This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അക്രമാസക്ത ദേശീയത
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
116.68.66.142 (സംവാദം)
(New page: = അക്രമാസക്ത ദേശീയത = അഴഴൃലശ്ൈല ചമശീിേമഹശാ അന്യരാഷ്ട്രങ്ങളോടോ അന്യദേ...)
അടുത്ത വ്യത്യാസം →
10:43, 29 ജനുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അക്രമാസക്ത ദേശീയത
അഴഴൃലശ്ൈല ചമശീിേമഹശാ
അന്യരാഷ്ട്രങ്ങളോടോ അന്യദേശീയ ജനവിഭാഗങ്ങളോടോ സ്വന്തം രാഷ്ട്രത്തിനകത്തുതന്നെയുള്ള മത-സാംസ്കാരിക-വംശീയ ന്യൂനപക്ഷങ്ങളോടോ അസഹിഷ്ണുതയും അക്രമാസക്തതയും പ്രകടിപ്പിക്കുന്ന മനോഭാവവും നയവും. ഇംഗ്ളീഷിലെ 'നാഷനാലിറ്റിക്കും "നാഷനലിസത്തിനും തല്‍സമമായിട്ടാണ് ദേശീയതയും ദേശീയ വാദവും മലയാളത്തില്‍ ഉപയോഗിച്ചുവരുന്നതെങ്കിലും "നേഷന്‍ എന്ന പദത്തിന് "ദേശം എന്ന് ഉപയോഗിക്കുക പതിവില്ല. അതുകൊണ്ട് ഇംഗ്ളീഷിലെ "സ്റ്റേറ്റ് (ഭരണകൂടം, സംസ്ഥാനമല്ല) എന്നതിന് രാഷ്ട്രം എന്നും 'കണ്ട്റി' എന്നതിന് 'രാജ്യം' എന്നും ഇവിടെ പ്രയോഗിക്കുന്നു.
ആധുനിക സങ്കല്പനം. ദേശ-രാഷ്ട്രം (നേഷന്‍ സ്റ്റേറ്റ്) ദേശീയവാദം എന്നീ പ്രയോഗങ്ങള്‍ ഇന്ന് സര്‍വസാധാരണമാണെങ്കിലും രാഷ്ട്രീയ വ്യവഹാരത്തിലും നയതന്ത്രനടപടികളിലും ഇവയ്ക്ക് മുന്‍തൂക്കം കിട്ടിയത് യൂറോപ്പില്‍ 18-ാം ശ.-ത്തിന്റെ അവസാനവും 19-ാം ശ.-ത്തിന്റെ ആദ്യവും ആണ്. വിശുദ്ധറോമാ സാമ്രാജ്യം, ആസ്ത്രോ-ഹംഗേറിയന്‍ സാമ്രാജ്യം മുതലായവയുടെ തകര്‍ച്ചയും അതേ തുടര്‍ന്ന് നിലവില്‍വന്ന ദേശ-രാഷ്ട്രങ്ങളും അനേകം ചെറുഘടകങ്ങളായി വിഭജിച്ചുകിടന്നിരുന്ന ജര്‍മനിയും ഇറ്റലിയും ഏകീകൃതമായ ദേശ-രാഷ്ട്രങ്ങളായി വളര്‍ന്നതുമെല്ലാമാണ് ഈ ചരിത്രപ്രതിഭാസത്തിന് പ്രേരകമായി ഭവിച്ചത്. ഈ രാഷ്ട്രീയ പ്രതിഭാസത്തിനുള്ള ആന്തരിക പ്രചോദനം വ്യാവസായികവിപ്ളവത്തെ തുടര്‍ന്ന് വളര്‍ന്നുവന്ന പുത്തന്‍ മുതലാളിത്ത ശക്തികള്‍ക്ക് സ്വച്ഛന്ദമായി വളരാനുള്ള സാഹചര്യം ഒരുക്കത്തക്കവിധം പഴയ നാടുവാഴിത്ത വ്യവസ്ഥ തകരാന്‍ തുടങ്ങിയതായിരുന്നു. അങ്ങിനെ യൂറോപ്പിന്റെ ആധുനികതയിലേക്കുള്ള കുതിപ്പിന്റെ ഒരു ഘടകമായിരുന്നു ദേശീയത. പാശ്ചാത്യ സാമ്രാജ്യത്വത്തിനെതിരെ ഏഷ്യയിലും ആഫ്രിക്കയിലും ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങളുടെ പ്രത്യയശാസ്ത്രപരമായ അടിത്തറയും ദേശീയതയായിരുന്നു. മാനവപുരോഗതിക്ക് ആവേഗം നല്‍കിയ ഈ ദേശീയതയെ ലിബറല്‍ എന്നോ ജനകീയമെന്നോ വിശേഷിപ്പിക്കാം.
