This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടെക്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ടെക് ഠഋത കംപ്യൂട്ടര്‍ നിയന്ത്രിത ടൈപ്പ്സെറ്റിങ് സംവിധാനം. ഇതിന്റെ ...) |
|||
വരി 1: | വരി 1: | ||
- | ടെക് | + | =ടെക് = |
+ | TEX | ||
- | + | കംപ്യൂട്ടര്‍ നിയന്ത്രിത ടൈപ്പ്സെറ്റിങ് സംവിധാനം. ഇതിന്റെ ഉപജ്ഞാതാവ് ഡൊണാള്‍ഡ് ഇ. കുന്‍ത് (Donald E. Kunth) ആണ്. | |
- | കംപ്യൂട്ടര്‍ | + | സാധാരണ ഉപയോഗിച്ചുവരാറുള്ള ഡിജിറ്റല്‍ ടൈപ്പ്സെറ്റിങ്ങില്‍ ഗ്രിഡ്ഡുപയോഗിച്ചാണ് പേജിലെ അക്ഷരങ്ങളും ചിഹ്നങ്ങളും രൂപപ്പെടുത്തുന്നത്. ഇതേ രീതിയില്‍ മഷിപ്പൊട്ടുകള്‍ (ink dots) അനുരൂപമായി പേജില്‍ ക്രമീകരിക്കാന്‍ വേണ്ടി കുന്‍ത് തയ്യാറാക്കിയ ഒരു കംപ്യൂട്ടര്‍ പ്രോഗ്രാമാണ് ടെക്. അച്ചടി രീതിയില്‍ കണ്ടിരുന്ന മേന്മകളെല്ലാം 'ടെക്കില്‍' ഉള്‍പ്പെട്ടിട്ടുണ്ട്. ഗണിത സംബന്ധിയായ ടൈപ്പ്സെറ്റിങ്ങിന് ഇത് തികച്ചും അനുയോജ്യമാണ്. ചെറിയ പേഴ്സണല്‍ കംപ്യൂട്ടറുകള്‍ മുതല്‍ മെയിന്‍ ഫ്രെയിം കംപ്യൂട്ടറുകളില്‍ വരെ ഇതിനെ ഉപയോഗപ്പെടുത്താം. വീഡിയൊ സ്ക്രീന്‍, ഇംപാക്റ്റ്/ലേസര്‍ പ്രിന്റര്‍, ഫോട്ടോടൈപ്സെറ്ററുകള്‍ എന്നിങ്ങനെ വിവിധതരം ഉപകരണങ്ങളിലൂടെ ടെക് ഔട്ട്പുട്ട് ലഭ്യമാക്കാനാവുകയും ചെയ്യും. ഏതു സിസ്റ്റത്തിലൂടെ തയ്യാറാക്കിയാലും ടെക് ഔട്ട്പുട്ടിന് രൂപവ്യത്യാസമുണ്ടാകുന്നില്ല. ഒന്നിലധികം പ്രാവശ്യം ആവര്‍ത്തിക്കപ്പെടുന്ന നിര്‍ദേശങ്ങളെ ഒന്നിച്ച് സൂചിപ്പിക്കാവുന്ന മാക്രോസ് (macros) സൗകര്യവും ടെക്കില്‍ ലഭ്യമാണ്. |
- | + | I. '''വാക്യഘടന.''' ഒരു പെട്ടിക്കുള്ളിലെ പ്രതിബിംബങ്ങള്‍ എന്ന രീതിയിലാണ് ടെക്കില്‍ അക്ഷരങ്ങള്‍ അഥവാ ചിഹ്നങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇത്തരം 'പെട്ടികളെ' തമ്മില്‍ കുത്തനെയും വിലങ്ങനെയും ബന്ധിപ്പിച്ചുകൊണ്ടാണ് വാക്കുകള്‍, വാക്യങ്ങള്‍ എന്നിവ ടൈപ്പ്സെറ്റു ചെയ്യുന്നത്. ഇതുമൂലം എതാനും മൌലിക രൂപങ്ങളെ മാത്രം ഉപയോഗിച്ച് അനവധി രൂപരേഖകള്‍ (formats) ടെക്കില്‍ നിര്‍വചിക്കാനാകുന്നു. | |
- | + | II'''. വാക്കുകള്‍ക്ക് ഹൈഫെനിടുന്ന രീതി'''. ഫ്രാങ് ലിയാങ് (Frank Liang) വികസിപ്പിച്ചെടുത്ത സമ്പ്രദായമാണിത്. വിവിധ ഭാഷകളുമായും ഒരേ ഭാഷയിലെ തന്നെ വ്യത്യസ്ത സങ്കേതങ്ങളുമായും പൊരുത്തപ്പെട്ടുപോകുന്ന തരത്തിലാണിതിന്റെ നിര്‍മാണ രീതി. | |
