This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്രേ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

116.68.66.142 (സംവാദം)
(New page: = അക്രേ = അരൃല ബ്രസീലിലെ ഒരു അതിര്‍ത്തിപ്രവിശ്യ. ബൊളിവിയാ, പെറു എന്നീ ര...)
അടുത്ത വ്യത്യാസം →

10:58, 29 ജനുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അക്രേ

അരൃല

ബ്രസീലിലെ ഒരു അതിര്‍ത്തിപ്രവിശ്യ. ബൊളിവിയാ, പെറു എന്നീ രാജ്യങ്ങളോടു തൊട്ടുകിടക്കുന്നു. വിസ്തീര്‍ണം 153,150 ച.കി.മീ. ധാരാളം നദികള്‍ ഈ പ്രദേശത്തുകൂടി ഒഴുകുന്നു. അക്രേ നദിയില്‍നിന്നുമാണ് ഈ പ്രദേശത്തിന് ഈ പേരു കിട്ടിയത്. ആമസോണിന്റെ പോഷകനദിയായ പുരീസില്‍ ലയിക്കുന്ന അക്രേ ഗതാഗതസൌകര്യമുള്ളതാണ്. പ്രവിശ്യയിലെ ഗതാഗതം പൊതുവേ ജലമാര്‍ഗമായാണ്. റബറാണ് പ്രധാന ഉത്പന്നം. തലസ്ഥാനം: റയോബ്രാങ്കോ.

മുമ്പ് ഒരു ബൊളീവിയന്‍ പ്രവിശ്യയായിരുന്നു അക്രേ. ബ്രസീല്‍ക്കാരായ റബര്‍വെട്ടുകാരാണ് ആദ്യം ഇവിടെ കുടിയുറപ്പിച്ചത്. ഭൂരിഭാഗം പ്രദേശങ്ങളെയും അധിവസിച്ച ഇവര്‍ ബൊളീവിയന്‍ ഗവണ്‍മെന്റിനെതിരെ നികുതിനിഷേധവും സ്വാതന്ത്യ്രപ്രഖ്യാപനവും നടത്തി (1898). ഒരു കോടി ഡോളര്‍ ബൊളീവിയയ്ക്ക് നഷ്ടപരിഹാരം നല്കിക്കൊണ്ട്, 1903-ല്‍ ബ്രസീലിയന്‍ ഗവണ്‍മെന്റ് ഇവിടുത്തെ ഭരണം ഏറ്റെടുത്തു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%95%E0%B5%8D%E0%B4%B0%E0%B5%87" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