ഭാഷ, ചരിത്രം, പാരമ്പര്യം, സംസ്കാരം, മതം തുടങ്ങിയ ഘടകങ്ങള്‍ വേറിട്ടോ ഒന്നിച്ചോ ദേശീയാവബോധത്തിന് നിദാനമായി കണക്കാക്കപ്പെട്ടിട്ടുണ്ട്. എങ്കിലും ഇവയിലെല്ലാം വൈവിധ്യമില്ലാത്ത രാഷ്ട്രങ്ങള്‍ ഇക്കാലത്ത് തുലോം വിരളമാകയാല്‍ ചരിത്രത്താല്‍ രൂപീകരിക്കപ്പെട്ട ഒരു പൊളിറ്റിക്കല്‍ കമ്യൂണിറ്റി' അഥവാ രാഷ്ട്രീയ സമൂഹമാണ് ദേശ-രാഷ്ട്രവും അതിന്റെ പ്രത്യയശാസ്ത്രാടിത്തറയായ ദേശീയതയും എന്ന് പറയുന്നതാവും കൂടുതല്‍ ശരി. പൊതുവായ ജീവിതാനുഭവ(ലിവ്ഡ് എക്പീരിയന്‍സ്)ത്താല്‍ പ്രേരിതമായ കൂട്ടായ രാഷ്ട്രനിര്‍മാണയത്നം, അത്രതന്നെ അഭികാമ്യമല്ലാത്ത അതിര്‍ത്തി വികസന ശ്രമം തുടങ്ങിയവ പ്രദാനം ചെയ്യുന്ന മനോഭാവത്താല്‍ ബന്ധിതമായ ഒരു രാഷ്ട്രീയ സമൂഹമാണ് ആധുനിക ദേശ-രാഷ്ട്രം. ഒരു 'സാങ്കല്പിക രാഷ്ട്രീയ' (ശാമഴശിലറ ുീഹശശേരമഹ രീാാൌിശ്യ) സമൂഹം എന്നാണ് ബ്രിട്ടിഷ് ചിന്തകനായ ബനഡിക്ട് ആന്‍ഡേഴ്സണ്‍ ദേശ-രാഷ്ട്രത്തെ നിര്‍വചിക്കുന്നത്. രണ്ടാം ലോകയുദ്ധത്തിന് ശേഷം 1919-ല്‍ 42 രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ പാരിസില്‍ യോഗം ചേര്‍ന്ന് ഭാവിയില്‍ യുദ്ധങ്ങള്‍ ഒഴിവാക്കാനും സുസ്ഥിര സമാധാനം സ്ഥാപിക്കാനും ലീഗ് ഒഫ് നേഷന്‍സ് അഥവാ സര്‍വരാജ്യസഖ്യം സ്ഥാപിച്ചതോടെ അതിന്റെ പ്രയാണപത്രം (കവനന്റ്) മേല്‍ വിവരിച്ച രീതിയിലുള്ള ദേശ-രാഷ്ട്രങ്ങളെ സ്വതന്ത്രപരമാധികാര രാഷ്ട്രീയ ഘടകങ്ങളായി അംഗീകരിക്കുകയുണ്ടായി. തുടര്‍ന്ന് ദേശീയതയേയും ദേശീയവാദത്തെയും സംബന്ധിച്ച ഈ ധാരണ സാര്‍വദേശീയ രംഗത്ത് സുപ്രതിഷ്ഠിതമായി എന്നു പറായാം.
