This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടിഫോണ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ടിഫോണ് ഠശളളീി ഗ്രീക്ക് പുരാണങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള ഒരു രാക...) |
|||
വരി 1: | വരി 1: | ||
- | ടിഫോണ് | + | =ടിഫോണ്= |
- | + | Tiffon | |
- | + | ||
ഗ്രീക്ക് പുരാണങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള ഒരു രാക്ഷസന്. ഭൂമിദേവിയും പാതാള(തര്ത്താറസ്)വും തമ്മിലുള്ള ഇണചേരലില് നിന്നാണത്രേ ടിഫോണ് ജനിച്ചത്. രാക്ഷസന്മാരെ സഹായിച്ച് ദേവന്മാരെ തോല്‍പ്പിക്കാന്‍ വേണ്ടിയാണ് ഭൂമിദേവി ടിഫോണിനു ജന്മം നല്‍കിയതെന്നു വിശ്വസിക്കപ്പെടുന്നു. കഴുതയുടെ തലയും പെരുമ്പാമ്പിന്റെ ഉടലും അനേകം സര്‍പ്പങ്ങള്‍ ചേര്‍ന്ന കൈകളുമുള്ള ഭീതിജനിപ്പിക്കുന്ന ഒരു രൂപമായാണ് ടിഫോണിനെ സങ്കല്പിച്ചിട്ടുള്ളത്. ഏതു ഭാഗത്തേക്കും തിരിക്കാന്‍ കഴിയുന്ന സര്പ്പകരങ്ങള്ക്ക് നൂറു കാതം വരെ നീളമുണ്ടായിരുന്നു എന്നാണ് വിശ്വാസം. ഇവ സദാസമയവും ആക്രമണോത്സുകരായി നാനാഭാഗത്തേയ്ക്കും തിരിഞ്ഞുകൊണ്ടിരുന്നു. നക്ഷത്ര പംക്തി വരെ നീട്ടാവുന്ന കഴുത്തും സൂര്യനെ മറച്ച് ഭൂമിയില്‍ ഇരുട്ടു പരത്താന്‍ തക്ക വിസ്തൃതമായ ചിറകും കനലുകള്‍ പാറുന്ന കണ്ണുകളും അഗ്നിവമിക്കുന്ന വായും ഉള്ള ടിഫോണിനെ മനുഷ്യരും ദേവന്മാരും ഒരുപോലെ ഭയപ്പെട്ടു. ദേവന്മാര് ഒളിമ്പസ് മലയില്‍ നിന്നു പലായനം ചെയ്ത് പക്ഷികളുടേയും മൃഗങ്ങളുടേയും വേഷം സ്വീകരിച്ചു ഭയചകിതരായി ജീവിച്ചു. അഥീനിദേവിമാത്രം ഭയന്ന് ആള്‍മാറാട്ടം നടത്തിയില്ല. അവര്‍ സ്യൂസ് ദേവന്റെ സമീപമെത്തി ദേവന്മാരുടെ ഭീരുത്വത്തില്‍ ദുഃഖം പ്രകടിപ്പിക്കുകയും സ്യൂസ് ദേവനെ പുകഴ്ത്തി ടിഫോണിനെ വധിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. സ്യൂസ് ദേവനും ടിഫോണും ഉഗ്രസംഘട്ടനത്തില്‍ ഏര്‍പ്പെട്ടു. ഒടുവില്‍ സ്യൂസ് ദേവന് ഹേമസ്മലയും എറ്റ്നാപര്വതവും പിഴുതെറിഞ്ഞു ടിഫോണിനെ വധിച്ചു എന്നാണ് ഐതിഹ്യം. | ഗ്രീക്ക് പുരാണങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള ഒരു രാക്ഷസന്. ഭൂമിദേവിയും പാതാള(തര്ത്താറസ്)വും തമ്മിലുള്ള ഇണചേരലില് നിന്നാണത്രേ ടിഫോണ് ജനിച്ചത്. രാക്ഷസന്മാരെ സഹായിച്ച് ദേവന്മാരെ തോല്‍പ്പിക്കാന്‍ വേണ്ടിയാണ് ഭൂമിദേവി ടിഫോണിനു ജന്മം നല്‍കിയതെന്നു വിശ്വസിക്കപ്പെടുന്നു. കഴുതയുടെ തലയും പെരുമ്പാമ്പിന്റെ ഉടലും അനേകം സര്‍പ്പങ്ങള്‍ ചേര്‍ന്ന കൈകളുമുള്ള ഭീതിജനിപ്പിക്കുന്ന ഒരു രൂപമായാണ് ടിഫോണിനെ സങ്കല്പിച്ചിട്ടുള്ളത്. ഏതു ഭാഗത്തേക്കും തിരിക്കാന്‍ കഴിയുന്ന സര്പ്പകരങ്ങള്ക്ക് നൂറു കാതം വരെ നീളമുണ്ടായിരുന്നു എന്നാണ് വിശ്വാസം. ഇവ സദാസമയവും ആക്രമണോത്സുകരായി നാനാഭാഗത്തേയ്ക്കും തിരിഞ്ഞുകൊണ്ടിരുന്നു. നക്ഷത്ര പംക്തി വരെ നീട്ടാവുന്ന കഴുത്തും സൂര്യനെ മറച്ച് ഭൂമിയില്‍ ഇരുട്ടു പരത്താന്‍ തക്ക വിസ്തൃതമായ ചിറകും കനലുകള്‍ പാറുന്ന കണ്ണുകളും അഗ്നിവമിക്കുന്ന വായും ഉള്ള ടിഫോണിനെ മനുഷ്യരും ദേവന്മാരും ഒരുപോലെ ഭയപ്പെട്ടു. ദേവന്മാര് ഒളിമ്പസ് മലയില്‍ നിന്നു പലായനം ചെയ്ത് പക്ഷികളുടേയും മൃഗങ്ങളുടേയും വേഷം സ്വീകരിച്ചു ഭയചകിതരായി ജീവിച്ചു. അഥീനിദേവിമാത്രം ഭയന്ന് ആള്‍മാറാട്ടം നടത്തിയില്ല. അവര്‍ സ്യൂസ് ദേവന്റെ സമീപമെത്തി ദേവന്മാരുടെ ഭീരുത്വത്തില്‍ ദുഃഖം പ്രകടിപ്പിക്കുകയും സ്യൂസ് ദേവനെ പുകഴ്ത്തി ടിഫോണിനെ വധിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. സ്യൂസ് ദേവനും ടിഫോണും ഉഗ്രസംഘട്ടനത്തില്‍ ഏര്‍പ്പെട്ടു. ഒടുവില്‍ സ്യൂസ് ദേവന് ഹേമസ്മലയും എറ്റ്നാപര്വതവും പിഴുതെറിഞ്ഞു ടിഫോണിനെ വധിച്ചു എന്നാണ് ഐതിഹ്യം. |
Current revision as of 06:50, 24 ഒക്ടോബര്‍ 2008
ടിഫോണ്
Tiffon
ഗ്രീക്ക് പുരാണങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള ഒരു രാക്ഷസന്. ഭൂമിദേവിയും പാതാള(തര്ത്താറസ്)വും തമ്മിലുള്ള ഇണചേരലില് നിന്നാണത്രേ ടിഫോണ് ജനിച്ചത്. രാക്ഷസന്മാരെ സഹായിച്ച് ദേവന്മാരെ തോല്‍പ്പിക്കാന്‍ വേണ്ടിയാണ് ഭൂമിദേവി ടിഫോണിനു ജന്മം നല്‍കിയതെന്നു വിശ്വസിക്കപ്പെടുന്നു. കഴുതയുടെ തലയും പെരുമ്പാമ്പിന്റെ ഉടലും അനേകം സര്‍പ്പങ്ങള്‍ ചേര്‍ന്ന കൈകളുമുള്ള ഭീതിജനിപ്പിക്കുന്ന ഒരു രൂപമായാണ് ടിഫോണിനെ സങ്കല്പിച്ചിട്ടുള്ളത്. ഏതു ഭാഗത്തേക്കും തിരിക്കാന്‍ കഴിയുന്ന സര്പ്പകരങ്ങള്ക്ക് നൂറു കാതം വരെ നീളമുണ്ടായിരുന്നു എന്നാണ് വിശ്വാസം. ഇവ സദാസമയവും ആക്രമണോത്സുകരായി നാനാഭാഗത്തേയ്ക്കും തിരിഞ്ഞുകൊണ്ടിരുന്നു. നക്ഷത്ര പംക്തി വരെ നീട്ടാവുന്ന കഴുത്തും സൂര്യനെ മറച്ച് ഭൂമിയില്‍ ഇരുട്ടു പരത്താന്‍ തക്ക വിസ്തൃതമായ ചിറകും കനലുകള്‍ പാറുന്ന കണ്ണുകളും അഗ്നിവമിക്കുന്ന വായും ഉള്ള ടിഫോണിനെ മനുഷ്യരും ദേവന്മാരും ഒരുപോലെ ഭയപ്പെട്ടു. ദേവന്മാര് ഒളിമ്പസ് മലയില്‍ നിന്നു പലായനം ചെയ്ത് പക്ഷികളുടേയും മൃഗങ്ങളുടേയും വേഷം സ്വീകരിച്ചു ഭയചകിതരായി ജീവിച്ചു. അഥീനിദേവിമാത്രം ഭയന്ന് ആള്‍മാറാട്ടം നടത്തിയില്ല. അവര്‍ സ്യൂസ് ദേവന്റെ സമീപമെത്തി ദേവന്മാരുടെ ഭീരുത്വത്തില്‍ ദുഃഖം പ്രകടിപ്പിക്കുകയും സ്യൂസ് ദേവനെ പുകഴ്ത്തി ടിഫോണിനെ വധിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. സ്യൂസ് ദേവനും ടിഫോണും ഉഗ്രസംഘട്ടനത്തില്‍ ഏര്‍പ്പെട്ടു. ഒടുവില്‍ സ്യൂസ് ദേവന് ഹേമസ്മലയും എറ്റ്നാപര്വതവും പിഴുതെറിഞ്ഞു ടിഫോണിനെ വധിച്ചു എന്നാണ് ഐതിഹ്യം.