This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാസി, ജെയിംസ് (1735 - 99)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടാസി, ജെയിംസ് (1735 - 99) ഠമശൈല, ഖമാല സ്കോട്ടിഷ് കലാകാരന്‍. കീര്‍ത്തിമുദ്രകള...)
വരി 1: വരി 1:
-
ടാസി, ജെയിംസ് (1735 - 99)
+
=ടാസി, ജെയിംസ് (1735 - 99)=
-
ഠമശൈല, ഖമാല
+
Tassie, James
-
സ്കോട്ടിഷ് കലാകാരന്‍. കീര്‍ത്തിമുദ്രകളില്‍ ഛായാചിത്ര  
+
സ്കോട്ടിഷ് കലാകാരന്‍. കീര്‍ത്തിമുദ്രകളില്‍ ഛായാചിത്ര നിര്‍മാണവും ചിത്രങ്ങള്‍ കൊത്തിയ പഴയ രത്നങ്ങളുടെ പകര്‍പ്പു നിര്‍മാണവും നടത്തുന്നതില്‍ വിദഗ്ധനായിരുന്നു. ജനനം 1735-ല്‍. ഇദ്ദേഹം കല്പ്പണിക്കാരനായാണ് ജീവിതവൃത്തി ആരംഭിച്ചത്. ശില്പ്പവേലക്കാരനാകുക എന്ന ലക്ഷ്യത്തോടെ 1763-ല്‍ ഡബ്ളിനിലെത്തിയ ടാസി, ഡോക്ടര്‍ ഹെന്റി ക്വിന്‍ എന്ന ഭിഷഗ്വരനുമായി പരിചയത്തിലായി. പുരാതന രത്നങ്ങള്‍ ഉപയോഗിച്ച് മൂശകള്‍ ഉണ്ടാക്കി എടുക്കുന്നത് ക്വിനിന്റെ ഒരു ഹോബിയായിരുന്നു. ഇരുവരും ഒന്നിച്ചു പ്രവര്‍ത്തനം ആരംഭിച്ചതിനു പല ഗുണഫലങ്ങളും ഉണ്ടായി. വെണ്ണക്കല്ലിനെ അനുകരിച്ച് രത്നങ്ങളുടെയും മറ്റും പകര്‍പ്പെടുക്കാനും ചെറിയ ഛായാചിത്രങ്ങളെടുക്കാനും സഹായിക്കുന്ന 'വൈറ്റ് ഇനാമല്‍ സങ്കരം' ഇവര്‍ വികസിപ്പിച്ചെടുത്തു. സ്ഫടിക സമാനമായ ഒരു തരം പശ വിജയകരമായി ചാലിച്ചെടുക്കാനും അതിന്റെ നിര്‍മാണരീതി രഹസ്യമായി സൂക്ഷിക്കാനും ടാസിക്കു കഴിഞ്ഞു. തികഞ്ഞ വൈദഗ്ധ്യത്തോടെയും വര്‍ണവൈവിധ്യത്തോടെയും അത് ഇദ്ദേഹം പ്രയോഗിച്ചുവന്നു. രത്നത്തിലും മറ്റുമുള്ള തന്റെ പുനഃസൃഷ്ടികള്‍ അതാര്യമായും സുതാര്യമായും അവതരിപ്പിക്കാന്‍ ഈ പുതിയ  സങ്കരം ഉപകരിച്ചു. ചിത്രങ്ങള്‍ കൊത്തിയ രത്നങ്ങളുടെ വ്യത്യസ്ത പാളികളെ അനുകരിക്കാനും ഇതു സഹായകരമായി.
