This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡങ്കന്‍, ഇസഡോറ (1877-1927)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ഡങ്കന്‍, ഇസഡോറ (1877-1927) ഊിരമി, കമെറീൃമ ലോകപ്രശസ്തയായ അമേരിക്കന്‍ നര്‍ത്ത...) |
|||
വരി 1: | വരി 1: | ||
ഡങ്കന്‍, ഇസഡോറ (1877-1927) | ഡങ്കന്‍, ഇസഡോറ (1877-1927) | ||
- | + | Duncan, Isadora | |
ലോകപ്രശസ്തയായ അമേരിക്കന്‍ നര്‍ത്തകി. ആധുനിക നൃത്തത്തിന് തുടക്കം കുറിച്ച ഇസഡോറ ഒരു സ്ത്രീസമത്വവാദിയുമായിരുന്നു. 1877 മേയ് 26-ന് സാന്‍ഫ്രാന്‍സിസ്കോയില്‍ ജനിച്ചു. വിദ്യാഭ്യാസ കാലത്തുതന്നെ നൃത്ത പരിശീലനം നേടിയ ഇവര്‍ ബാലെ നൃത്തത്തിന്റെ നിയമങ്ങള്‍ അവഗണിച്ചുകൊണ്ട് അയഞ്ഞ വസ്ത്രം ധരിച്ച് നഗ്നപാദയായി നൃത്തം ചെയ്തു. ചിക്കാഗോയിലും ന്യൂയോര്‍ക്കിലും നൃത്തപരിപാടികള്‍ അവതരിപ്പിച്ച ഇസഡോറ 1897-ല്‍ അഗസ്റ്റിന്‍ ദാലിയുടെ തിയെറ്റര്‍ കമ്പനിക്കുവേണ്ടി ബ്രിട്ടനില്‍ പര്യടനം നടത്തി. | ലോകപ്രശസ്തയായ അമേരിക്കന്‍ നര്‍ത്തകി. ആധുനിക നൃത്തത്തിന് തുടക്കം കുറിച്ച ഇസഡോറ ഒരു സ്ത്രീസമത്വവാദിയുമായിരുന്നു. 1877 മേയ് 26-ന് സാന്‍ഫ്രാന്‍സിസ്കോയില്‍ ജനിച്ചു. വിദ്യാഭ്യാസ കാലത്തുതന്നെ നൃത്ത പരിശീലനം നേടിയ ഇവര്‍ ബാലെ നൃത്തത്തിന്റെ നിയമങ്ങള്‍ അവഗണിച്ചുകൊണ്ട് അയഞ്ഞ വസ്ത്രം ധരിച്ച് നഗ്നപാദയായി നൃത്തം ചെയ്തു. ചിക്കാഗോയിലും ന്യൂയോര്‍ക്കിലും നൃത്തപരിപാടികള്‍ അവതരിപ്പിച്ച ഇസഡോറ 1897-ല്‍ അഗസ്റ്റിന്‍ ദാലിയുടെ തിയെറ്റര്‍ കമ്പനിക്കുവേണ്ടി ബ്രിട്ടനില്‍ പര്യടനം നടത്തി. | ||
- | + | 1899-ല്‍ വീണ്ടും ബ്രിട്ടനിലെത്തിയ ഇസഡോറ ക്ലാസിക്കല്‍ സംഗീതജ്ഞരുടെ കണ്‍സര്‍ട്ടുകള്‍ക്കു വേണ്ടി നൃത്തം അവതരിപ്പിച്ച് കലാപ്രേമികളുടെ പ്രശംസനേടി. 1903-ല്‍ ഗ്രീസിലും 1904-ല്‍ റഷ്യയിലും പര്യടനം നടത്തിയ ഇസഡോറ ബാലെ നൃത്തത്തിന്റെ പരിഷ്കരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. | |
- | + | നൃത്ത രംഗത്ത് വെല്ലുവിളി ഉയര്‍ത്തിയ ഇസഡോറയുടെ സ്വകാര്യ ജീവിതവും സംഭവ ബഹുലമായിരുന്നു. സ്റ്റേജ് ഡിസൈനറായ ഗോര്‍ഡന്‍ ക്രെയ്ഗുമായും കോടീശ്വരനായ പാരിസ് സിംഗറുമായുമുള്ള പ്രേമബന്ധങ്ങള്‍ അവരെ വിവാദനായികയാക്കി. ഇവരിലുണ്ടായ കുഞ്ഞുങ്ങള്‍ 1913-ല്‍ നടന്ന ഒരപകടത്തില്‍ മുങ്ങി മരിക്കുകയുണ്ടായി. 1921-ല്‍ അന്നത്തെ സോവിയറ്റ് യൂണിയനിലെത്തിയ ഇസഡോറ കര്‍ഷകകവിയായ സെര്‍ജി എസ്പെനിനെ വിവാഹം ചെയ്തുവെങ്കിലും രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം അവരെ ഉപേക്ഷിച്ച കവി 1925-ല്‍ ആത്മഹത്യ ചെയ്തു. | |
