This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടര്‍പ്പന്‍ടൈന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ടര്‍പ്പന്‍ടൈന്‍ ഠൌൃുലിശിേല കോണിഫര്‍ ഗണത്തില്‍പ്പെടുന്ന പൈന്‍ വൃക്...) |
|||
വരി 1: | വരി 1: | ||
- | ടര്‍പ്പന്‍ടൈന്‍ | + | =ടര്‍പ്പന്‍ടൈന്‍= |
- | + | Turpentine | |
കോണിഫര്‍ ഗണത്തില്‍പ്പെടുന്ന പൈന്‍ വൃക്ഷങ്ങള്‍ സ്രവിക്കുന്ന കറ. പൈനെണ്ണ, ദേവദാരുതൈലം എന്നിങ്ങനെയും അറിയപ്പെടുന്നു. | കോണിഫര്‍ ഗണത്തില്‍പ്പെടുന്ന പൈന്‍ വൃക്ഷങ്ങള്‍ സ്രവിക്കുന്ന കറ. പൈനെണ്ണ, ദേവദാരുതൈലം എന്നിങ്ങനെയും അറിയപ്പെടുന്നു. | ||
- | + | മെഡിറ്ററേനിയന്‍ പ്രദേശങ്ങളില്‍ വളരുന്ന ടെറബിന്ദ് എന്നറിയപ്പെടുന്ന ഇലകൊഴിയും മരങ്ങളില്‍ നിന്നാണ് ആദ്യകാലത്ത് ടര്‍പ്പന്‍ടൈന്‍ ലഭ്യമാക്കിയിരുന്നത്. ഇന്ന് പ്രധാനമായും പൈന്‍ മരങ്ങളാണ് ഇതിനായി ഉപയോഗപ്പെടുത്താറുള്ളത്. പൈന്‍ മരങ്ങളുടെ കേമ്പിയം കലകളോട് ബന്ധപ്പെട്ടാണ് ടര്‍പ്പന്‍ടൈന്‍ അടങ്ങിയ റെസിന്‍ കനാലുകള്‍ കാണപ്പെടുന്നത്. | |
- | + | ബാഷ്പശീല എണ്ണയും (സ്പിരിറ്റ് ഒഫ് ടര്‍പ്പന്‍ടൈന്‍) ബാഷ്പീകൃതമല്ലാത്ത റെസിനും (റോസിന്) അടങ്ങിയതാണ് അര്ധദ്രാവകാവസ്ഥയിലുള്ള ടര്‍പ്പന്‍ടൈന്‍. എന്നാല്‍ ടര്‍പ്പന്‍ടൈന്‍ എന്ന് സാമാന്യേന വിവക്ഷിക്കുന്നത് ബാഷ്പശീല ഘടകത്തെയാണ്. റോസിനില് അബിറ്റിക് അമ്ലവും ടര്‍പ്പന്‍ടൈന്‍ എണ്ണയില്‍ α-പൈനീന്‍ എന്ന ടര്പ്പീനുമാണ് അടങ്ങിയിട്ടുള്ളത്. | |
- | + | ഉത്പാദനപ്രക്രിയ അടിസ്ഥാനമാക്കി ടര്പ്പന്ടൈനിനെ മൂന്നിനങ്ങളായി തരം തിരിച്ചിരിക്കുന്നു. | |
ഗം ടര്‍പ്പന്‍ടൈന്‍. പൈന്മരങ്ങളില് നിന്നും ശേഖരിക്കുന്ന കറ. മരങ്ങളില്‍ 2.5 സെ.മീ. നീളവും 2.5 സെ.മീ. ആഴവുമുള്ള പോറലുകളുണ്ടാക്കി അതിലൂടെയാണ് കറ ശേഖരിക്കുന്നത്. എല്ലാ ആഴ്ചയിലും പുതിയ പോറലുകളുണ്ടാക്കി കറ എടുക്കുന്നു. ഒരു സാധാരണ പൈന്‍ മരത്തില്‍ നിന്ന് ഒരു സീസണില്‍ സു. 