This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടെട്രാബ്രാങ്കിയേറ്റ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ടെട്രാബ്രാങ്കിയേറ്റ ഠലൃമയൃമിരവശമമേ അകശേരുകി ഫൈലമായ മൊളസ്ക്കയിലെ ക...) |
|||
വരി 1: | വരി 1: | ||
- | ടെട്രാബ്രാങ്കിയേറ്റ | + | =ടെട്രാബ്രാങ്കിയേറ്റ= |
+ | Tetrabranchiata | ||
- | + | അകശേരുകി ഫൈലമായ മൊളസ്ക്കയിലെ കെഫാലോപോഡ (Cephalopoda) വര്‍ഗത്തിന്റെ ഒരു ഉപവര്‍ഗം. ഈ ഉപവര്‍ഗത്തില്‍ നോട്ടിലോയ്ഡിയ, അമണോയ്ഡിയ എന്നീ രണ്ടു ഗോത്രങ്ങളുണ്ട്. ആദ്യം നിലവിലിരുന്ന പദ്ധതിയനുസരിച്ചുള്ള വര്‍ഗീകരണമാണിത്. ഇപ്പോഴും പൂര്‍ണമായിട്ടില്ലാത്ത ഇവയുടെ വര്‍ഗീകരണപദ്ധതിയനുസരിച്ച് ചില വ്യതിയാനങ്ങളും കണ്ടുവരുന്നുണ്ട്. പില്ക്കാലത്ത് അംഗീകരിക്കപ്പെട്ട വര്‍ഗീകരണ പദ്ധതി പ്രകാരം ടെട്രാബ്രാങ്കിയ നോട്ടിലോയ്ഡിയ ഉപവര്‍ഗമായും അറിയപ്പെടുന്നുണ്ട്. | |
- | + | ഈ ഉപവര്‍ഗത്തില്‍ ''നോട്ടിലസ്'' (''Nautilus'') എന്ന ഒരു ജീനസ് മാത്രമേ ഇന്ന് കാണപ്പെടുന്നുള്ളു. പാലിയോസോയിക്-മീസോസോയിക് കല്പങ്ങളില്‍ ഈ ഉപവര്‍ഗത്തിലെ നിരവധി ജീനസ്സുകള്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. ഇന്ന് ജീവിച്ചിരിക്കുന്ന ''നോട്ടിലസ്'' ജീനസിലെ അംഗങ്ങള്‍ തികച്ചും കടല്‍ ജീവികളാണ്. ഇവ ഇന്ത്യാസമുദ്രത്തിന്റെയും ദക്ഷിണ പസിഫിക് സമുദ്രത്തിന്റെയും തീരങ്ങളിലും പവിഴപ്പുറ്റുനിരകളിലും വസിക്കുന്നു. മറ്റു മൊളസ്കുകളില്‍ നിന്നും വ്യത്യസ്തമായ ശരീരഘടനയാണ് ഇവയ്ക്കുള്ളത്. നിരവധി അറകളുള്ളതും, സര്‍പിളാകൃതിയില്‍ ചുരുണ്ടതുമായ ഒരു പുറംതോടിനുള്ളിലായാണ് ഇവയുടെ ശരീരം കാണപ്പെടുന്നത്. പുറംതോടിന്റെ ചുരുളുകള്‍ എല്ലാംതന്നെ ഒരേ തലത്തില്‍ സ്ഥിതിചെയ്യുന്നു. ഏറ്റവും വലിയ ബാഹ്യഅറയാണ് ശരീരത്തെ ഉള്‍ക്കൊള്ളുന്നത്. ഈ അറയിലേക്ക് ശരീരത്തെ പിന്‍വലിക്കാനും ഇവയ്ക്കു സാധിക്കും. ദ്വാരങ്ങളുള്ള നിരവധി ഭിത്തികള്‍ പുറംതോടിന്റെ ഉള്‍ അറയെ വിഭജിച്ചിരിക്കുന്നു. അറയ്ക്കുള്ളില്‍ വായു ഉള്ളതിനാല്‍ പുറംതോടിന് വെള്ളത്തില്‍ പൊങ്ങിക്കിടക്കാനും ജീവിക്ക് അനായാസം നീന്തിനടക്കാനും സാധിക്കുന്നു. | |
