This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടാര്സിയര്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ടാര്സിയര് ഠമൃശെലൃ പ്രൈമേറ്റ് (ജൃശാമലേ) സസ്തനി ഗോത്രത്തിന്റെ ഉപഗോത...) |
|||
വരി 1: | വരി 1: | ||
- | ടാര്സിയര് | + | =ടാര്സിയര് = |
- | + | Tarsier | |
- | പ്രൈമേറ്റ് ( | + | പ്രൈമേറ്റ് (Primate) സസ്തനി ഗോത്രത്തിന്റെ ഉപഗോത്രമായ ടാര്സിയോയിഡിയ (Tarsioidea) യിലെ ഏക ജീനസ്സ്. സെലിബസിലും സമീപ ദ്വീപസമൂഹങ്ങളിലും കാണപ്പെടുന്ന ടാര്‍സിയസ് സ്പെക്ട്രം (Tarsius spectrum) ഫിലിപ്പീന്‍സില്‍ കാണപ്പെടുന്ന ടാര്‍സിയസ് സിറിച്ച്ട്ട (Tarsius syrichta), സുമാട്ര, ജാവ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന ''ടാര്‍സിയസ് ബന്കാനസ്'' (Tarsius bancanus) എന്നീ മൂന്നു സ്പീഷീസ് ഈ ജീനസ്സില്‍ ഉണ്ട്. |
- | + | മഡഗാസ്കര്‍ കാട്ടുകുരങ്ങിനമായ ലീമെറിനും (Lemur) പരിണാമപരമായി ഉയര്‍ന്നയിനം കുരങ്ങുകള്‍ക്കും ഇടയിലായാണ് ഇവയുടെ സ്ഥാനം. എങ്കിലും ഏറെ ബന്ധം ലീമെറുകളോടാണുതാനും. ഫിലിപ്പീന്‍സ്, ബോര്‍ണിയോ, സുമാട്ര, സെലിബസ് എന്നിവിടങ്ങളിലെ മഴക്കാടുകള്‍, മുളങ്കാടുകള്‍, താഴ്ന്ന പ്രദേശങ്ങളിലെ ചെറു വനങ്ങള്‍ എന്നിവിടങ്ങളിലാണ് ടാര്‍സിയറുകള്‍ കാണപ്പെടുന്നത്. | |
- | + | സാധാരണ എലിയുടെ വലുപ്പമുള്ള ടാര്സിയറുകളുടെ ശരീരത്തിന് ചാരനിറമാണ്. 8-16 സെ. മീറ്ററോളം നീളം വരും, ഭാരം 80-165 ഗ്രാമും. 135-275 മി. മീറ്ററോളം നീളമുള്ള വാല് വളയ്ക്കാന്‍ കഴിയാത്തതും രോമരഹിതവുമാണ്. ഉരുണ്ടതലയും പരന്നമുഖവും മുന്നോട്ടുതള്ളി നില്ക്കുന്ന വലിയ കണ്ണും ചെവിയും ഇവയുടെ പ്രത്യേകതകളാണ്. തല 180°0 വരെ പിന്നിലേക്കു തിരിക്കാന്‍ കഴിയും. ഇവയുടെ തലയോട്, ദന്തനിര, ചുണ്ട്, മൂക്ക് എന്നിവ കുരങ്ങിന്റേതിനു സമമാണ്. ശരീരരോമങ്ങള്‍ ചെറുതും കട്ടികൂടിയതും സില്‍ക്കുപോലെ മൃദുവുമാണ്. ചെവിയില്‍ രോമങ്ങള്‍ കാണാറില്ല. മുന്‍കാലുകളെക്കാള്‍ നീളം പിന്കാലുകള്ക്കുണ്ട്. കണങ്കാലസ്ഥി(tarsal)കളുടെ നീളക്കൂടുതലാണ് ഇതിനു കാരണം. ഇവയ്ക്ക് ടാര്സിയര് എന്ന പേരു ലഭിച്ചതും ഇക്കാരണത്താലാണ്. വിരലുകളില്‍ പരന്ന നഖങ്ങളും മരങ്ങളില്‍ ഒട്ടിപ്പിടിച്ചിരിക്കാന്‍ സഹായിക്കുന്ന മൃദുവായ പാഡുകളുമുണ്ട്. പിന്‍കാലുകള്‍ക്ക് നീളം കൂടുതലായതിനാല്‍ ഏതാണ്ട് ഒന്നരമീറ്ററോളം ദൂരത്തില്‍ മരങ്ങളില്‍ ചാടി സഞ്ചരിക്കാനിവയ്ക്കു കഴിയും. തവള ചാടുന്നതുപോലെ ചാടിച്ചാടിയാണ് ഇവ തറയില്‍ സഞ്ചരിക്കുന്നത്. രാത്രീഞ്ചരരായ ഇവ ഇരതേടുന്നതും രാത്രികാലങ്ങളിലാണ്. ചെറുപ്രാണികള്‍, എട്ടുകാലികള്‍, പല്ലിപോലുള്ള ഇഴജന്തുക്കള്‍ തുടങ്ങിയവയാണ് ഇവയുടെ പ്രധാന ആഹാരം. ഒറ്റയായോ ഇണകളായോ സഞ്ചരിക്കുന്നു. മൂന്നോ നാലോ അംഗങ്ങള്‍ ചേര്‍ന്ന ചെറുകൂട്ടങ്ങളായും ഇവയെ കാണാറുണ്ട്. ഗര്‍ഭകാലം ആറു മാസമാണ്. ഒരു പ്രസവത്തില്‍ ഒരു കുഞ്ഞു മാത്രമേ ഉണ്ടാവൂ. ഇവ 12 വര്‍ഷത്തോളം ജീവിച്ചിരിക്കുന്നതായി കണക്കാക്കപ്പെടുന്നു. |
07:06, 24 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ടാര്സിയര്
Tarsier
പ്രൈമേറ്റ് (Primate) സസ്തനി ഗോത്രത്തിന്റെ ഉപഗോത്രമായ ടാര്സിയോയിഡിയ (Tarsioidea) യിലെ ഏക ജീനസ്സ്. സെലിബസിലും സമീപ ദ്വീപസമൂഹങ്ങളിലും കാണപ്പെടുന്ന ടാര്‍സിയസ് സ്പെക്ട്രം (Tarsius spectrum) ഫിലിപ്പീന്‍സില്‍ കാണപ്പെടുന്ന ടാര്‍സിയസ് സിറിച്ച്ട്ട (Tarsius syrichta), സുമാട്ര, ജാവ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന ടാര്‍സിയസ് ബന്കാനസ് (Tarsius bancanus) എന്നീ മൂന്നു സ്പീഷീസ് ഈ ജീനസ്സില്‍ ഉണ്ട്.
