This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡിജിറ്റാലിസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
Technoworld (സംവാദം | സംഭാവനകള്‍)
(New page: ഡിജിറ്റാലിസ് ഉശഴശമേഹശ ഔഷധ സസ്യം. സ്ക്രോഫുലാരിയേസി(ടരൃീുവൌഹമൃശമരലമല...)
അടുത്ത വ്യത്യാസം →
07:09, 21 നവംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ഡിജിറ്റാലിസ്
ഉശഴശമേഹശ
ഔഷധ സസ്യം. സ്ക്രോഫുലാരിയേസി(ടരൃീുവൌഹമൃശമരലമല)കുടുംബത്തില്‍പ്പെടുന്നു. ശാ. നാ. : ഡിജിറ്റാലിസ് പര്പൂരിയ (ഉശഴശമേഹശ ുൌൃുൌൃലമ). ഇംഗ്ളീഷില്‍ ഫോക്സ് ഗ്ളോവ് (എീഃ ഴഹ്ീല), സംസ്കൃതത്തില്‍ നീലപുഷ്പി, തിലപുഷ്പി എന്നീ പേരുകളിലും അറിയപ്പെടുന്നു. 1500-2100 മീ. ഉയരമുളള പ്രദേശങ്ങളിലാണ് ഇതു കൃഷി ചെയ്യുന്നത്. ഭാരതത്തില്‍ കാശ്മീര്‍, നീലഗിരി, ഡാര്‍ജിലിങ് തുടങ്ങിയ പര്‍വതപ്രദേശങ്ങളില്‍ കൃഷി ചെയ്തുവരുന്നു. അമേരിക്കയിലും ഇംഗ്ളണ്ടിലുമാണ് ഏറ്റവുമധികം ഡിജിറ്റാലിസ് കൃഷി ഉളളത്.
75 സെ. മീ. മുതല്‍ 2 മീ. വരെ ഉയരത്തില്‍ ഡിജിറ്റാലിസ് വളരും. ഈ ദ്വിവര്‍ഷ ഓഷധിക്ക് ശാഖകളുണ്ടാകാറില്ല. ചുവട്ടില്‍ നിന്നു തന്നെ ദീര്‍ഘവൃത്താകൃതിയിലുളള ഇലകളുണ്ടാവുന്നു. രോമിലമായ ഇലകള്‍ക്ക് 10-25 സെ. മീ. നീളവും 5-12 സെ.മീ. വീതിയുമുണ്ടായിരിക്കും. സസ്യത്തിന്റെ ചുവടുഭാഗത്തുള്ള ഇലകള്‍ വലുപ്പം കൂടിയതും അഗ്രത്തിലേക്കു പോകുംതോറും വലുപ്പം കുറഞ്ഞതുമായിരിക്കും. ഇലകളുടെ മുകള്‍ഭാഗത്തിനു പച്ചനിറവും അടിഭാഗത്തിനു വിളറി വെളുത്ത നിറവുമാണ്. ഇവയുടെ അരികുകള്‍ ദന്തുരമായിരിക്കും. സസ്യത്തിന്റെ അഗ്രമുകുളം പുഷ്പമഞ്ജരിയായി രൂപപ്പെടുന്നു. പുഷ്പമഞ്ജരിക്ക് 35 സെ.മീ. നീളം വരും. ഒരു പുഷ്പമഞ്ജരിയില്‍ കീഴോട്ടു തൂങ്ങിക്കിടക്കുന്ന 60-70 പുഷ്പങ്ങളുണ്ടാകും. എള്ളിന്റെ പുഷ്പങ്ങളോട് ഏറെ സാദൃശ്യമുളള ഡിജിറ്റാലിസിന്റെ ഇളം നീലനിറമുള്ള പുഷ്പങ്ങള്‍ക്ക് മണിയുടെ ആകൃതിയാണ്. അഞ്ച് ബാഹ്യദളങ്ങള്‍ ഉണ്ട്. ദളങ്ങളുടെ ചുവടു ഭാഗത്തു നിന്ന് നാലുകേസരങ്ങള്‍ പുറപ്പെടുന്നു. ഫലം അണ്ഡാകൃതിയിലുള്ള കാപ്സ്യൂളാണ്. ഓരോ ഫലത്തിലും അനേകം പരന്ന വിത്തുകളുണ്ടായിരിക്കും.
ഇലകള്‍ക്കാണ് ഔഷധ ഗുണമുള്ളത്. ജൂലായ് മാസാരംഭത്തോടെ സസ്യം പുഷ്പിക്കുന്നു. ഭൂരിഭാഗം പുഷ്പങ്ങളും വിടര്‍ന്ന ശേഷമാണ് ഔഷധ നിര്‍മാണത്തിനാവശ്യമായ ഇലകള്‍ ശേഖരിക്കുന്നത്. ഇതില്‍ നിന്നു ലഭ്യമാക്കുന്ന ഡിജിറ്റാലിസ് ഔഷധങ്ങള്‍ ഹൃദ്രോഗ ചികിത്സയില്‍ പ്രയോജനപ്പെടുത്തി വരുന്നു. നോ : ഡിജിറ്റാലിസ് ഔഷധങ്ങള്‍