This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡി ഗോള്‍, ചാള്‍സ് (1890 - 1970)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഡി ഗോള്‍, ചാള്‍സ് (1890 - 1970))
വരി 12: വരി 12:
1958-ല്‍ പാരിസിലെത്തിയ ഡി ഗോള്‍ ഫ്രഞ്ച് പ്രസിഡന്റ് റിനെ കോട്ടിയുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് ഒരു പുതിയ  ഗവണ്‍മെന്റ് രൂപീകരിക്കുവാനുള്ള കോട്ടിയുടെ ക്ഷണം ഡി ഗോള്‍ സ്വീകരിച്ചു. 1958 ജൂണ്‍ 1-ന് ഡി ഗോള്‍ ഫ്രഞ്ച് പ്രധാനമന്ത്രിയായി അധികാരമേറ്റു. ഒരു പുതിയ ഭരണഘടന രൂപീകരിക്കുവാനുള്ള അനുമതി ഉള്‍പ്പെടെ വിപുലമായ അധികാരങ്ങള്‍ നാഷണല്‍ അസംബ്ലി ഡി ഗോളിനു നല്‍കി. പ്രസിഡന്റിന് വിപുലമായ അധികാരങ്ങള്‍ നല്‍കുന്ന ഒരു ഭരണഘടനയ്ക്ക് ഡി ഗോള്‍ രൂപംനല്‍കി. ഈ ഭരണഘടനയാണ് അഞ്ചാമത്തെ ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ (ഫിഫ്ത്ത് റിപ്പബ്ലിക്) അടിസ്ഥാന നിയമാവലിയായി അംഗീകൃതമായത്.

-
  1959 ജനു. 8-ന് അഞ്ചാം റിപ്പബ്ളിക്കിന്റെ ആദ്യത്തെ പ്രസിഡന്റായി ഡി ഗോള്‍ അധികാരമേറ്റു. പ്രസിഡന്റ് എന്ന നിലയില്‍ ഡി ഗോളിന് ഉടനടി അഭിമുഖീകരിക്കേണ്ടിവന്നത് അല്‍ജീരിയയിലെ പ്രതിസന്ധിയായിരുന്നു. ആരംഭത്തില്‍ അല്‍ജീരിയ ഫ്രാന്‍സിന്റെ ഭാഗമായി തുടരണമെന്ന് ആഗ്രഹിച്ചിരുന്ന ഡി ഗോള്‍ പിന്നീട് ആ നിലപാടില്‍നിന്നും വ്യതിചലിച്ചു. ഈ തീരുമാനത്തിന്റെ പേരില്‍ അല്‍ജീരിയയിലെ ഫ്രഞ്ച് കുടിയേറ്റക്കാരുടെ കനത്ത എതിര്‍പ്പു നേരിടേണ്ടിവന്നെങ്കിലും ഇദ്ദേഹം അതിനെ ശക്തിയായി അടിച്ചമര്‍ത്തി. 1962 ജൂല. 3-ന് അല്‍ജീരിയയ്ക്ക് സ്വാതന്ത്യ്രം നല്‍കി.
+