വിപരീത സങ്കല്പനങ്ങള്‍. ഈ ജനകീയ അഥവാ ലിബറല്‍ ദേശീയതയില്‍ നിന്ന് തികച്ചും വ്യത്യസ്തവും ഒരുപക്ഷേ നേര്‍വിപരീതവുമാണ് അക്രമാസക്തദേശീയത. ചില പണ്ഡിതര്‍ ഇതിനെ ലിബറല്‍ ദേശീയതയ്ക്ക് വിപരീതമായി 'ഇന്റഗ്രല്‍ (കിലേഴൃമഹ) ദേശീയത' എന്നും വ്യവഛേദിക്കാറുണ്ട്. ഈ അക്രമാസക്ത ദേശീയതയെ സൂചിപ്പിക്കുന്ന മറ്റുചില പദങ്ങള്‍കൂടി പ്രചാരത്തിലുണ്ട്: ഷോവിനിസം, ജിംഗോയിസം, സെനോഫോബിയ എന്നിവ അവയുടെ തല്‍സമം എന്ന് പറഞ്ഞുകൂടെങ്കിലും ഫലത്തില്‍ അതേ കര്‍ത്തവ്യങ്ങള്‍ തന്നെ നിര്‍വഹിക്കുന്ന ആന്റി സെമിറ്റിസവും ഫണ്ടമെന്റലിസവും ഈ അര്‍ഥത്തില്‍ പരിഗണിക്കാവുന്നതാണ്.
ഷോവിനിസം (ഇവമ്ൌശിശാ). അസഹിഷ്ണുതയും അക്രമാസക്തതയും കലര്‍ന്ന അതിരു കവിഞ്ഞ ദേശാഭിമാനവും അതിന്റെ ഫലമായി മറ്റു ദേശങ്ങളോടും സ്വന്തം ദേശത്തിലെ തന്നെ വ്യത്യസ്ത മനസ്ക്കരോടും പ്രകടിപ്പിക്കുന്ന വിദ്വേഷ ഭാവവും സൂചിപ്പിക്കുന്ന ഈ പദം ഫ്രഞ്ചുകാരനായ നിക്കോളാസ് ഷോവിനില്‍ നിന്നാണ് രൂപംകൊണ്ടത്. നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ കീഴില്‍ ഒരു സൈനികന്‍ ആയിരുന്ന ഷോവിന്‍ നെപ്പോളിയന്‍ നയിച്ച ആക്രമണ യുദ്ധങ്ങളില്‍ പതിനേഴ് തവണ മുറിവേറ്റിട്ടും തന്റെ ചക്രവര്‍ത്തിയോടും രാഷ്ട്രത്തോടും ഉള്ള കൂറ് അഭംഗുരം തുടര്‍ന്നു.
ജിംഗോയിസം (ഖശിഴീശാ). ബ്രിട്ടനില്‍ രൂപം കൊണ്ട ഈ പദം 1878-ല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ ഡിസ്രേലിയുടെ കാലത്ത് ബാള്‍ക്കന്‍ പ്രതിസന്ധി പരിഹരിക്കാന്‍ എന്ന പേരില്‍ സൈന്യത്തെ നിയോഗിക്കണമെന്ന ശക്തമായ വാദം പ്രചരിപ്പിക്കാന്‍ അന്ന് പ്രചാരത്തില്‍ വന്ന ഒരു നാടന്‍ ഈരടിയില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്. അക്രമാസക്തമായ ദേശീയ മഹത്വകാംക്ഷയും അപരരോടുള്ള പുച്ഛവുമാണ് ഈ വികാരത്തിന്റെ അന്തര്‍ധാര.
