This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടിസിുപി/ഐപി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ചരിത്രം)
(പ്രത്യേകതകള്‍)
വരി 12: വരി 12:
പ്രയോഗ തലത്തിലും നെറ്റ് വര്‍ക് തലത്തിലും പരസ്പര ബന്ധം നല്‍കാന്‍ കഴിയുന്നതോടൊപ്പം ടിസിപി / ഐപിയില്‍ പ്രവാഹ നിയന്ത്രണം (flow control), അനുക്രമീകരണം (sequencing), പിശക് പരിശോധന (error checking), ഡേറ്റ സ്വീകാര വിവരം (acknowledgement), പുനഃപ്രേഷണം (retransmission), മള്‍ട്ടിപ്ലെക്സിങ് (multiplexing) എന്നിവയ്ക്കുള്ള സൗകര്യവും ലഭ്യമാണ്. ഉപയോക്താവിന് പൊതുവേ അദൃശ്യമായ രീതിയിലാണ് പ്രയോഗ തലത്തില്‍ ടിസിപി / ഐപി പ്രവര്‍ത്തിക്കുന്നത്. ഫയല്‍ ട്രാന്‍സ്ഫര്‍, ഇലക്ട്രോണിക് മെയില്‍, വെബ് സര്‍വീസുകള്‍, റിമോട്ട് ലോഗിന്‍ തുടങ്ങിയവ ഇതിനുള്ള ഉദാഹരണങ്ങളാണ്. നെറ്റ് വര്‍ക് തലത്തില്‍ ഐപി, യൂസെര്‍ ഡേറ്റാഗ്രാം പ്രോട്ടോകോള്‍ (യുഡിപി) എന്നിവ വഴി സംയോജനരഹിത പാക്കറ്റ് ഡെലിവറി സര്‍വീസും (connection packet delivery service), ടിസിപി വഴി റിലയബിള്‍ ഡെലിവറി സര്‍വീസും (reliable delivery service ) ലഭിക്കുന്നു.  
പ്രയോഗ തലത്തിലും നെറ്റ് വര്‍ക് തലത്തിലും പരസ്പര ബന്ധം നല്‍കാന്‍ കഴിയുന്നതോടൊപ്പം ടിസിപി / ഐപിയില്‍ പ്രവാഹ നിയന്ത്രണം (flow control), അനുക്രമീകരണം (sequencing), പിശക് പരിശോധന (error checking), ഡേറ്റ സ്വീകാര വിവരം (acknowledgement), പുനഃപ്രേഷണം (retransmission), മള്‍ട്ടിപ്ലെക്സിങ് (multiplexing) എന്നിവയ്ക്കുള്ള സൗകര്യവും ലഭ്യമാണ്. ഉപയോക്താവിന് പൊതുവേ അദൃശ്യമായ രീതിയിലാണ് പ്രയോഗ തലത്തില്‍ ടിസിപി / ഐപി പ്രവര്‍ത്തിക്കുന്നത്. ഫയല്‍ ട്രാന്‍സ്ഫര്‍, ഇലക്ട്രോണിക് മെയില്‍, വെബ് സര്‍വീസുകള്‍, റിമോട്ട് ലോഗിന്‍ തുടങ്ങിയവ ഇതിനുള്ള ഉദാഹരണങ്ങളാണ്. നെറ്റ് വര്‍ക് തലത്തില്‍ ഐപി, യൂസെര്‍ ഡേറ്റാഗ്രാം പ്രോട്ടോകോള്‍ (യുഡിപി) എന്നിവ വഴി സംയോജനരഹിത പാക്കറ്റ് ഡെലിവറി സര്‍വീസും (connection packet delivery service), ടിസിപി വഴി റിലയബിള്‍ ഡെലിവറി സര്‍വീസും (reliable delivery service ) ലഭിക്കുന്നു.  
-
രണ്ടു കംപ്യൂട്ടറുകള്‍ തമ്മില്‍ വാര്‍ത്താവിനിമയം നടത്തുമ്പോള്‍ പാലിക്കേണ്ട അടിസ്ഥാന വസ്തുതകള്‍ എന്തെല്ലാമായിരിക്കണം എന്ന നിര്‍വചനം മാത്രമേ ടിസിപി / ഐപിയില്‍ നിഷ്കര്‍ഷിച്ചിട്ടുള്ളൂ. ഉദാഹരണമായി ഡേറ്റ, അതിന്റെ സ്വീകാര വിവരം, എന്നിവയുടെ ഫോര്‍മാറ്റ്, കൃത്യമായ ഡേറ്റ വിനിമയത്തിനുള്ള നടപടിക്രമങ്ങള്‍, ഒരു നെറ്റ്വര്‍ക്കിലെ ഒന്നിലേറെ അഡ്രസ്സുകളിലേക്ക് ഡേറ്റ എത്തിക്കേണ്ടതുണ്ടെങ്കില്‍ പ്രസ്തുത അഡ്രസ്സുകളെ തിരിച്ചറിയാനുള്ള സംവിധാനം, ഡേറ്റ ഇരട്ടിപ്പ്, നഷ്ടം മുതലായ സിസ്റ്റം പിശകുകള്‍ സംഭവിച്ചാല്‍ ശരിയായ പ്രവര്‍ത്തനം പുനരാരംഭിക്കുന്ന രീതി, സ്ട്രീം ട്രാന്‍സ്ഫര്‍ ആരംഭിക്കാനും അവസാനിപ്പിക്കാനുമുള്ള നടപടികള്‍ തുടങ്ങിയവ ടിസിപി / ഐപിയില്‍ നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ലഭ്യമാക്കുന്ന സൗകര്യങ്ങളും അവയുടെ ഉപയോഗരീതിയും ടിസിപി വ്യക്തമാക്കുന്നു. ടിസിപി പ്രയോജനപ്പെടുത്തുന്ന ആപ്ലിക്കേഷന്‍ പ്രോഗ്രാമിനും ടിസിപിക്കും, ഇടയ്ക്കുള്ള, ഇന്റര്‍ഫേസ് ഏതു തരത്തിലാവണം, പ്രോഗ്രാമിന് ടിസിപിയിലെ സൌകര്യങ്ങള്‍ എങ്ങനെ ഉപയോഗിക്കാം, മുതലായവയെപ്പറ്റി ടിസിപിയുടെ നിര്‍വചനത്തില്‍ പരാമര്‍ശിച്ചിട്ടേ ഇല്ല. ഇങ്ങനെ ഒരു തരത്തിലുമുള്ള വാര്‍ത്താവിനിമയ രീതിക്കും മുന്‍ഗണന നല്‍കാത്തതിനാല്‍ ഏതു തരം പാക്കറ്റ് ഡെലിവറി സിസ്റ്റത്തിനും ടിസിപി ഉപയോഗിക്കാനാവുന്നു. അതായത്, ഡയല്‍-അപ്പ് ടെലിഫോണ്‍ ലൈന്‍, ലാന്‍, ദ്രുതവേഗ ഫൈബര്‍ ഓപ്പറ്റിക് ശൃംഖല, വേഗത കുറഞ്ഞ ഇതര ശൃംഖലകള്‍, ഇന്റര്‍നെറ്റ് മുതലായവയ്ക്കെല്ലാം ടിസിപിയിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനാകുന്നു.
+
രണ്ടു കംപ്യൂട്ടറുകള്‍ തമ്മില്‍ വാര്‍ത്താവിനിമയം നടത്തുമ്പോള്‍ പാലിക്കേണ്ട അടിസ്ഥാന വസ്തുതകള്‍ എന്തെല്ലാമായിരിക്കണം എന്ന നിര്‍വചനം മാത്രമേ ടിസിപി / ഐപിയില്‍ നിഷ്കര്‍ഷിച്ചിട്ടുള്ളൂ. ഉദാഹരണമായി ഡേറ്റ, അതിന്റെ സ്വീകാര വിവരം, എന്നിവയുടെ ഫോര്‍മാറ്റ്, കൃത്യമായ ഡേറ്റ വിനിമയത്തിനുള്ള നടപടിക്രമങ്ങള്‍, ഒരു നെറ്റ്വര്‍ക്കിലെ ഒന്നിലേറെ അഡ്രസ്സുകളിലേക്ക് ഡേറ്റ എത്തിക്കേണ്ടതുണ്ടെങ്കില്‍ പ്രസ്തുത അഡ്രസ്സുകളെ തിരിച്ചറിയാനുള്ള സംവിധാനം, ഡേറ്റ ഇരട്ടിപ്പ്, നഷ്ടം മുതലായ സിസ്റ്റം പിശകുകള്‍ സംഭവിച്ചാല്‍ ശരിയായ പ്രവര്‍ത്തനം പുനരാരംഭിക്കുന്ന രീതി, സ്ട്രീം ട്രാന്‍സ്ഫര്‍ ആരംഭിക്കാനും അവസാനിപ്പിക്കാനുമുള്ള നടപടികള്‍ തുടങ്ങിയവ ടിസിപി / ഐപിയില്‍ നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ലഭ്യമാക്കുന്ന സൗകര്യങ്ങളും അവയുടെ ഉപയോഗരീതിയും ടിസിപി വ്യക്തമാക്കുന്നു. ടിസിപി പ്രയോജനപ്പെടുത്തുന്ന ആപ്ലിക്കേഷന്‍ പ്രോഗ്രാമിനും ടിസിപിക്കും, ഇടയ്ക്കുള്ള, ഇന്റര്‍ഫേസ് ഏതു തരത്തിലാവണം, പ്രോഗ്രാമിന് ടിസിപിയിലെ സൗകര്യങ്ങള്‍ എങ്ങനെ ഉപയോഗിക്കാം, മുതലായവയെപ്പറ്റി ടിസിപിയുടെ നിര്‍വചനത്തില്‍ പരാമര്‍ശിച്ചിട്ടേ ഇല്ല. ഇങ്ങനെ ഒരു തരത്തിലുമുള്ള വാര്‍ത്താവിനിമയ രീതിക്കും മുന്‍ഗണന നല്‍കാത്തതിനാല്‍ ഏതു തരം പാക്കറ്റ് ഡെലിവറി സിസ്റ്റത്തിനും ടിസിപി ഉപയോഗിക്കാനാവുന്നു. അതായത്, ഡയല്‍-അപ്പ് ടെലിഫോണ്‍ ലൈന്‍, ലാന്‍, ദ്രുതവേഗ ഫൈബര്‍ ഓപ്പറ്റിക് ശൃംഖല, വേഗത കുറഞ്ഞ ഇതര ശൃംഖലകള്‍, ഇന്റര്‍നെറ്റ് മുതലായവയ്ക്കെല്ലാം ടിസിപിയിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനാകുന്നു.
==ടിസിപി==  
==ടിസിപി==  

