This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഗുസ്തീനിയന്‍ സന്ന്യാസിസംഘം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അഗുസ്തീനിയന്‍ സന്ന്യാസിസംഘം = അൌഴൌശിെേശമി ഒലൃാശ മധ്യകാലത്തിലെ നാലു ...) |
|||
വരി 1: | വരി 1: | ||
= അഗുസ്തീനിയന്‍ സന്ന്യാസിസംഘം = | = അഗുസ്തീനിയന്‍ സന്ന്യാസിസംഘം = | ||
- | + | Augustinian Hermits | |
- | മധ്യകാലത്തിലെ നാലു പ്രധാനപ്പെട്ട ക്രൈസ്തവ സന്ന്യാസി സംഘങ്ങളില്‍ ( | + | മധ്യകാലത്തിലെ നാലു പ്രധാനപ്പെട്ട ക്രൈസ്തവ സന്ന്യാസി സംഘങ്ങളില്‍ (Mendicant Orders) ഒന്ന്. 1256-ല്‍ പോപ് അലക്സാണ്ടര്‍ നാലാമന്‍ വിവിധ സന്ന്യാസിസമൂഹങ്ങളെ ഏകോപിപ്പിച്ച് ഇറ്റലിയുടെ മധ്യഭാഗത്തും തെ. ഭാഗത്തും അവയ്ക്ക് സ്ഥാനം നല്കി. ഹിപ്പോയിലെ വി. അഗസ്റ്റിന്റെ (അഗുസ്തിനോസ്) വ്രതാനുഷ്ഠാനങ്ങളെ അഗുസ്തീനിയന്‍ സന്ന്യാസിമാര്‍ മുഖ്യമായി പിന്തുടര്‍ന്നിരുന്നെങ്കിലും മറ്റുചില ആചാരക്രമങ്ങള്‍കൂടി അവര്‍ സ്വീകരിച്ചിരുന്നു. തുടര്‍ന്ന് ഇറ്റലിയുടെ പലഭാഗങ്ങളിലേക്കും ഇംഗ്ളണ്ട്, ഫ്രാന്‍സ്, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും ഈ സംഘത്തിന്റെ പ്രവര്‍ത്തനം ദ്രുതഗതിയില്‍ വ്യാപിച്ചു. ഈ സന്ന്യാസിസംഘത്തിലെ വിദ്യാസമ്പന്നര്‍ അധ്യാപകരായും സഭാകൌണ്‍സില്‍ അംഗങ്ങളായും പ്രവര്‍ത്തിച്ചിരുന്നു. |
14-ാം ശ.-ത്തിലാണ് ഈ സംഘത്തിന്റെ പ്രവര്‍ത്തന വ്യാപ്തി വര്‍ധിച്ചത്. ക്രമേണ ഛിദ്രവാസനകളും അധികാരമോഹവും തിരുത്തല്‍പ്രവണതകളും ഇതിന്റെ പ്രവര്‍ത്തനത്തെ മിക്കവാറും സ്തംഭിപ്പിച്ചു. എങ്കിലും 20-ാം ശ.-ത്തോടുകൂടി ബല്‍ജിയം, ജര്‍മനി, നെതര്‍ലന്‍ഡ്സ്, അയര്‍ലണ്ട്, സ്പെയിന്‍, യു.എസ്. എന്നിവിടങ്ങളില്‍ ഇതിന്റെ പുനരുദ്ധാരണം നടന്നു. 1960-ല്‍ ആകെ 4,000 അംഗങ്ങള്‍ ഈ പ്രസ്ഥാനത്തിലുണ്ടായിരുന്നു. ഇന്ന് ആധ്യാത്മികകാര്യങ്ങളോടൊപ്പം അധ്യാപനഗവേഷണാദികളിലും ഈ സംഘം പ്രവര്‍ത്തിച്ചുവരുന്നു. | 14-ാം ശ.-ത്തിലാണ് ഈ സംഘത്തിന്റെ പ്രവര്‍ത്തന വ്യാപ്തി വര്‍ധിച്ചത്. ക്രമേണ ഛിദ്രവാസനകളും അധികാരമോഹവും തിരുത്തല്‍പ്രവണതകളും ഇതിന്റെ പ്രവര്‍ത്തനത്തെ മിക്കവാറും സ്തംഭിപ്പിച്ചു. എങ്കിലും 20-ാം ശ.-ത്തോടുകൂടി ബല്‍ജിയം, ജര്‍മനി, നെതര്‍ലന്‍ഡ്സ്, അയര്‍ലണ്ട്, സ്പെയിന്‍, യു.എസ്. എന്നിവിടങ്ങളില്‍ ഇതിന്റെ പുനരുദ്ധാരണം നടന്നു. 1960-ല്‍ ആകെ 4,000 അംഗങ്ങള്‍ ഈ പ്രസ്ഥാനത്തിലുണ്ടായിരുന്നു. ഇന്ന് ആധ്യാത്മികകാര്യങ്ങളോടൊപ്പം അധ്യാപനഗവേഷണാദികളിലും ഈ സംഘം പ്രവര്‍ത്തിച്ചുവരുന്നു. | ||
