This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അമിനൊ അമ്ളങ്ങള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: = അമിനൊ അമ്ളങ്ങള്‍ = അാശിീ അരശറ കാര്‍ബോക്സില്‍ + ( ഇഛഛഒ) ഗ്രൂപ്പും അമിനൊ ...)
അടുത്ത വ്യത്യാസം →
07:28, 9 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അമിനൊ അമ്ളങ്ങള്‍
അാശിീ അരശറ
കാര്‍ബോക്സില്‍ + ( ഇഛഛഒ) ഗ്രൂപ്പും അമിനൊ (ചഒ2) ഗ്രൂപ്പും ഉള്ള കാര്‍ബണിക യൌഗികങ്ങള്‍. യൌഗികത്തിലെ കാര്‍ബണ്‍- ശൃംഖലയില്‍ ??????? എന്നിങ്ങനെ ഏതെങ്കിലും ഒരു സ്ഥാനത്തായിരിക്കും അമിനോ ഗ്രൂപ്പ് സ്ഥിതി ചെയ്യുന്നത്. ഒരു തന്മാത്രയില്‍ ചിലപ്പോള്‍ ഒന്നിലധികം അമിനൊ ഗ്രൂപ്പുകള്‍ ഉണ്ടാകാം; ഒന്നിലധികം കാര്‍ബോക്സില്‍ ഗ്രൂപ്പുകളും ഉണ്ടാകാം. ? മുതലായ സ്ഥാനങ്ങളെ താഴെ ചിത്രീകരിച്ചിരിക്കുന്നു:
ഇ ............... ബബ ഇ ബബ ഇ ബബ ഇ ബബ ഇഛഛഒ ? ? ?
ലേഖന സംവിധാനം
ക. പ്രോട്ടീന്‍ ഘടകങ്ങള്‍ കക. വര്‍ഗീകരണം കകക. സംക്ഷിപ്ത വിവരണങ്ങള്‍ കഢ. പൃഥക്കരണം ഢ. ?-അമിനൊ അമ്ളങ്ങളുടെ പ്രാധാന്യം ഢക. അവശ്യ-അമിനൊ അമ്ളങ്ങള്‍ ഢകക. ഗുണധര്‍മങ്ങള്‍ ഢകകക. പ്രോട്ടീനിതര-അമിനൊ അമ്ളങ്ങള്‍
ക.പ്രോട്ടീന്‍ ഘടകങ്ങള്‍. പ്രോട്ടീന്‍, ഫാറ്റ്, കാര്‍ബൊഹൈഡ്രേറ്റ് എന്നിവയാണ് ആഹാരത്തിലെ മൂന്നു പ്രധാന ഘടകങ്ങള്‍. കാര്‍ബണിക നൈട്രജന്‍-യൌഗികങ്ങളായ പ്രോട്ടീനുകള്‍ സസ്യങ്ങളിലും മൃഗങ്ങളിലും ഉപസ്ഥിതങ്ങളാണ്. പ്രബല അമ്ളങ്ങളോ എന്‍സൈമുകളോ ഉപയോഗിച്ച് ഈ പ്രോട്ടീനുകള്‍ ജലീയവിശ്ളേഷണത്തിന് വിധേയമാക്കിയാല്‍ അവ വിഘടിച്ച് അനേകം അമിനോ അമ്ളങ്ങള്‍ (അ. അമ്ളങ്ങള്‍) ചേര്‍ന്ന ഒരു മിശ്രിതം ലഭിക്കുന്നു. ഇവയെല്ലാം ?-അ. അമ്ളങ്ങളാണ്. അതായത് ഈ അ. അമ്ളങ്ങളിലെല്ലാം കാര്‍ബോക്സില്‍ ഗ്രൂപ്പും അമിനൊ ഗ്രൂപ്പും ഒരേ കാര്‍ബണ്‍ അണുവിനോട് ബന്ധപ്പെട്ടിരിക്കും. പ്രോട്ടീനുകളില്‍ അഭീക്ഷ്ണ്യേന ഉപസ്ഥിതിയുള്ള 23-25 അ. അമ്ളങ്ങള്‍ ഇതുവരെ കണ്ടുകിട്ടിയിട്ടുണ്ട്. ഇവയില്‍ 20 എണ്ണം ഭൂമിയില്‍നിന്നുള്ള എല്ലാ സൂക്ഷ്മജീവികളിലും സസ്യങ്ങളിലും മറ്റു ജന്തുക്കളിലുമുള്ള പ്രോട്ടീനുകളില്‍ ലഭ്യമാണ്. ഈ വസ്തുതയില്‍നിന്ന് ജീവപ്രപഞ്ചത്തിന്റെ അടിസ്ഥാനപരമായ ഐക്യം അഭ്യൂഹിക്കുവാന്‍ പ്രയാസമില്ല. ഈ ഇരുപതില്‍ 10 എണ്ണം അവശ്യ (ലലിൈശേമഹ) അമ്ളങ്ങളായി അറിയപ്പെടുന്നു.
കക. വര്‍ഗീകരണം. അ. അമ്ളങ്ങളെ പല തരത്തില്‍ വര്‍ഗീകരിക്കാം. അമിനൊ ഗ്രൂപ്പുകളുടേയും അമ്ള ഗ്രൂപ്പുകളുടേയും സംഖ്യകളെ ആസ്പദമാക്കി വര്‍ഗീകരിക്കുന്നതാണ് സാധാരണ സമ്പ്രദായം. രണ്ടു ഗ്രൂപ്പുകളും ഓരോന്നുവീതം ഉള്ള അ. അമ്ളങ്ങളെ ഉദാസീനങ്ങള്‍ (ിലൌൃമഹ) എന്നും, അമ്ള ഗ്രൂപ്പ് അമിനൊ ഗ്രൂപ്പിനെക്കാള്‍ അധികമുള്ളവയെ അസിഡികങ്ങള്‍ (മരശറശര) എന്നും അമിനൊ ഗ്രൂപ്പ് ആസിഡ് ഗ്രൂപ്പിനേക്കാള്‍ അധികമുള്ളവയെ ബേസികങ്ങള്‍ (യമശെര) എന്നും മൂന്നായി തരംതിരിച്ചിരിക്കുന്നു. നവീന രീതിയിലുള്ള വര്‍ഗീകരണത്തില്‍ അ. അമ്ളങ്ങളെ ആലിഫാറ്റിക, ആരൊമാറ്റിക, ഹെറ്ററൊസൈക്ളിക എന്നിങ്ങനെ മൂന്നു തരമായി തിരിച്ചിട്ടുണ്ട്. ഓരോ ഇനത്തിലും ഉപവിഭാഗങ്ങളുമുണ്ട്. ആദ്യത്തെ രീതിയനുസരിച്ചു പ്രോട്ടീന്‍-ലഭ്യങ്ങളായ അ. അമ്ളങ്ങളെ മൂന്നായി തരംതിരിച്ചു ഒരു പട്ടിക താഴെ കൊടുത്തിരിക്കുന്നു:
പേരും ഫോര്‍മുലയും അ. ഉദാസീന അ. അമ്ളങ്ങള്‍ 1. ഗ്ളൈസിന്‍ ഇഒ2ചഒ2ഇഛഛഒ 2. അലാനിന്‍ ഇഒ3 ഇഒചഒ2 ഇഛഛഒ 3. വാലൈന്‍ (ല) (ഇഒ3)2 ഇഒ ഇഒചഒ2 ഇഛഛഒ 4. ലൂസിന്‍ (ല) (ഇഒ3)2 ഇഒ ഇഒ2 ഇഒചഒ2 ഇഛഛഒ 5. ഐസൊലൂസിന്‍ (ല) ഇ2ഒ5 ഇഒ3 ഇഒ ഇഒചഒ2 ഇഛഛഒ 6. നോര്‍ലൂസിന്‍ ഇഒ3(ഇഒ2)3 ഇഒചഒ2 ഇഛഛഒ 7. ഫിനൈല്‍ അലാനിന്‍(ല) ഇ6ഒ5 ഇഒ2 ഇഒചഒ2 ഇഛഛഒ 8. ടൈറൊസിന്‍ ഒഛഇ6ഒ4 ഇഒ2 ഇഒചഒ2 ഇഛഛഒ 9. സിറൈന്‍ ഒഛഇഒ2 ഇഒചഒ2 ഇഛഛഒ 10. സിസ്റ്റീന്‍ ഒടഇഒ2 ഇഒചഒ2 ഇഛഛഒ 11. സിസ്റ്റൈന്‍ (ടഇഒ2 ഇഒചഒ2 ഇഛഛഒ)2 12. ത്രീയൊനീന്‍ (ല) ഇഒ3ഇഒഛഒ ഇഒചഒ2 ഇഛഛഒ 13. മെഥിയൊനൈന്‍ (ല) ഇഒ3ടഇഒ2 ഇഒ2ഇഒചഒ2 ഇഛഛഒ 14. ഡൈ അയഡൊ ഒഛക2ഇ6ഒ2ഇഒ2 ഇഒചഒ2 ഇഛഛഒ ടൈറോസിന്‍ 15. തൈറോക്സിന്‍ ഒഛക2ഇ6ഒ2ഛഇ6ഒ2ക2ഇഒ2 ഇഒചഒ2 ഇഛഛഒ 16. ഡ്രൈബ്രോമോ ഒഛആൃ2ഇ6ഒ2ഇഒ2 ഇഒചഒ2 ഇഛഛഒ ടൈറോസിന്‍ 17. ട്രിപ്റ്റൊഫാന്‍ (ല) ഇ6ഒ4ചഒഇഒ : ഇഇഒ2ഇഒചഒ2 ഇഛഛഒ 18. പ്രോലീന്‍ ഇഒ2ഇഒ2ഇഒ2 ഇഒചഒ ഇഛഛഒ 19. ഹൈഡ്രോക്സി ഇഒ2ഇഒഛഒഇഒ2 ഇഒചഒ ഇഛഛഒ പ്രോലീന്‍ ആ. ആസിഡിക അ. അമ്ളങ്ങള്‍ 1. അസ്പാര്‍ടിക് അമ്ളം ഇഛഛഒഇഒ2ഇഒചഒ2 ഇഛഛഒ 2. ഗ്ളൂടാമിക് അമ്ളം ഇഛഛഒഇഒ2ഇഒ2 ഇഒചഒ2 ഇഛഛഒ 3. ?-ഹൈഡ്രോക്സി ഗ്ളൂടാമിക് അമ്ളം ഇഛഛഒഇഒ2 ഇഒഛഒ ഇഒചഒ2 ഇഛഛഒ ഇ. ബേസിക അ. അമ്ളങ്ങള്‍ 1. ഓര്‍നിഥൈന്‍ ചഒ2 ഇഒ2ഇഒ2ഇഒ2 ഇഒചഒ2 ഇഛഛഒ 2. ആര്‍ജിനീന്‍ (ല) ചഒ2ചഒ: ഇചഒഇഒ2 ഇഒ2ഇഒ2ഇഒചഒ2ഇഛഛഒ 3. ലൈസിന്‍ (ല) ചഒ2ഇഒ2ഇഒ2ഇഒ2ഇഒ2 ഇഒചഒ2 ഇഛഛഒ 4. ഹിസ്റ്റിഡിന്‍ (ല) ഇ3ഒ3ച2ഇഒ2 ഇഒചഒ2 ഇഛഛഒ (ല) എന്ന അടയാളമുള്ളവ അവശ്യ അമിനൊ അമ്ളങ്ങളാണ്. കകക. സംക്ഷിപ്ത വിവരണങ്ങള്‍. ഈ അ. അമ്ളങ്ങളെപ്പറ്റി ഒരു സംക്ഷിപ്ത വിവരണം താഴെ കൊടുക്കുന്നു:
1. അലാനിന്‍. ?-അമിനൊ പ്രൊപിയോണിക് അമ്ളം. ഇതു പ്രകൃതിയില്‍ ഉപസ്ഥിതമെങ്കിലും ഉദ്ഗ്രഥിതവസ്തുവായിട്ടാണ് ആദ്യം അറിവില്‍ പെട്ടത്. സ്റ്റ്രൈക്കര്‍ എന്ന ശാസ്ത്രജ്ഞന്‍ ലാക്റ്റിക് അമ്ളം നിര്‍മിക്കുന്നതിനു വേണ്ടി (1850) അസറ്റാല്‍ഡിഹൈഡ്-അമോണിയയെ (മരലമേഹറലവ്യറല മാാീിശമ) ഹൈഡ്രൊസയനിക് അമ്ളം കൊണ്ടും ഹൈഡ്രോക്ളോറിക് അമ്ളംകൊണ്ടും ഉപചരിക്കുകയുണ്ടായി. അപ്പോള്‍ ആദ്യം പരല്‍രൂപത്തിലുള്ള അലാനില്‍ ലഭിച്ചു. (ഇതില്‍ നൈട്രസ് അമ്ളം പ്രവര്‍ത്തിപ്പിച്ചാണ് അദ്ദേഹം ലാക്റ്റിക് അമ്ളം ഉണ്ടാക്കിയത്.) ആല്‍ഡിഹൈഡ് (മഹറലവ്യറല) എന്ന ഇംഗ്ളീഷുപദത്തിലെ ആദ്യത്തെ സിലബിള്‍ ഉപയോഗിച്ചാണ് അലാനിന്‍ എന്ന പേര് നിര്‍ദിഷ്ഠമായത്. വൈല്‍ (ണല്യഹ) എന്ന ശാസ്ത്രജ്ഞന്‍ 38 കൊല്ലത്തിനു ശേഷം സില്‍ക്കില്‍നിന്ന് അലാനിന്‍ പൃഥക്കരിച്ചെടുത്തു. ഈ അ. അമ്ളത്തിന്റെ സംരചനയും മറ്റും വിശദമാക്കിയത് ഫിഷര്‍ (എശരെവലൃ) മുതലായവരാണ്. 2. അസ്പാര്‍ടിക് അമ്ളം. ?-അമിനൊ സക്സിനിക് അമ്ളം. ശതാവരി (മുമൃമഴൌ) വര്‍ഗത്തില്‍പ്പെട്ട ചെടിയുടെ ഒരു ആല്‍ക്കലോയ്ഡ് ആയ ആസ്പാര്‍ജിന്‍ എന്ന പദാര്‍ഥത്തെ 1927-ല്‍ പ്ളിസ്സന്‍ എന്ന ശാസ്ത്രജ്ഞന്‍ ലെഡ് ഹൈഡ്രോക്സൈഡ് ചേര്‍ത്തു തപിപ്പിച്ചപ്പോള്‍ കിട്ടിയ അമ്ളമാണിത്. പേരും അദ്ദേഹം നിര്‍ദേശിച്ചതാണ്. എന്നാല്‍ 1886-ല്‍ റിഥൌസന്‍ എന്ന വൈജ്ഞാനികന്‍ പ്രോട്ടീനില്‍നിന്നു ഈ അ. അമ്ളം ലഭ്യമാക്കിയിരുന്നു. അസ്പാര്‍ടിക് ആസിഡിന്റെ ച-അസറ്റൈല്‍ വ്യുത്പന്നം പൂച്ചയുടെ തലച്ചോറിലും കരള്‍, വൃക്ക, മൂത്രം എന്നിവയിലും ഉപസ്ഥിതമാണ്. എലിയുടെ തലച്ചോറിലും കണ്ടുകിട്ടിയിട്ടുണ്ട്. 3. ആര്‍ജിനീന്‍. ?-അമിനൊ ?-ഗ്വാനിഡിനൊ വാലറിക് അമ്ളം. ഒരിനം പയറുവര്‍ഗച്ചെടികളില്‍ നിന്ന് ഷൂല്‍സ് (ടരവൌഹ്വല), സ്റ്റീജര്‍ (ടലേശഴലൃ) എന്നീ ശാസ്ത്രജ്ഞന്മാര്‍ ഈ അ. അമ്ളത്തെ പൃഥക്കരിച്ചെടുത്തു (1886). 1895-ല്‍ ഹെഡിന്‍ (ഒലറശി) കന്നുകാലിയുടെ കൊമ്പ് ജലീയവിശ്ളേഷണവിധേയമാക്കി ഈ അമ്ളത്തിന്റെ സില്‍വര്‍ ലവണം ലഭ്യമാക്കി. തുടര്‍ന്ന് മത്സ്യശുക്ളാണുക്കളിലെ ബേസിക് പ്രോട്ടീനുകളില്‍ ആര്‍ജിനീന്‍ ഒരു പ്രമുഖഘടകമാണെന്നു വേറെ ചിലര്‍ കണ്ടുപിടിച്ചു. ക്ഷാരമാധ്യമത്തില്‍ ഈ അ. അമ്ളത്തെ ജലീയവിശ്ളേഷണം ചെയ്യിച്ച് ഓര്‍നിഥൈന്‍, യൂറിയ എന്നിവ ലഭ്യമാക്കാം. 4. ഓര്‍നിഥൈന്‍. ????- അമിനൊ പെന്റനോയിക് അമ്ളം. ഇതു പ്രോട്ടീനുകളില്‍ പ്രായേണ ഇല്ലെന്നാണ് തോന്നിയിട്ടുള്ളതെങ്കിലും പ്രോട്ടീനുകള്‍ക്ക് അമ്ളമാധ്യമത്തില്‍ ജലീയവിശ്ളേഷണം നടക്കുമ്പോള്‍ ഇതും ഒരു ഉത്പന്നമായി ലഭിക്കാറുണ്ട്. ആദ്യം ആര്‍ജിനൈന്‍ ഉണ്ടായി. അതു പിന്നീട് വിഘടനം ചെയ്തു ഓര്‍നിഥൈന്‍ ലഭിക്കുന്നു എന്നാണ് സാമാന്യമായി വിശ്വസിക്കപ്പെടുന്നത്. 5. ഗ്ളൂടാമിക് അമ്ളം. ?-അമിനൊ ഗ്ളൂടാറിക് അമ്ളം. റിഥൌസന്‍ എന്ന വൈജ്ഞാനികന്‍ 1866-ല്‍ ഗോതമ്പുമാവിന്റെ പ്രോട്ടീന്‍ ഘടകത്തില്‍നിന്ന് ഈ അ. അമ്ളം ലഭ്യമാക്കി. 1890-ല്‍ വുള്‍ഫ് ഇതു സംശ്ളേഷണം ചെയ്ത് ഉണ്ടാക്കി. ഉപാപചയത്തില്‍ പ്രധാന പങ്കുള്ള ഈ അ. അമ്ളം മിക്ക പ്രോട്ടീനുകളിലും ഉപസ്ഥിതമാണ്. ഗോതമ്പിലെ പ്രോട്ടീന്‍ ഘടകത്തിന്റെ പേര് ഗ്ളൂട്ടന്‍ എന്നാകയാല്‍ പ്രസ്തുത അ. അമ്ളത്തിന് ഗ്ളൂടാമിക് അമ്ളം എന്ന പേരുകിട്ടി. ജലീയലായനിയില്‍നിന്ന് ഹൈഡ്രോക്ളോറിക് അമ്ളത്തിന്റെ സാന്നിധ്യത്തില്‍ ഇത് പരല്‍ രൂപത്തില്‍ ലഭ്യമാക്കാം. ഘ-ഗ്ളൂടാമിക് അമ്ളത്തിന്റെ മോണോ സോഡിയം ലവണം മസാലക്കൂട്ടില്‍ ചേര്‍ക്കാറുണ്ട്. 