06:46, 31 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഉള്ളടക്കം

ടിസിുപി/ഐപി

TCP/IP

രണ്ടു കംപ്യൂട്ടറുകള്‍ തമ്മിലോ കംപ്യൂട്ടര്‍ ശൃംഖലകള്‍ തമ്മിലോ വിവരം പ്രേഷണം ചെയ്യാന്‍ ഉപയോഗിക്കുന്ന പ്രോട്ടോകോള്‍. പൂര്‍ണരൂപം ട്രാന്‍സ്മിഷന്‍ കണ്‍ട്രോള്‍ പ്രോട്ടോകോള്‍ / ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ എന്നാണ്. ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ സ്യൂട്ടിന്റെ (IPS)താഴ്ന്ന തലത്തിലുള്ള ട്രാന്‍സ്മിഷന്‍ കണ്‍ട്രോള്‍ പ്രോട്ടോകോളും, ഇന്റര്‍നെറ്റ് പ്രോട്ടോകോളും ചേര്‍ന്ന സംവിധാനമാണ് ടിസിപി / ഐപി.

ചരിത്രം

1970-കളില്‍ നെറ്റ് വര്‍ക്കുകള്‍ തമ്മിലുള്ള പരസ്പര ബന്ധത്തിന്റെ പ്രാധാന്യം മനസ്സിലായതോടെ അതിനെ സംബന്ധിച്ച് കൂടുതല്‍ ഗവേഷണ പഠനങ്ങള്‍ നടത്താന്‍ യു. എസ്. ഗവണ്‍മെന്റ് തയ്യാറായി. ഇതിന്റെ ചുമതല ഡിഫന്‍സ് അഡ്വാന്‍സ്ഡ് റീസേര്‍ച്ച് പ്രോജക്റ്റ് ഏജന്‍സിക്ക് (ഡര്‍പ) ആണ് അവര്‍ നല്‍കിയത്. തുടര്‍ന്ന് യു. എസ്സിലെ നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍, ഡിപ്പാര്‍ട്ടുമെന്റ് ഒഫ് എനര്‍ജി, ഡിപ്പാര്‍ട്ടുമെന്റ് ഒഫ് ഡിഫെന്‍സ്, ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് ഏജന്‍സി, നാസ എന്നിവ ഡര്‍പയുടെ നേതൃത്വത്തില്‍ അന്നത്തെ അര്‍പനെറ്റില്‍ നിരവധി പുതിയ പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ടു. ഇതിന്റെ വെളിച്ചത്തില്‍ 1977/1979-ല്‍ രൂപപ്പെടുത്തിയ ഒരു പൊതു പ്രോട്ടോകോള്‍ മാനദണ്ഡമാണ് ടിസിപി / ഐപി. പുറംലോകവുമായി (ഇന്റര്‍നെറ്റ്) ബന്ധപ്പെടുത്തിയതോ അല്ലാത്തതോ ആയ ഏതുതരം അന്യോന്യ സംയോജിത (ശിലൃേരീിിലരലേറ) കംപ്യൂട്ടര്‍ ശൃംഖലകള്‍ തമ്മിലും വാര്‍ത്താവിനിമയം നടത്താന്‍ ഈ പ്രോട്ടോകോള്‍ പ്രയോജനപ്പെടുത്തിയിരുന്നു. ഇന്റര്‍നെറ്റ് രൂപീകരിച്ചതോടെ അതിലും, തുടര്‍ന്ന് യുണിക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ നാലാമത്തെ പതിപ്പിലും, ടിസിപി / ഐപി ഉള്‍പ്പെടുത്തപ്പെട്ടു. നെറ്റ് വര്‍ക്ക് പ്രോട്ടോകോളുകളെ ഇന്‍പുട്ട് / ഔട്ട്പുട്ടില്‍ സൗകര്യപ്രദമായി ഉള്‍പ്പെടുത്താനുള്ള സോക്കറ്റ് സംവിധാനം, ബെര്‍ക്കിലിയിലെ ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ചതോടെ ടിസിപി/ ഐപി ഉപയോഗം വളരെ വ്യാപകമായിത്തീര്‍ന്നു.

പ്രത്യേകതകള്‍

പ്രയോഗ തലത്തിലും നെറ്റ് വര്‍ക് തലത്തിലും പരസ്പര ബന്ധം നല്‍കാന്‍ കഴിയുന്നതോടൊപ്പം ടിസിപി / ഐപിയില്‍ പ്രവാഹ നിയന്ത്രണം (flow control), അനുക്രമീകരണം (sequencing), പിശക് പരിശോധന (error checking), ഡേറ്റ സ്വീകാര വിവരം (acknowledgement), പുനഃപ്രേഷണം (retransmission), മള്‍ട്ടിപ്ലെക്സിങ് (multiplexing) എന്നിവയ്ക്കുള്ള സൗകര്യവും ലഭ്യമാണ്. ഉപയോക്താവിന് പൊതുവേ അദൃശ്യമായ രീതിയിലാണ് പ്രയോഗ തലത്തില്‍ ടിസിപി / ഐപി പ്രവര്‍ത്തിക്കുന്നത്. ഫയല്‍ ട്രാന്‍സ്ഫര്‍, ഇലക്ട്രോണിക് മെയില്‍, വെബ് സര്‍വീസുകള്‍, റിമോട്ട് ലോഗിന്‍ തുടങ്ങിയവ ഇതിനുള്ള ഉദാഹരണങ്ങളാണ്. നെറ്റ് വര്‍ക് തലത്തില്‍ ഐപി, യൂസെര്‍ ഡേറ്റാഗ്രാം പ്രോട്ടോകോള്‍ (യുഡിപി) എന്നിവ വഴി സംയോജനരഹിത പാക്കറ്റ് ഡെലിവറി സര്‍വീസും (connection packet delivery service), ടിസിപി വഴി റിലയബിള്‍ ഡെലിവറി സര്‍വീസും (reliable delivery service ) ലഭിക്കുന്നു.

രണ്ടു കംപ്യൂട്ടറുകള്‍ തമ്മില്‍ വാര്‍ത്താവിനിമയം നടത്തുമ്പോള്‍ പാലിക്കേണ്ട അടിസ്ഥാന വസ്തുതകള്‍ എന്തെല്ലാമായിരിക്കണം എന്ന നിര്‍വചനം മാത്രമേ ടിസിപി / ഐപിയില്‍ നിഷ്കര്‍ഷിച്ചിട്ടുള്ളൂ. ഉദാഹരണമായി ഡേറ്റ, അതിന്റെ സ്വീകാര വിവരം, എന്നിവയുടെ ഫോര്‍മാറ്റ്, കൃത്യമായ ഡേറ്റ വിനിമയത്തിനുള്ള നടപടിക്രമങ്ങള്‍, ഒരു നെറ്റ്വര്‍ക്കിലെ ഒന്നിലേറെ അഡ്രസ്സുകളിലേക്ക് ഡേറ്റ എത്തിക്കേണ്ടതുണ്ടെങ്കില്‍ പ്രസ്തുത അഡ്രസ്സുകളെ തിരിച്ചറിയാനുള്ള സംവിധാനം, ഡേറ്റ ഇരട്ടിപ്പ്, നഷ്ടം മുതലായ സിസ്റ്റം പിശകുകള്‍ സംഭവിച്ചാല്‍ ശരിയായ പ്രവര്‍ത്തനം പുനരാരംഭിക്കുന്ന രീതി, സ്ട്രീം ട്രാന്‍സ്ഫര്‍ ആരംഭിക്കാനും അവസാനിപ്പിക്കാനുമുള്ള നടപടികള്‍ തുടങ്ങിയവ ടിസിപി / ഐപിയില്‍ നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ലഭ്യമാക്കുന്ന സൗകര്യങ്ങളും അവയുടെ ഉപയോഗരീതിയും ടിസിപി വ്യക്തമാക്കുന്നു. ടിസിപി പ്രയോജനപ്പെടുത്തുന്ന ആപ്ലിക്കേഷന്‍ പ്രോഗ്രാമിനും ടിസിപിക്കും, ഇടയ്ക്കുള്ള, ഇന്റര്‍ഫേസ് ഏതു തരത്തിലാവണം, പ്രോഗ്രാമിന് ടിസിപിയിലെ സൗകര്യങ്ങള്‍ എങ്ങനെ ഉപയോഗിക്കാം, മുതലായവയെപ്പറ്റി ടിസിപിയുടെ നിര്‍വചനത്തില്‍ പരാമര്‍ശിച്ചിട്ടേ ഇല്ല. ഇങ്ങനെ ഒരു തരത്തിലുമുള്ള വാര്‍ത്താവിനിമയ രീതിക്കും മുന്‍ഗണന നല്‍കാത്തതിനാല്‍ ഏതു തരം പാക്കറ്റ് ഡെലിവറി സിസ്റ്റത്തിനും ടിസിപി ഉപയോഗിക്കാനാവുന്നു. അതായത്, ഡയല്‍-അപ്പ് ടെലിഫോണ്‍ ലൈന്‍, ലാന്‍, ദ്രുതവേഗ ഫൈബര്‍ ഓപ്പറ്റിക് ശൃംഖല, വേഗത കുറഞ്ഞ ഇതര ശൃംഖലകള്‍, ഇന്റര്‍നെറ്റ് മുതലായവയ്ക്കെല്ലാം ടിസിപിയിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനാകുന്നു.