- | + | ഒരു വാക്കില്‍ എവിടെ ഹൈഫെനിടാം എവിടെ ഇട്ടുകൂടാ എന്നൊക്കെ നിശ്ചയിക്കുന്നത് ആ വാക്കില്‍ കാണുന്ന മാതൃകകളുടെ (patterns) തന്നെ അടിസ്ഥാനത്തിലാണ്. | |
- | + | III. ഖണ്ഡിക നിര്‍മാണം. ഇവിടെ ഖണ്ഡികകള്‍ക്ക് രൂപം കൊടുക്കുന്നത് മറ്റ് ടൈപ്പ്സെറ്റിങ് രീതികളില്‍ നിന്നും തികച്ചും വിഭിന്നമായാണ്. മൈക്കല്‍ പ്ലാസ്സ് (Michael Plass) വികസിപ്പിച്ചെടുത്ത രീതിയാണിത്. | |
- | + | സാധാരണ ടൈപ്പ്സെറ്റിങ്ങില്‍ ഖണ്ഡികയിലെ വാചകങ്ങളെ സിസ്റ്റം ഒന്നൊന്നായിട്ടാണ് കൈകാര്യം ചെയ്യുന്നത്. അതിനാല്‍ ഒരു ഖണ്ഡികയുടെ അവസാനം വീണ്ടും വാചകങ്ങള്‍ ചേര്‍ത്താല്‍ വാചകം ചേര്‍ക്കുന്ന വരി മുതല്‍ മാത്രമേ മാറ്റം വരുകയുള്ളു. എന്നാല്‍ ടെക്കില്‍ ഖണ്ഡികകള്‍ ഒരൊറ്റ യൂണിറ്റായിട്ടാണ് കണക്കാക്കപ്പെടുന്നത്. കൂടാതെ പേജ് മാര്‍ജിനിന് വിധേയമായി ഖണ്ഡിക ക്രമീകരിക്കുമ്പോള്‍ അതിലെ വാചകങ്ങളെ ഇടയ്ക്കുവച്ച് മുറിക്കേണ്ടിവരുന്നു. ഇങ്ങനെ സൃഷ്ടിക്കുന്ന ഓരോ ലൈന്‍-ബ്രേക്കിനും (line- break) സിസ്റ്റം ഒരു ന്യൂനതാ മൂല്യം (demerit value) നല്‍കുന്നു. തുടര്‍ന്ന് ഖണ്ഡികയിലെ 'ആകെ ന്യൂനതാ മൂല്യം' കണക്കാക്കുന്നു. ഇങ്ങനെ വ്യത്യസ്ത രീതിയില്‍ ഖണ്ഡിക രൂപപ്പെടുത്തിയാല്‍ ഓരോന്നിന്റേയും 'ആകെ ന്യൂനതാ മൂല്യം' കണക്കാക്കി അവയില്‍ വച്ച് ഏറ്റവും താഴ്ന്ന 'ന്യൂനതാ മൂല്യം' ലഭിക്കുന്ന ഖണ്ഡികയെ ടെക് തിരഞ്ഞെടുക്കുന്നു. ഇതിനായി സിസ്റ്റത്തില്‍ 'ന്യൂനതാ നെറ്റ് വര്‍ക്കുകള്‍' ഉപയോഗിക്കുന്നു. | |
- | + | ഇന്ന് നൂതന സൗകര്യങ്ങളുള്ള വിവിധതരം ടെക് സംവിധാനങ്ങള്‍ ലഭ്യമാണ്. 'നെസ്റ്റെഡ് ഡോക്ക്മെന്റുകള്‍ക്ക് ' അനുയോജ്യമായ L<sup>A</sup>T<sub>E</sub>X, സങ്കീര്‍ണങ്ങളായ ഗണിത ക്രിയകള്‍ക്ക് സൗകര്യമുള്ള A<sub>M</sub>ST<sub>E</sub>X,ഗ്രന്ഥസൂചി തയ്യാറാക്കാന്‍ സഹായിക്കുന്ന BIBT<sub>E</sub>X മുതലായവ ഇതിനുള്ള ഉദാഹരണങ്ങളാണ്. ടെക് ഉപയോക്താക്കളുടെ യൂസെര്‍ ഗ്രൂപ്പ് പ്രസിദ്ധീകരിക്കുന്ന ന്യൂസ്ലെറ്ററാണ് ഠഡഏയീമ. യൂസെര്‍ ഗ്രൂപ്പിന് വു: //http://www.tug.org എന്ന വെബ്സൈറ്റുമുണ്ട്. | |
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + |
06:59, 31 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ടെക്
TEX
കംപ്യൂട്ടര്‍ നിയന്ത്രിത ടൈപ്പ്സെറ്റിങ് സംവിധാനം. ഇതിന്റെ ഉപജ്ഞാതാവ് ഡൊണാള്‍ഡ് ഇ. കുന്‍ത് (Donald E. Kunth) ആണ്.