6. ഗ്ളൈസിന്‍. അമിനൊ അസറ്റിക് അമ്ളം. പ്രോട്ടീനില്‍നിന്ന് ആദ്യം പൃഥക്കൃതമായ അ. അമ്ളമാണ് ഇത്. ബ്രാക്കൊണോട് (ആൃമരീിീ) എന്ന ശാസ്ത്രജ്ഞന് ജലാറ്റിന്‍ എന്ന വസ്തുവില്‍ നിന്ന് ജലീയവിശ്ളേഷണം വഴിയാണ് ഇതു ലഭിച്ചത് (1820). മധുരരുചി ഉള്ളതുകൊണ്ട് ഇതിന് ആദ്യം ഗ്ളൈക്കോക്കോള്‍ എന്നും പിന്നീട് ഗ്ളൈസിന്‍ എന്നും പേരുണ്ടായി. പല പ്രോട്ടീനുകളിലും ഇത് ഉപസ്ഥിതമാണ്. ഗ്ളൂടാ തയോണ്‍, ഹിപ്യൂറിക് അമ്ളം, ഗ്ളൈക്കോക്കോളിക് അമ്ളം മുതലായ അനേകം പ്രോട്ടീനിതര വസ്തുക്കളിലും ഈ അ. അമ്ളം ഘടകമായി കാണപ്പെടുന്നു. ഗ്ളൈസിന്‍-ച മീഥൈല്‍ വ്യുത്പന്നം ചില ആന്റിബയോട്ടിക്കുകളുടെ ഘടകമാണ്. 7. ടൈറൊസിന്‍. ?-അമിനൊ ?-(ഹൈഡ്രോക്സി ഫിനൈല്‍) പ്രൊപിയോണിക് അമ്ളം. പാല്‍ക്കട്ടിയിലെ (ഗ്രീക്കുപദം ടൈറോസ്) കേസിന്‍ എന്ന പ്രോട്ടീന്‍ പദാര്‍ഥത്തിന്റെ ക്ഷാരീയ-അപഘടക-ഉത്പന്നങ്ങളില്‍ (മഹസമഹശില റലഴൃമറമശീിേ ുൃീറൌര) ഒന്നായിട്ടാണ് ലീബിഗ് എന്ന ശാസ്ത്രജ്ഞന്‍ 1864-ല്‍ ഇതു കണ്ടുപിടിച്ചത്. ഡി ലാറ്യൂ, ബോപ് എന്നീ ശാസ്ത്രജ്ഞന്മാര്‍ രക്തവര്‍ണമുള്ള ഒരു ഷഡ്പദത്തില്‍നിന്നും ആല്‍ബുമിന്‍, കേസിന്‍, ഫൈബ്രിന്‍ എന്നീ പ്രോട്ടീനുകളില്‍നിന്നും ഈ അ. അമ്ളം ഉത്പാദിപ്പിക്കുകയുണ്ടായി. ഏളന്‍മേയര്‍, ലിപ് എന്നിവര്‍ 1883-ല്‍ ഉദ്ഗ്രഥനം വഴി ഇതിന്റെ സംരചന തെളിയിച്ചു. ജലത്തില്‍ ഇതിനു ലേയത്വം ഏറ്റവും കുറവാകയാല്‍ പ്രോട്ടീനുകളുടെ വിശ്ളേഷണോത്പന്നങ്ങളില്‍നിന്നും ഇതിനെ വേര്‍തിരിച്ചെടുക്കുവാന്‍ പ്രയാസമില്ല. മനുഷ്യമൂത്രത്തില്‍ ടൈറൊസിന്‍ സള്‍ഫേറ്റ് ഉള്ളതായി കണ്ടിട്ടുണ്ട്. 8. ട്രിപ്റ്റൊഫാന്‍. ?-അമിനൊ ???, ഇന്‍ഡോള്‍ പ്രൊപിയോണിക് അമ്ളം. ഹോപ്കിന്‍സ്, കോള്‍ എന്നീ ശാസ്ത്രജ്ഞന്മാര്‍ 1901-ല്‍ കേസിന്‍ എന്ന പ്രോട്ടീനിന്റെ അഗ്ന്യാശയദീപനവ്യുത്പന്നങ്ങളില്‍ നിന്ന് ഈ അ. അമ്ളം വേര്‍തിരിച്ചെടുത്തു. വിഘടിതമാകുക, ആവിര്‍ഭവിക്കുക എന്നീ അര്‍ഥങ്ങള്‍ അനുക്രമം സൂചിപ്പിക്കുന്ന ത്രിപ്സൊമൈ, ഫെയ്നൊ (ഠവ്യൃുീാമശ, ജവമശിീ) എന്ന രണ്ടു ഗ്രീക്കു പദങ്ങളില്‍നിന്നാണ് പ്രസ്തുത അ. അമ്ളത്തിന് ഈ പേര്‍ ലഭിച്ചത്. ഒട്ടുവളരെ പ്രോട്ടീനുകളില്‍ ഈ പദാര്‍ഥം, വലിയ അളവിലൊന്നുമല്ലെങ്കിലും ഉപസ്ഥിതമായിക്കണ്ടുവരുന്നു. 9. ത്രിയോനൈന്‍. ?-അമിനൊ ?-ഹൈഡ്രോക്സിബ്യൂട്ടിറിക് അമ്ളം. ത്രിയോസ് എന്ന രാസപദാര്‍ഥത്തോടു ബന്ധമുള്ളതുകൊണ്ട് ഈ അ. അമ്ളത്തിന് ഈ പേര്‍ സിദ്ധിച്ചു. ഫൈബ്രിന്‍ എന്ന പ്രോട്ടീനില്‍നിന്ന് അമ്ളമാധ്യമത്തിലുള്ള ജലീയവിശ്ളേഷണം വഴിക്കാണ് റോസ് എന്ന വൈജ്ഞാനികനും കൂട്ടുകാരും 1935-ല്‍ ഇതു ലഭ്യമാക്കിയത്. എലികളുടെ വളര്‍ച്ചയെ സഹായിക്കുന്ന പ്രോട്ടീന്‍-ഘടകങ്ങളുടെ പഠനം നടത്തുകയായിരുന്നു അവര്‍. 