ടിസിപി

ടിസിപി വഴി ബന്ധം സ്ഥാപിക്കുന്നതിന്റെ സവിശേഷതകള്‍ അടിയില്‍ കൊടുക്കുന്നു.

1. സ്ട്രീം ഓറിയന്റേഷന്‍. ഡേറ്റ അയയ്ക്കുന്നതും സ്വീകരിക്കുന്നതും ബിറ്റുകള്‍ കൊണ്ട് ക്രമപ്പെടുത്തിയ ഡേറ്റാ പായ്ക്കറ്റായ ഒക്റ്റെറ്റുകളുടെ (ീരലേ) അഥവാ ബൈറ്റുകളുടെ രൂപത്തിലാണ്.

2. കല്പിത പരിപഥ സംയോജനം (്ശൃൌമഹ രശൃരൌശ രീിിലരശീിേ). കംപ്യൂട്ടറുകള്‍ തമ്മില്‍ ടിസിപി ആവശ്യപ്പെട്ട പരസ്പരബന്ധം അനുവദനീയമാണോ എന്ന് ഹോസ്റ്റിലേയും ഡെസ്റ്റിനേഷനിലേയും ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ ആദ്യം വിലയിരുത്തുന്നു. ബന്ധം അനുവദനീയമാണെന്നുറപ്പായാല്‍ ആവശ്യപ്പെട്ട സംയോജനം നടന്നതായി ടിസിപിക്കു സന്ദേശം ലഭിക്കുന്നു. നെറ്റ്വര്‍ക് ഹാര്‍ഡുവെയെറുകള്‍ തമ്മിലുള്ള സുദൃഢ സംയോജനത്തിലൂടെയാണ് ബന്ധപ്പെട്ടതെന്ന രീതിയില്‍ ടിസിപി പ്രവര്‍ത്തിച്ചു തുടങ്ങുന്നു. പക്ഷേ യഥാര്‍ഥത്തില്‍ സ്ട്രീം പ്രേഷണ സംവിധാനം സൃഷ്ടിക്കുന്ന ഒരു തോന്നല്‍ മാത്രമാണ് ഈ സുദൃഢ സംയോജനം. തന്മൂലം കല്പിത പരിപഥ സംയോജനം എന്ന് ഇതറിയപ്പെടുന്നു.

3. ബഫേഡ് പ്രേഷണം. പ്രേഷണ ഡേറ്റയെ, ദക്ഷതയുള്ള രീതിയില്‍ പ്രേഷണം നടത്താന്‍ സൌകര്യപ്രദമായി വിഭജിക്കുന്നതിന് ബഫറിങ് സഹായിക്കുന്നു. ബഫര്‍ നിറഞ്ഞ ശേഷമാണ് പൊതുവേ പ്രേഷണം നടക്കുന്നതെങ്കിലും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ടിസിപിയുടെ ‘പുഷ്' സംവിധാനം പ്രയോജനപ്പെടുത്തി ബഫര്‍ നിറയാത്ത സാഹചര്യങ്ങളിലും പ്രേഷണം നടത്താറുണ്ട്.

4. അണ്‍സ്ട്രക്ച്ചേഡ് സ്ട്രീം. പ്രേഷണം സ്ട്രീം രീതിയില്‍ നടത്തുന്നതല്ലാതെ സ്ട്രീമിന്റെ ഘടനയ്ക്കോ ഉള്ളടക്കത്തിനോ ടിസിപി പരിഗണന നല്‍കാറില്ല. സ്ട്രീമിന്റെ ഉള്ളടക്കത്തെ ആധാരമാക്കി അനുയോജ്യ സ്ട്രീം ഫോര്‍മാറ്റ് തെരഞ്ഞെടുക്കാനുള്ള ചുമതല ആപ്ളിക്കേഷന്‍ പ്രോഗ്രാമിലാണ് നിക്ഷിപ്തമായിട്ടുള്ളത്. ഉദാഹരണമായി പേറോള്‍ ഡേറ്റ സംപ്രേഷണം ചെയ്യുമ്പോള്‍ അത് പേറോള്‍ ഡേറ്റയാണെന്നും അതില്‍ ഓരോ ജീവനക്കാരനേയും സംബന്ധിക്കുന്ന റിക്കോഡുകള്‍ തമ്മില്‍ ‘ഇന്റര്‍ റിക്കോഡ് ഗ്യാപ്പ്’ ഉണ്ടെന്നുമുള്ള വസ്തുതകള്‍ ടിസിപി തിരിച്ചറിയുന്നില്ല.

5. പൂര്‍ണ ഡ്യൂപ്ളെക്സ് സംയോജനം (ളൌഹഹ റൌുഹലഃ രീിിലരശീിേ). രണ്ടു സ്ട്രീമുകള്‍ക്ക് അന്യോന്യക്രിയകളില്ലാത്ത തരത്തില്‍ ഒരേ സമയം വിപരീത ദിശകളില്‍ (ഹോസ്റ്റില്‍നിന്ന് ഡെസ്റ്റിനേഷനിലേയ്ക്കും, മറിച്ചും) പ്രവഹിക്കാനാകുന്ന തരത്തിലുള്ള പൂര്‍ണ ഡ്യൂപ്ളെക്സ് രീതി ടിസിപിയില്‍ ലഭ്യമാണ്. ആവശ്യമെങ്കില്‍ സംയോജനം അര്‍ധ ഡ്യൂപ്ളെക്സ് ആയി നിലനിറുത്താനും ഇതില്‍ സൌകര്യമുണ്ട്.