സെനോഫോബിയ (തലിീുവീയശമ). അന്യന്‍ അഥവാ അപരിചിതന്‍ എന്നും വിദേശി എന്നും വിവര്‍ത്തനം ചെയ്യാവുന്ന സെനോന്‍ (ഃലിീി) എന്ന ഗ്രീക് പദത്തില്‍ നിന്നാണ് ഈ പ്രയോഗത്തിന്റെ നിഷ്പത്തി. ഫോബിയ (ുവീയശമ) എന്നാല്‍ ഭീതി എന്നും വെറുപ്പ് എന്നും അര്‍ഥം. അപരിചിതരോടും വിദേശികളായി തെറ്റോ ശരിയോ ആയി പരിഗണിക്കുന്നവരോടും ഉള്ള വിദ്വേഷകലുഷിതമായ മനോഭാവമാണ് സെനോഫോബിയ.
റിലിജിയസ് ഫണ്ടമെന്റലിസം (മതമൌലികതാവാദം). പുണ്യഗ്രന്ഥങ്ങളുടെ ആന്തരാര്‍ഥങ്ങള്‍ അവഗണിക്കുകയും അക്ഷരാര്‍ഥത്തെ മുറുകെ പിടിച്ച് പണ്ടത്തെ മിത്തുകളെയും മുന്‍വിധികളെയും ആധാരമാക്കി വിജ്ഞാനവിതരണവും വിദ്യാഭ്യാസവും എല്ലാം അതനുസരിച്ചാകണം എന്നു വാദിക്കുകയും ചെയ്ത അമേരിക്കന്‍ ഐക്യനാടുകളിലെ ചില പ്രോട്ടസ്റ്റന്റ് മതാധികാരികള്‍ 20-ാം ശ.-ത്തിന്റെ ആദ്യം ആരംഭിച്ച ഫണ്ടമെന്റലിസ്റ്റ് പ്രവണത ഇപ്പോള്‍ മിക്കമതങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. അല്‍-ഖയ്ദ തുടങ്ങിയ മുസ്ളിങ്ങള്‍ ഭീകര പ്രസ്ഥാനങ്ങളുടെ പ്രത്യയശാസ്ത്രാടിത്തറ ഈ പ്രവണതയാണ്. ഇന്ത്യന്‍ ഭൂരിപക്ഷ മതവിഭാഗമായ ഹിന്ദുക്കളിലെ ഫണ്ടമെന്റലിസ്റ്റുകള്‍ മുസ്ളിം തുടങ്ങിയ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഫണ്ടമെന്റലിസത്തെ ആശ്രയിച്ചാണ് കലഹവും കലാപവും നടത്തുന്നത്. അഫ്ഘാനിസ്താനിലെ താലിബാന്‍, ഫണ്ടമെന്റലിസ്റ്റ് രാഷ്ട്രീയ പ്രവണതയുടെ മാതൃകയാണ്. പലസ്തീനില്‍ അറബികള്‍ക്ക് എതിരെ യഹൂദ ഫണ്ടമെന്റലിസം (സിയോണിസം ദശീിശാ) അതിക്രമം പ്രവര്‍ത്തിക്കുമ്പോള്‍ അതിനുള്ള പ്രതികരണം എന്ന നിലയില്‍ മുസ്ളിം ഫണ്ടമെന്റലിസ്റ്റുകള്‍ ഹമാസ്, ഇസ്ളാമിക് ജിഹാദ് തുടങ്ങിയവയെ അക്രമോപാധികളായി ഉപയോഗപ്പെടുത്തുന്നു.
