This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടര്‍ബൊചാര്‍ജര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ടര്‍ബൊചാര്‍ജര്‍)
വരി 3: വരി 3:
ഒരു ആന്തര ദഹന പിസ്റ്റണ്‍ എന്‍ജിനിന്റെ സൂപ്പര്‍ചാര്‍ജര്‍. എന്‍ജിന്‍ പുറംതള്ളുന്ന വാതകത്തില്‍ അടങ്ങിയിട്ടുള്ള മര്‍ദ ഊര്‍ജത്തെ പ്രയോജനപ്പെടുത്തിയാണ് ടര്‍ബൊചാര്‍ജര്‍ പ്രവര്‍ത്തിക്കുന്നത്. ഈ പ്രവര്‍ത്തനം വഴി എന്‍ജിനിന്റെ സിലിണ്ടറില്‍ ലഭ്യമാകുന്ന ഇന്ധനത്തിന്റെ അളവില്‍ വര്‍ധനയുണ്ടാകുന്നു. തന്മൂലം എന്‍ജി നിന്റെ ശക്തി ഉയരുകയും ചെയ്യും. ഇപ്പോള്‍ ഇത്തരം എന്‍ജിനുകള്‍ കൂടുതലായും വിമാനങ്ങളിലാണ് ഉപയോഗിച്ചുവരുന്നത്.  

-
[[Image:pno31a.png|300px|left]]
+
[[Image:pno31a.png|200px|left]]
ബെയറിങ് ഹൗസിങ്, കംപ്രസര്‍ ഹൌസിങ്, മോഡുലാര്‍ ഗ്രാഫൈറ്റ് ഇരുമ്പില്‍ വാര്‍ത്ത ടര്‍ബൈന്‍ ഹൗസിങ്, റോട്ടര്‍ അസെംബ്ലി എന്നിവയാണ് ടര്‍ബൊചാര്‍ജറിലെ പ്രധാന ഭാഗങ്ങള്‍. എന്‍ജിനിലെ ശീതന സംവിധാനം ഉപയോഗിച്ചുതന്നെയാണ് ഹൗസിങ്ങിനേയും ശീതീകരിക്കുന്നത്.  

06:33, 13 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടര്‍ബൊചാര്‍ജര്‍

Turbocharger

ഒരു ആന്തര ദഹന പിസ്റ്റണ്‍ എന്‍ജിനിന്റെ സൂപ്പര്‍ചാര്‍ജര്‍. എന്‍ജിന്‍ പുറംതള്ളുന്ന വാതകത്തില്‍ അടങ്ങിയിട്ടുള്ള മര്‍ദ ഊര്‍ജത്തെ പ്രയോജനപ്പെടുത്തിയാണ് ടര്‍ബൊചാര്‍ജര്‍ പ്രവര്‍ത്തിക്കുന്നത്. ഈ പ്രവര്‍ത്തനം വഴി എന്‍ജിനിന്റെ സിലിണ്ടറില്‍ ലഭ്യമാകുന്ന ഇന്ധനത്തിന്റെ അളവില്‍ വര്‍ധനയുണ്ടാകുന്നു. തന്മൂലം എന്‍ജി നിന്റെ ശക്തി ഉയരുകയും ചെയ്യും. ഇപ്പോള്‍ ഇത്തരം എന്‍ജിനുകള്‍ കൂടുതലായും വിമാനങ്ങളിലാണ് ഉപയോഗിച്ചുവരുന്നത്.

ബെയറിങ് ഹൗസിങ്, കംപ്രസര്‍ ഹൌസിങ്, മോഡുലാര്‍ ഗ്രാഫൈറ്റ് ഇരുമ്പില്‍ വാര്‍ത്ത ടര്‍ബൈന്‍ ഹൗസിങ്, റോട്ടര്‍ അസെംബ്ലി എന്നിവയാണ് ടര്‍ബൊചാര്‍ജറിലെ പ്രധാന ഭാഗങ്ങള്‍. എന്‍ജിനിലെ ശീതന സംവിധാനം ഉപയോഗിച്ചുതന്നെയാണ് ഹൗസിങ്ങിനേയും ശീതീകരിക്കുന്നത്.

ടര്‍ബൊചാര്‍ജര്‍ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ അന്തരീക്ഷ മര്‍ദത്തിലുള്ള വായുവിനെ വലിച്ചെടുക്കും. അടുത്ത പടിയായി ഈ വായുവിനെ മര്‍ദ വിധേയമാക്കി എന്‍ജിനിന്റെ സിലിണ്ടറുകളിലെത്തിക്കുന്നു. തുടര്‍ന്ന് ഇന്ധന മിശ്രിതം കത്തിക്കുമ്പോള്‍ പുറംതള്ളപ്പെടുന്ന വാതകത്തില്‍ നിന്ന് അധിക മര്‍ദ ഊര്‍ജത്തെ നീക്കം ചെയ്ത് തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നു. ഇതുകൂടാതെ പുറംതള്ളപ്പെടുന്ന വാതകത്തിലെ ഗതിക ഊര്‍ജത്തേയും പ്രയോജനപ്പെടുത്തുന്ന ചില ടര്‍ബൊചാര്‍ജറുകളുണ്ട്. ഇവയില്‍ ദ്വി-പ്രവാഹ (twin flow) ഹൗസിങുകള്‍ ഉപയോഗിച്ചാണ് ടര്‍ബൊചാര്‍ജിങ് നടത്തുന്നത്.

എന്‍ജിനിന്റെ ഭ്രമണ വേഗത വര്‍ധിക്കുമ്പോള്‍ ടര്‍ബൈനിന്റെ ഭ്രമണ വേഗതയും വര്‍ധിക്കുന്നു. ഇത് എന്‍ജിനിന്റെ ഉള്ളില്‍ മര്‍ദപുഞ്ജനം (pressure buildup) സൃഷ്ടിക്കുന്നു. വെയ്സ്റ്റ് ഗേറ്റ് സംവിധാനം, പരിവര്‍ത്തനീയ ടര്‍ബൈന്‍ ജ്യാമിതീയ നിര്‍മാണ രീതി എന്നിവയിലൂടെ ഇതൊഴിവാക്കാനാകുന്നു. അതുപോലെ വായു മര്‍ദ വിധേയമാകുമ്പോള്‍ അതിന്റെ താപനിലയും ഉയരുന്നതിനാല്‍ ടര്‍ബൊചാര്‍ജിങ്ങിന്റെ ദക്ഷത കുറയുവാനിടയുണ്ട്. ഈ സ്ഥിതി ദൂരീകരിക്കുവാന്‍ ഒരു താപവിനിമയകാരിയെ ചാര്‍ജ് എയര്‍കൂളറായി ഉപയോഗപ്പെടുത്തുന്നു. കംപ്രസറില്‍ നിന്നുള്ള ചൂടായ വാതകം ഈ കൂളറിലൂടെ കടന്നുപോകുമ്പോള്‍ താപനില കുറഞ്ഞ് വാതകത്തിന്റെ സാന്ദ്രത വര്‍ധിക്കുന്നു. ഇതിനുശേഷം മാത്രമാണ് വാതകത്തെ എന്‍ജിനിന്റെ സിലിണ്ടറുകളിലൂടെ കടത്തിവിടാറുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