This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൗണ്‍സ്, ചാള്‍സ് ഹാര്‍ഡ് (1915- )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: ടൌണ്‍സ്, ചാള്‍സ് ഹാര്‍ഡ് (1915- ) ഠീിംല, ഇവമൃഹല ഒമൃറ അമേരിക്കന്‍ ഭൌതികശാസ്...)
അടുത്ത വ്യത്യാസം →

08:11, 18 നവംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടൌണ്‍സ്, ചാള്‍സ് ഹാര്‍ഡ് (1915- )

ഠീിംല, ഇവമൃഹല ഒമൃറ

അമേരിക്കന്‍ ഭൌതികശാസ്ത്രജ്ഞന്‍. മേസര്‍, ലേസര്‍ എന്നീ രശ്മികളെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് നിക്കൊളായ് ബസോവ്, അലക്സാണ്ടര്‍ പ്രൊക്ഹൊറോവ് എന്നീ റഷ്യന്‍ ശാസ്ത്രജ്ഞരോടൊത്ത് 1964-ലെ ഭൌതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം പങ്കുവച്ചു. ക്വാണ്ടം ഇലക്ട്രോണിക്സില്‍ മേസര്‍-ലേസര്‍ തത്ത്വം ഉപയോഗിച്ച് ഓസിലേറ്ററുകളും ആംപ്ളിഫയറുകളും നിര്‍മിക്കുന്നതിന് ഈ ഗവേഷണങ്ങള്‍ സഹായകമായി.

  ടൌണ്‍സ് 1915 ജൂല. 28-ന് ഗ്രീന്‍വില്ലെയില്‍ ജനിച്ചു. ഫര്‍മാന്‍, ഡ്യൂക്ക് എന്നീ യൂണിവേഴ്സിറ്റികളിലെ പഠനാനന്തരം 1939-ല്‍ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയില്‍ നിന്ന് പിഎച്ച്.ഡി. ബിരുദം നേടി. 1939 മുതല്‍ 47 വരെ ബെല്‍ ടെലിഫോണ്‍ ലബോറട്ടറീസില്‍ ജോലി നോക്കി. രണ്ടാം ലോകയുദ്ധകാലത്ത് മൈക്രോവേവ് സ്പെക്ട്രോസ്കോപ്പി, റഡാര്‍ എന്നിവയുടെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. പിന്നീട് കൊളംബിയ യൂണിവേഴ്സിറ്റിയില്‍ റേഡിയേഷന്‍ ലബോറട്ടറിയുടെ ഡയറക്ടറായും ഭൌതികശാസ്ത്ര വകുപ്പിന്റെ ചെയര്‍മാനായും സേവനമനുഷ്ഠിച്ചു. ഇവിടെവച്ച് 1954-ല്‍ സഹപ്രവര്‍ത്തകരോടൊത്ത് ആദ്യത്തെ അമോണിയാ മേസര്‍ വികസിപ്പിച്ചെടുക്കാന്‍ ടൌണ്‍സിനു കഴിഞ്ഞു. പില്ക്കാലത്തു പ്രചാരം നേടിയ പ്രാകാശിക മേസറുകളെപ്പറ്റിയും ലേസറുകളെപ്പറ്റിയുമുള്ള തത്ത്വങ്ങള്‍ക്കും ഇദ്ദേഹം രൂപം നല്‍കി. ജ്യോതിശ്ശാസ്ത്ര ഗവേഷണത്തിലും വ്യാവസായികമേഖലയിലും വൈദ്യശാസ്ത്രത്തിലുമെല്ലാം മേസറുകളുടെ ഉപയോഗം വ്യാപകമായി.
  1959-ല്‍ ടൌണ്‍സ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഡിഫന്‍സ് അനാലിസിസിന്റെ ഡയറക്ടറായി. പിന്നീട് മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലും കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലും ഭൌതികശാസ്ത്ര പ്രൊഫസറായി സേവനമനുഷ്ഠിച്ചു. നോണ്‍ ലീനിയര്‍ ഓപ്റ്റിക്സ്, റേഡിയോ ആന്‍ഡ് ഇന്‍ഫ്രാറെഡ് അസ്റ്റ്രോണമി എന്നീ മേഖലകളില്‍ ഇദ്ദേഹം ഒട്ടേറെ ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