ആന്റി സെമിറ്റിസം (അിശേലൊശശോ). പടിഞ്ഞാറന്‍ നാടുകളില്‍ യാഥാസ്ഥിതിക ക്രിസ്തുമത ഭ്രാന്തന്മാര്‍ സഹസ്രാബ്ദങ്ങളായി യഹൂദരാണ് ക്രിസ്തുവിനെ കുരിശില്‍ തറച്ചവര്‍ എന്ന് വിശ്വസിച്ച്, അവരോട് ശത്രുതയോടുകൂടി പെരുമാറിയിരുന്ന മനോഭാവമാണ് ആന്റി-സെമിറ്റിസം. അറബികളെയും യഹൂദരെയും അവരുടെ ഭാഷകളെയും സെമിറ്റിക് എന്ന് വിശേഷിപ്പിച്ച് വരുന്നു. 1920-കളില്‍ ജര്‍മനിയില്‍ നാസിസവും ഇറ്റലിയില്‍ ഫാസിസവും വളര്‍ന്ന് വന്നതോടെയാണ് യൂറോപ്പിലെ പരമ്പരാഗതമായ ആന്റി സെമിറ്റിക് വിദ്വേഷം ഉച്ചകോടിയിലെത്തിയതും യഹൂദര്‍ വന്‍തോതില്‍ പീഡനത്തിനും കൂട്ടക്കൊലയ്ക്കും ഇരകളാവുകയും ചെയ്തത്. ഇവിടെ റേസിസം അഥവാ വംശീയ വാദവും അക്രമാസക്ത ദേശീയവാദവും സമന്വയിക്കുന്നു. യഥാര്‍ഥ ജര്‍മന്‍കാര്‍ ഉന്നത വംശജരായ ആര്യന്മാര്‍ ആണെന്നും യഹൂദര്‍ ആര്യവിരുദ്ധരായ കീഴാളര്‍ ആണെന്നും നാസി അഥവാ നാഷണല്‍ സോഷ്യലിസ്റ്റ് നേതാവ് അഡോള്‍ഫ് ഹിറ്റ്ലറും മറ്റും സിദ്ധാന്തിച്ചു.
സമകാലികം. മേല്‍ വിവരിച്ച പ്രകാരം അക്രമാസക്ത ദേശീയതയ്ക്ക് ഒരു നീണ്ട ചരിത്രം ഉണ്ടെങ്കിലും 21-ാം ശ.-ത്തില്‍ അതിന്റെ മുഖ്യ സൈദ്ധാന്തികരും പ്രയോക്താക്കളും നവ നാസികളും നവഫാസിസ്റ്റുകളും മതമൌലികതാവാദികളും വിവിധ വിഭാഗങ്ങളില്‍പ്പെട്ട ഭീകരവാദി സംഘങ്ങളുമാണ്. 2002-ല്‍ ഇറാഖിനെതിരെ യുദ്ധം പ്രഖ്യാപിച്ച സന്ദര്‍ഭത്തില്‍ ഇതൊരു പുതിയ ക്രൂസേഡ് (കുരിശുയുദ്ധം) ആണെന്ന യു.എസ്. പ്രസിഡന്റ് ജോര്‍ജ് ഡബ്ള്യു ബുഷിന്റെ പ്രസ്താവന പിന്നീട് തിരുത്തിയെങ്കിലും അതില്‍ നിഴലിക്കുന്നതും, 2001 സെപ്. 11-ന് അമേരിക്കയ്ക്ക് എതിരെ ഭീകരാക്രമണം നടത്തിയ ഉസാമാ ബിന്‍ ലാദന്റെ അല്‍-ഖയ്ദ പ്രഖ്യാപനങ്ങളില്‍ മാറ്റൊലി കൊള്ളുന്നതും അക്രമാസക്ത ദേശീയത തന്നെയാണ്. ഇന്ത്യയില്‍ 1992 ഡി. 6-ലെ അയോധ്യ ബാബറി മസ്ജിദ് ധ്വംസനത്തിലേക്ക് വഴിവച്ച പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനമായി ഹിന്ദുത്വവാദികള്‍ മുന്നോട്ടു വയ്ക്കുന്ന കള്‍ച്ചറല്‍ നാഷണലിസം അഥവാ സാംസ്കാരിക ദേശീയതയും അക്രമാസക്ത ദേശീയതയുടെ രൂപം തന്നെയാണ്.