മഡഗാസ്കര്‍ കാട്ടുകുരങ്ങിനമായ ലീമെറിനും (Lemur) പരിണാമപരമായി ഉയര്‍ന്നയിനം കുരങ്ങുകള്‍ക്കും ഇടയിലായാണ് ഇവയുടെ സ്ഥാനം. എങ്കിലും ഏറെ ബന്ധം ലീമെറുകളോടാണുതാനും. ഫിലിപ്പീന്‍സ്, ബോര്‍ണിയോ, സുമാട്ര, സെലിബസ് എന്നിവിടങ്ങളിലെ മഴക്കാടുകള്‍, മുളങ്കാടുകള്‍, താഴ്ന്ന പ്രദേശങ്ങളിലെ ചെറു വനങ്ങള്‍ എന്നിവിടങ്ങളിലാണ് ടാര്‍സിയറുകള്‍ കാണപ്പെടുന്നത്.
സാധാരണ എലിയുടെ വലുപ്പമുള്ള ടാര്സിയറുകളുടെ ശരീരത്തിന് ചാരനിറമാണ്. 8-16 സെ. മീറ്ററോളം നീളം വരും, ഭാരം 80-165 ഗ്രാമും. 135-275 മി. മീറ്ററോളം നീളമുള്ള വാല് വളയ്ക്കാന്‍ കഴിയാത്തതും രോമരഹിതവുമാണ്. ഉരുണ്ടതലയും പരന്നമുഖവും മുന്നോട്ടുതള്ളി നില്ക്കുന്ന വലിയ കണ്ണും ചെവിയും ഇവയുടെ പ്രത്യേകതകളാണ്. തല 180°0 വരെ പിന്നിലേക്കു തിരിക്കാന്‍ കഴിയും. ഇവയുടെ തലയോട്, ദന്തനിര, ചുണ്ട്, മൂക്ക് എന്നിവ കുരങ്ങിന്റേതിനു സമമാണ്. ശരീരരോമങ്ങള്‍ ചെറുതും കട്ടികൂടിയതും സില്‍ക്കുപോലെ മൃദുവുമാണ്. ചെവിയില്‍ രോമങ്ങള്‍ കാണാറില്ല. മുന്‍കാലുകളെക്കാള്‍ നീളം പിന്കാലുകള്ക്കുണ്ട്. കണങ്കാലസ്ഥി(tarsal)കളുടെ നീളക്കൂടുതലാണ് ഇതിനു കാരണം. ഇവയ്ക്ക് ടാര്സിയര് എന്ന പേരു ലഭിച്ചതും ഇക്കാരണത്താലാണ്. വിരലുകളില്‍ പരന്ന നഖങ്ങളും മരങ്ങളില്‍ ഒട്ടിപ്പിടിച്ചിരിക്കാന്‍ സഹായിക്കുന്ന മൃദുവായ പാഡുകളുമുണ്ട്. പിന്‍കാലുകള്‍ക്ക് നീളം കൂടുതലായതിനാല്‍ ഏതാണ്ട് ഒന്നരമീറ്ററോളം ദൂരത്തില്‍ മരങ്ങളില്‍ ചാടി സഞ്ചരിക്കാനിവയ്ക്കു കഴിയും. തവള ചാടുന്നതുപോലെ ചാടിച്ചാടിയാണ് ഇവ തറയില്‍ സഞ്ചരിക്കുന്നത്. രാത്രീഞ്ചരരായ ഇവ ഇരതേടുന്നതും രാത്രികാലങ്ങളിലാണ്. ചെറുപ്രാണികള്‍, എട്ടുകാലികള്‍, പല്ലിപോലുള്ള ഇഴജന്തുക്കള്‍ തുടങ്ങിയവയാണ് ഇവയുടെ പ്രധാന ആഹാരം. ഒറ്റയായോ ഇണകളായോ സഞ്ചരിക്കുന്നു. മൂന്നോ നാലോ അംഗങ്ങള്‍ ചേര്‍ന്ന ചെറുകൂട്ടങ്ങളായും ഇവയെ കാണാറുണ്ട്. ഗര്‍ഭകാലം ആറു മാസമാണ്. ഒരു പ്രസവത്തില്‍ ഒരു കുഞ്ഞു മാത്രമേ ഉണ്ടാവൂ. ഇവ 12 വര്‍ഷത്തോളം ജീവിച്ചിരിക്കുന്നതായി കണക്കാക്കപ്പെടുന്നു.