This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അമരാന്തേസീ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: = മരാന്തേസീ = അാമൃമിവേമരലമല അലങ്കാരത്തിനും ആഹാരത്തിനുമായി വളര്‍ത്തപ...)
അടുത്ത വ്യത്യാസം →
07:07, 9 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
മരാന്തേസീ
അാമൃമിവേമരലമല
അലങ്കാരത്തിനും ആഹാരത്തിനുമായി വളര്‍ത്തപ്പെടുന്ന ചെറു സസ്യങ്ങളടങ്ങിയ സസ്യകുടുംബം. ചീരയുടെ വിവിധയിനങ്ങള്‍, കോഴിപ്പുല്ല് എന്നിവ ഈ കുടുംബത്തില്‍പ്പെടുന്നു. ഉദ്ദേശം 40 ജീനസ്സുകളും 450-500 സ്പീഷീസും ഇതിലുണ്ട്. ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് ഇവ സമൃദ്ധിയായി വളരുന്നത്. കൂടുതലും കുറ്റിച്ചെടികളാണെങ്കിലും വളരെ അപൂര്‍വമായി വൃക്ഷങ്ങളും കാണാം. സമ്മുഖമായോ (ീുുീശെലേ) ഒന്നിടവിട്ടോ വിന്യസിച്ചിരിക്കുന്ന ഇലകള്‍ സരള(ശാുെഹല)ങ്ങളാണ്. ഇലയ്ക്ക് 2മ്മ 10 സെ.മീ. നീളമുണ്ട്. അപൂര്‍വമായി ഇവ മാംസളമായിരിക്കും. പൂക്കള്‍ ചെറുതും അവ്യക്തവുമാണെങ്കിലും പൂങ്കുലകള്‍ വര്‍ണശബളമാകയാല്‍ അവ ശ്രദ്ധ ആകര്‍ഷിക്കാന്‍ പോന്നവയാണ്. പൂക്കള്‍ ഏകലിംഗി(ൌിശലൌെഃമഹ)കളോ ദ്വിലിംഗി(യശലൌെഃമഹ)കളോ ആയിരിക്കും. ചെടികള്‍ ഉഭയലിംഗാശ്രയി(ാീിീലരശീൌ)കളോ ഏകലിംഗാശ്രയി(റശീലരശീൌ)കളോ ആണ്. പരിദളപുഞ്ജം (ുലൃശമിവേ) 2-5 ഭാഗങ്ങളാക്കപ്പെട്ടിരിക്കും. പരിദളപുഞ്ജഭാഗങ്ങള്‍ക്കെതിരായി 1-5 കേസരങ്ങള്‍ കാണാം. ചിലപ്പോള്‍ ഇവ ഒരുമിച്ചു ചേര്‍ന്ന് ഒരു കേസരനാളിയുണ്ടാകുന്നു. മുകളിലായി കാണുന്ന അണ്ഡാശയത്തിന്റെ താഴെ അറ്റത്തായി ഒരണ്ഡം കാണാം (അപൂര്‍വമായി മാത്രമേ ഒന്നിലേറെ അണ്ഡങ്ങള്‍ കാണാറുള്ളു). ഒന്നോ അധികമോ വര്‍ത്തിക(്യഹല) കളുള്ളതും, വര്‍ത്തികയേ ഇല്ലാത്തതുമായ ചെടികളും ഈ കുടുംബത്തിലുണ്ട്. ഭൃതി (ൌൃശരഹല), അകീന്‍ തുടങ്ങി കായ്കള്‍ വിവിധ തരത്തിലുള്ളവയാണ്. അതിനെ ചുറ്റി എപ്പോഴും ഒരു പരിദളപുഞ്ജം ഉണ്ടായിരിക്കും. വിത്തുകള്‍ക്കുള്ളില്‍ വൃത്താകാരമായ ഭ്രൂണം സ്ഥിതി ചെയ്യുന്നു.