സാധാരണ ഉപയോഗിച്ചുവരാറുള്ള ഡിജിറ്റല്‍ ടൈപ്പ്സെറ്റിങ്ങില്‍ ഗ്രിഡ്ഡുപയോഗിച്ചാണ് പേജിലെ അക്ഷരങ്ങളും ചിഹ്നങ്ങളും രൂപപ്പെടുത്തുന്നത്. ഇതേ രീതിയില്‍ മഷിപ്പൊട്ടുകള്‍ (ink dots) അനുരൂപമായി പേജില്‍ ക്രമീകരിക്കാന്‍ വേണ്ടി കുന്‍ത് തയ്യാറാക്കിയ ഒരു കംപ്യൂട്ടര്‍ പ്രോഗ്രാമാണ് ടെക്. അച്ചടി രീതിയില്‍ കണ്ടിരുന്ന മേന്മകളെല്ലാം 'ടെക്കില്‍' ഉള്‍പ്പെട്ടിട്ടുണ്ട്. ഗണിത സംബന്ധിയായ ടൈപ്പ്സെറ്റിങ്ങിന് ഇത് തികച്ചും അനുയോജ്യമാണ്. ചെറിയ പേഴ്സണല്‍ കംപ്യൂട്ടറുകള്‍ മുതല്‍ മെയിന്‍ ഫ്രെയിം കംപ്യൂട്ടറുകളില്‍ വരെ ഇതിനെ ഉപയോഗപ്പെടുത്താം. വീഡിയൊ സ്ക്രീന്‍, ഇംപാക്റ്റ്/ലേസര്‍ പ്രിന്റര്‍, ഫോട്ടോടൈപ്സെറ്ററുകള്‍ എന്നിങ്ങനെ വിവിധതരം ഉപകരണങ്ങളിലൂടെ ടെക് ഔട്ട്പുട്ട് ലഭ്യമാക്കാനാവുകയും ചെയ്യും. ഏതു സിസ്റ്റത്തിലൂടെ തയ്യാറാക്കിയാലും ടെക് ഔട്ട്പുട്ടിന് രൂപവ്യത്യാസമുണ്ടാകുന്നില്ല. ഒന്നിലധികം പ്രാവശ്യം ആവര്‍ത്തിക്കപ്പെടുന്ന നിര്‍ദേശങ്ങളെ ഒന്നിച്ച് സൂചിപ്പിക്കാവുന്ന മാക്രോസ് (macros) സൗകര്യവും ടെക്കില്‍ ലഭ്യമാണ്.
I. വാക്യഘടന. ഒരു പെട്ടിക്കുള്ളിലെ പ്രതിബിംബങ്ങള്‍ എന്ന രീതിയിലാണ് ടെക്കില്‍ അക്ഷരങ്ങള്‍ അഥവാ ചിഹ്നങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇത്തരം 'പെട്ടികളെ' തമ്മില്‍ കുത്തനെയും വിലങ്ങനെയും ബന്ധിപ്പിച്ചുകൊണ്ടാണ് വാക്കുകള്‍, വാക്യങ്ങള്‍ എന്നിവ ടൈപ്പ്സെറ്റു ചെയ്യുന്നത്. ഇതുമൂലം എതാനും മൌലിക രൂപങ്ങളെ മാത്രം ഉപയോഗിച്ച് അനവധി രൂപരേഖകള്‍ (formats) ടെക്കില്‍ നിര്‍വചിക്കാനാകുന്നു.
II. വാക്കുകള്‍ക്ക് ഹൈഫെനിടുന്ന രീതി. ഫ്രാങ് ലിയാങ് (Frank Liang) വികസിപ്പിച്ചെടുത്ത സമ്പ്രദായമാണിത്. വിവിധ ഭാഷകളുമായും ഒരേ ഭാഷയിലെ തന്നെ വ്യത്യസ്ത സങ്കേതങ്ങളുമായും പൊരുത്തപ്പെട്ടുപോകുന്ന തരത്തിലാണിതിന്റെ നിര്‍മാണ രീതി.