വിഘടനവാദം. അക്രമാസക്ത ദേശീയതയുടെ മറ്റൊരു രൂപം, സുഘടിതമായ രാഷ്ട്രങ്ങളിലെ പ്രാദേശിക വിഘടന വാദ പ്രസ്ഥാനങ്ങളാണ്. ഈ വിഘടനവാദ പ്രസ്ഥാനങ്ങള്‍ക്ക് പ്രചോദനം നല്കുന്ന ന്യായമായ സാംസ്കാരിക ന്യൂനപക്ഷ താത്പര്യങ്ങളും സാമ്പത്തിക വികസനകാര്യത്തില്‍ കേന്ദ്രീകൃത സര്‍ക്കാരുകള്‍ കൈക്കൊള്ളുന്ന അവഗണനയും അസമമായ വികസനം മൂലമുള്ള അസംതൃപ്തിയും മറ്റും ഉണ്ടെന്ന കാര്യം വിസ്മരിക്കരുത്. അതുകൊണ്ട് അത്തരം ന്യൂനപക്ഷ പ്രാദേശിക വിഭാഗങ്ങള്‍ക്ക് (ഭാഷ, എത്നിസിറ്റി, ഭൂമിശാസ്ത്രപരമായി മുഖ്യധാരയില്‍ നിന്നകന്നുള്ള സ്ഥാനം മുതലായവ മൂലമുള്ള പ്രത്യേകതകള്‍) കഴിയുന്നത്ര സ്വയം ഭരണാവകാശങ്ങള്‍ നല്‍കുകയും വികസന സൌകര്യങ്ങള്‍ നല്‍കുകയും വേണം എന്നത് നിഷേധിക്കത്തക്കതല്ല. ഇപ്രകാരം അവഗണിക്കപ്പെടുന്നവരില്‍ വിവിധ രാജ്യങ്ങളിലെ ആദിവാസികളും പെടുന്നു. ഇന്ത്യയിലെ ആദിവാസികളും ലാറ്റിന്‍ അമേരിക്കയിലെ റെഡ് ഇന്ത്യന്‍ വംശജരും പാകിസ്താനിലെ ബലൂച്ചികളും മറ്റും ഇതില്‍പ്പെടുന്നു. ശ്രീലങ്കയിലെ തമിഴര്‍ മറ്റൊരു ഉദാഹരണമാണ്.
ഇപ്രകാരം ന്യായമായ അവകാശങ്ങളേയും മറ്റും മുന്‍നിര്‍ത്തി അധികാര മോഹികളായ രാഷ്ട്രീയ നേതാക്കള്‍ കുത്തിപ്പൊക്കുന്ന പ്രസ്ഥാനങ്ങള്‍ പലയിടത്തും അക്രമാസക്ത ദേശീയതയായി തലയുയര്‍ത്തുന്നുണ്ട്. ശ്രീലങ്കയിലെ തമിഴ് പ്രശ്നം, സ്പെയിനിലെ ബാസ് തര്‍ക്കം, റഷ്യയിലെ ചെച്നിയ, മ്യാന്‍മറിലെ കരേന്‍ തുടങ്ങിയവ അക്രമത്തിലേക്ക് നീങ്ങിക്കഴിഞ്ഞ ദേശീയതയുടെ ഉദാഹരണങ്ങളാണെങ്കില്‍ ഇനിയും അക്രമത്തില്‍ എത്തിക്കഴിഞ്ഞിട്ടില്ലാത്ത ഉപദേശീയതയുടെ ഉദാഹരണങ്ങളാണ് ബ്രിട്ടണിലെ വെയില്‍സിലും സ്കോട്ട്ലന്‍ഡിലും തല ഉയര്‍ത്തുന്ന ദേശീയ വികാരങ്ങള്‍. ആഫ്രിക്കയില്‍ ഗോത്രവര്‍ഗനിലയില്‍ നിന്നും വളരെ ഉയര്‍ന്നിട്ടില്ലാത്ത പല രാഷ്ട്രങ്ങളിലും ഈ പ്രവണത അക്രമാസക്തമായി