-
നിര്‍മാണവും ചിത്രങ്ങള്‍ കൊത്തിയ പഴയ രത്നങ്ങളുടെ പകര്‍പ്പു നിര്‍മാണവും നടത്തുന്നതില്‍ വിദഗ്ധനായിരുന്നു. ജനനം 1735-ല്‍. ഇദ്ദേഹം കല്പ്പണിക്കാരനായാണ് ജീവിതവൃത്തി ആരംഭിച്ചത്. ശില്പ്പവേലക്കാരനാകുക എന്ന ലക്ഷ്യത്തോടെ 1763-ല്‍ ഡബ്ളിനിലെത്തിയ ടാസി, ഡോക്ടര്‍ ഹെന്റി ക്വിന്‍ എന്ന ഭിഷഗ്വരനുമായി പരിചയത്തിലായി. പുരാതന രത്നങ്ങള്‍ ഉപയോഗിച്ച് മൂശകള്‍ ഉണ്ടാക്കി എടുക്കുന്നത് ക്വിനിന്റെ ഒരു ഹോബിയായിരുന്നു. ഇരുവരും ഒന്നിച്ചു പ്രവര്‍ത്തനം ആരംഭിച്ചതിനു പല ഗുണഫലങ്ങളും ഉണ്ടായി. വെണ്ണക്കല്ലിനെ അനുകരിച്ച് രത്നങ്ങളുടെയും മറ്റും പകര്‍പ്പെടുക്കാനും ചെറിയ ഛായാചിത്രങ്ങളെടുക്കാനും സഹായിക്കുന്ന ‘വൈറ്റ് ഇനാമല്‍ സങ്കരം' ഇവര്‍ വികസിപ്പിച്ചെടുത്തു. സ്ഫടിക സമാനമായ ഒരു തരം പശ വിജയകരമായി ചാലിച്ചെടുക്കാനും അതിന്റെ നിര്‍മാണരീതി രഹസ്യമായി സൂക്ഷിക്കാനും ടാസിക്കു കഴിഞ്ഞു. തികഞ്ഞ വൈദഗ്ധ്യത്തോടെയും വര്‍ണവൈവിധ്യത്തോടെയും അത് ഇദ്ദേഹം പ്രയോഗിച്ചുവന്നു. രത്നത്തിലും മറ്റുമുള്ള തന്റെ പുനഃസൃഷ്ടികള്‍ അതാര്യമായും സുതാര്യമായും അവതരിപ്പിക്കാന്‍ ഈ പുതിയ  സങ്കരം ഉപകരിച്ചു. ചിത്രങ്ങള്‍ കൊത്തിയ രത്നങ്ങളുടെ വ്യത്യസ്ത പാളികളെ അനുകരിക്കാനും ഇതു സഹായകരമായി.
+
1766-ല്‍ ടാസി ലണ്ടനില്‍ സ്ഥിരവാസമാക്കി. അക്കാലത്ത് കളിമണ്‍പാത്ര നിര്‍മാണത്തില്‍ ഖ്യാതി നേടിയ ജോസിയ വെഡ്ജ്വുഡിന് (1730-95) വേണ്ടി മൂശകള്‍ ഒരുക്കിക്കൊടുത്തിരുന്നു. 1768-ല്‍ സ്ഥാപിതമായ ഇംഗ്ളണ്ടിന്റെ ദേശീയ അക്കാദമിയില്‍-റോയല്‍ അക്കാദമി ഓഫ് ആര്‍ട്സ്, ലണ്ടന്‍-1769 മുതല്‍ 1791 വരെ മുടക്കം കൂടാതെ ടാസി കലാപ്രദര്‍ശനങ്ങള്‍ നടത്തിവന്നു. ലണ്ടനിലെത്തിയതോടെയാണ് ടാസിയുടെ കലാപാടവം കൂടുതല്‍ തിളങ്ങിയതും കീര്‍ത്തി നേടുവാനിടയായതും. ഇദ്ദേഹത്തിന്റെ മികവ് കണ്ടറിഞ്ഞവരില്‍ പ്രമുഖനായിരുന്നു ജര്‍മന്‍ പുരാവസ്തു വിദഗ്ദ്ധനായിരുന്ന എറിക് റാസ്പ്. ടാസീസ് എയ്ന്‍ഷ്യന്റ് ആന്റ് മോഡേണ്‍ എന്‍ഗ്രെയ്വ്ഡ് ജെംസ് എന്ന ശീര്‍ഷകത്തില്‍ രണ്ടു വാല്യങ്ങളുള്ള ഒരു കാറ്റലോഗ് റാസ്പ് 1791-ല്‍ പുറത്തിറക്കി. രത്നങ്ങളും ചിത്രവേലകളുമുള്ള പഴയ രത്നങ്ങളുടെ പകര്‍പ്പുകളും വലിയ ഇനം കീര്‍ത്തിമുദ്രകളുമടക്കം പതിനയ്യായിരം സൃഷ്ടികളും അര്‍ദ്ധകായരൂപം കൊത്തിയ അഞ്ഞൂറിലധികം മുദ്രകളും ടാസിയുടെ സംഭാവനകളില്‍പ്പെടുന്നു. ഇദ്ദേഹത്തിന്റെ ഏതാനും കലാസൃഷ്ടികള്‍ എഡിന്‍ബറോയിലെ സ്കോട്ടിഷ് നാഷണല്‍ അക്കാദമിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 1799-ല്‍ ടാസി അന്തരിച്ചു.

