This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടാഗൂര്‍, സുരേന്ദ്രമോഹന്‍ (1840 - 1914)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ടാഗൂര്‍, സുരേന്ദ്രമോഹന്‍ (1840 - 1914) ഇന്ത്യന്‍ സംഗീത ശാസ്ത്രജ്ഞന്. 1840-ല്‍ ക...) |
|||
വരി 1: | വരി 1: | ||
- | ടാഗൂര്‍, സുരേന്ദ്രമോഹന്‍ (1840 - 1914) | + | =ടാഗൂര്‍, സുരേന്ദ്രമോഹന്‍ (1840 - 1914)= |
ഇന്ത്യന്‍ സംഗീത ശാസ്ത്രജ്ഞന്. 1840-ല്‍ കൊല്‍ക്കൊത്തയില്‍ ജനിച്ചു. 17-ാം വയസ്സു മുതല്‍ സംഗീതാഭ്യസനം തുടങ്ങിയ സുരേന്ദ്രമോഹന്‍ വളരെ പെട്ടെന്നു തന്നെ ഭാരതീയ സംഗീതത്തിലെന്നപോലെ യൂറോപ്യന്‍ സംഗീതത്തിലും പ്രാവീണ്യം നേടി. 1871-ല്‍ ഇദ്ദേഹം 'ബംഗാള്‍ മ്യൂസിക് സൊസൈറ്റി' സ്ഥാപിച്ചു. 1881-ല്‍ ബംഗാള്‍ അക്കാദമി ഒഫ് മ്യൂസിക് സ്ഥാപിതമായതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഈ രണ്ടു പ്രസ്ഥാനങ്ങളിലും മരണം വരെ ഇദ്ദേഹം തന്നെയായിരുന്നു പ്രധാനി. സംഗീതോപകരണങ്ങളെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ അഗാധമായ ജ്ഞാനം, നിരവധി വിദേശ മ്യൂസിയങ്ങളുടെ നിര്‍മാണത്തിനു പോലും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ന്യൂയോര്‍ക്കിലെ മെട്രോപ്പോളിറ്റന്‍ മ്യൂസിയം ഇദ്ദേഹം സംവിധാനം ചെയ്ത സംഗീത മ്യൂസിയങ്ങളില്‍ പ്രധാനപ്പെട്ടതാണ്. | ഇന്ത്യന്‍ സംഗീത ശാസ്ത്രജ്ഞന്. 1840-ല്‍ കൊല്‍ക്കൊത്തയില്‍ ജനിച്ചു. 17-ാം വയസ്സു മുതല്‍ സംഗീതാഭ്യസനം തുടങ്ങിയ സുരേന്ദ്രമോഹന്‍ വളരെ പെട്ടെന്നു തന്നെ ഭാരതീയ സംഗീതത്തിലെന്നപോലെ യൂറോപ്യന്‍ സംഗീതത്തിലും പ്രാവീണ്യം നേടി. 1871-ല്‍ ഇദ്ദേഹം 'ബംഗാള്‍ മ്യൂസിക് സൊസൈറ്റി' സ്ഥാപിച്ചു. 1881-ല്‍ ബംഗാള്‍ അക്കാദമി ഒഫ് മ്യൂസിക് സ്ഥാപിതമായതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഈ രണ്ടു പ്രസ്ഥാനങ്ങളിലും മരണം വരെ ഇദ്ദേഹം തന്നെയായിരുന്നു പ്രധാനി. സംഗീതോപകരണങ്ങളെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ അഗാധമായ ജ്ഞാനം, നിരവധി വിദേശ മ്യൂസിയങ്ങളുടെ നിര്‍മാണത്തിനു പോലും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ന്യൂയോര്‍ക്കിലെ മെട്രോപ്പോളിറ്റന്‍ മ്യൂസിയം ഇദ്ദേഹം സംവിധാനം ചെയ്ത സംഗീത മ്യൂസിയങ്ങളില്‍ പ്രധാനപ്പെട്ടതാണ്. | ||
- | + | പ്രഗല്ഭനായ ഒരു ഗ്രന്ഥകാരന് കൂടിയായിരുന്നു സുരേന്ദ്രമോ ഹന് ടാഗൂര്‍. സംഗീതമുള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളിലായി അറുപതോളം ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ''യന്ത്രകോശ അഥവാ എ ട്രഷറി ഒഫ് ദ് മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്റ്സ് ഒഫ് ഏന്‍ഷ്യന്റ് ആന്‍ഡ് മോഡേണ്‍ ഇന്‍ഡ്യ (1875), ഹിന്ദു മ്യൂസിക് (1875), ഷോര്‍ട്ട് നോട്ടീസസ് ഒഫ് ഹിന്ദു മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്റ്സ് (1877), 6 പ്രിന്‍സിപ്പല്‍ രാഗാസ് (1877), ദി 8 പ്രിന്‍സിപ്പല്‍ രാഗാസ് ഒഫ് ദ് ഹിന്ദൂസ് (1880), ദ് ഫൈവ് പ്രിന്‍സിപ്പല്‍ മ്യൂസീഷ്യന്‍സ് ഒഫ് ദ് ഹിന്ദൂസ് അഥവാ എ ബ്രീഫ് എക്സ്പോസിഷന് ഒഫ് ദി എസ്സെന്‍ഷ്യല്‍ എലിമെന്റ്സ് ഒഫ് ദ് ഹിന്ദു മ്യൂസിക് (1881), യൂണിവേഴ്സല്‍ ഹിസ്റ്ററി ഒഫ് മ്യൂസിക് (1896)'' എന്നിവ ഇദ്ദേഹത്തിന്റെ സംഗീത ഗ്രന്ഥങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. | |