തീര്‍ന്നിരിക്കുന്നു. എത്യോപ്യയില്‍ നിന്ന് എറിട്രിയ വിട്ടുപോയതും റുവാണ്ടയും ബറൂണ്ടിയും രണ്ടായി പിരിഞ്ഞതും, തത്ക്കാലത്തേക്ക് കെട്ടടങ്ങിയ നൈജീരിയയിലെ ബയാഫ്രാ കലാപവും ചെക്കസ്ളോവാക്കിയയുടെ പിളര്‍പ്പും, ബാള്‍ക്കന്‍ പ്രദേശത്തെ പഴയ യുഗോസ്ളോവ്യയുടെ തകര്‍ച്ചയെ തുടര്‍ന്ന് ഇപ്പോഴും തുടരുന്ന സംഘര്‍ഷങ്ങളും മറ്റും ഉദാഹരണം. പശ്ചിമേഷ്യയില്‍ ഇറാഖിലും തുര്‍ക്കിയിലും മറ്റുമായി ചിതറിക്കിടക്കുന്ന ഖുര്‍ദുകളുടെ രാഷ്ട്രത്തിനു വേണ്ടിയുള്ള സമരവും അഫ്ഘാനിസ്താനിലെ ഉസ്ബെക്ക്, പുഷ്തു തര്‍ക്കങ്ങളും എല്ലാം ഈ പ്രവണതയുടെ ബഹിര്‍സ്ഫുരണങ്ങളാണ്.
ഇന്ത്യയില്‍ 20-ാം ശ.-ത്തിന്റെ ആദ്യ ദശകമാരംഭിക്കുമ്പോഴേക്കും കുറെയൊക്കെ മന്ദീഭവിച്ചു എങ്കിലും ഇന്ത്യയും അക്രമാസക്തദേശീയതയുടെ വിഘടനവാദ രൂപങ്ങളില്‍ നിന്ന് തികച്ചും വിമുക്തമല്ല. ജമ്മുകാശ്മീരിലും നാഗാലന്‍ഡിലും തമിഴ്നാട്ടിലുമാണ് സ്വാതന്ത്യ്രാനന്തരകാലത്തെ ആദ്യദശകത്തില്‍ തന്നെ വിഘടനവാദം പൊട്ടിപ്പുറപ്പെട്ടത്. ദ്രാവിഡസ്ഥാനുവേണ്ടി ഇന്നത്തെ വിവിധ ദ്രാവിഡകക്ഷികളുടെ (ദ്രാവിഡ കഴകം, ദ്രാവിഡ മുന്നേറ്റകഴകം, അഖിലേന്ത്യാ അണ്ണാ ദ്രാവിഡ കഴകം, ദ്രാവിഡ മറുമലര്‍ച്ചി കഴകം എന്നിങ്ങനെ) മാതൃസംഘടനയായിരുന്ന ഇ.വി. രാമസ്വാമി നായ്ക്കരുടെ ദ്രാവിഡകഴകം 1960-കള്‍ വരെ വാദിച്ചിരുന്നു എങ്കിലും ഇപ്പോള്‍ ആ പ്രസ്ഥാനം കെട്ടടങ്ങിയിരിക്കുന്നു. ഇപ്പോള്‍ ഹിന്ദി രാഷ്ട്രഭാഷയായി പ്രഖ്യാപിക്കുന്നതിനോടുള്ള എതിര്‍പ്പില്‍ അത് ഒതുങ്ങിനില്‍ക്കുന്നു. ജമ്മുകാശ്മീരില്‍ വിഘടനവാദം ഇപ്പോഴും കുറെയൊക്കെ നിലനില്‍ക്കുന്നു. നാഗാലന്‍ഡ് വിഘടനവാദം നാഗാലാന്‍ഡ് സംസ്ഥാന രൂപീകരണത്തോടെ ദുര്‍ബലപ്പെട്ടെങ്കിലും "ബോഡോ തുടങ്ങിയ ചില ഗോത്രവര്‍ഗക്കാര്‍ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. മണിപ്പൂരിലും വിഘടനവാദികള്‍ സജീവമാണ്.
