This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അമിയാചക്രവര്‍ത്തി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: = അമിയാചക്രവര്‍ത്തി (1901 - 86) = ബംഗാളി കവി. 1901-ല്‍ കൊല്‍ക്കത്തയില്‍ ജനിച്ചു. അ...)
അടുത്ത വ്യത്യാസം →
07:05, 9 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അമിയാചക്രവര്‍ത്തി (1901 - 86)
ബംഗാളി കവി. 1901-ല്‍ കൊല്‍ക്കത്തയില്‍ ജനിച്ചു. അവിടെയും ഓക്സ്ഫോഡിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം വളരെനാള്‍ രബീന്ദ്രനാഥടാഗോറിന്റെ സെക്രട്ടറിയായി ശാന്തിനികേതനില്‍ താമസിച്ചു. വിവിധ വിദേശ സര്‍വകലാശാലകളില്‍ അധ്യാപനം നടത്തിയിട്ടുണ്ട്.
ടാഗോറിന്റെ വ്യക്തിത്വത്തിന്റെ തണലില്‍ വളര്‍ന്നതു നിമിത്തം, അദ്ദേഹത്തിന്റെ ദാര്‍ശനിക ചിന്തയുടെ സ്വാധീനത ചക്രവര്‍ത്തിയുടെ കവിതകളില്‍ കാണാന്‍ കഴിയും. അമിയാ എല്ലാവിധത്തിലും ഒരു കവിയായിത്തന്നെ അറിയപ്പെടാനാണ് ഇഷ്ടപ്പെട്ടത്. രൂപഭാവങ്ങള്‍ ഒത്തിണങ്ങിയ കവിതകള്‍ ഉള്‍ക്കൊള്ളുന്ന നിരവധി സമാഹാരങ്ങള്‍ ഇദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വസ്ഡാ (ആദ്യരേഖ), ഏക്മുഠോ (കൈനിറയെ), പാരാപാര് (മുകളിലും പിന്നിലും), പാലാബദല് (കര്ത്തവ്യപരിവര്ത്തനം) എന്നിവയാണ് ചക്രവര്‍ത്തിയുടെ പ്രധാന കൃതികള്‍. സവിശേഷമായ വ്യക്തിമുദ്ര പ്രകടമായിട്ടുള്ള അമിയാ ചക്രവര്‍ത്തിയുടെ കവിതകള്‍ക്ക് ബംഗാളി സാഹിത്യത്തില്‍ സമുന്നതമായ സ്ഥാനമാണുള്ളത്. ചക്രവര്‍ത്തിയുടെ ഘരേഫെറാന്ദിന് എന്ന കവിതാസമാഹാരത്തിന് 1963-ല്‍ കേന്ദ്രസാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ലഭിക്കുകയുണ്ടായി. പദ്മഭൂഷണ്‍, യുനെസ്കോ സമ്മാനം തുടങ്ങിയ ബഹുമതികളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 1986-ല്‍ ഇദ്ദേഹം അന്തരിച്ചു.
(സുകുമാര്‍ സെന്‍)