6. സ്ളൈഡിങ് വിന്‍ഡൊ രീതി. ഓരോ ഡേറ്റാ പായ്ക്കറ്റും ലക്ഷ്യത്തിലെത്തിച്ചേര്‍ന്ന വിവരം ലഭിച്ചശേഷം മാത്രമേ അടുത്ത ഡേറ്റാ പായ്ക്കറ്റ് പ്രേഷണം ചെയ്യൂ എന്ന് നിഷ്കര്‍ഷിച്ചാല്‍, നെറ്റ്വര്‍ക് ബാന്‍ഡ് വിഡ്ത് പരമാവധി പ്രയോജനപ്പെടുത്താനാവില്ല. ലഭ്യമായ ബാന്‍ഡ് വിഡ്തിനെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കാന്‍ സഹായിക്കുന്ന ക്രമീകരണമാണ് സ്ളൈഡിങ് വിന്‍ഡൊ സംവിധാനം. വിന്‍ഡൊയുടെ ‘വീതി' നിശ്ചയിച്ചശേഷം അതില്‍ ഡേറ്റാ പായ്ക്കറ്റുകളെ അനുക്രമമായി നിരത്തുന്നു. തുടര്‍ന്ന് എല്ലാ പായ്ക്കറ്റുകളേയും ഒന്നിനു പിറകെ മറ്റൊന്ന് എന്ന രീതിയില്‍ പ്രേഷണം ചെയ്യുന്നു. ഓരോ പായ്ക്കറ്റും പ്രേഷണം ചെയ്യുമ്പോള്‍ അതിനോടു ബന്ധപ്പെട്ട് ഒരു ടൈമറേയും പ്രവര്‍ത്തനക്ഷമമാക്കുന്നു. പ്രേഷിത പായ്ക്കറ്റിന് നഷ്ടം സംഭവിച്ച് നിശ്ചിത സമയം കൊണ്ട് അതിന്റെ സ്വീകാര വിവരം ലഭിച്ചില്ലെങ്കില്‍ ടൈമര്‍ ‘മരിക്കുന്നു'. ഇത് പ്രസ്തുത പായ്ക്കറ്റിന്റെ പുനഃപ്രേഷണത്തിന് വഴിയൊരുക്കും. സ്വീകാര വിവരം ലഭിക്കുന്ന മുറയ്ക്ക് ‘വിന്‍ഡൊ'യ്ക്കുള്ളിലേക്ക് പുതിയ പായ്ക്കറ്റുകള്‍ എത്തിക്കൊണ്ടിരിക്കും. ഹോസ്റ്റിലേതുപോലെ ഡെസ്റ്റിനേഷനിലും ഒരു വിന്‍ഡൊ പ്രവര്‍ത്തിക്കുന്നുണ്ടാകും. പ്രേഷണം പൂര്‍ണ ഡ്യൂപ്ളെക്സ് തരത്തിലാകയാല്‍, രണ്ടു ദിശകളിലുമായി കണക്കാക്കുമ്പോള്‍, മൊത്തത്തില്‍ നാലു ‘വിന്‍ഡൊകള്‍' ഒരേ സമയം സജീവമായിരിക്കും. വിന്‍ഡൊയുടെ വലുപ്പം നിയന്ത്രിക്കുന്നത് ടിസിപി തന്നെയാണ്.

7. ഒരു പോര്‍ട്ടിലേക്ക് ഒന്നില്‍ കൂടുതല്‍ സംയോജനങ്ങള്‍. പ്രോട്ടോകോള്‍ തലത്തിലല്ലാതെ അറ്റബിന്ദു ജോടികളായിട്ടാണ് ടിസിപിയില്‍, സംയോജനങ്ങള്‍ നിര്‍വചിക്കപ്പെടുന്നത്. അതായത്, ഹോസ്റ്റിലേയും ഡെസ്റ്റിനേഷനിലേയും പോര്‍ട്ടുകള്‍ തമ്മില്‍ എന്നതിനു പകരം ഹോസ്റ്റിലെ ഒരു അറ്റബിന്ദുവിനെ ഡെസ്റ്റിനേഷനിലെ മറ്റൊരു അറ്റബിന്ദുവുമായി ബന്ധിപ്പിക്കുന്ന അറ്റബിന്ദു ജോടി എന്ന രീതിയിലാണ് സംയോജനം നിര്‍വഹിക്കപ്പെടുന്നത്. ഒരേ പോര്‍ട്ടിലേക്കുള്ള വ്യത്യസ്ത സംയോജനങ്ങളെ തിരിച്ചറിയാനും ഒരു പോര്‍ട്ടിലേക്ക് ഒരേ സമയം ഒന്നിലേറെ സംയോജനങ്ങളെ നിലനിറുത്താനും ഈ രീതി സഹായകമാകുന്നു.