4.5 കി. ഗ്രാം കറ ലഭിക്കും. ഇത് സ്വേദനം ചെയ്താല്‍ 81 ശ. മാ. റോസിനും 19 ശ. മാ. ടര്‍പ്പന്‍ടൈന്‍ എണ്ണയും ലഭ്യമാക്കാം. നിരന്തരമായി ഏല്ക്കുന്ന ക്ഷതങ്ങള്‍ മരത്തിന്റെ വളര്‍ച്ചയെ ബാധിക്കുമെന്ന് മനസ്സിലാക്കിയതോടെയാണ് മറ്റു മാര്‍ഗങ്ങള്‍ അവലംബിച്ചു തുടങ്ങിയത്. | ഗം ടര്‍പ്പന്‍ടൈന്‍. പൈന്മരങ്ങളില് നിന്നും ശേഖരിക്കുന്ന കറ. മരങ്ങളില്‍ 2.5 സെ.മീ. നീളവും 2.5 സെ.മീ. ആഴവുമുള്ള പോറലുകളുണ്ടാക്കി അതിലൂടെയാണ് കറ ശേഖരിക്കുന്നത്. എല്ലാ ആഴ്ചയിലും പുതിയ പോറലുകളുണ്ടാക്കി കറ എടുക്കുന്നു. ഒരു സാധാരണ പൈന്‍ മരത്തില്‍ നിന്ന് ഒരു സീസണില്‍ സു. 4.5 കി. ഗ്രാം കറ ലഭിക്കും. ഇത് സ്വേദനം ചെയ്താല്‍ 81 ശ. മാ. റോസിനും 19 ശ. മാ. ടര്‍പ്പന്‍ടൈന്‍ എണ്ണയും ലഭ്യമാക്കാം. നിരന്തരമായി ഏല്ക്കുന്ന ക്ഷതങ്ങള്‍ മരത്തിന്റെ വളര്‍ച്ചയെ ബാധിക്കുമെന്ന് മനസ്സിലാക്കിയതോടെയാണ് മറ്റു മാര്‍ഗങ്ങള്‍ അവലംബിച്ചു തുടങ്ങിയത്. |
07:37, 7 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ടര്‍പ്പന്‍ടൈന്‍
Turpentine
കോണിഫര്‍ ഗണത്തില്‍പ്പെടുന്ന പൈന്‍ വൃക്ഷങ്ങള്‍ സ്രവിക്കുന്ന കറ. പൈനെണ്ണ, ദേവദാരുതൈലം എന്നിങ്ങനെയും അറിയപ്പെടുന്നു.
മെഡിറ്ററേനിയന്‍ പ്രദേശങ്ങളില്‍ വളരുന്ന ടെറബിന്ദ് എന്നറിയപ്പെടുന്ന ഇലകൊഴിയും മരങ്ങളില്‍ നിന്നാണ് ആദ്യകാലത്ത് ടര്‍പ്പന്‍ടൈന്‍ ലഭ്യമാക്കിയിരുന്നത്. ഇന്ന് പ്രധാനമായും പൈന്‍ മരങ്ങളാണ് ഇതിനായി ഉപയോഗപ്പെടുത്താറുള്ളത്. പൈന്‍ മരങ്ങളുടെ കേമ്പിയം കലകളോട് ബന്ധപ്പെട്ടാണ് ടര്‍പ്പന്‍ടൈന്‍ അടങ്ങിയ റെസിന്‍ കനാലുകള്‍ കാണപ്പെടുന്നത്.
ബാഷ്പശീല എണ്ണയും (സ്പിരിറ്റ് ഒഫ് ടര്‍പ്പന്‍ടൈന്‍) ബാഷ്പീകൃതമല്ലാത്ത റെസിനും (റോസിന്) അടങ്ങിയതാണ് അര്ധദ്രാവകാവസ്ഥയിലുള്ള ടര്‍പ്പന്‍ടൈന്‍. എന്നാല്‍ ടര്‍പ്പന്‍ടൈന്‍ എന്ന് സാമാന്യേന വിവക്ഷിക്കുന്നത് ബാഷ്പശീല ഘടകത്തെയാണ്. റോസിനില് അബിറ്റിക് അമ്ലവും ടര്‍പ്പന്‍ടൈന്‍ എണ്ണയില്‍ α-പൈനീന്‍ എന്ന ടര്പ്പീനുമാണ് അടങ്ങിയിട്ടുള്ളത്.
ഉത്പാദനപ്രക്രിയ അടിസ്ഥാനമാക്കി ടര്പ്പന്ടൈനിനെ മൂന്നിനങ്ങളായി തരം തിരിച്ചിരിക്കുന്നു.