1927-ല്‍ ഫ്രാന്‍സിലാണ് ഇസഡോറ അവസാനത്തെ നൃത്ത പരിപാടി അവതരിപ്പിച്ചത്. അതേവര്‍ഷം സെപ്. 14-ന് കഴുത്തില്‍ കിടന്ന സ്കാര്‍ഫ് സ്വന്തം സ്പോര്‍ട്ട്സ് കാറിന്റെ ടയറില്‍ ചുറ്റി മരണത്തിനിരയായി. മരണശേഷം ആത്മകഥയായ മൈ ലൈഫ് പ്രസിദ്ധീകരിക്കപ്പെട്ടു. | 1927-ല്‍ ഫ്രാന്‍സിലാണ് ഇസഡോറ അവസാനത്തെ നൃത്ത പരിപാടി അവതരിപ്പിച്ചത്. അതേവര്‍ഷം സെപ്. 14-ന് കഴുത്തില്‍ കിടന്ന സ്കാര്‍ഫ് സ്വന്തം സ്പോര്‍ട്ട്സ് കാറിന്റെ ടയറില്‍ ചുറ്റി മരണത്തിനിരയായി. മരണശേഷം ആത്മകഥയായ മൈ ലൈഫ് പ്രസിദ്ധീകരിക്കപ്പെട്ടു. |
11:32, 18 നവംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ഡങ്കന്‍, ഇസഡോറ (1877-1927)
Duncan, Isadora
ലോകപ്രശസ്തയായ അമേരിക്കന്‍ നര്‍ത്തകി. ആധുനിക നൃത്തത്തിന് തുടക്കം കുറിച്ച ഇസഡോറ ഒരു സ്ത്രീസമത്വവാദിയുമായിരുന്നു. 1877 മേയ് 26-ന് സാന്‍ഫ്രാന്‍സിസ്കോയില്‍ ജനിച്ചു. വിദ്യാഭ്യാസ കാലത്തുതന്നെ നൃത്ത പരിശീലനം നേടിയ ഇവര്‍ ബാലെ നൃത്തത്തിന്റെ നിയമങ്ങള്‍ അവഗണിച്ചുകൊണ്ട് അയഞ്ഞ വസ്ത്രം ധരിച്ച് നഗ്നപാദയായി നൃത്തം ചെയ്തു. ചിക്കാഗോയിലും ന്യൂയോര്‍ക്കിലും നൃത്തപരിപാടികള്‍ അവതരിപ്പിച്ച ഇസഡോറ 1897-ല്‍ അഗസ്റ്റിന്‍ ദാലിയുടെ തിയെറ്റര്‍ കമ്പനിക്കുവേണ്ടി ബ്രിട്ടനില്‍ പര്യടനം നടത്തി.
1899-ല്‍ വീണ്ടും ബ്രിട്ടനിലെത്തിയ ഇസഡോറ ക്ലാസിക്കല്‍ സംഗീതജ്ഞരുടെ കണ്‍സര്‍ട്ടുകള്‍ക്കു വേണ്ടി നൃത്തം അവതരിപ്പിച്ച് കലാപ്രേമികളുടെ പ്രശംസനേടി. 1903-ല്‍ ഗ്രീസിലും 1904-ല്‍ റഷ്യയിലും പര്യടനം നടത്തിയ ഇസഡോറ ബാലെ നൃത്തത്തിന്റെ പരിഷ്കരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
നൃത്ത രംഗത്ത് വെല്ലുവിളി ഉയര്‍ത്തിയ ഇസഡോറയുടെ സ്വകാര്യ ജീവിതവും സംഭവ ബഹുലമായിരുന്നു. സ്റ്റേജ് ഡിസൈനറായ ഗോര്‍ഡന്‍ ക്രെയ്ഗുമായും കോടീശ്വരനായ പാരിസ് സിംഗറുമായുമുള്ള പ്രേമബന്ധങ്ങള്‍ അവരെ വിവാദനായികയാക്കി. ഇവരിലുണ്ടായ കുഞ്ഞുങ്ങള്‍ 1913-ല്‍ നടന്ന ഒരപകടത്തില്‍ മുങ്ങി മരിക്കുകയുണ്ടായി. 1921-ല്‍ അന്നത്തെ സോവിയറ്റ് യൂണിയനിലെത്തിയ ഇസഡോറ കര്‍ഷകകവിയായ സെര്‍ജി എസ്പെനിനെ വിവാഹം ചെയ്തുവെങ്കിലും രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം അവരെ ഉപേക്ഷിച്ച കവി 1925-ല്‍ ആത്മഹത്യ ചെയ്തു.
1927-ല്‍ ഫ്രാന്‍സിലാണ് ഇസഡോറ അവസാനത്തെ നൃത്ത പരിപാടി അവതരിപ്പിച്ചത്. അതേവര്‍ഷം സെപ്. 14-ന് കഴുത്തില്‍ കിടന്ന സ്കാര്‍ഫ് സ്വന്തം സ്പോര്‍ട്ട്സ് കാറിന്റെ ടയറില്‍ ചുറ്റി മരണത്തിനിരയായി. മരണശേഷം ആത്മകഥയായ മൈ ലൈഫ് പ്രസിദ്ധീകരിക്കപ്പെട്ടു.