കഢ ഐപി. വ്യത്യസ്ത സാങ്കേതിക രീതികളുടെ പ്രാബല്യത്തോടുകൂടിയ ശൃംഖലള്‍ തമ്മിലുള്ള വാര്‍ത്താ വിനിമയത്തിനു വേണ്ടുന്ന സംയോജനരഹിത പായ്ക്കറ്റ് സ്വിച്ച്ഡ് പ്രോട്ടോകോളാണ് (രീിിലരശീിേഹല ുമരസല ംശരേവലറ ുൃീീരീഹ) ഐപി അഥവാ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍. വിനിമയം ചെയ്യേണ്ട ഡേറ്റയെ ആദ്യം അനവധി ഡേറ്റാ ഘടകങ്ങളായി വിഭജിക്കുന്നു. ഡേറ്റാഗ്രാം എന്നറിയപ്പെടുന്ന ഇവയോരോന്നിലും വിനിമയം ആരംഭിക്കുന്ന സോഴ്സിന്റേയും ഡേറ്റ എത്തിച്ചേരേണ്ട ഡെസ്റ്റിനേഷന്റേയും അഡ്രസ്സുകള്‍ ഉള്‍പ്പെടുത്തുന്നു. ഈ പായ്ക്കറ്റുകളെ നെറ്റ്വര്‍ക്കിലൂടെ സമാവൃത രീതിയില്‍ പ്രേഷണം ചെയ്യുന്നു. നെറ്റ്വര്‍ക്കിനകത്ത് പ്രസ്തുത ‘സമാവൃത പായ്ക്കറ്റ്' നെറ്റ്വര്‍ക്കിന്റെ ഘടകമായിത്തന്നെ പരിഗണിക്കപ്പെടുകയും ചെയ്യുന്നു. നെറ്റ്വര്‍ക്കിലെ റൂട്ടറുകള്‍ക്ക് ഐപി അഡ്രസ് അറിയേണ്ടതിനാല്‍ അവയില്‍ വച്ചു മാത്രമാണ് ‘സമാവൃത'പായ്ക്കറ്റിനുള്ളിലെ യഥാര്‍ഥ ‘ഐപി' പായ്ക്കറ്റുകള്‍ പുറത്തെടുക്കപ്പെട്ട് പൂര്‍ണമായി ‘വായിക്കപ്പെടാറുള്ളത്.' ടിസിപിയുടെ പായ്ക്കറ്റ് സോര്‍ട്ടിങും ഡെലിവറിയും ഐപിയില്‍ നടക്കുമ്പോള്‍, പിശക് പരിഹാരവും അനുക്രമീകരണവും നടക്കുന്നത് ഡെസ്റ്റിനേഷന്‍ കംപ്യൂട്ടറില്‍ വച്ചാണ്. ഇതില്‍ ഐപിക്കു പങ്കൊന്നുമില്ലാത്തതിനാല്‍ ഡെസ്റ്റിനേഷന്‍ കംപ്യൂട്ടറിന് ആവശ്യമെങ്കില്‍ ഐപി പായ്ക്കറ്റുകളെ സ്വീകരിക്കുകയോ, തിരസ്ക്കരിക്കുകയോ, ഇരട്ടിപ്പിക്കുകയോ ആവാം.

  ഐപി അഡ്രസ്സിന്റെ രണ്ടു ഭാഗങ്ങളാണ് അവയിലെ നെറ്റ്വര്‍ക്ക് ഐഡിയും (കഉ) ഹോസ്റ്റ് ഐഡിയും. ഒരു നെറ്റ്വര്‍ക്കില്‍ ഘടിപ്പിച്ചിട്ടുള്ള കംപ്യൂട്ടറുമായി ബന്ധപ്പെടാനുള്ള പാതയെ സൂചിപ്പിക്കുന്നതാണ് പ്രസ്തുത കംപ്യൂട്ടറിന്റെ ഐപി അഡ്രസ്. നെറ്റ്വര്‍ക്കിനെ ആശ്രയിച്ച് ഐപി അഡ്രസ്സിനും മാറ്റം വരാം. തന്മൂലം ഒരു കംപ്യൂട്ടര്‍ ഒരു നെറ്റ്വര്‍ക്കില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റപ്പെട്ടാല്‍ അതിന്റെ ഐപി അഡ്രസ്സിന് വ്യത്യാസം വരുന്നു. 
  ഇന്നു നിലവിലുള്ളത് ഐപി ്4 മാനദണ്ഡമാണ്. ഇതിനെ 32 ബിറ്റുകളുപയോഗിച്ചാണ് സൂചിപ്പിക്കുന്നത്. സൈദ്ധാന്തികമായി നോക്കിയാല്‍ 400 കോടി അഡ്രസ്സുകള്‍ വരെ ഇവയിലൂടെ സൂചിപ്പിക്കാമെങ്കിലും ഐപി അഡ്രസ്സിനെ ക്ളാസ് അ, ആ, ഇ, ഉ, ഋ എന്ന് അഞ്ചായി തരംതിരിക്കുന്നതിനാല്‍ (ചിത്രം 1) മൊത്തം അഡ്രസ്സുകളുടെ സംഖ്യ ഇതിലും വളരെ ഗണ്യമായി കുറയുന്നു. ഇവിടെ 32 ബിറ്റുകളെ അങ്ങനെ തന്നെ എഴുതാതെ ഡോട്ടഡ് ഡെസിമല്‍ രീതിയില്‍ നാലു പൂര്‍ണസംഖ്യാ രൂപത്തിലാണ് എഴുതുന്നത്. ഉദാഹരണമായി 01111101. 00001000. 00011111. 00000101 എന്നതിനു പകരം 125.8.31.5 എന്നെഴുതുന്നു. എട്ട് ബിറ്റുകളുടെ ഇത്തരത്തിലുള്ള സംഖ്യാ രൂപം ഉപയോക്താവിന് ഓര്‍മിക്കാന്‍ എളുപ്പമല്ലാത്തതിനാല്‍ ഡൊമൈന്‍ നെയിം സര്‍വീസ് (ഡിഎന്‍എസ്) പ്രോട്ടോകോള്‍ വഴി 32 ബിറ്റുകളെ ഒരനുയോജ്യ ഡൊമൈന്‍ നാമമായിക്കൂടി പരിവര്‍ത്തനം ചെയ്യുന്നു. ഉദാഹരണമായി നേരത്തെ പറഞ്ഞ ഐപി അഡ്രസിനെ വു.ംംം.ഃ്യ്വ.ുൂൃ എന്ന രീതിയില്‍ സൂചിപ്പിക്കാം.


1. സബ്നെറ്റ് മാസ്ക്ക്. നെറ്റ്വര്‍ക്കിനേയും അതിലെ നോഡിനേയും തിരിച്ചറിയാനായി പ്രയോജനപ്പെടുത്തുന്ന സംവിധാനമാണ് സബ്നെറ്റ് മാസ്ക്ക് എന്നറിയപ്പെടുന്നത്. ബൈനെറി സംഖ്യാരൂപത്തിലെഴുതിയ ഐപി അഡ്രസ്സിന്റെ നെറ്റ്വര്‍ക് ഭാഗത്തുള്ള ബിറ്റുകളെ മുഴുവനും ‘1' ഉം മറ്റുള്ളവയെ ‘0' ഉം ആക്കിയാണ് സബ്നെറ്റ് മാസ്ക്ക് അഡ്രസ് രൂപപ്പെടുത്തുന്നത്. ഉദാഹരണമായി ക്ളാസ് ബി അഡ്രസ്സായ 132.148.67.2 ന്റെ പൂര്‍ണ്ണ ബിറ്റു രൂപമാണ് 10000100.10010100.01000011.00000010 ഇതിന്റെ മാസ്ക്കാണ് 11111111.11111111.00000000.00000000 അഥവാ 255.255.0.0. ഇതുപോലെ ക്ളാസ് എ, സി, എന്നിവയുടെ മാസ്ക്കുകളാണ് യഥാക്രമം

255.0.0.0 ഉം 255.255.255.0 ഉം.