  അധിനിവേശകാലത്ത് പാടേ തകര്‍ന്ന വ്യാവസായിക-സാമ്പത്തിക രംഗം നേരേയാക്കുന്നതില്‍ ഡി ഗോള്‍ വിജയിച്ചു. ഇതോടെ യൂറോപ്പിലെ മികച്ച രാജ്യങ്ങളില്‍ ഒന്നായി ഫ്രാന്‍സ് മാറുകയും ചെയ്തു. അന്നത്തെ വന്‍ശക്തികളായ അമേരിക്കയോടോ യു.എസ്.എസ്.ആറിനോടോ വിധേയത്വം പുലര്‍ത്താതെ ഫ്രാന്‍സ് ലോകകാര്യങ്ങളില്‍ സ്വതന്ത്രമായ നിലപാട് സ്വീകരിക്കണമെന്ന് ഇദ്ദേഹം നിഷ്കര്‍ഷിച്ചു. യൂറോപ്പില്‍ അമേരിക്കയുടെ സ്വാധീനം വ്യാപിക്കുന്നത് ഇദ്ദേഹം സംശയത്തോടെ വീക്ഷിച്ചു. നാറ്റോയില്‍ അമേരിക്കയ്ക്കുള്ള മുന്‍തൂക്കം ഇദ്ദേഹത്തെ അലോസരപ്പെടുത്തി. യൂറോപ്യന്‍ കോമണ്‍ മാര്‍ക്കറ്റിലേക്കുള്ള ബ്രിട്ടന്റെ പ്രവേശനം 1963 ജനു. -ല്‍ ഡി ഗോള്‍ തടഞ്ഞു. കമ്യൂണിസ്റ്റ് ചൈനയെ ഇദ്ദേഹം അംഗീകരിച്ചു.ജര്‍മനിയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചപ്പോള്‍ ബ്രിട്ടനോട് ഡി ഗോള്‍ തണുപ്പന്‍ രീതിയാണ് അവലംബിച്ചത്. 1965-ല്‍ ഡി ഗോള്‍ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ഇദ്ദേഹത്തിന്റെ ഏകപക്ഷീയമായ ഭരണം 1968-ഓടെ വിദ്യാര്‍ഥികളിലും തൊഴിലാളികളിലും എതിര്‍പ്പുളവാക്കി. വിദ്യാഭ്യാസരംഗത്ത് മാറ്റങ്ങള്‍ അനിവാര്യമാണെന്നും വിദ്യാഭ്യാസസൌകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വിദ്യാര്‍ഥികള്‍ സമരം ചെയ്തു. വിദ്യാര്‍ഥികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് തൊഴിലാളികളും രാജ്യവ്യാപകമായി പണിമുടക്കി. ഫ്രാന്‍സിലെ പൌരജീവിതം രണ്ടാഴ്ചയോളം സ്തംഭിച്ചു. ഈ പ്രതിസന്ധി തരണം ചെയ്യുന്നതിന് നാഷണല്‍ അസംബ്ളി പിരിച്ചുവിട്ട ഡി ഗോള്‍ ജൂണില്‍ പുതിയ തെരഞ്ഞെടുപ്പിന് തയ്യാറായി. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടിയെങ്കിലും മറ്റു സംഭവവികാസങ്ങള്‍ ഇദ്ദേഹത്തിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിച്ചു.

  1969 ഏ.-ല്‍ ഡി ഗോള്‍ അവതരിപ്പിച്ച ഏതാനും ഭരണപരിഷ്കാരങ്ങള്‍ ഹിതപരിശോധനയില്‍ പരാജയപ്പെട്ടു. തുടര്‍ന്ന് 1969 ഏ. 28-ന് ഇദ്ദേഹം രാജിവച്ചു. വിശ്രമജീവിതം നയിക്കവേ, 1970 ന. 9-ന് ഡി ഗോള്‍ നിര്യാതനായി. ദ് ഫിലോസഫി ഒഫ് കമാന്‍ഡ് (ഇംഗ്ളീഷ് തര്‍ജുമ, 1932), ദി ആര്‍മി ഒഫ് ദ് ഫ്യൂച്ചര്‍ (ഇംഗ്ളീഷ് തര്‍ജുമ, 1934), ദി എഡ്ജ് ഒഫ് ദ് സ്വേഡ് (ഇംഗ്ളീഷ് തര്‍ജുമ, 1960) എന്നിവ ഇദ്ദേഹത്തിന്റെ മുഖ്യകൃതികളാണ്.
+
1969 ഏ.-ല്‍ ഡി ഗോള്‍ അവതരിപ്പിച്ച ഏതാനും ഭരണപരിഷ്കാരങ്ങള്‍ ഹിതപരിശോധനയില്‍ പരാജയപ്പെട്ടു. തുടര്‍ന്ന് 1969 ഏ. 28-ന് ഇദ്ദേഹം രാജിവച്ചു. വിശ്രമജീവിതം നയിക്കവേ, 1970 ന. 9-ന് ഡി ഗോള്‍ നിര്യാതനായി. ''ദ് ഫിലോസഫി ഒഫ് കമാന്‍ഡ് (ഇംഗ്ലീഷ് തര്‍ജുമ, 1932), ദി ആര്‍മി ഒഫ് ദ് ഫ്യൂച്ചര്‍ (ഇംഗ്ലീഷ് തര്‍ജുമ, 1934), ദി എഡ്ജ് ഒഫ് ദ് സ്വേഡ് (ഇംഗ്ലീഷ് തര്‍ജുമ, 1960'') എന്നിവ ഇദ്ദേഹത്തിന്റെ മുഖ്യകൃതികളാണ്.

