This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡിങ്കോ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ഡിങ്കോ ഉശിഴീ ആസ്റ്റ്രേലിയന്‍ കാട്ടു നായ. വെളളക്കാരുടെ അധിനിവേശത്തി...) |
|||
വരി 1: | വരി 1: | ||
- | ഡിങ്കോ | + | =ഡിങ്കോ= |
- | + | Dingo | |
- | ആസ്റ്റ്രേലിയന്‍ കാട്ടു നായ. വെളളക്കാരുടെ അധിനിവേശത്തിനു മുമ്പ് ആസ്റ്റ്രേലിയയിലെ ഏക മാംസഭോജി അപരാസസ്തനി ( | + | ആസ്റ്റ്രേലിയന്‍ കാട്ടു നായ. വെളളക്കാരുടെ അധിനിവേശത്തിനു മുമ്പ് ആസ്റ്റ്രേലിയയിലെ ഏക മാംസഭോജി അപരാസസ്തനി (placental mammal) ഇതു മാത്രമായിരുന്നു. കാനിഡെ (Canidae) കുടംബത്തില്പ്പെടുന്നു. ശാ. നാ. ''കാനിസ് ഡിങ്കോ'' (Canis dingo) വളര്‍ത്തുനായ്ക്കളുടെ തന്നെ ഉപയിനമായ കാനിസ് ഫെമിലിയാറിസ് (Canis familiaris) ഡിങ്കോയുടെ ആസ്റ്റ്രേലിയന്‍ ഇനമാണിത്. |
- | + | 3000 വര്‍ഷം മുമ്പു മുതല്‍ ആസ്റ്റ്രേലിയയില്‍ ഡിങ്കോകള്‍ ഉണ്ടായിരുന്നു. തെക്കു കിഴക്കെ ഏഷ്യയില്‍ നിന്നുളള ആദിവാസികള്‍ക്കൊപ്പം ഇവയും ആസ്റ്റ്രേലിയയില്‍ വന്നുചേര്‍ന്നു എന്നു കരുതുന്നു. ടാസ്മേനിയയിലൊഴികെ ആസ്റ്റ്രേലിയയില്‍ എല്ലാ പ്രദേശത്തും ഇവയെ കാണാം. | |
- | + | ഡിങ്കോയ്ക്ക് തോളറ്റം വരെ 60 സെ. മീ. ഉയരം ഉണ്ടായിരിക്കും. സാധാരണയായി ഇവയ്ക്ക് വെള്ളനിറമോ, ചുവപ്പുകലര്‍ന്ന മഞ്ഞനിറമോ ആയിരിക്കും. വെളുപ്പു മുതല്‍ കറുപ്പു വരെയുള്ള വിവിധ നിറങ്ങളിലും ഇവയെ കാണാന്‍ കഴിയും. ഡിങ്കോ വര്‍ഷത്തിലൊരിക്കല്‍ പ്രസവിക്കുന്നു. ഗര്‍ഭകാലം ഒമ്പത് ആഴ്ചയാണ്. ഒരു പ്രസവത്തില്‍ എട്ടുകുഞ്ഞുങ്ങള്‍ വരെ ഉണ്ടായിരിക്കുമെങ്കിലും മൂന്നോ നാലോ എണ്ണമേ രക്ഷപ്പടാറുള്ളൂ. തണുപ്പുകാലങ്ങളില്‍ കുഞ്ഞുങ്ങള്‍ അധികവും ചത്തു പോകുന്നു. | |
- | + | ആദിവാസികള്‍ ഡിങ്കോകളെ വേട്ടപ്പട്ടികളായി ഉപയോഗപ്പെടുത്തുന്നു. എലികളെപ്പോലെയുളള ചെറുജീവികളെ മാത്രമല്ല കങ്കാരുവിനെപ്പോലുളള മൃഗങ്ങളേയും ഇവ കൊല്ലാറുണ്ട്. ആടുകളേയും കന്നുകാലികളേയുമൊക്കെ ആഹാരമാക്കുന്നതിലൂടെ ഡിങ്കോകള്‍ കാലിസമ്പത്തിനും ഭീഷണിയാവാറുണ്ട്. |
06:45, 22 നവംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ഡിങ്കോ
Dingo
ആസ്റ്റ്രേലിയന്‍ കാട്ടു നായ. വെളളക്കാരുടെ അധിനിവേശത്തിനു മുമ്പ് ആസ്റ്റ്രേലിയയിലെ ഏക മാംസഭോജി അപരാസസ്തനി (placental mammal) ഇതു മാത്രമായിരുന്നു. കാനിഡെ (Canidae) കുടംബത്തില്പ്പെടുന്നു. ശാ. നാ. കാനിസ് ഡിങ്കോ (Canis dingo) വളര്‍ത്തുനായ്ക്കളുടെ തന്നെ ഉപയിനമായ കാനിസ് ഫെമിലിയാറിസ് (Canis familiaris) ഡിങ്കോയുടെ ആസ്റ്റ്രേലിയന്‍ ഇനമാണിത്.
3000 വര്‍ഷം മുമ്പു മുതല്‍ ആസ്റ്റ്രേലിയയില്‍ ഡിങ്കോകള്‍ ഉണ്ടായിരുന്നു. തെക്കു കിഴക്കെ ഏഷ്യയില്‍ നിന്നുളള ആദിവാസികള്‍ക്കൊപ്പം ഇവയും ആസ്റ്റ്രേലിയയില്‍ വന്നുചേര്‍ന്നു എന്നു കരുതുന്നു. ടാസ്മേനിയയിലൊഴികെ ആസ്റ്റ്രേലിയയില്‍ എല്ലാ പ്രദേശത്തും ഇവയെ കാണാം.
ഡിങ്കോയ്ക്ക് തോളറ്റം വരെ 60 സെ. മീ. ഉയരം ഉണ്ടായിരിക്കും. സാധാരണയായി ഇവയ്ക്ക് വെള്ളനിറമോ, ചുവപ്പുകലര്‍ന്ന മഞ്ഞനിറമോ ആയിരിക്കും. വെളുപ്പു മുതല്‍ കറുപ്പു വരെയുള്ള വിവിധ നിറങ്ങളിലും ഇവയെ കാണാന്‍ കഴിയും. ഡിങ്കോ വര്‍ഷത്തിലൊരിക്കല്‍ പ്രസവിക്കുന്നു. ഗര്‍ഭകാലം ഒമ്പത് ആഴ്ചയാണ്. ഒരു പ്രസവത്തില്‍ എട്ടുകുഞ്ഞുങ്ങള്‍ വരെ ഉണ്ടായിരിക്കുമെങ്കിലും മൂന്നോ നാലോ എണ്ണമേ രക്ഷപ്പടാറുള്ളൂ. തണുപ്പുകാലങ്ങളില്‍ കുഞ്ഞുങ്ങള്‍ അധികവും ചത്തു പോകുന്നു.
ആദിവാസികള്‍ ഡിങ്കോകളെ വേട്ടപ്പട്ടികളായി ഉപയോഗപ്പെടുത്തുന്നു. എലികളെപ്പോലെയുളള ചെറുജീവികളെ മാത്രമല്ല കങ്കാരുവിനെപ്പോലുളള മൃഗങ്ങളേയും ഇവ കൊല്ലാറുണ്ട്. ആടുകളേയും കന്നുകാലികളേയുമൊക്കെ ആഹാരമാക്കുന്നതിലൂടെ ഡിങ്കോകള്‍ കാലിസമ്പത്തിനും ഭീഷണിയാവാറുണ്ട്.