സ്വാതന്ത്യ്രസമരത്തിന്റെ അന്ത്യനാളുകളില്‍ മുസ്ളിംലീഗ് ദ്വിരാഷ്ട്ര സിദ്ധാന്തം ഉന്നയിക്കുകയും പാകിസ്താന്‍ പ്രശ്നം സജീവമാക്കുകയും ചെയ്തപ്പോള്‍ പഞ്ചാബ് കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന അകാലിദള്‍ തുടങ്ങിയ സിക്ക് സംഘടനകള്‍ ഒരു സ്വതന്ത്ര സിക്ക് രാഷ്ട്രത്തിനുവേണ്ടി ശബ്ദമുയര്‍ത്തി. "പഞ്ചാബ് സുബ എന്നാണ് അവരുടെ സ്വതന്ത്രരാഷ്ട്രസങ്കല്പം അറിയപ്പെട്ടിരുന്നു. ഇന്ത്യാവിഭജനത്തിന്റെ ഭാഗമായി പഞ്ചാബ് കിഴക്കും പടിഞ്ഞാറുമായി വിഭജിക്കപ്പെടുകയും ഭീകരമായ കൂട്ടക്കൊലയും രക്തച്ചൊരിച്ചിലും അഭയാര്‍ഥി പ്രവാഹവും നടക്കുകയും ചെയ്തതോടെ സിക്ക് സ്വതന്ത്രരാഷ്ട്രവാദം മങ്ങിപ്പോയി. എന്നാല്‍ അടിയന്തിരാവസ്ഥക്ക് ശേഷം ഉണ്ടായ അവ്യവസ്ഥിത സാഹചര്യത്തില്‍ ഭിന്ദ്രന്‍വാലയുടെ നേതൃത്വത്തില്‍ സിക്ക് തീവ്രവാദം രൂക്ഷമാവുകയും അമൃതസരസ്സിലെ സുവര്‍ണക്ഷേത്രം ഭിന്ദ്രന്‍വാലയുടെ ആസ്ഥാനവും ആയുധപ്പുരയുമാവുകയും ചെയ്തതോടെ വീണ്ടും അക്രമാസക്ത ദേശീയത സജീവമായി. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന "ബ്ളൂസ്റ്റാര്‍ ഓപ്പറേഷനില്‍ ഭിന്ദ്രന്‍വാല കൊല്ലപ്പെടുകയും ക്ഷേത്രം വിമോചിക്കപ്പെടുകയും ചെയ്തെങ്കിലും പഞ്ചാബിലാകെ സ്വതന്ത്ര സിക്ക് രാഷ്ട്രത്തിന് വേണ്ടിയുള്ള ഭീകരവാദ ഗ്രൂപ്പുകള്‍ വ്യാപിച്ചു. 1990-കളോടെ അത് കെട്ടടങ്ങി. എങ്കിലും ഇന്ത്യയുടെ വ. പടിഞ്ഞാറന്‍ മേഖലയും വ. കിഴക്കന്‍ മേഖലയും ഈ അനാരോഗ്യ പ്രവണതയില്‍ നിന്ന് പൂര്‍ണമായി വിമുക്തമെന്നു പറയാറായിട്ടില്ല.
(പി. ഗോവിന്ദപ്പിള്ള)