06:34, 22 നവംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഡി ഗോള്‍, ചാള്‍സ് (1890 - 1970)

De Gaulle, Charles

മുന്‍ഫ്രഞ്ച് പ്രസിഡന്റ് (1959-69). രണ്ടാം ലോകയുദ്ധകാലത്ത്, ജര്‍മനി ഫ്രാന്‍സിനെ കീഴടക്കിയപ്പോള്‍, 'ഫ്രീഫ്രഞ്ച്' എന്ന പ്രസ്ഥാനം രൂപവത്കരിച്ച് ഫ്രാന്‍സിന്റെ വിമോചനത്തിനുവേണ്ടി പൊരുതി. ഫ്രാന്‍സിന്റെ ചരിത്രത്തില്‍ അവിസ്മരണീയമായ സ്ഥാനമാണ് ഇദ്ദേഹത്തിനുള്ളത്.

ഫിലോസഫി പ്രൊഫസറായിരുന്ന ഹെന്റി ഡി ഗോളിന്റെ പുത്രനായി ഫ്രാന്‍സിലെ ലിലിയില്‍ 1890 ന. 22-ന് ഇദ്ദേഹം ജനിച്ചു. ചെറുപ്പത്തിലേ ഫ്രഞ്ചു ചരിത്രവും യുഗപുരുഷന്മാരുടെ ജീവചരിത്രവും വായിച്ച് ദേശാഭിമാനിയും രാജ്യസ്നേഹിയുമായി വളര്‍ന്ന ഡി ഗോള്‍ ഫ്രഞ്ച് സൈനിക അക്കാദമിയില്‍ നിന്നും 1911-ല്‍ ബിരുദമെടുത്തു. തുടര്‍ന്ന് സൈന്യത്തില്‍ ചേര്‍ന്നു.ഒന്നാം ലോകയുദ്ധത്തില്‍ സേവനമനുഷ്ഠിക്കാന്‍ സന്ദര്‍ഭം ലഭിച്ചു. 1914-നും 1939-നുമിടയ്ക്ക് ഇദ്ദേഹം പല ഉന്നത സൈനികസ്ഥാനങ്ങളും വഹിക്കുകയുണ്ടായി.