2. ഐപി ്4-ന്റെ പരിമിതികള്‍. ഒന്നാമതായി ഐപി അഡ്രസ് ഒരു നിശ്ചിത ഹോസ്റ്റിനെയല്ല മറിച്ച്, അതിലേയ്ക്കുള്ള നെറ്റ്വര്‍ക് ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. തന്മൂലം, ഒരു നെറ്റ്വര്‍ക്കില്‍ നിന്ന് വേര്‍പെടുത്തി മറ്റൊന്നിലേയ്ക്ക് ഹോസ്റ്റിനെ ബന്ധപ്പെടുത്തുമ്പോള്‍, അത് ബന്ധപ്പെടുന്ന നെറ്റ്വര്‍ക്കിന്റെ ഐഡി മാറുന്നതിനാല്‍, ഹോസ്റ്റിന്റെ ഐപി അഡ്രസിലും മാറ്റം വരുന്നു.

  കംപ്യൂട്ടറുകളുടെ എണ്ണം കൂടുമ്പോള്‍ വരുന്ന അസൌകര്യമാണ് രണ്ടാമത്തെ പോരായ്മ. ഉദാഹരണമായി, ക്ളാസ് സി യിലെ ഹോസ്റ്റുകളുടെ എണ്ണം 255-ല്‍ കവിഞ്ഞാല്‍ അതിന്റെ അഡ്രസ് ക്ളാസ് ബി ആയി മാറ്റേണ്ടിവരും. ഈ അഡ്രസ് മാറ്റം മറ്റു പല പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. റൂട്ടിംഗ് മൂലവും ചില പ്രശ്നങ്ങള്‍ ഉണ്ടാവാറുണ്ട്.

3. ഐപി ്6. ഐപി ്4, 1970-തുകളുടെ അവസാനമാണ് രൂപംകൊണ്ടത്. അന്ന് ഇന്റര്‍നെറ്റിന് വലിയ പ്രചാരം ലഭിച്ചിരുന്നില്ല. പക്ഷേ, ഇന്ന് ദശലക്ഷക്കണക്കിന് കംപ്യൂട്ടറുകള്‍ ഇന്റര്‍നെറ്റിലുണ്ട്. തന്മൂലം 32 ബിറ്റുകള്‍ കൊണ്ട് സൂചിപ്പിക്കാവുന്ന പരമാവധി സംഖ്യകളേക്കാള്‍ നെറ്റ്വര്‍ക്കുകളിലെ കംപ്യൂട്ടറുകളുടെ എണ്ണം ഉയരുന്നതോടെ ഐപി ്4 മാറ്റേണ്ടതായി വരും. ഇന്റര്‍നെറ്റിലൂടെ തല്‍സമയ ഓഡിയോയും വീഡിയൊയും ലഭ്യമായതോടെ ഇവയെ ഒരു നിശ്ചിത ഇടവേളയ്ക്കുള്ളില്‍ വിനിമയം ചെയ്യാന്‍ കഴിവുള്ള പ്രോട്ടോകോളുകള്‍ ആവശ്യമായിത്തീര്‍ന്നു. ഓഡിയോ, വീഡിയൊ, ഡേറ്റാ സ്ട്രീമുകളെ തുല്യകാലികമായി ലഭ്യമാക്കാന്‍ പ്രാപ്തിയുള്ള പ്രോട്ടോകോളുകളും ആവശ്യമാണ്.

  ഇന്റര്‍നെറ്റിലെ സെര്‍ച്ചിങും ബ്രൌസിങും വികസിച്ചതോടെ അവ സൃഷ്ടിക്കുന്ന ലോഡും ക്രമാധികമായി വര്‍ധിച്ചു വരുന്നു. ഇന്റര്‍നെറ്റിലെ പല നൂതന സംവിധാനങ്ങള്‍ക്കും സുരക്ഷ ഒരടിസ്ഥാന ഘടകമായിത്തീര്‍ന്നതോടെ സന്ദേശം അയയ്ക്കുന്ന 

‘വ്യക്തി' ആരെന്ന് സൂചന നല്‍കാന്‍ കഴിവുള്ള ഐപി അഡ്രസുകളും ആവശ്യമായിത്തീര്‍ന്നു. ഇതിനെത്തുടര്‍ന്ന് പല മാനദണ്ഡങ്ങളും നിര്‍വചിക്കപ്പെട്ടിട്ടുണ്ടെങ്കിലും വേണ്ടത്ര അംഗീകാരം ലഭിച്ചത് ഐപി ്6-ന് ആണ്.

  ഐപി ്4-നെ അപേക്ഷിച്ച് ഐപി ്6-ല്‍ പല നൂതന 

സൌകര്യങ്ങളും ലഭ്യമാണ്. 32 ബിറ്റിനു പകരം 128 ബിറ്റ് ദൈര്‍ഘ്യമുള്ള ബേസ് ഹെഡ്ഡറും, ആവശ്യമെങ്കില്‍ തുടര്‍ന്നു ക്രമപ്പെടുത്താവുന്ന എക്സ്റ്റന്‍ഷന്‍ ഹെഡ്ഡറും, ചേര്‍ന്ന ഹെഡ്ഡര്‍ സംവിധാനം, യൂണികാസ്റ്റ്, ക്ളസ്റ്റര്‍, മള്‍ട്ടികാസ്റ്റ്, എന്ന് മൂന്നു അഡ്രസിങ് രീതികള്‍, നെറ്റ്വര്‍ക്കിലെ ഹാര്‍ഡുവെയെറുകളെക്കൂടി സൂചിപ്പിക്കാവുന്ന തരത്തിലുള്ള അഡ്രസ് ക്രമീകരണം, മെച്ചപ്പെട്ട നിയന്ത്രണ സംവിധാനം, റൂട്ടറുകളില്‍ വച്ച് നടത്താതെ ഹോസ്റ്റില്‍ വച്ചു തന്നെ സൃഷ്ടിക്കാവുന്ന ഡേറ്റ ഫ്രാഗ്മെന്റേഷന്‍, അഡ്രസ് നല്‍കുന്നവരെ പല തട്ടുകളിലായി ക്രമീകരിച്ച് ഐഡി നല്‍കാനുള്ള സൌകര്യം, മുതലായവ ഇവയില്‍ പ്രധാനപ്പെട്ടവയാണ് (ചിത്രം 2). സബ്നെറ്റ് മാസ്ക്കിങ്, ഐപി ്6-ലും. ലഭ്യമായിരിക്കും.

