റേയും ഉറവിടം എന്നിവയെക്കുറിച്ചുള്ള സമസ്യകളാണ് ഇവ. വേറെ മൂന്ന് സമസ്യകള്‍ ക്ളേശകരമാണെങ്കിലും പരിഹാരമുള്ളവയാണ്. ജീവന്റെ ഉറവിടം, ജീവജാലങ്ങളുടെ അനുവര്‍ത്തക സ്വഭാവം (മറമഷശശ്േലില), ഭാഷയുടേയും യുക്തിയുടേയും വികാസം എന്നിവയാണ് ആ മൂന്ന് സമസ്യകള്‍. പ്രപഞ്ചത്തിലെ ഏഴാമത്തേതും അവസാനത്തേതുമായ സമസ്യയെക്കുറിച്ച് ഇദ്ദേഹത്തിനു വ്യക്തമായ അഭിപ്രായം പ്രകാശിപ്പിക്കാന്‍ സാധിച്ചിട്ടില്ല. സ്വതന്ത്രമായ ഇച്ഛാശക്തിയെക്കുറിച്ചുള്ളതാണ് ഏഴാമത്തെ സമസ്യ. ഏര്‍ണസ്റ്റ് ഹേക്കല്‍ (ഋൃില ഒമലരസലഹ) തന്റെ വെല്‍റ്റ് റേറ്റ്സെല്‍ (ംലഹഹൃമശലേെഹ) എന്ന കൃതിയില്‍ ഡുബോയിസിന്റെ വീക്ഷണങ്ങളെ ശക്തിയായി ഖണ്ഡിച്ചിട്ട്ു. പ്രപഞ്ചത്തില്‍ ഒരു സമസ്യ മാത്രമേയുള്ളൂ. അത് 'ദ്രവ്യത്തിന്റെ സമസ്യ' (ുൃീയഹലാ ീള ൌയമിെേരല) ആണെന്നായിരുന്നു ഹേക്കന്റെ മതം. ഡുബോയിസിന്റെ ആദ്യത്തെ മൂന്ന് സമസ്യകളെ 'ദ്രവ്യത്തിന്റെ സമസ്യ' എന്ന ഏക ആശയത്തില്‍ ഹേക്കല്‍ ഉള്‍ക്കൊള്ളിച്ചു. ഹേക്കലിന്റെ വീക്ഷണത്തില്‍ പരിണാമസിദ്ധാന്തം ഡുബോയിസിന്റെ മൂന്ന് ക്ളേശകരമായ സമസ്യകള്‍ക്ക് ഉത്തരം കത്തിെക്കഴിഞ്ഞു. സ്വതന്ത്രമായ ഇച്ഛാശക്തി എന്നത് വെറും മിഥ്യമാത്രമാണെന്ന് ഹേക്കല്‍ വാദിച്ചു. അതിനാല്‍ സ്വതന്ത്രമായ ഇച്ഛാശക്തിയെക്കുറിച്ച് സമസ്യ ഉദ്ഭവിക്കുന്നില്ല. പ്രപഞ്ചത്തിന് യാന്ത്രിക സ്വഭാവമാണ് ഉള്ളതെന്നും, ആ രീതിയില്‍ മാത്രമേ സംഭവങ്ങളെ വ്യാഖ്യാനിക്കുവാന്‍ സാധിക്കുകയുള്ളൂ എന്നും ഇദ്ദേഹം സ്വമതം പ്രകടമാക്കി. ഈ രീതിക്ക് പരിമിതികളുന്നുെം ഇദ്ദേഹം സമ്മതിച്ചിരുന്നു. മാനസിക പ്രവര്‍ത്തനങ്ങളെ മനസിലാക്കാന്‍ ഈ രീതി ഉപകരിക്കുകയില്ല എന്ന് ഡുബോയിസ് ഊന്നിപ്പറഞ്ഞിട്ട്ു.