ഗം ടര്‍പ്പന്‍ടൈന്‍. പൈന്മരങ്ങളില് നിന്നും ശേഖരിക്കുന്ന കറ. മരങ്ങളില്‍ 2.5 സെ.മീ. നീളവും 2.5 സെ.മീ. ആഴവുമുള്ള പോറലുകളുണ്ടാക്കി അതിലൂടെയാണ് കറ ശേഖരിക്കുന്നത്. എല്ലാ ആഴ്ചയിലും പുതിയ പോറലുകളുണ്ടാക്കി കറ എടുക്കുന്നു. ഒരു സാധാരണ പൈന്‍ മരത്തില്‍ നിന്ന് ഒരു സീസണില്‍ സു. 4.5 കി. ഗ്രാം കറ ലഭിക്കും. ഇത് സ്വേദനം ചെയ്താല്‍ 81 ശ. മാ. റോസിനും 19 ശ. മാ. ടര്‍പ്പന്‍ടൈന്‍ എണ്ണയും ലഭ്യമാക്കാം. നിരന്തരമായി ഏല്ക്കുന്ന ക്ഷതങ്ങള്‍ മരത്തിന്റെ വളര്‍ച്ചയെ ബാധിക്കുമെന്ന് മനസ്സിലാക്കിയതോടെയാണ് മറ്റു മാര്‍ഗങ്ങള്‍ അവലംബിച്ചു തുടങ്ങിയത്.
വുഡ് ടര്‍പ്പന്‍ടൈന്‍. പൂര്‍ണവളര്‍ച്ചയെത്തിയ മരങ്ങള്‍ വെട്ടിയെടുത്ത് അതിന്റെ തടിയില്‍ നിന്ന് നീരാവി സ്വേദനം വഴി വുഡ് ടര്‍പ്പന്‍ടൈന്‍ വേര്‍തിരിക്കുന്നു. പൈന്മരത്തിന്റെ ചെറിയ ചീളുകളും അറക്കപ്പൊടിയുമാണ് പ്രധാനമായും നീരാവി സ്വേദനത്തിനു വിധേയമാക്കുന്നത്.
സള്‍ഫേറ്റ് ടര്‍പ്പന്‍ടൈന്‍. ക്രാഫ്റ്റ് പേപ്പര്‍ നിര്‍മാണപ്രക്രിയ യിലെ ഉപോത്പന്നമാണ് സള്‍ഫേറ്റ് ടര്‍പ്പന്‍ടൈന്‍.
ഉപയോഗങ്ങള്‍. പെയിന്റ്, വാര്‍ണിഷ് എന്നിവയുടെ ലായക മായാണ് ടര്‍പ്പന്‍ടൈന്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത്. വെള്ളത്തില്‍ ലയിക്കുന്ന പെയിന്റുകളും മറ്റു വില കുറഞ്ഞ പെട്രോളിയം ലായകങ്ങളും കണ്ടുപിടിച്ചതോടെ ടര്പ്പന്ടൈനിന്റെ ഉപഭോഗം കുറഞ്ഞിട്ടുണ്ടെങ്കിലും കര്‍പ്പൂരം, പൈന്‍എണ്ണ, കീടനാശിനികള്‍, റെസിനുകള്‍ എന്നിവ കൃത്രിമമായി സംശ്ളേഷണം ചെയ്യുന്നതിന് ടര്‍പ്പന്‍ടൈന്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നു. ഒടിവുകള്‍ക്കും ചതവുകള്ക്കുമുള്ള ചില ഔഷധ ലേപനങ്ങളിലെ പ്രവര്‍ത്തനക്ഷമ ഘടകം ശുദ്ധമായ ടര്‍പ്പന്‍ടൈന്‍ എണ്ണ യാണ്. ഉപശ്വാസനാളീവീക്കം (യൃീിരവശശേ), ശ്വാസകോശാവരണത്തിലെ നീര്‍ക്കെട്ട് (ുഹലൌൃശ്യ) എന്നിവയ്ക്ക് പ്രതിവിധിയായി ടര്‍പ്പന്‍ടൈന്‍ എണ്ണ പുരട്ടാറുണ്ട്. മൃഗചികിത്സാരംഗത്ത് ടര്പ്പന് ടൈന് ഒരു പ്രധാന ഔഷധമായി ഉപയോഗപ്പെടുത്തിവരുന്നു.