- | + | കണ്ണുകളും ഗ്രാഹികളും വഹിക്കുന്ന ഒരു ശീര്‍ഷവും സഞ്ചിപോലുള്ള ഉടലും (സ്തംഭം) ഇവയ്ക്കുണ്ട്. ശീര്‍ഷത്തിന്റെ അഗ്രഭാഗത്താണ് വായ് സ്ഥിതിചെയ്യുന്നത്. വായയ്ക്കു ചുറ്റുമായി നിരവധി ശീര്‍ഷപാളികളുണ്ട്. ആകുംചന-ആസംജക (retractile and adhesive) ശീലമുള്ള ഗ്രാഹികള്‍ ശീര്‍ഷപാളികളില്‍ കാണപ്പെടുന്നു. ബാഹ്യ-ആന്തരിക പാളികളായിട്ടാണ് ഗ്രാഹികള്‍ വിന്യസിക്കപ്പെട്ടിരിക്കുന്നത്. ബാഹ്യഗ്രാഹികളുടെ വക്കുകളുടെ മുന്‍ഭാഗം തടിച്ച് ഒരു മൂടി (hood)യുടെ രൂപത്തിലായിരിക്കുന്നു. പുറംതോടിന്റെ ഉള്ളറയിലേക്ക് ശരീരം പിന്‍വലിക്കപ്പെടുമ്പോള്‍ അറയുടെ പ്രവേശനദ്വാരം അടയ്ക്കാനുള്ള ഒരു പ്രച്ഛദം (spericardium) ആയി ഇത് വര്‍ത്തിക്കുന്നു. ഭുജങ്ങള്‍ ഇല്ല. | |
- | + | ''നോട്ടിലസിന്'' രണ്ടു ജോടി ഗില്ലുകളും രണ്ടു ജോടി വൃക്കകളും രണ്ടു ജോടി ഓറിക്കിളുകളും ഉണ്ട്. ക്ളോമ (branchial)ഹൃദയങ്ങള്‍ ഇവയില്‍ കാണപ്പെടുന്നില്ല. ഹൃദയാവരണം (pericardium) രണ്ടു ദ്വാരങ്ങള്‍ വഴി പുറത്തേക്കു തുറക്കുന്നു. ഇവയുടെ കണ്ണുകള്‍ക്ക് കാചങ്ങളോ അപവര്‍ത്തന (refractive) മാധ്യമങ്ങളോ ഇല്ല. കണ്ണുകള്‍ തുറന്ന വെസിക്കിളുകളുടെ രൂപത്തിലുള്ളവയാണ്. ദൃഷ്ടിപടലം (retina) സമുദ്രജലവുമായി എപ്പോഴും സമ്പര്‍ക്കത്തിലായിട്ടുള്ള നിലയിലാണ്. ശരീരത്തിനുള്ളില്‍ വര്‍ണകോശങ്ങളോ മഷിസഞ്ചികളോ ഇല്ല. രാത്രി സഞ്ചാരസ്വഭാവമുള്ള നോട്ടിലസ് ഗ്രാഹികളുടെ സഹായത്തോടെ അധികം ആഴത്തിലല്ലാതെ നീന്തിനടക്കുന്നു. | |
- | + | (ഡോ. ആറന്മുള ഹരിഹരപുത്രന്‍) | |
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + |
09:27, 6 നവംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ടെട്രാബ്രാങ്കിയേറ്റ
Tetrabranchiata
അകശേരുകി ഫൈലമായ മൊളസ്ക്കയിലെ കെഫാലോപോഡ (Cephalopoda) വര്‍ഗത്തിന്റെ ഒരു ഉപവര്‍ഗം. ഈ ഉപവര്‍ഗത്തില്‍ നോട്ടിലോയ്ഡിയ, അമണോയ്ഡിയ എന്നീ രണ്ടു ഗോത്രങ്ങളുണ്ട്. ആദ്യം നിലവിലിരുന്ന പദ്ധതിയനുസരിച്ചുള്ള വര്‍ഗീകരണമാണിത്. ഇപ്പോഴും പൂര്‍ണമായിട്ടില്ലാത്ത ഇവയുടെ വര്‍ഗീകരണപദ്ധതിയനുസരിച്ച് ചില വ്യതിയാനങ്ങളും കണ്ടുവരുന്നുണ്ട്. പില്ക്കാലത്ത് അംഗീകരിക്കപ്പെട്ട വര്‍ഗീകരണ പദ്ധതി പ്രകാരം ടെട്രാബ്രാങ്കിയ നോട്ടിലോയ്ഡിയ ഉപവര്‍ഗമായും അറിയപ്പെടുന്നുണ്ട്.