05:42, 30 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടാസി, ജെയിംസ് (1735 - 99)

Tassie, James

സ്കോട്ടിഷ് കലാകാരന്‍. കീര്‍ത്തിമുദ്രകളില്‍ ഛായാചിത്ര നിര്‍മാണവും ചിത്രങ്ങള്‍ കൊത്തിയ പഴയ രത്നങ്ങളുടെ പകര്‍പ്പു നിര്‍മാണവും നടത്തുന്നതില്‍ വിദഗ്ധനായിരുന്നു. ജനനം 1735-ല്‍. ഇദ്ദേഹം കല്പ്പണിക്കാരനായാണ് ജീവിതവൃത്തി ആരംഭിച്ചത്. ശില്പ്പവേലക്കാരനാകുക എന്ന ലക്ഷ്യത്തോടെ 1763-ല്‍ ഡബ്ളിനിലെത്തിയ ടാസി, ഡോക്ടര്‍ ഹെന്റി ക്വിന്‍ എന്ന ഭിഷഗ്വരനുമായി പരിചയത്തിലായി. പുരാതന രത്നങ്ങള്‍ ഉപയോഗിച്ച് മൂശകള്‍ ഉണ്ടാക്കി എടുക്കുന്നത് ക്വിനിന്റെ ഒരു ഹോബിയായിരുന്നു. ഇരുവരും ഒന്നിച്ചു പ്രവര്‍ത്തനം ആരംഭിച്ചതിനു പല ഗുണഫലങ്ങളും ഉണ്ടായി. വെണ്ണക്കല്ലിനെ അനുകരിച്ച് രത്നങ്ങളുടെയും മറ്റും പകര്‍പ്പെടുക്കാനും ചെറിയ ഛായാചിത്രങ്ങളെടുക്കാനും സഹായിക്കുന്ന 'വൈറ്റ് ഇനാമല്‍ സങ്കരം' ഇവര്‍ വികസിപ്പിച്ചെടുത്തു. സ്ഫടിക സമാനമായ ഒരു തരം പശ വിജയകരമായി ചാലിച്ചെടുക്കാനും അതിന്റെ നിര്‍മാണരീതി രഹസ്യമായി സൂക്ഷിക്കാനും ടാസിക്കു കഴിഞ്ഞു. തികഞ്ഞ വൈദഗ്ധ്യത്തോടെയും വര്‍ണവൈവിധ്യത്തോടെയും അത് ഇദ്ദേഹം പ്രയോഗിച്ചുവന്നു. രത്നത്തിലും മറ്റുമുള്ള തന്റെ പുനഃസൃഷ്ടികള്‍ അതാര്യമായും സുതാര്യമായും അവതരിപ്പിക്കാന്‍ ഈ പുതിയ സങ്കരം ഉപകരിച്ചു. ചിത്രങ്ങള്‍ കൊത്തിയ രത്നങ്ങളുടെ വ്യത്യസ്ത പാളികളെ അനുകരിക്കാനും ഇതു സഹായകരമായി.

1766-ല്‍ ടാസി ലണ്ടനില്‍ സ്ഥിരവാസമാക്കി. അക്കാലത്ത് കളിമണ്‍പാത്ര നിര്‍മാണത്തില്‍ ഖ്യാതി നേടിയ ജോസിയ വെഡ്ജ്വുഡിന് (1730-95) വേണ്ടി മൂശകള്‍ ഒരുക്കിക്കൊടുത്തിരുന്നു. 1768-ല്‍ സ്ഥാപിതമായ ഇംഗ്ളണ്ടിന്റെ ദേശീയ അക്കാദമിയില്‍-റോയല്‍ അക്കാദമി ഓഫ് ആര്‍ട്സ്, ലണ്ടന്‍-1769 മുതല്‍ 1791 വരെ മുടക്കം കൂടാതെ ടാസി കലാപ്രദര്‍ശനങ്ങള്‍ നടത്തിവന്നു. ലണ്ടനിലെത്തിയതോടെയാണ് ടാസിയുടെ കലാപാടവം കൂടുതല്‍ തിളങ്ങിയതും കീര്‍ത്തി നേടുവാനിടയായതും. ഇദ്ദേഹത്തിന്റെ മികവ് കണ്ടറിഞ്ഞവരില്‍ പ്രമുഖനായിരുന്നു ജര്‍മന്‍ പുരാവസ്തു വിദഗ്ദ്ധനായിരുന്ന എറിക് റാസ്പ്. ടാസീസ് എയ്ന്‍ഷ്യന്റ് ആന്റ് മോഡേണ്‍ എന്‍ഗ്രെയ്വ്ഡ് ജെംസ് എന്ന ശീര്‍ഷകത്തില്‍ രണ്ടു വാല്യങ്ങളുള്ള ഒരു കാറ്റലോഗ് റാസ്പ് 1791-ല്‍ പുറത്തിറക്കി. രത്നങ്ങളും ചിത്രവേലകളുമുള്ള പഴയ രത്നങ്ങളുടെ പകര്‍പ്പുകളും വലിയ ഇനം കീര്‍ത്തിമുദ്രകളുമടക്കം പതിനയ്യായിരം സൃഷ്ടികളും അര്‍ദ്ധകായരൂപം കൊത്തിയ അഞ്ഞൂറിലധികം മുദ്രകളും ടാസിയുടെ സംഭാവനകളില്‍പ്പെടുന്നു. ഇദ്ദേഹത്തിന്റെ ഏതാനും കലാസൃഷ്ടികള്‍ എഡിന്‍ബറോയിലെ സ്കോട്ടിഷ് നാഷണല്‍ അക്കാദമിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 1799-ല്‍ ടാസി അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