ഒരു വാക്കില്‍ എവിടെ ഹൈഫെനിടാം എവിടെ ഇട്ടുകൂടാ എന്നൊക്കെ നിശ്ചയിക്കുന്നത് ആ വാക്കില്‍ കാണുന്ന മാതൃകകളുടെ (patterns) തന്നെ അടിസ്ഥാനത്തിലാണ്.
III. ഖണ്ഡിക നിര്‍മാണം. ഇവിടെ ഖണ്ഡികകള്‍ക്ക് രൂപം കൊടുക്കുന്നത് മറ്റ് ടൈപ്പ്സെറ്റിങ് രീതികളില്‍ നിന്നും തികച്ചും വിഭിന്നമായാണ്. മൈക്കല്‍ പ്ലാസ്സ് (Michael Plass) വികസിപ്പിച്ചെടുത്ത രീതിയാണിത്.
സാധാരണ ടൈപ്പ്സെറ്റിങ്ങില്‍ ഖണ്ഡികയിലെ വാചകങ്ങളെ സിസ്റ്റം ഒന്നൊന്നായിട്ടാണ് കൈകാര്യം ചെയ്യുന്നത്. അതിനാല്‍ ഒരു ഖണ്ഡികയുടെ അവസാനം വീണ്ടും വാചകങ്ങള്‍ ചേര്‍ത്താല്‍ വാചകം ചേര്‍ക്കുന്ന വരി മുതല്‍ മാത്രമേ മാറ്റം വരുകയുള്ളു. എന്നാല്‍ ടെക്കില്‍ ഖണ്ഡികകള്‍ ഒരൊറ്റ യൂണിറ്റായിട്ടാണ് കണക്കാക്കപ്പെടുന്നത്. കൂടാതെ പേജ് മാര്‍ജിനിന് വിധേയമായി ഖണ്ഡിക ക്രമീകരിക്കുമ്പോള്‍ അതിലെ വാചകങ്ങളെ ഇടയ്ക്കുവച്ച് മുറിക്കേണ്ടിവരുന്നു. ഇങ്ങനെ സൃഷ്ടിക്കുന്ന ഓരോ ലൈന്‍-ബ്രേക്കിനും (line- break) സിസ്റ്റം ഒരു ന്യൂനതാ മൂല്യം (demerit value) നല്‍കുന്നു. തുടര്‍ന്ന് ഖണ്ഡികയിലെ 'ആകെ ന്യൂനതാ മൂല്യം' കണക്കാക്കുന്നു. ഇങ്ങനെ വ്യത്യസ്ത രീതിയില്‍ ഖണ്ഡിക രൂപപ്പെടുത്തിയാല്‍ ഓരോന്നിന്റേയും 'ആകെ ന്യൂനതാ മൂല്യം' കണക്കാക്കി അവയില്‍ വച്ച് ഏറ്റവും താഴ്ന്ന 'ന്യൂനതാ മൂല്യം' ലഭിക്കുന്ന ഖണ്ഡികയെ ടെക് തിരഞ്ഞെടുക്കുന്നു. ഇതിനായി സിസ്റ്റത്തില്‍ 'ന്യൂനതാ നെറ്റ് വര്‍ക്കുകള്‍' ഉപയോഗിക്കുന്നു.
ഇന്ന് നൂതന സൗകര്യങ്ങളുള്ള വിവിധതരം ടെക് സംവിധാനങ്ങള്‍ ലഭ്യമാണ്. 'നെസ്റ്റെഡ് ഡോക്ക്മെന്റുകള്‍ക്ക് ' അനുയോജ്യമായ LATEX, സങ്കീര്‍ണങ്ങളായ ഗണിത ക്രിയകള്‍ക്ക് സൗകര്യമുള്ള AMSTEX,ഗ്രന്ഥസൂചി തയ്യാറാക്കാന്‍ സഹായിക്കുന്ന BIBTEX മുതലായവ ഇതിനുള്ള ഉദാഹരണങ്ങളാണ്. ടെക് ഉപയോക്താക്കളുടെ യൂസെര്‍ ഗ്രൂപ്പ് പ്രസിദ്ധീകരിക്കുന്ന ന്യൂസ്ലെറ്ററാണ് ഠഡഏയീമ. യൂസെര്‍ ഗ്രൂപ്പിന് വു: //http://www.tug.org എന്ന വെബ്സൈറ്റുമുണ്ട്.