10. പ്രോലിന്‍. പൈറോലിഡിന്‍-2, കാര്‍ബോക്സിലിക് അമ്ളം. വില്‍സ്റ്റാറ്റര്‍ എന്ന ശാസ്ത്രജ്ഞന്‍ ഈ അമ്ളത്തെ ഒരു എസ്റ്റര്‍ വിശ്ളേഷണം ചെയ്യിച്ച് 1950-ല്‍ ആദ്യം ലഭ്യമാക്കി. അടുത്ത കൊല്ലം ഫിഷര്‍ എന്ന മറ്റൊരു ശാസ്ത്രജ്ഞന്‍ കേസിന്‍ എന്ന പ്രോട്ടീനിന്റെ ജലീയവിശ്ളേഷണോത്പന്നങ്ങളില്‍നിന്നും ഇതു വേര്‍തിരിച്ചെടുത്തു കൊല്ലാജന്‍ തുടങ്ങിയ വേറെയും പല പ്രോട്ടീനുകളില്‍ ഇതുണ്ട്. ആല്‍ക്കഹോളില്‍ വിലയിക്കുമെന്നുള്ളത് ഇതിന്റെ സവിശേഷതയാണ്. ഇസാറ്റിന്‍ (കമെശിേ) എന്ന പദാര്‍ഥവുമായി ചേരുമ്പോള്‍ ഇതു നീലനിറവും, നിന്‍ ഹൈഡ്രിനുമായി (ചശിവ്യറൃശി) ചേരുമ്പോള്‍ മഞ്ഞനിറവും തരുന്നു. പൈറോലിഡിന്‍-2 കാര്‍ബോക്സിലിക് അമ്ളം എന്ന രാസനാമം അസൌകര്യപ്രദമായവിധം ദീര്‍ഘിപ്പിച്ചതുകൊണ്ട് ഫിഷര്‍ സ്വയം നിര്‍ദേശിച്ച ലഘുവായ പേരാണ് പ്രൊലിന്‍. 11. ഫിനൈല്‍ അലാനിന്‍. ?-അമിനൊ ?-ഫിനൈല്‍ പ്രൊപിയോണിക് അമ്ളം. ഷൂല്‍സ്, ബാര്‍ബീറി എന്നിവര്‍ ഒരുതരം പയറുവര്‍ഗത്തിന്റെ മുകളില്‍നിന്ന് 1879-ല്‍ ഈ അ.അമ്ളം പൃഥക്കരിച്ചെടുത്തു. മറ്റു സസ്യപ്രോട്ടീനുകളെ ജലീയവിശ്ളേഷണം ചെയ്യിച്ചും ഈ പദാര്‍ഥം അവര്‍ ഉണ്ടാക്കി. ഏളന്‍മേയര്‍, ലിപ് എന്നിവരാണ് ഇതിന്റെ സംരചന കണ്ടുപിടിച്ച് ഇതിന് ഈ പേര്‍ നിര്‍ദേശിച്ചത്. 12. മെഥിയൊനൈന്‍. ?-അമിനൊ ?-മീഥൈല്‍ തയോബ്യൂട്ടിറിക് അമ്ളം. ഒരു ഇനം സ്റ്റ്രെപ്റ്റൊകോക്കസ്സിന്റെ പോഷകഘടകങ്ങളെ വിശദമായി പഠിക്കുന്നതിനിടയിലാണ് മ്യൂളര്‍ എന്ന ശാസ്ത്രജ്ഞന്‍ ഈ അ. അമ്ളം കണ്ടുപിടിച്ചത് (1922). അതു പൃഥക്കരിച്ചെടുത്തത് കേസിന്‍ എന്ന പ്രോട്ടീനില്‍നിന്നാണ്. രാസനാമത്തില്‍നിന്നു ലഘുവായ ഒരു പേര്‍ ഉണ്ടാക്കി നിര്‍ദേശിച്ചതാണ് മെഥിയൊനൈന്‍ എന്നത്. 13. ലൈസിന്‍. ?, ഋ-ഡൈ അമിനൊ കപ്രോയിക് അമ്ളം. കേസിന്‍ എന്ന പ്രോട്ടീനില്‍നിന്ന് ഡ്രഷെല്‍ (ഉൃലവെലഹ) എന്ന ശാസ്ത്രജ്ഞന്‍ 1889-ല്‍ ഈ അ. അമ്ളം വേര്‍തിരിച്ചെടുത്തു. 12 കൊല്ലത്തിനുശേഷമാണ് ഫിഷര്‍ ഇതിന്റെ സംരചന സ്ഥിരപ്പെടുത്തിയത്. ഇതു ജന്തുപ്രോട്ടീനുകളില്‍ സുലഭമാണ്. സസ്യപ്രോട്ടീനുകളില്‍ അത്ര സുലഭമല്ല, ചിലപ്പോള്‍ കണ്ടെന്നും വരില്ല. 15. ലൂസിന്‍. ?-അമിനൊ ഐസൊ കപ്രോയിക് അമ്ളം. പാല്‍ക്കട്ടിയില്‍നിന്ന് പ്രൌസ്റ്റ് ആണ് ഈ അ. അമ്ളം 1819-ല്‍ ആദ്യമായി അസംസ്കൃതരൂപത്തില്‍ പൃഥക്കരിച്ചെടുത്തത്. അടുത്ത കൊല്ലംതന്നെ ബ്രാക്കൊണോട് എന്ന വൈജ്ഞാനികന്‍ മാംസപേശി, ആട്ടിന്‍രോമം എന്നിവയില്‍ നിന്ന് ജലീയവിശ്ളേഷണംവഴി ഇതു ശുദ്ധരൂപത്തില്‍ ലഭ്യമാക്കി. വെളുത്ത എന്നര്‍ഥമുള്ള ല്യൂക്കോസ് (ഹലൌസീ) എന്ന ഗ്രീക്കുപദത്തില്‍നിന്നാണ് ലൂസിന്‍ എന്ന പദം നിഷ്പന്നമായിട്ടുളളത്. 16. ഐസൊ ലൂസിന്‍. ഏര്‍ലിക് എന്ന ശാസ്ത്രജ്ഞന്‍ ഈ അ. അമ്ളത്തെ ബീറ്റ് ഷുഗറിലെ (ആലല ടൌഴമൃ) ശര്‍ക്കരപ്പാവില്‍നിന്ന് ആദ്യമായി 1904-ല്‍ വേര്‍തിരിച്ചെടുത്തു. പിന്നീട് ഇദ്ദേഹം ഗ്ളൂട്ടന്‍, ആല്‍ബുമിന്‍ എന്നീ പ്രോട്ടീന്‍ വസ്തുക്കളില്‍നിന്നും ഇതു ലഭ്യമാക്കി. വിശ്ളേഷണം ചെയ്തുനോക്കിയപ്പോള്‍ ഇതിന്റെ രാസഘടന ലൂസിന്റെതുപോലെ കണ്ടതുകൊണ്ടും എന്നാല്‍ വ്യത്യസ്ത രാസഗുണങ്ങള്‍ ഉള്ളതുകൊണ്ടും ഇതിന് ഐസൊ ലൂസിന്‍ എന്ന പേര്‍ നിര്‍ദേശിക്കുകയും ചെയ്തു. 17. നോര്‍ലൂസിന്‍. ?-അമിനൊ നോര്‍മല്‍ കപ്രോയിക് അമ്ളം. ഈ അ. അമ്ളത്തിന് ലൂസിന്‍, ഐസൊ ലൂസിന്‍ എന്നീ അ. അമ്ളങ്ങളുമായി സമരൂപീയ ബന്ധം ഉണ്ട്. പ്രോട്ടീനുകളില്‍ ഇതു സുലഭമല്ല. 18. വാലൈന്‍. ?