This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അമീര്‍ അലി, സെയ്യദ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: = അമീര്‍ അലി, സെയ്യദ് (1849 - 1928) = ഇന്ത്യയിലെ പ്രമുഖ നിയമജ്ഞനും ഭരണമേധാവിയും...)
അടുത്ത വ്യത്യാസം →
06:52, 9 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അമീര്‍ അലി, സെയ്യദ് (1849 - 1928)
ഇന്ത്യയിലെ പ്രമുഖ നിയമജ്ഞനും ഭരണമേധാവിയും ചരിത്രകാരനും. 1849 ഏ. 6-ന് ഒറീസയിലെ കട്ടക്കില്‍ ജനിച്ചു. നാദിര്‍ഷായുടെ ഇന്ത്യ-ആക്രമണകാലത്ത് (1736) ഇന്ത്യയിലെത്തി സ്ഥിരവാസമാരംഭിച്ച കുടുംബമായിരുന്നു ഇദ്ദേഹത്തിന്റേത്. ഇദ്ദേഹം തന്റെ വംശം ഷിയാമതവിഭാഗത്തിലെ ഇമാം അലി അല്‍റസായുടെ പരമ്പരയിലുള്ളതെന്നാണ് അവകാശപ്പെടുന്നത്. കല്ക്കത്താ സര്‍വകലാശാലയില്‍നിന്ന് ബിരുദം സമ്പാദിച്ചശേഷം 1873-ല്‍ ഇന്നര്‍ടെമ്പിളില്‍നിന്ന് ബാര്‍-അറ്റ്-ലാ ബിരുദം നേടി. തുടര്‍ന്ന് അവിടെ അഭിഭാഷകനായി കുറേക്കാലം തുടര്‍ന്നശേഷം 1878-ല്‍ ബംഗാള്‍ ലെജിസ്ളേറ്റീവ് കൌണ്‍സില്‍ അംഗമായി. 1879-ല്‍ ചീഫ് പ്രസിഡന്‍സി മജിസ്റ്റ്രേറ്റായി നിയമിതനായി. ഗവര്‍ണറുടെ കൌണ്‍സിലില്‍ മെമ്പര്‍ ആയിരുന്ന ഇദ്ദേഹത്തെ 1890-ല്‍ കൊല്ക്കത്താ ഹൈക്കോടതിയിലെ ജഡ്ജിയായി നിയമിച്ചു.
1904-നുശേഷം സെയ്യദ് അമീര്‍ അലി ഇംഗ്ളണ്ടില്‍ സ്ഥിരതാമസമാക്കി. 1909-ല്‍ പ്രിവികൌണ്‍സിലില്‍ ജുഡീഷ്യല്‍ കമ്മിറ്റിയിലെ അംഗമായി ഇദ്ദേഹം നിയമിതനായി. ഇസബെല്ല ഐഡകോണ്‍സ്റ്റാം എന്ന ഇംഗ്ളീഷുകാരിയായിരുന്നു ഇദ്ദേഹത്തിന്റെ സഹധര്‍മിണി. ജീവിതത്തിന്റെ സിംഹഭാഗവും പൊതുപ്രവര്‍ത്തനത്തിന് വിനിയോഗിച്ച ഇദ്ദേഹം പല ഉന്നതസ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് പാശ്ചാത്യ രാഷ്ട്രീയസിദ്ധാന്തങ്ങളില്‍ പരിചയം ഉണ്ടാകുന്നതിനും അവരുടെ രാഷ്ട്രീയതാത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടി 1871-ല്‍ ദേശീയ മുസ്ലിം സംഘടന ഇദ്ദേഹം സ്ഥാപിച്ചു. അന്നത്തെ സാഹചര്യങ്ങളില്‍ ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണത്തെ ഇദ്ദേഹം പിന്താങ്ങി. 1909-ല്‍ മിന്റോ-മോര്‍ലി പരിഷ്കാരങ്ങള്‍ ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയപ്പോള്‍ മുസ്ലിങ്ങള്‍ക്കുവേണ്ടി പ്രത്യേക സമ്മതിദായകപട്ടികയും സംവരണം ചെയ്യപ്പെട്ട നിയോജകമണ്ഡലങ്ങളും ഇദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ ലണ്ടന്‍ ശാഖയുടെ സ്ഥാപകനും ഇദ്ദേഹമായിരുന്നു.
ആധുനികപരിതഃസ്ഥിതികളില്‍ ഇസ്ലാംമതത്തെ പുനര്‍വ്യാഖ്യാനം ചെയ്യാനും ആധുനികലോകത്തിന് ഇസ്ലാമിനെക്കുറിച്ച് കൂടുതല്‍ അറിവുണ്ടാക്കാനും അമീര്‍ അലി ശ്രമിച്ചു. 1891-ല്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ച ദ് സ്പിരിറ്റ് ഒഫ് ഇസ്ലാം (ഠവല ടുശൃശ ീള കഹെമാ) ഒരു ക്ളാസ്സിക്കായി അംഗീകരിക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ എ ഷോര്‍ട്ട് ഹിസ്റ്ററി ഒഫ് ദ് സറാസന്‍സ് (അ ടവീൃ ഒശീൃ്യ ീള വേല ടമൃമരലി) എന്ന ചരിത്രകൃതി വിഖ്യാതമാണ്. ഇസ്ലാമിക നിയമസംഹിതയില്‍ അഗാധജ്ഞാനം ഉണ്ടായിരുന്ന സെയ്യദ് അമീര്‍ അലിക്ക് കേംബ്രിഡ്ജ് സര്‍വകലാശാലയില്‍നിന്ന് എല്‍.എല്‍.ഡി. ബിരുദം ലഭിച്ചിട്ടുണ്ട്. പ്രശസ്തമായ ഈ രണ്ടു കൃതികളും എ.എ. കൊച്ചുണ്ണി മാസ്റ്റര്‍ മലയാളഭാഷയില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1928 ആഗ. 3-ന് ഇംഗ്ളണ്ടിലെ സസെക്സില്‍ സെയ്യദ് അമീര്‍ അലി അന്തരിച്ചു.
(കെ. രാജേന്ദ്രന്‍)