This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമീര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: = അമീര്‍ = സൈന്യമേധാവി, ഗവര്‍ണര്‍, രാജകുമാരന്‍ എന്നീ അര്‍ഥങ്ങളുള്ള അറബ...)
അടുത്ത വ്യത്യാസം →

06:53, 9 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അമീര്‍

സൈന്യമേധാവി, ഗവര്‍ണര്‍, രാജകുമാരന്‍ എന്നീ അര്‍ഥങ്ങളുള്ള അറബിപദം. അമീര്‍മാര്‍ മുസ്ലിം സാമ്രാജ്യ പ്രവിശ്യകളിലെ സാമ്പത്തികവും ഭരണപരവുമായ ചുമതലകള്‍ വഹിച്ചിരുന്നു. ഉമയ്യാദ്ഖലീഫമാരുടെ കാലത്ത് ഇവരുടെ പ്രതാപവും പ്രശസ്തിയും വര്‍ധിച്ചു. പ്രവിശ്യകളില്‍ അവര്‍ പ്രബലരാകുവാനും സൈന്യത്തെ സ്വന്തമായി സംഘടിപ്പിക്കുവാനും തുടങ്ങി. അബ്ബാസിദ് ഖലീഫമാരുടെ കാലത്തും ഇവര്‍ ശക്തരായിരുന്നു. ബാഗ്ദാദിലെ ഖലീഫമാരുടെ സര്‍വസൈന്യാധിപര്‍ 'അമീറുല്‍ഉമ്റാ' എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇവരില്‍ അധികംപേരും അബ്ബാസിദ് വംശക്കാര്‍തന്നെയായിരുന്നു. ചില അമീര്‍മാര്‍ പ്രവിശ്യകളില്‍ പ്രബലരായി രാജവംശങ്ങള്‍ തന്നെ സ്ഥാപിച്ചിട്ടുണ്ട്. അഖ്ലാബിദുവംശവും താഹിരിദിവംശവും ഇത്തരം രാജവംശങ്ങളായിരുന്നു. മറ്റു ചില അമീര്‍മാര്‍ തങ്ങള്‍ പിടിച്ചെടുത്ത ഭൂപ്രദേശങ്ങളില്‍ ഭരണാധികാരികള്‍ ആയിത്തീര്‍ന്നു. സഫാവിദുവംശവും ഗസ്നിവംശവും അപ്രകാരം ഉണ്ടായ രാജവംശങ്ങളാണ്.

സ്പെയിനിലെ ഉമയ്യാദ് രാജാക്കന്‍മാരും അഫ്ഗാനിസ്താനിലെ രാജാക്കന്‍മാരും ബുഖാറായിലെ ഭരണാധിപന്‍മാരും അമീര്‍ എന്ന പേരില്‍ അറിയപ്പെട്ടുവന്നു. സെല്‍ജൂക്ക്, മംലൂക്ക്, അയ്യൂബി എന്നീ വംശക്കാര്‍ അവരുടെ സൈനികമേധാവികള്‍ക്കും അമീര്‍സ്ഥാനം നല്കിയിരുന്നു. 'അമീറുല്‍ബഹാര്‍' എന്ന അറബിവാക്കില്‍ നിന്നാണ് 'അഡ്മിറല്‍' എന്ന ഇംഗ്ളീഷ് പദത്തിന്റെ നിഷ്പത്തിയെന്ന് ഭാഷാ ശാസ്ത്രജ്ഞന്‍മാര്‍ കരുതുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%AE%E0%B5%80%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