-അമിനൊ ഐസൊ വലേറിക് അമ്ളം. അഗ്ന്യാശയനിഷ്കര്‍ഷത്തില്‍നിന്നാണ് ഈ അ. അമ്ളം 1856-ല്‍ ആദ്യമായി കണ്ടുപിടിക്കപ്പെട്ടത്. പ്രോട്ടീനിലും ഇതു ഉപസ്ഥിതമാണെന്നു പിന്നീട് മനസ്സിലായി. ഫിഷര്‍ 1906-ല്‍ ഇതിന്റെ സംരചന വിശദമാക്കി. അമിനൊ വലേറിക് അമ്ളം ആകയാല്‍ വാലൈന്‍ എന്ന പേര്‍ ഫിഷര്‍ തന്നെ ഇതിനു നിര്‍ദേശിച്ചു. 19. സിറൈന്‍. ?-അമിനൊ ?-ഹൈഡ്രോക്സി പ്രൊപിയോണിക് അമ്ളം. 1865-ല്‍ ക്രാമര്‍ എന്ന വൈജ്ഞാനികന്‍ സില്‍ക്ക് പ്രോട്ടീനില്‍നിന്ന് ഈ അ. അമ്ളം ലഭ്യമാക്കി. അസംസ്കൃതസില്‍ക്കില്‍നിന്നു കിട്ടിയ പ്രോട്ടീന്‍ പദാര്‍ഥത്തിന് സെറിസിന്‍ (ടലൃശരശി) എന്നാണ് ഇദ്ദേഹം പേര്‍ കൊടുത്തിരുന്നത്. (സെറിക്കോസ് എന്ന ഗ്രീക് പദത്തിന് സില്‍ക്കില്‍നിന്നു എന്നാണര്‍ഥം) സെറിസിന്‍ എന്ന പ്രോട്ടീനില്‍നിന്നു ലഭിച്ചതുമൂലം ഈ അ. അമ്ളത്തിന് സിറൈന്‍ എന്ന പേര്‍ നിര്‍ദിഷ്ടമായി. ഫിഷര്‍, ല്യൂക്സ് എന്നിവര്‍ 1902-ല്‍ സംശ്ളേഷണം വഴി ഇതിന്റെ സംരചന കണ്ടുപിടിച്ചു. പ്രോട്ടീനുകളില്‍ വ്യാപകമായി, സില്‍ക്ക്-ഫൈബ്രോയിന്‍ എന്ന പ്രോട്ടീനില്‍ വിശേഷിച്ചും ഈ അ. അമ്ളം സുലഭമായി ഉപസ്ഥിതമാണ്. 20. സിസ്റ്റീന്‍ (സിസ്റ്റൈന്‍). മൂത്രസഞ്ചിയിലെ കല്ലില്‍നിന്ന് (ൌൃശിമ്യൃ രമഹരൌഹൌ) വൊളാസ്റ്റിന്‍ എന്ന ശാസ്ത്രജ്ഞന്‍ 1810-ല്‍ സിസ്റ്റൈന്‍ എന്ന അ. അമ്ളം വേര്‍തിരിച്ചെടുത്തു. ഒരു ഓക്സൈഡ് ആണെന്നു തെറ്റിദ്ധരിച്ച് ഇതിന് സിസ്റ്റിക് ഓക്സൈഡ് എന്നാണ് ഇദ്ദേഹം പേര്‍ കൊടുത്തത്. പിന്നീട് ബര്‍സീലിയസ് എന്ന ശാസ്ത്രജ്ഞന്‍ സിസ്റ്റൈന്‍ എന്നു പേര്‍ നിര്‍ദേശിച്ചു. ഈ അ. അമ്ളത്തെ നിരോക്സീകരിച്ചു കിട്ടിയ മറ്റൊരു അ. അമ്ളമാണ് സിസ്റ്റീന്‍. കെരാറ്റിനുകളിലും (സലൃമശിേ) മറ്റു പല പ്രോട്ടീനുകളിലും സിസ്റ്റൈന്‍ സുലഭമായി കണ്ടുവരുന്നുണ്ട്. 21. ഹിസ്റ്റിഡിന്‍. ?-അമിനൊ ?-ഇമിഡസോള്‍ പ്രൊപിയോണിക് അമ്ളം. കോസല്‍ എന്ന ശാസ്ത്രജ്ഞന്‍ ഒരിനം മീനിന്റെ ബീജത്തിലടങ്ങിയ പ്രോട്ടീന്‍ പദാര്‍ഥത്തെ സള്‍ഫ്യൂറിക് അമ്ളമാധ്യമത്തില്‍ ജലീയവിശ്ളേഷണം ചെയ്യിച്ച് ഈ അ. അമ്ളം ആദ്യം ഉത്പാദിപ്പിച്ചു (1896). രക്തത്തിലെ ഹീമോഗ്ളോബിനില്‍ ഇതു ധാരാളമായുണ്ട്. ടിഷ്യൂ എന്നര്‍ഥമുള്ള ഹിസ്റ്റിയോണ്‍ എന്ന ഗ്രീക് പദത്തില്‍നിന്നാണ് ഹിസ്റ്റിഡിന്‍ എന്ന പേര്‍ ഉണ്ടായത്. 22. ?-ഹൈഡ്രോക്സി ഗ്ളൂടാമിക് അമ്ളം. പ്രോട്ടീനുകളില്‍ ഉപസ്ഥിതമായ ഒന്നാണ് ഈ അ. അമ്ളം എന്ന് ആദ്യം വിശ്വസിച്ചിരുന്നു. പക്ഷേ, പരീക്ഷണങ്ങള്‍ ആവര്‍ത്തിച്ച് സൂക്ഷ്മമായി പഠനം നടത്തിയപ്പോള്‍ വസ്തുത അങ്ങനെയല്ലെന്നു തെളിഞ്ഞു. എങ്കിലും അന്തിമമായ ഒരു തീരുമാനം എടുക്കാറായിട്ടില്ല. 23. ഹൈഡ്രോക്സി പ്രോലീന്‍. ജലാറ്റിന്റെ (ഴലഹമശിേ) അമ്ള-ജലീയവിശ്ളേഷണോത്പന്നങ്ങളില്‍ നിന്ന് 1902-ല്‍ ഫിഷര്‍ ഈ അ. അമ്ളം പൃഥക്കരിച്ചു ലഭ്യമാക്കി. ലൂക്കസ് എന്ന ശാസ്ത്രജ്ഞനും സഹപ്രവര്‍ത്തകരും പിന്നീടു ഇതു സംശ്ളേഷണം ചെയ്തു. ഇലാസ്റ്റിന്‍, കൊളാജന്‍ എന്നിവയില്‍ ഇതു സുലഭമായുണ്ട്.
