This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അമിനൊഫിലിന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: = അമിനൊഫിലിന്‍ = അാശിീുവ്യഹഹശി സാന്‍ഥീന്‍ വകുപ്പില്‍പ്പെട്ട ഒരു ഔഷധം....)
അടുത്ത വ്യത്യാസം →
07:19, 9 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അമിനൊഫിലിന്‍
അാശിീുവ്യഹഹശി
സാന്‍ഥീന്‍ വകുപ്പില്‍പ്പെട്ട ഒരു ഔഷധം. തിയോഫിലിന്‍, എഥിലീന്‍ ഡൈഅമീന്‍ എന്നീ യൌഗികങ്ങള്‍ മിശ്രണം ചെയ്യുമ്പോള്‍ ലഭ്യമാകുന്ന ഒരു യുഗ്മലവണമാണ് ഇത്. ഹൃദ്രോഗചികിത്സയില്‍ ആദ്യമായി ഉപയോഗിച്ച സാന്‍ഥീന്‍-യൌഗികം തിയോബ്രോമിന്‍ എന്ന രാസപദാര്‍ഥം ആയിരുന്നു. പിന്നീടുള്ള ഗവേഷണത്തിന്റെ ഫലമായി തിയോഫിലിന്‍ കൂടുതല്‍ മെച്ചമുള്ളതാണെന്നു കണ്ടു; വിശേഷിച്ചും എഥിലീന്‍ ഡൈഅമീനുമായി ചേര്‍ത്ത് യുഗ്മലവണമുണ്ടാക്കി ഉപയോഗിച്ചാല്‍. മറ്റെല്ലാ സാന്‍ഥീന്‍ - ലവണങ്ങളെക്കാളും അമിനൊഫിലിന്‍ അധികം ഫലപ്രദമാണെന്നും തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഈയിടെയായി സാന്‍ഥീന്‍-ഔഷധങ്ങളുടെ പ്രചാരം മൊത്തത്തില്‍ ചുരുങ്ങിവരികയാണ്. മൂത്രവര്‍ധകമായും (റശൌൃലശേര) ആസ്തമാ പ്രതിവിധിയായും അമിനോഫിലിന്‍ ഉപയോഗിച്ചിരുന്നു.