ഈ സന്ന്യാസിസംഘത്തിന്റെ കീഴിലുള്ള വനിതാവിഭാഗത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 130 മഠങ്ങള്‍ നിലവിലുണ്ട്. | ഈ സന്ന്യാസിസംഘത്തിന്റെ കീഴിലുള്ള വനിതാവിഭാഗത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 130 മഠങ്ങള്‍ നിലവിലുണ്ട്. |
07:20, 11 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അഗുസ്തീനിയന്‍ സന്ന്യാസിസംഘം
Augustinian Hermits
മധ്യകാലത്തിലെ നാലു പ്രധാനപ്പെട്ട ക്രൈസ്തവ സന്ന്യാസി സംഘങ്ങളില്‍ (Mendicant Orders) ഒന്ന്. 1256-ല്‍ പോപ് അലക്സാണ്ടര്‍ നാലാമന്‍ വിവിധ സന്ന്യാസിസമൂഹങ്ങളെ ഏകോപിപ്പിച്ച് ഇറ്റലിയുടെ മധ്യഭാഗത്തും തെ. ഭാഗത്തും അവയ്ക്ക് സ്ഥാനം നല്കി. ഹിപ്പോയിലെ വി. അഗസ്റ്റിന്റെ (അഗുസ്തിനോസ്) വ്രതാനുഷ്ഠാനങ്ങളെ അഗുസ്തീനിയന്‍ സന്ന്യാസിമാര്‍ മുഖ്യമായി പിന്തുടര്‍ന്നിരുന്നെങ്കിലും മറ്റുചില ആചാരക്രമങ്ങള്‍കൂടി അവര്‍ സ്വീകരിച്ചിരുന്നു. തുടര്‍ന്ന് ഇറ്റലിയുടെ പലഭാഗങ്ങളിലേക്കും ഇംഗ്ളണ്ട്, ഫ്രാന്‍സ്, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും ഈ സംഘത്തിന്റെ പ്രവര്‍ത്തനം ദ്രുതഗതിയില്‍ വ്യാപിച്ചു. ഈ സന്ന്യാസിസംഘത്തിലെ വിദ്യാസമ്പന്നര്‍ അധ്യാപകരായും സഭാകൌണ്‍സില്‍ അംഗങ്ങളായും പ്രവര്‍ത്തിച്ചിരുന്നു.
14-ാം ശ.-ത്തിലാണ് ഈ സംഘത്തിന്റെ പ്രവര്‍ത്തന വ്യാപ്തി വര്‍ധിച്ചത്. ക്രമേണ ഛിദ്രവാസനകളും അധികാരമോഹവും തിരുത്തല്‍പ്രവണതകളും ഇതിന്റെ പ്രവര്‍ത്തനത്തെ മിക്കവാറും സ്തംഭിപ്പിച്ചു. എങ്കിലും 20-ാം ശ.-ത്തോടുകൂടി ബല്‍ജിയം, ജര്‍മനി, നെതര്‍ലന്‍ഡ്സ്, അയര്‍ലണ്ട്, സ്പെയിന്‍, യു.എസ്. എന്നിവിടങ്ങളില്‍ ഇതിന്റെ പുനരുദ്ധാരണം നടന്നു. 1960-ല്‍ ആകെ 4,000 അംഗങ്ങള്‍ ഈ പ്രസ്ഥാനത്തിലുണ്ടായിരുന്നു. ഇന്ന് ആധ്യാത്മികകാര്യങ്ങളോടൊപ്പം അധ്യാപനഗവേഷണാദികളിലും ഈ സംഘം പ്രവര്‍ത്തിച്ചുവരുന്നു.
ഈ സന്ന്യാസിസംഘത്തിന്റെ കീഴിലുള്ള വനിതാവിഭാഗത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 130 മഠങ്ങള്‍ നിലവിലുണ്ട്.