കഢ. പൃഥക്കരണം. പ്രോട്ടീനുകളെ ജലീയവിശ്ളേഷണം ചെയ്തു ലഭിക്കുന്ന അ. അമ്ളങ്ങളുടെ മിശ്രിതം എപ്പോഴും സങ്കീര്‍ണമായിരിക്കും. ഈ അമ്ളങ്ങള്‍ക്കു ബാഷ്പശീലത ഇല്ലാത്തതുകൊണ്ട് ഇവയെ വേര്‍തിരിക്കുന്നത് ക്ളേശകരമായ ഒരു പ്രക്രിയയാണ്. എസ്റ്ററുകളുടെ ആംശികസ്വേദനം, പേപ്പര്‍ പാര്‍ട്ടിഷണ്‍ ക്രൊമാറ്റൊഗ്രാഫി, വൈദ്യുതവഹനം, അവക്ഷേപണം എന്നിങ്ങനെയുള്ള പൃഥക്കരണവിധികള്‍ ഇതിനു പ്രയോജനപ്പെടുത്തി വരുന്നു. പ്രോട്ടീനുകളില്‍നിന്നു കിട്ടുന്ന അ. അമ്ളങ്ങളെ പ്രയോഗശാലയില്‍ സംശ്ളേഷണം ചെയ്തുണ്ടാക്കുന്നതിനും അനേകം മാര്‍ഗങ്ങള്‍ ആവിഷ്കൃതങ്ങളായിട്ടുണ്ട്.
ഢ. ?-അ. അമ്ളങ്ങളുടെ പ്രാധാന്യം. പ്രോട്ടീന്‍ തന്‍മാത്രകളുടെ അടിസ്ഥാനഘടകങ്ങള്‍ എന്ന നിലയിലാണ് ?-അ. അമ്ളങ്ങളുടെ പ്രാധാന്യം. ഇവയുടെ ഫോര്‍മുലകള്‍ പരിശോധിച്ചാല്‍ ഓരോന്നിലും ഒരു അമിനൊ ഗ്രൂപ്പും ഒരു അമ്ള ഗ്രൂപ്പും ഉണ്ടെന്നു കാണാം. അമിനൊ ഗ്രൂപ്പിന് അകാര്‍ബണികവും കാര്‍ബണികവും ആയ അമ്ളങ്ങളുമായി പ്രതിപ്രവര്‍ത്തിച്ച് ലവണങ്ങള്‍, അമൈഡുകള്‍ എന്നിവ ലഭ്യമാക്കുവാന്‍ സാധ്യമാണ്. അതുപോലെ അമ്ള ഗ്രൂപ്പിന് ക്ഷാരങ്ങളോടും പ്രതിപ്രവര്‍ത്തിക്കുവാന്‍ കഴിയും ആകയാല്‍ സമുചിതനിബന്ധനകള്‍ക്കു വിധേയമാക്കിയാല്‍ രണ്ടു അ. അമ്ളതന്‍മാത്രകളെ (ഒരേ അ. അമ്ളത്തിന്റെ രണ്ടു തന്മാത്രകള്‍ അല്ലെങ്കില്‍ വിഭിന്നങ്ങളായ രണ്ടു അ. അമ്ളങ്ങളുടെ ഓരോ തന്മാത്രവീതം) പരസ്പരം പ്രവര്‍ത്തിപ്പിച്ച് പുതിയ ഒരു പദാര്‍ഥത്തിന്റെ തന്മാത്ര ഉത്പാദിപ്പിക്കുവാന്‍ കഴിയും. ഈ പുതിയ തന്മാത്രയ്ക്ക് പെപ്റ്റൈഡ് എന്നാണ് പേര്. രണ്ടു. അ. അമ്ളതന്‍മാത്രകള്‍ പങ്കെടുത്തുണ്ടാകുന്ന പെപ്റ്റൈഡിന് ഡൈ പെപ്റ്റൈഡ് എന്നു പറയുന്നു. ഡൈ പെപ്റ്റൈഡിലും സ്വതന്ത്രനിലയില്‍ ഒരു അമിനൊ ഗ്രൂപ്പും ഉണ്ടായിരിക്കും. ഇത് മൂന്നാമതൊരു അ. അമ്ളതന്‍മാത്രയുമായി വീണ്ടും പ്രതിപ്രവര്‍ത്തിച്ച് ഒരു ട്രൈ പെപ്റ്റൈഡ് ലഭ്യമാക്കും. അങ്ങനെ ധാരാളം അ. അമ്ളതന്‍മാത്രകള്‍ ശൃംഖലയായി ചേര്‍ന്നുണ്ടാകുന്നവയ്ക്ക് പോളിപെപ്റ്റൈഡ് എന്നു പറയുന്നു. ഈ പ്രക്രിയ തുടര്‍ന്നുപോയാല്‍ ലഭിക്കുന്നതു ബൃഹത്തന്‍മാത്രകളായ പ്രോട്ടീനുകളാണ്:
ഞഇഒചഒ2 ഇഛഛഒ + ഒ2ചഇഒഞ' ഇഛഛഒ ഞഇഒചഒ3 ഇഛചഒഇഒഞ' ഇഛഛഒ + ഒ2ഛ ഞഇഒചഒ2 ഇഛചഒഇഒഞ' ഇഛഛഒ + ഒ2ചഇഒഞ' ഇഛഛഒ ഞഇഒചഒ2 ഇഛചഒഇഒഞ' ഇഛചഒഇഒഞ' ഇഛഛഒ + ഒ2ഛ
നൂറുകണക്കിനു അ. അമ്ളങ്ങള്‍ കോര്‍ത്തിണക്കിയാണ് പ്രോട്ടീന്‍ തന്മാത്രകള്‍ ഉണ്ടാകുന്നത്. ഈ പ്രവര്‍ത്തനം ഉത്ക്രമണീയമാകയാല്‍ പ്രോട്ടീന്‍ തന്മാത്രകളുടെ ജലീയവിശ്ളേഷണം വഴി അ. അമ്ളങ്ങള്‍ തിരിയെ ലഭിക്കുന്നതുമാണ്.
