This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൌസെ, റിച്ചാര്‍ഡ് (1908- )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: ടൌസെ, റിച്ചാര്‍ഡ് (1908- ) ഠീൌല്യെ, ഞശരവമൃറ അമേരിക്കന്‍ ഭൌതികശാസ്ത്രജ്ഞന...)
അടുത്ത വ്യത്യാസം →

08:12, 18 നവംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടൌസെ, റിച്ചാര്‍ഡ് (1908- )

ഠീൌല്യെ, ഞശരവമൃറ

അമേരിക്കന്‍ ഭൌതികശാസ്ത്രജ്ഞന്‍. സൂര്യന്റെ അള്‍ട്രാ

വയലറ്റ് വര്‍ണരാജിയെക്കുറിച്ച് പഠനം നടത്തുകയും സൂര്യന്റെ ബാഹ്യ കൊറോണയുടെ ആദ്യ ഫോട്ടോഗ്രാഫ് എടുക്കുകയും ചെയ്തു.

  ടൌസെ അമേരിക്കയിലെ സോമര്‍വില്ലില്‍ 1908 മേയ് 18-ന് ജനിച്ചു. മസാച്ചുസെറ്റ്സ്, ഹാര്‍വാഡ് സര്‍വകലാശാല എന്നിവിടങ്ങളില്‍ പഠനം നടത്തി. 'എക്സ്ട്രീം അള്‍ട്രാവയലറ്റ് റേഡിയേഷനെ'ക്കുറിച്ചുള്ള ഗവേഷണത്തിന് 1933-ല്‍ ഡോക്ടറേറ്റു നേടി. 1941-ല്‍ ടഫ്റ്റ്സ് സര്‍വകലാശാലയില്‍ റിസര്‍ച്ച് ഇന്‍സ്ട്രക്റ്ററായും രണ്ടാം ലോകയുദ്ധകാലത്ത് നേവല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍ റോക്കറ്റ് സ്പെക്ട്രോസ്കോപ്പിയുടേയും അനുബന്ധ പ്രാകാശിക ഗവേഷണങ്ങളുടേയും തലവനായും സേവന

മനുഷ്ഠിച്ചു.

  നക്ഷത്രങ്ങളില്‍ നിന്ന് (സൂര്യനില്‍ നിന്നുപോലും) വളരെ ചെറിയ തോതില്‍ മാത്രം തരംഗദൈര്‍ഘ്യമുള്ള പ്രകാശ വികിരണങ്ങളെ മാത്രമേ അക്കാലംവരെയും ബഹിരാകാശ ഗവേഷകര്‍ക്ക് രേഖപ്പെടുത്താന്‍ കഴിഞ്ഞിരുന്നുള്ളൂ. ഹ്രസ്വ തരംഗ ദൈര്‍ഘ്യമുള്ള വികിരണങ്ങള്‍ എങ്ങനെ അവശോഷണം ചെയ്യപ്പെട്ടു മറയുന്നു എന്നു മനസ്സിലാക്കാന്‍ അന്നത്തെ സാങ്കേതികവിദ്യകൊണ്ട് കഴിഞ്ഞിരുന്നില്ല.
  യുദ്ധകാലത്ത് ജര്‍മനിയില്‍നിന്നു പിടിച്ചെടുത്ത ഢ2 റോക്കറ്റുകള്‍ യു.എസ്സില്‍ കൊണ്ടുവന്നാണ് ബഹിരാകാശ ഗവേഷണങ്ങള്‍ക്ക് അമേരിക്ക തുടക്കമിട്ടത്. സൂര്യന്റെ അള്‍ട്രാവയലറ്റ് വര്‍ണരാജി പതിപ്പിച്ചെടുക്കാനുള്ള സ്പെക്ട്രോഗ്രാഫ് നിര്‍മിച്ച് ടൌസെ ഇത്തരം ഢ2 റോക്കറ്റുവഴി പരീക്ഷണം നടത്തി. ശ്രമം വിജയിച്ചതോടെ സ്പെക്ട്രോഗ്രാഫിന്റെ രൂപകല്പന മെച്ചപ്പെടുത്തിക്കൊണ്ട് 3,000അത്ഥ (അിഴൃീാ) മുതല്‍ സോഫ്റ്റ് എക്സ് റേ വരെയുള്ള വര്‍ണരാജി ഇടവിടാതെ എടുക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. നാസ (ചഅടഅ)യുടെ രൂപവത്കരണത്തോടെ ബഹിരാകാശ ഗവേഷണങ്ങള്‍ക്ക് ഭൂമിയെ വലംവയ്ക്കുന്ന വാഹനങ്ങള്‍ ഉപയോഗിച്ചുതുടങ്ങി. ഇതോടെ ടൌസെ ഓര്‍ബിറ്റല്‍ പ്രോജക്റ്റുകളില്‍ പങ്കാളിയായി. പിന്നീട് നാസയുടെ സ്കൈലാബ് പദ്ധതിയുടെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായി ഇദ്ദേഹം പ്രവര്‍ത്തിച്ചു. വളരെ ശക്തിയുള്ള രണ്ടു സൌരോപകരണങ്ങള്‍ - എക്സ്ട്രീം അള്‍ട്രാവയലറ്റ് സ്പെക്ട്രോഗ്രാഫും എക്സ്ട്രീം അള്‍ട്രാവയലറ്റ് സ്പെക്ട്രോഹീലിയോഗ്രാഫും - വികസിപ്പിച്ചെടുക്കാനും ടൌസെയ്ക്കു കഴിഞ്ഞു.
  1960-ല്‍ നാഷണല്‍ അക്കാദമി ഒഫ് സയന്‍സസിലേക്ക് ടൌസെ തിരഞ്ഞെടുക്കപ്പെട്ടു. ഡ്രേപര്‍ മെഡല്‍ (1963), എഡിങ്ടന്‍ മെഡല്‍ (1964), എക്സപ്ഷണല്‍ സയന്റിഫിക് അച്ചീവ്മെന്റ് മെഡല്‍ (1974) എന്നീ പുരസ്കാരങ്ങളും ഇദ്ദേഹത്തിനു ലഭിച്ചു.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