ചിത്രം 2. ഐപി ്6-ന്റെ ഘടന

4. ഐപി ിഴ. ഭാവിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനായി ക്രമപ്പെടുത്തിക്കൊണ്ടിരിക്കുന്നതും ഗവേഷണ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതുമായ അഡ്രസിങ് രീതിയാണിത്. ഇതിന്റെ പൂര്‍ണ്ണരൂപം ഐപി നെക്സ്റ്റ് ജനറേഷന്‍ എന്നാണ്.

ഢ. ടിസിപി / ഐപി പ്രോട്ടോകോള്‍ സ്റ്റാക്ക്. ഓപ്പണ്‍ സിസ്റ്റംസ് ഇന്റര്‍കണക്ഷന്‍ (ഒഎസ്ഐ) മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ ടിസിപി / ഐപി പ്രോട്ടോകോള്‍ സ്റ്റാക്കിനെ നാലു തലങ്ങളിലായി ക്രമീകരിക്കാം (ചിത്രം 3).

ആപ്ളിക്കേഷന്‍ ആപ്ളിക്കേഷന്‍

പ്രസന്റേഷന്‍

സെഷന്‍

ട്രാന്‍സ്പോര്‍ട്ട് ട്രാന്‍സ്പോര്‍ട്ട്

നെറ്റ്വര്‍ക് ഇന്റര്‍നെറ്റ്

ഡേറ്റാബേസ് നെറ്റ്വര്‍ക് ഇന്റര്‍ഫേസ്

ഫിസിക്കല്‍

ഒഎസ്ഐ ടിസിപി / ഐപി

   ചിത്രം 3      ഒഎസ്ഐ, ടിസിപി / ഐപി താരതമ്യം
  ഭൌതിക നെറ്റ്വര്‍ക്കുമായുള്ള ബന്ധം സ്ഥാപിക്കുന്നത് 

നെറ്റ്വര്‍ക് ഇന്റര്‍ഫേസിലൂടെയാണ്.

  സന്ദേശങ്ങളുടെ അഡ്രസ്സിങ്, ലോജിക്കല്‍ അഡ്രസ്, നെയിം (പേര്) മുതലായവയുടെ യഥാര്‍ഥ ഭൌതിക അഡ്രസ് കണ്ടെത്തുക, സഞ്ചാര പാത (ൃീൌലേ) നിശ്ചയിക്കുക, സ്വിച്ചിങ്, റൂട്ടിങ് തുടങ്ങിയവ കണക്കിലെടുത്ത് ഡേറ്റാ പായ്ക്കറ്റുകളുടെ തിരക്കൊഴിവാക്കി ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക എന്നിവയുടെ ചുമതല ഇന്റര്‍നെറ്റ് തലത്തിനാണ്. ഇവിടത്തെ പ്രധാന പ്രോട്ടോകോള്‍ ഐപി ആണെങ്കിലും ഇന്റര്‍നെറ്റ് കണ്‍ട്രോള്‍ മെസേജ് പ്രോട്ടോകോള്‍ (ഐസിഎംപി), ഇന്റര്‍നെറ്റ് ഗ്രൂപ്പ് മാനേജ്മെന്റ് പ്രോട്ടോകോള്‍ (ഐജിഎംപി), അഡ്രസ് റെസെല്യൂഷെന്‍ പ്രോട്ടോകോള്‍ (എആര്‍പി) എന്നിവയേയും ഇതിനായി പ്രയോജനപ്പെടുത്താറുണ്ട്.
  ഹോസ്റ്റുകള്‍ തമ്മിലുള്ള വാര്‍ത്താവിനിമയത്തിന്റെ ചുമതല ട്രാന്‍സ്പോര്‍ട്ട് തലത്തിനാണ്. ടിസിപി ആണ് ഇവിടത്തെ സുപ്രധാന പ്രോട്ടോകോള്‍. കൂടാതെ ഡേറ്റാഗ്രാം ഡെലിവറി സര്‍വീസ് നല്‍കുന്ന യൂസെര്‍ ഡേറ്റാ പ്രോട്ടോകോളും (യുഡിപി) ഇവിടെ പ്രവര്‍ത്തനക്ഷമമാണ്. ‘എറര്‍ ചെക്കിങ്ങ്' സംവിധാനം യുഡിപിയില്‍ ലഭ്യമല്ലാത്തതിനാല്‍ ഡേറ്റ അയയ്ക്കുന്ന തലത്തിലെ ‘അപ്പര്‍ ലെയെര്‍ ആപ്ളിക്കേഷന്‍' തന്നെ പ്രസ്തുത പരിശോധന നിര്‍വഹിക്കേണ്ടതായിവരും.
  ഫയല്‍ ട്രാന്‍സ്ഫര്‍ പ്രോട്ടോകോള്‍  (എഫ്ടിപി), ഡൊമൈന്‍ നെയിം സര്‍വീസ് (ഡിഎന്‍എസ്), സിംപിള്‍ നെറ്റ്വര്‍ക് മാനേജ്മെന്റ് പ്രോട്ടോകോള്‍ (എസ്എന്‍എംപി), നോണ്‍നെറ്റ്വര്‍ക് സംവിധാനങ്ങളുമായി ബന്ധപ്പെടാനുള്ള ‘ആപ്ളിക്കേഷന്‍ പ്രോട്ടോകോള്‍ ഇന്റര്‍ഫേസ്' (എപിഐ) തുടങ്ങിയ പ്രോട്ടോകോളുകള്‍ ഏറ്റവും മുകളിലായുള്ള ആപ്ളിക്കേഷന്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്നു.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