ചാള്‍സ് ഡി ഗോള്‍

രണ്ടാം ലോകയുദ്ധകാലം ഡി ഗോളിന്റെ പൊതുജീവിതത്തിലെ ശ്രദ്ധേയമായ ഘട്ടമായിരുന്നു. ബ്രിഗേഡിയര്‍ ജനറലായി നിയമിതനായിരുന്ന ഡി ഗോള്‍ 1940 ജൂണില്‍ യുദ്ധകാര്യങ്ങള്‍ക്കായുള്ള അണ്ടര്‍ സെക്രട്ടറി ആയി നിയമിക്കപ്പെട്ടു. ഫ്രാന്‍സ് ജര്‍മനിക്കു കീഴടങ്ങാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് ഡി ഗോള്‍ ലണ്ടനില്‍ അഭയം തേടി. ലണ്ടനില്‍ നിന്നുകൊണ്ട് ഫ്രാന്‍സിന്റെ മോചനത്തിനുവേണ്ടി പൊരുതാന്‍ തീരുമാനിക്കുകയും ഫ്രഞ്ച് നാഷണല്‍ കമ്മിറ്റി രൂപവത്കരിക്കുന്നതിനു നേതൃത്വം നല്‍കുകയും ചെയ്തു. ജര്‍മന്‍ ആക്രമണത്തില്‍ നിന്നും രക്ഷപെട്ട് ലണ്ടനില്‍ അഭയം പ്രാപിച്ച ഫ്രഞ്ചുകാരെ അണിനിരത്തിക്കൊണ്ട് ഇദ്ദേഹം 'ഫ്രീ ഫ്രഞ്ച്' സേനയ്ക്ക് രൂപം നല്‍കി. ജര്‍മനിക്കു മുന്നില്‍ അടിയറവ് പറഞ്ഞ ഫ്രഞ്ച് ജനതയ്ക്ക് ഒരു പുതിയ ഉണര്‍വും പ്രതീക്ഷയും നല്‍കുന്നതില്‍ ഈ വിമോചനപ്രസ്ഥാനം വലിയ പങ്കുവഹിച്ചു. 1943 ആയപ്പോഴേക്കും ഇദ്ദേഹം ഫ്രീ ഫ്രഞ്ച് സേനയുടെ അനിഷേധ്യ നേതാവായിക്കഴിഞ്ഞിരുന്നു. 1944-ല്‍ സഖ്യകക്ഷികള്‍ പാരിസിനെ ജര്‍മന്‍ കരങ്ങളില്‍ നിന്നും മോചിപ്പിച്ചു. ആഗ. 25-ന് പാരിസില്‍ മടങ്ങിയെത്തിയ ഡി ഗോള്‍ ഒ. -ല്‍ താത്ക്കാലിക ഗവണ്‍മെന്റിന്റെ പ്രസിഡന്റായി. കൂട്ടുകക്ഷി മന്ത്രിസഭയിലെ ഘടകകക്ഷികളുടെ സഹകരണത്തോടെ സുശക്തമായ ഭരണം സ്ഥാപിക്കുന്നതിനു ഡി ഗോള്‍ ശ്രമിച്ചു. എന്നാല്‍ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെ ചൊല്ലി ഇടതുപാര്‍ട്ടികളുമായുള്ള ഇദ്ദേഹത്തിന്റെ അഭിപ്രായഭിന്നതകള്‍ ദിനംതോറും രൂക്ഷമായി. അനിതരസാധാരണമായ അധികാരങ്ങള്‍ പ്രസിഡന്റില്‍ നിക്ഷിപ്തമാക്കുന്ന ഒരു ഭരണഘടനയ്ക്കുവേണ്ടി ഡി ഗോള്‍ നിലകൊണ്ടു. ഈ നിലപാട് ഇടതുപാര്‍ട്ടികള്‍ക്കു സ്വീകാര്യമായിരുന്നില്ല. തുടര്‍ന്ന് പ്രസിഡന്റു സ്ഥാനത്തു നിന്നും 1946 ജനു. -ല്‍ ഡി ഗോള്‍ രാജിവച്ച് വിശ്രമജീവിതത്തിലേക്ക് നീങ്ങി. പിന്നീട് റാലി ഒഫ് ദ് പീപ്പിള്‍ ഒഫ് ഫ്രാന്‍സ് (R.P.F.) എന്ന പാര്‍ട്ടി രൂപവത്കരിച്ചുകൊണ്ട് ഇദ്ദേഹം 1947-ല്‍ വീണ്ടും രംഗത്തെത്തിയെങ്കിലും പറയത്തക്ക ചലനമൊന്നും സൃഷ്ടിക്കാന്‍ ഇദ്ദേഹത്തിന്റെ പുതിയ പാര്‍ട്ടിക്കു കഴിഞ്ഞില്ല. തുടര്‍ന്നു രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കാന്‍ തീരുമാനിച്ചെങ്കിലും ഫ്രാന്‍സിലെ രാഷ്ട്രീയ ഗതിവിഗതികള്‍ ഡി ഗോളിനെ വീണ്ടും സജീവരാഷ്ട്രീയത്തിലേക്ക് ആനയിക്കുകയാണുണ്ടായത്. ആഫ്രിക്കയിലെ മൊറോക്കോ, ടുണീഷ്യ എന്നീ കോളനികള്‍ക്ക് ഫ്രാന്‍സ് 1956-ല്‍ സ്വാതന്ത്ര്യം നല്‍കി. എന്നാല്‍ ഫ്രഞ്ചുകാര്‍ സാമാന്യത്തിലധികമുണ്ടായിരുന്ന അല്‍ജീരിയയ്ക്ക് സ്വാതന്ത്ര്യം നിഷേധിച്ചതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ ഫ്രാന്‍സിനെ ആഭ്യന്തരയുദ്ധത്തിലേക്കു നയിക്കുന്ന അവസ്ഥ സംജാതമാക്കി. ഈ പ്രതിസന്ധിക്കു വിരാമമിടാനായി ഫ്രാന്‍സിലെ വിവിധ രാഷ്ട്രീയകക്ഷികള്‍ ഡി ഗോളിനെ ദേശീയ നേതൃത്വത്തിലേക്ക് ക്ഷണിക്കാന്‍ തയ്യാറായി.