- | + | 1875-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഹിന്ദു മ്യൂസിക് എന്ന കൃതി വ്യത്യസ്ത സംഗീതജ്ഞരുടെ രചനകളുടെ സമാഹാരമാണ്. 1882-ല്‍ ഇതു രണ്ടു വാല്യങ്ങളിലായി പുനഃപ്രസിദ്ധീകരിക്കപ്പെട്ടു. ബ്രിട്ടിഷ് സര്‍ക്കാര്‍ ഇദ്ദേഹത്തെ സര് സ്ഥാനം നല്കി ആദരിക്കുകയുണ്ടായി. 1914 ജൂണ്‍ 18-ന് ഇദ്ദേഹം അന്തരിച്ചു. |
Current revision as of 08:43, 15 ഒക്ടോബര്‍ 2008
ടാഗൂര്‍, സുരേന്ദ്രമോഹന്‍ (1840 - 1914)
ഇന്ത്യന്‍ സംഗീത ശാസ്ത്രജ്ഞന്. 1840-ല്‍ കൊല്‍ക്കൊത്തയില്‍ ജനിച്ചു. 17-ാം വയസ്സു മുതല്‍ സംഗീതാഭ്യസനം തുടങ്ങിയ സുരേന്ദ്രമോഹന്‍ വളരെ പെട്ടെന്നു തന്നെ ഭാരതീയ സംഗീതത്തിലെന്നപോലെ യൂറോപ്യന്‍ സംഗീതത്തിലും പ്രാവീണ്യം നേടി. 1871-ല്‍ ഇദ്ദേഹം 'ബംഗാള്‍ മ്യൂസിക് സൊസൈറ്റി' സ്ഥാപിച്ചു. 1881-ല്‍ ബംഗാള്‍ അക്കാദമി ഒഫ് മ്യൂസിക് സ്ഥാപിതമായതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഈ രണ്ടു പ്രസ്ഥാനങ്ങളിലും മരണം വരെ ഇദ്ദേഹം തന്നെയായിരുന്നു പ്രധാനി. സംഗീതോപകരണങ്ങളെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ അഗാധമായ ജ്ഞാനം, നിരവധി വിദേശ മ്യൂസിയങ്ങളുടെ നിര്‍മാണത്തിനു പോലും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ന്യൂയോര്‍ക്കിലെ മെട്രോപ്പോളിറ്റന്‍ മ്യൂസിയം ഇദ്ദേഹം സംവിധാനം ചെയ്ത സംഗീത മ്യൂസിയങ്ങളില്‍ പ്രധാനപ്പെട്ടതാണ്.
പ്രഗല്ഭനായ ഒരു ഗ്രന്ഥകാരന് കൂടിയായിരുന്നു സുരേന്ദ്രമോ ഹന് ടാഗൂര്‍. സംഗീതമുള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളിലായി അറുപതോളം ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. യന്ത്രകോശ അഥവാ എ ട്രഷറി ഒഫ് ദ് മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്റ്സ് ഒഫ് ഏന്‍ഷ്യന്റ് ആന്‍ഡ് മോഡേണ്‍ ഇന്‍ഡ്യ (1875), ഹിന്ദു മ്യൂസിക് (1875), ഷോര്‍ട്ട് നോട്ടീസസ് ഒഫ് ഹിന്ദു മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്റ്സ് (1877), 6 പ്രിന്‍സിപ്പല്‍ രാഗാസ് (1877), ദി 8 പ്രിന്‍സിപ്പല്‍ രാഗാസ് ഒഫ് ദ് ഹിന്ദൂസ് (1880), ദ് ഫൈവ് പ്രിന്‍സിപ്പല്‍ മ്യൂസീഷ്യന്‍സ് ഒഫ് ദ് ഹിന്ദൂസ് അഥവാ എ ബ്രീഫ് എക്സ്പോസിഷന് ഒഫ് ദി എസ്സെന്‍ഷ്യല്‍ എലിമെന്റ്സ് ഒഫ് ദ് ഹിന്ദു മ്യൂസിക് (1881), യൂണിവേഴ്സല്‍ ഹിസ്റ്ററി ഒഫ് മ്യൂസിക് (1896) എന്നിവ ഇദ്ദേഹത്തിന്റെ സംഗീത ഗ്രന്ഥങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
1875-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഹിന്ദു മ്യൂസിക് എന്ന കൃതി വ്യത്യസ്ത സംഗീതജ്ഞരുടെ രചനകളുടെ സമാഹാരമാണ്. 1882-ല്‍ ഇതു രണ്ടു വാല്യങ്ങളിലായി പുനഃപ്രസിദ്ധീകരിക്കപ്പെട്ടു. ബ്രിട്ടിഷ് സര്‍ക്കാര്‍ ഇദ്ദേഹത്തെ സര് സ്ഥാനം നല്കി ആദരിക്കുകയുണ്ടായി. 1914 ജൂണ്‍ 18-ന് ഇദ്ദേഹം അന്തരിച്ചു.