ഢക. അവശ്യ (ലലിൈശേമഹ) അമിനൊ അമ്ളങ്ങള്‍. പ്രോട്ടീനുകളില്‍ കണ്ടുവരുന്ന അ. അമ്ളങ്ങള്‍ ജന്തുജാലങ്ങളുടെ ശരീരത്തിലും കാണാം. എന്നാല്‍ ആഹാരത്തിന്റെ പോഷകാംശങ്ങളെപ്പറ്റി വിപുലമായ ഗവേഷണം നടത്തിയതില്‍ നിന്ന് ഇവയില്‍ 10 എണ്ണം ജീവികളുടെ വളര്‍ച്ചയെ സംബന്ധിച്ചിടത്തോളം 'എസന്‍ഷ്യല്‍' ആണെന്നു തെളിഞ്ഞിട്ടുണ്ട്. അ. അമ്ളങ്ങളുടെ പട്ടികയില്‍ (ല) എന്ന അക്ഷരംകൊണ്ട് അടയാളപ്പെടുത്തിയവയെല്ലാം എസന്‍ഷ്യല്‍ അഥവാ അവശ്യ അ. അമ്ളങ്ങളാണ്. ശരീരത്തിനു ഇവയെ സ്വയം സംശ്ളേഷണം ചെയ്തുണ്ടാക്കുവാന്‍ സാധ്യമല്ല. ഇവയെക്കൂടാതെ ശരീരത്തിന്റെ ആവശ്യം മുഴുവന്‍ നിറവേറ്റപ്പെടുകയുമില്ല. അതുകൊണ്ടാണ് ഇവയ്ക്ക് അവശ്യ എന്ന വിശേഷണം പ്രയോഗിച്ചിട്ടുള്ളത്. ഇവ ആഹാരത്തിലൂടെ ശരീരത്തിനു ലഭിക്കണം. ഏതെങ്കിലും ഒന്നു ലഭിക്കാതെപോയാല്‍ ജീവഹാനിപോലും സംഭവിക്കാനിടയുണ്ട്. എസന്‍ഷ്യല്‍ അല്ലാത്ത മറ്റു. അ. അമ്ളങ്ങളെ പലതരം മുന്നോടികളില്‍ (ുൃലരൌൃീൃ) നിന്നും ഉദ്ഗ്രഥനം ചെയ്തു ലഭ്യമാക്കുവാന്‍ ശരീരത്തിനു സാധ്യമാണ്.
ഢകക. ഗുണധര്‍മങ്ങള്‍. പ്രോട്ടീനുകളില്‍നിന്നു ലഭിക്കുന്ന പ്രായേണ എല്ലാ അ. അമ്ളങ്ങളും സ്ഥിരതയുള്ള വെളുത്ത പരലുകളാണ്. താരതമ്യേന ഉയര്‍ന്ന താപനിലകളില്‍ അവ വിഘടിക്കും. അവയുടെ ദ്രവണാങ്കങ്ങളും വിഘടനാങ്കങ്ങളും അത്ര സൂക്ഷ്മമല്ലാത്തതിനാല്‍ ഈ അങ്കങ്ങളുടെ അടിസ്ഥാനത്തില്‍ അവയെ അഭിനിര്‍ധാരണം (റലലേരശീിേ) ചെയ്യുക സാധ്യമല്ല. ജലീയലായനികളില്‍ മിക്ക അ. അമ്ളങ്ങളും സ്ഥിരത ഉള്ളവയാണ്. ജലലേയതയില്‍ ഇവ വ്യത്യാസങ്ങള്‍ കാണിക്കുന്നു. സിസ്റ്റൈന്‍, ടൈറൊസിന്‍ എന്നീ അ. അമ്ളങ്ങള്‍ ഏറ്റവും കുറച്ചും പ്രോലിന്‍, ഹൈഡ്രോക്സി പ്രോലിന്‍ എന്നിവ അധികമായും വെള്ളത്തിലലിയും. ഗ്ളൈസിന്‍ ഒഴിച്ചുള്ള മറ്റെല്ലാ ?-അ. അമ്ളങ്ങള്‍ക്കും പ്രാകാശിക പ്രവര്‍ത്തനം (ീുശേരമഹ മരശ്േശ്യ) ഉണ്ട്. പ്രകാശിക പ്രവര്‍ത്തനമില്ലാത്ത പ്രാരംഭപദാര്‍ഥങ്ങളുപയോഗിച്ചു പരീക്ഷണശാലയില്‍ ഉദ്ഗ്രഥിച്ചു ലഭിക്കുന്ന അ. അമ്ളങ്ങള്‍ എപ്പോഴും ഉഘ-മിശ്രിതങ്ങളായിരിക്കും. ഈ മിശ്രിതത്തില്‍നിന്ന് അനുയോജ്യവിധികള്‍കൊണ്ട് ഘടകങ്ങളെ വേര്‍പെടുത്താം.
ഗ്ളൈസിനിലും മറ്റു ഉദാസീന അ. അമ്ളങ്ങളിലും അമിനൊ ഗ്രൂപ്പും കാര്‍ബോക്സില്‍ഗ്രൂപ്പും ഓരോന്നുവീതം ഉള്ളതുകൊണ്ട് ഇവ സാമാന്യമായി ഉഭയധര്‍മികള്‍ (മാുവീലൃേശര) ആണ്; ആസിഡിന്റെയും ബേസിന്റെയും ഗുണധര്‍മങ്ങള്‍ പ്രകാശിപ്പിക്കും. രാസപ്രവര്‍ത്തനങ്ങളില്‍ ഇവയ്ക്കു പരസ്പരസാദൃശ്യവുമുണ്ടായിരിക്കും. ഉഭയധര്‍മികളായ ഇത്തരം അ. അമ്ളങ്ങളെ ആല്‍ക്കലിയുപയോഗിച്ചു നേരിട്ട് അനുമാപനം (റശൃലര ശേൃമശീിേ) ചെയ്യാന്‍ സാധ്യമല്ല; ബേസിക് ഗ്രൂപ്പിനെ നിര്‍വീര്യമാക്കിയതിനുശേഷമേ സാധ്യമാകയുള്ളു.
ഢകകക. പ്രോട്ടീനിതര അ. അമ്ളങ്ങള്‍. പ്രോട്ടീനുകളില്‍ തന്നെ വിരളമായി കാണുന്നതും പ്രോട്ടീനുകളില്‍ കാണാത്തതുമായ ഒട്ടുവളരെ അ. അമ്ളങ്ങളും പ്രകൃതിയിലുണ്ട്. 170-ല്‍ പരം അ. അമ്ളങ്ങള്‍ മൊത്തത്തില്‍ കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. നോ: അ. അമ്ളങ്ങള്‍-മെറ്റബോളിസം, പ്രോട്ടീന്‍