1958-ല്‍ പാരിസിലെത്തിയ ഡി ഗോള്‍ ഫ്രഞ്ച് പ്രസിഡന്റ് റിനെ കോട്ടിയുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് ഒരു പുതിയ ഗവണ്‍മെന്റ് രൂപീകരിക്കുവാനുള്ള കോട്ടിയുടെ ക്ഷണം ഡി ഗോള്‍ സ്വീകരിച്ചു. 1958 ജൂണ്‍ 1-ന് ഡി ഗോള്‍ ഫ്രഞ്ച് പ്രധാനമന്ത്രിയായി അധികാരമേറ്റു. ഒരു പുതിയ ഭരണഘടന രൂപീകരിക്കുവാനുള്ള അനുമതി ഉള്‍പ്പെടെ വിപുലമായ അധികാരങ്ങള്‍ നാഷണല്‍ അസംബ്ലി ഡി ഗോളിനു നല്‍കി. പ്രസിഡന്റിന് വിപുലമായ അധികാരങ്ങള്‍ നല്‍കുന്ന ഒരു ഭരണഘടനയ്ക്ക് ഡി ഗോള്‍ രൂപംനല്‍കി. ഈ ഭരണഘടനയാണ് അഞ്ചാമത്തെ ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ (ഫിഫ്ത്ത് റിപ്പബ്ലിക്) അടിസ്ഥാന നിയമാവലിയായി അംഗീകൃതമായത്.

1959 ജനു. 8-ന് അഞ്ചാം റിപ്പബ്ളിക്കിന്റെ ആദ്യത്തെ പ്രസിഡന്റായി ഡി ഗോള്‍ അധികാരമേറ്റു. പ്രസിഡന്റ് എന്ന നിലയില്‍ ഡി ഗോളിന് ഉടനടി അഭിമുഖീകരിക്കേണ്ടിവന്നത് അല്‍ജീരിയയിലെ പ്രതിസന്ധിയായിരുന്നു. ആരംഭത്തില്‍ അല്‍ജീരിയ ഫ്രാന്‍സിന്റെ ഭാഗമായി തുടരണമെന്ന് ആഗ്രഹിച്ചിരുന്ന ഡി ഗോള്‍ പിന്നീട് ആ നിലപാടില്‍നിന്നും വ്യതിചലിച്ചു. ഈ തീരുമാനത്തിന്റെ പേരില്‍ അല്‍ജീരിയയിലെ ഫ്രഞ്ച് കുടിയേറ്റക്കാരുടെ കനത്ത എതിര്‍പ്പു നേരിടേണ്ടിവന്നെങ്കിലും ഇദ്ദേഹം അതിനെ ശക്തിയായി അടിച്ചമര്‍ത്തി. 1962 ജൂല. 3-ന് അല്‍ജീരിയയ്ക്ക് സ്വാതന്ത്യ്രം നല്‍കി.

