This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടിങ്ക്ഹാം, മൈക്കിള്‍ (1928- )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→ടിങ്ക്ഹാം, മൈക്കിള്‍ (1928- )) |
(→ടിങ്ക്ഹാം, മൈക്കിള്‍ (1928- )) |
||
വരി 3: | വരി 3: | ||
അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞന്‍. അതിചാലകത (Superconductivity) യുമായി ബന്ധപ്പെട്ട ഒട്ടേറെ ഗവേഷണങ്ങള്‍ ഇദ്ദേഹം നടത്തിയിട്ടുണ്ട്. | അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞന്‍. അതിചാലകത (Superconductivity) യുമായി ബന്ധപ്പെട്ട ഒട്ടേറെ ഗവേഷണങ്ങള്‍ ഇദ്ദേഹം നടത്തിയിട്ടുണ്ട്. | ||
- | [[Image:Tinkhammichael.png| | + | [[Image:Tinkhammichael.png|150px|left|thumb|മൈക്കിള്‍ ടിങ്ക്ഹാം]] |
ടിങ്ക്ഹാം 1928 ഫെ. 23-ന് യു.എസ്സിലെ റിപ്പണില്‍ ജനിച്ചു. മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയില്‍നിന്ന് 1951-ല്‍ എം. എസ്. ബിരുദവും 54-ല്‍ പിഎച്ച്. ഡി.യും നേടി. ഓക്സിജന്‍ തന്മാത്രയുടെ മൈക്രോവേവ് മാഗ്നറ്റിക് റസനന്‍സ് സ്പെക്ട്രം' എന്നതായിരുന്നു ഗവേഷണ വിഷയം. പില്ക്കാലത്ത് ടിങ്ക്ഹാമിന്റെ പരീക്ഷണ നിരീക്ഷണങ്ങളധികവും അതിചാലകതയുമായി ബന്ധപ്പെട്ട മേഖലകളിലായിരുന്നു. അതിചാലകതാസ്വഭാവം പ്രകടിപ്പിക്കുന്ന വസ്തുക്കളുടെ അടിസ്ഥാന ഗുണവിശേഷങ്ങള്‍ പഠിക്കാനായി സ്ക്വിഡുകളുടെ (SQUID-Super conducting Quantum Interference Devices) അനിതരസാധാരണമായ സംവേദന ക്ഷമത ഇദ്ദേഹം പ്രയോജനപ്പെടുത്തി. | ടിങ്ക്ഹാം 1928 ഫെ. 23-ന് യു.എസ്സിലെ റിപ്പണില്‍ ജനിച്ചു. മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയില്‍നിന്ന് 1951-ല്‍ എം. എസ്. ബിരുദവും 54-ല്‍ പിഎച്ച്. ഡി.യും നേടി. ഓക്സിജന്‍ തന്മാത്രയുടെ മൈക്രോവേവ് മാഗ്നറ്റിക് റസനന്‍സ് സ്പെക്ട്രം' എന്നതായിരുന്നു ഗവേഷണ വിഷയം. പില്ക്കാലത്ത് ടിങ്ക്ഹാമിന്റെ പരീക്ഷണ നിരീക്ഷണങ്ങളധികവും അതിചാലകതയുമായി ബന്ധപ്പെട്ട മേഖലകളിലായിരുന്നു. അതിചാലകതാസ്വഭാവം പ്രകടിപ്പിക്കുന്ന വസ്തുക്കളുടെ അടിസ്ഥാന ഗുണവിശേഷങ്ങള്‍ പഠിക്കാനായി സ്ക്വിഡുകളുടെ (SQUID-Super conducting Quantum Interference Devices) അനിതരസാധാരണമായ സംവേദന ക്ഷമത ഇദ്ദേഹം പ്രയോജനപ്പെടുത്തി. | ||
Current revision as of 06:46, 22 ഒക്ടോബര്‍ 2008
ടിങ്ക്ഹാം, മൈക്കിള്‍ (1928- )
Tinkham,Michael
അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞന്‍. അതിചാലകത (Superconductivity) യുമായി ബന്ധപ്പെട്ട ഒട്ടേറെ ഗവേഷണങ്ങള്‍ ഇദ്ദേഹം നടത്തിയിട്ടുണ്ട്.
ടിങ്ക്ഹാം 1928 ഫെ. 23-ന് യു.എസ്സിലെ റിപ്പണില്‍ ജനിച്ചു. മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയില്‍നിന്ന് 1951-ല്‍ എം. എസ്. ബിരുദവും 54-ല്‍ പിഎച്ച്. ഡി.യും നേടി. ഓക്സിജന്‍ തന്മാത്രയുടെ മൈക്രോവേവ് മാഗ്നറ്റിക് റസനന്‍സ് സ്പെക്ട്രം' എന്നതായിരുന്നു ഗവേഷണ വിഷയം. പില്ക്കാലത്ത് ടിങ്ക്ഹാമിന്റെ പരീക്ഷണ നിരീക്ഷണങ്ങളധികവും അതിചാലകതയുമായി ബന്ധപ്പെട്ട മേഖലകളിലായിരുന്നു. അതിചാലകതാസ്വഭാവം പ്രകടിപ്പിക്കുന്ന വസ്തുക്കളുടെ അടിസ്ഥാന ഗുണവിശേഷങ്ങള്‍ പഠിക്കാനായി സ്ക്വിഡുകളുടെ (SQUID-Super conducting Quantum Interference Devices) അനിതരസാധാരണമായ സംവേദന ക്ഷമത ഇദ്ദേഹം പ്രയോജനപ്പെടുത്തി.
ബര്‍ക്ക്ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ 1956-ല്‍ അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ച ടിങ്ക്ഹാം 61-ല്‍ അവിടെ ഊര്‍ജതന്ത്രത്തിന്റെ പ്രൊഫസര്‍ പദവിയില്‍ നിയമിതനായി. 1966-ല്‍ ഇദ്ദേഹം ഹാര്‍വാഡ് സര്‍വകലാശാലയിലേക്കു മാറി. 1975-78 കാലഘട്ടത്തില്‍ ഭൗതികശാസ്ത്ര വകുപ്പിന്റെ അധ്യക്ഷപദവി വഹിച്ചു. 1970-ല്‍ നാഷണല്‍ അക്കാദമി ഒഫ് സയന്‍സസിലേക്കും പിന്നീട് അമേരിക്കന്‍ അക്കാദമി ഒഫ് ആര്‍ട്ട്സ് ആന്‍ഡ് സയന്‍സസിലേക്കും ടിങ്ക്ഹാം തെരഞ്ഞെടുക്കപ്പെട്ടു.
ഗ്രൂപ്പ് തിയറി ആന്‍ഡ് ക്വാണ്ടം മെക്കാനിക്സ് (1964), സൂപ്പര്‍ കണ്ടക്റ്റിവിറ്റി (1969), ഇന്‍ട്രൊഡക്ഷന്‍ റ്റു സൂപ്പര്‍കണ്ടക്റ്റിവിറ്റി (1975) എന്നിവയാണ് ടിങ്ക്ഹാമിന്റെ മുഖ്യരചനകള്‍.