This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിസ്റ്റെംപര്‍ II

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: ഡിസ്റ്റെംപര്‍ ഉശലാുെേലൃ ചിത്രകലയിലെ ഒരു രചനാ മാധ്യമം. ധൂളിരൂപത്തില...)
അടുത്ത വ്യത്യാസം →

06:58, 25 നവംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഡിസ്റ്റെംപര്‍

ഉശലാുെേലൃ

ചിത്രകലയിലെ ഒരു രചനാ മാധ്യമം. ധൂളിരൂപത്തിലുളള ചായവസ്തുവില്‍ പശയും വെളളവും ചേര്‍ത്താണ് ഇത് ഉണ്ടാക്കിയെടുക്കുന്നത്. ഇതില്‍ പശ ഒരു ബന്ധകഘടകമായും വെളളം നേര്‍പ്പിക്കുന്ന വസ്തുവായും വര്‍ത്തിക്കുന്നു. ഫ്രെസ്കോ, ടെമ്പറ എന്നിവയില്‍ നിന്നും ഡിസ്റ്റെംപര്‍ വ്യത്യസ്തമാണ്. പ്രതാപിത (രമഹരശിലറ) പ്ളാസ്റ്ററും വെളളവും നിര്‍ജല നിറങ്ങളില്‍ കൂട്ടിക്കലര്‍ത്തിയാണ് ഫ്രെസ്ക്കോ നിര്‍മിക്കുന്നത്. അതുപോലെ തന്നെ കൊഴുപ്പു ചേര്‍ന്ന ബന്ധകവസ്തു, ജലം എന്നിവ ചായത്തില്‍ കലര്‍ത്തി ടെമ്പറ ഉണ്ടാക്കുന്നു.

  ഡിസ്റ്റെംപര്‍ താരതമ്യേന ചെലവു കുറഞ്ഞ ഒരു ചിത്രരചനാ മാധ്യമം ആണെങ്കിലും ഇത് അധികകാലം നിലനില്‍ക്കുകയില്ല. അതിനാല്‍ താത്കാലികാവശ്യങ്ങള്‍ക്കുളള സ്റ്റേജ് ദൃശ്യങ്ങളുടെ രചനയ്ക്കാണ് ഇത് കൂടുതലായും ഉപയോഗിച്ചുവരുന്നത്. 15-ാം ശ. -ത്തോടെയാണ് സ്ഥിരത ഏറെയുളള ഓയില്‍ വാര്‍ണിഷ് രചനാമാധ്യമങ്ങള്‍ രംഗത്തെത്തിയത്. അതുവരെ ഡിസ്റ്റെംപറായിരുന്നു ചിത്രരചനയ്ക്ക് വ്യാപകമായി ഉപയോഗിച്ചുവന്നിരുന്നത്.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