ഈ ഉപവര്‍ഗത്തില്‍ നോട്ടിലസ് (Nautilus) എന്ന ഒരു ജീനസ് മാത്രമേ ഇന്ന് കാണപ്പെടുന്നുള്ളു. പാലിയോസോയിക്-മീസോസോയിക് കല്പങ്ങളില്‍ ഈ ഉപവര്‍ഗത്തിലെ നിരവധി ജീനസ്സുകള്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. ഇന്ന് ജീവിച്ചിരിക്കുന്ന നോട്ടിലസ് ജീനസിലെ അംഗങ്ങള്‍ തികച്ചും കടല്‍ ജീവികളാണ്. ഇവ ഇന്ത്യാസമുദ്രത്തിന്റെയും ദക്ഷിണ പസിഫിക് സമുദ്രത്തിന്റെയും തീരങ്ങളിലും പവിഴപ്പുറ്റുനിരകളിലും വസിക്കുന്നു. മറ്റു മൊളസ്കുകളില്‍ നിന്നും വ്യത്യസ്തമായ ശരീരഘടനയാണ് ഇവയ്ക്കുള്ളത്. നിരവധി അറകളുള്ളതും, സര്‍പിളാകൃതിയില്‍ ചുരുണ്ടതുമായ ഒരു പുറംതോടിനുള്ളിലായാണ് ഇവയുടെ ശരീരം കാണപ്പെടുന്നത്. പുറംതോടിന്റെ ചുരുളുകള്‍ എല്ലാംതന്നെ ഒരേ തലത്തില്‍ സ്ഥിതിചെയ്യുന്നു. ഏറ്റവും വലിയ ബാഹ്യഅറയാണ് ശരീരത്തെ ഉള്‍ക്കൊള്ളുന്നത്. ഈ അറയിലേക്ക് ശരീരത്തെ പിന്‍വലിക്കാനും ഇവയ്ക്കു സാധിക്കും. ദ്വാരങ്ങളുള്ള നിരവധി ഭിത്തികള്‍ പുറംതോടിന്റെ ഉള്‍ അറയെ വിഭജിച്ചിരിക്കുന്നു. അറയ്ക്കുള്ളില്‍ വായു ഉള്ളതിനാല്‍ പുറംതോടിന് വെള്ളത്തില്‍ പൊങ്ങിക്കിടക്കാനും ജീവിക്ക് അനായാസം നീന്തിനടക്കാനും സാധിക്കുന്നു.
കണ്ണുകളും ഗ്രാഹികളും വഹിക്കുന്ന ഒരു ശീര്‍ഷവും സഞ്ചിപോലുള്ള ഉടലും (സ്തംഭം) ഇവയ്ക്കുണ്ട്. ശീര്‍ഷത്തിന്റെ അഗ്രഭാഗത്താണ് വായ് സ്ഥിതിചെയ്യുന്നത്. വായയ്ക്കു ചുറ്റുമായി നിരവധി ശീര്‍ഷപാളികളുണ്ട്. ആകുംചന-ആസംജക (retractile and adhesive) ശീലമുള്ള ഗ്രാഹികള്‍ ശീര്‍ഷപാളികളില്‍ കാണപ്പെടുന്നു. ബാഹ്യ-ആന്തരിക പാളികളായിട്ടാണ് ഗ്രാഹികള്‍ വിന്യസിക്കപ്പെട്ടിരിക്കുന്നത്. ബാഹ്യഗ്രാഹികളുടെ വക്കുകളുടെ മുന്‍ഭാഗം തടിച്ച് ഒരു മൂടി (hood)യുടെ രൂപത്തിലായിരിക്കുന്നു. പുറംതോടിന്റെ ഉള്ളറയിലേക്ക് ശരീരം പിന്‍വലിക്കപ്പെടുമ്പോള്‍ അറയുടെ പ്രവേശനദ്വാരം അടയ്ക്കാനുള്ള ഒരു പ്രച്ഛദം (spericardium) ആയി ഇത് വര്‍ത്തിക്കുന്നു. ഭുജങ്ങള്‍ ഇല്ല.
നോട്ടിലസിന് രണ്ടു ജോടി ഗില്ലുകളും രണ്ടു ജോടി വൃക്കകളും രണ്ടു ജോടി ഓറിക്കിളുകളും ഉണ്ട്. ക്ളോമ (branchial)ഹൃദയങ്ങള്‍ ഇവയില്‍ കാണപ്പെടുന്നില്ല. ഹൃദയാവരണം (pericardium) രണ്ടു ദ്വാരങ്ങള്‍ വഴി പുറത്തേക്കു തുറക്കുന്നു. ഇവയുടെ കണ്ണുകള്‍ക്ക് കാചങ്ങളോ അപവര്‍ത്തന (refractive) മാധ്യമങ്ങളോ ഇല്ല. കണ്ണുകള്‍ തുറന്ന വെസിക്കിളുകളുടെ രൂപത്തിലുള്ളവയാണ്. ദൃഷ്ടിപടലം (retina) സമുദ്രജലവുമായി എപ്പോഴും സമ്പര്‍ക്കത്തിലായിട്ടുള്ള നിലയിലാണ്. ശരീരത്തിനുള്ളില്‍ വര്‍ണകോശങ്ങളോ മഷിസഞ്ചികളോ ഇല്ല. രാത്രി സഞ്ചാരസ്വഭാവമുള്ള നോട്ടിലസ് ഗ്രാഹികളുടെ സഹായത്തോടെ അധികം ആഴത്തിലല്ലാതെ നീന്തിനടക്കുന്നു.
(ഡോ. ആറന്മുള ഹരിഹരപുത്രന്‍)