അധിനിവേശകാലത്ത് പാടേ തകര്‍ന്ന വ്യാവസായിക-സാമ്പത്തിക രംഗം നേരേയാക്കുന്നതില്‍ ഡി ഗോള്‍ വിജയിച്ചു. ഇതോടെ യൂറോപ്പിലെ മികച്ച രാജ്യങ്ങളില്‍ ഒന്നായി ഫ്രാന്‍സ് മാറുകയും ചെയ്തു. അന്നത്തെ വന്‍ശക്തികളായ അമേരിക്കയോടോ യു.എസ്.എസ്.ആറിനോടോ വിധേയത്വം പുലര്‍ത്താതെ ഫ്രാന്‍സ് ലോകകാര്യങ്ങളില്‍ സ്വതന്ത്രമായ നിലപാട് സ്വീകരിക്കണമെന്ന് ഇദ്ദേഹം നിഷ്കര്‍ഷിച്ചു. യൂറോപ്പില്‍ അമേരിക്കയുടെ സ്വാധീനം വ്യാപിക്കുന്നത് ഇദ്ദേഹം സംശയത്തോടെ വീക്ഷിച്ചു. നാറ്റോയില്‍ അമേരിക്കയ്ക്കുള്ള മുന്‍തൂക്കം ഇദ്ദേഹത്തെ അലോസരപ്പെടുത്തി. യൂറോപ്യന്‍ കോമണ്‍ മാര്‍ക്കറ്റിലേക്കുള്ള ബ്രിട്ടന്റെ പ്രവേശനം 1963 ജനു. -ല്‍ ഡി ഗോള്‍ തടഞ്ഞു. കമ്യൂണിസ്റ്റ് ചൈനയെ ഇദ്ദേഹം അംഗീകരിച്ചു.ജര്‍മനിയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചപ്പോള്‍ ബ്രിട്ടനോട് ഡി ഗോള്‍ തണുപ്പന്‍ രീതിയാണ് അവലംബിച്ചത്. 1965-ല്‍ ഡി ഗോള്‍ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ഇദ്ദേഹത്തിന്റെ ഏകപക്ഷീയമായ ഭരണം 1968-ഓടെ വിദ്യാര്‍ഥികളിലും തൊഴിലാളികളിലും എതിര്‍പ്പുളവാക്കി. വിദ്യാഭ്യാസരംഗത്ത് മാറ്റങ്ങള്‍ അനിവാര്യമാണെന്നും വിദ്യാഭ്യാസസൌകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വിദ്യാര്‍ഥികള്‍ സമരം ചെയ്തു. വിദ്യാര്‍ഥികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് തൊഴിലാളികളും രാജ്യവ്യാപകമായി പണിമുടക്കി. ഫ്രാന്‍സിലെ പൌരജീവിതം രണ്ടാഴ്ചയോളം സ്തംഭിച്ചു. ഈ പ്രതിസന്ധി തരണം ചെയ്യുന്നതിന് നാഷണല്‍ അസംബ്ളി പിരിച്ചുവിട്ട ഡി ഗോള്‍ ജൂണില്‍ പുതിയ തെരഞ്ഞെടുപ്പിന് തയ്യാറായി. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടിയെങ്കിലും മറ്റു സംഭവവികാസങ്ങള്‍ ഇദ്ദേഹത്തിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിച്ചു.

1969 ഏ.-ല്‍ ഡി ഗോള്‍ അവതരിപ്പിച്ച ഏതാനും ഭരണപരിഷ്കാരങ്ങള്‍ ഹിതപരിശോധനയില്‍ പരാജയപ്പെട്ടു. തുടര്‍ന്ന് 1969 ഏ. 28-ന് ഇദ്ദേഹം രാജിവച്ചു. വിശ്രമജീവിതം നയിക്കവേ, 1970 ന. 9-ന് ഡി ഗോള്‍ നിര്യാതനായി. ദ് ഫിലോസഫി ഒഫ് കമാന്‍ഡ് (ഇംഗ്ലീഷ് തര്‍ജുമ, 1932), ദി ആര്‍മി ഒഫ് ദ് ഫ്യൂച്ചര്‍ (ഇംഗ്ലീഷ് തര്‍ജുമ, 1934), ദി എഡ്ജ് ഒഫ് ദ് സ്വേഡ് (ഇംഗ്ലീഷ് തര്‍ജുമ, 1960) എന്നിവ ഇദ്ദേഹത്തിന്റെ മുഖ്യകൃതികളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