This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡിസിഷന്‍ തിയറി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: ഡിസിഷന്‍ തിയറി ഉലരശശീിെ ഠവല്യീൃ യുക്തമായ തീരുമാനങ്ങള്‍ക്കു പിന്നില...)
അടുത്ത വ്യത്യാസം →
05:59, 25 നവംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ഡിസിഷന്‍ തിയറി
ഉലരശശീിെ ഠവല്യീൃ
യുക്തമായ തീരുമാനങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന മനശ്ശാസ്ത്ര സിദ്ധാന്തം. വ്യക്തികള്‍ക്ക് ഒറ്റയ്ക്കോ കൂട്ടമായോ തീരുമാനം എടുക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍, പരിതഃസ്ഥിതിയെക്കുറിച്ചോ, വ്യത്യസ്ത പ്രവൃത്തികളുടെ അനന്തരഫലങ്ങളെക്കുറിച്ചോ, കൃത്യമായ അറിവ് ഉണ്ടാകണമെന്നില്ല. ലഭ്യമായ അറിവ് ഉപയോഗിച്ച് യുക്തമായ തീരുമാനം കൈക്കൊള്ളുക എന്നതാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ അഭികാമ്യം. ഇതിനു സഹായകമാകുന്ന സിദ്ധാന്തമാണ് ഡിസിഷന്‍ തിയറി. ഈ സിദ്ധാന്തത്തെ നോര്‍മാറ്റീവ് തിയറി (ചീൃാമശ്േല വേല്യീൃ), ഡിസ്ക്രിപ്റ്റീവ് തിയറി (ഉലരൃെശുശ്േല ഠവല്യീൃ) എന്ന് രണ്ടായി വിഭജിച്ചിട്ടുണ്ട്.
യുക്തി (ൃമശീിേമഹശ്യ) എന്തെന്ന് കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടില്ല. വ്യത്യസ്ത പ്രവര്‍ത്തനമുറകള്‍ക്കിടയിലെ തിരഞ്ഞെടുപ്പിനെ വൈരുധ്യങ്ങളില്ലാതെ ചിത്രീകരിക്കുന്നത് ക്ളേശകരമാണ്. ഒരു വസ്തുവിന്റെ അല്ലെങ്കില്‍ ഒരു പ്രവൃത്തിയുടെ പ്രയോജനക്ഷമതയെ അടിസ്ഥാനമാക്കിയാണ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. ഓരോ തീരുമാനത്തിന്റേയും അനന്തരഫലം നിര്‍ണയിക്കുന്നതില്‍ ഒരു പ്രധാന പങ്കു തീരുമാനം കൈക്കൊള്ളുകയും നടപ്പിലാക്കുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ വഹിക്കുന്നു. ഏറ്റവും കൂടുതല്‍ പ്രയോജനക്ഷമമാകും എന്ന് കണക്കാക്കപ്പെടുന്ന തീരുമാനമാണ് പൊതുവേ സ്വീകാര്യമായി തീരുന്നത്. സംഘടിതമായി തീരുമാനമെടുക്കേണ്ട അവസരങ്ങളില്‍ ഭൂരിപക്ഷാഭിപ്രായത്തിന് മുന്‍ഗണന നല്‍കേണ്ടിവരുന്നു.