This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടര്‍ണിപ്പ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 6: | വരി 6: | ||
ടര്‍ണിപ്പിന്റെ കട്ടിയുള്ളതും കനം കുറഞ്ഞു പരന്നതുമായ വേരുകള്‍ കിഴങ്ങുകളായി രൂപാന്തരപ്പെടുന്നു. ഇത്തരം ഭക്ഷ്യയോഗ്യമായ കിഴങ്ങുകള്‍ക്കായി ഇന്ത്യയില്‍ ഇത് വിപുലമായ തോതില്‍ കൃഷിചെയ്തു വരുന്നു. ഇലകള്‍ പരന്നതും രോമിലവും നീളം കുറഞ്ഞതുമാണ്. ഇളംതണ്ടിലും ഇലകളിലും ധാരാളം ധാതുക്കളും ജീവകങ്ങളും അടങ്ങിയിട്ടുണ്ട്. സാലഡ്, അച്ചാറുകള്‍, കറികള്‍ എന്നിവ ഉണ്ടാക്കാന്‍ ഇലകള്‍ ഉപയോഗിക്കുന്നു. ഇലകള്‍ കാലിത്തീറ്റയായും പ്രയോജനപ്പെടുത്തുന്നു. | ടര്‍ണിപ്പിന്റെ കട്ടിയുള്ളതും കനം കുറഞ്ഞു പരന്നതുമായ വേരുകള്‍ കിഴങ്ങുകളായി രൂപാന്തരപ്പെടുന്നു. ഇത്തരം ഭക്ഷ്യയോഗ്യമായ കിഴങ്ങുകള്‍ക്കായി ഇന്ത്യയില്‍ ഇത് വിപുലമായ തോതില്‍ കൃഷിചെയ്തു വരുന്നു. ഇലകള്‍ പരന്നതും രോമിലവും നീളം കുറഞ്ഞതുമാണ്. ഇളംതണ്ടിലും ഇലകളിലും ധാരാളം ധാതുക്കളും ജീവകങ്ങളും അടങ്ങിയിട്ടുണ്ട്. സാലഡ്, അച്ചാറുകള്‍, കറികള്‍ എന്നിവ ഉണ്ടാക്കാന്‍ ഇലകള്‍ ഉപയോഗിക്കുന്നു. ഇലകള്‍ കാലിത്തീറ്റയായും പ്രയോജനപ്പെടുത്തുന്നു. | ||
+ | [[Image:Turnip.png|200px|left|thumb|ടര്‍ണിപ്പ്]] | ||
ടര്‍ണിപ്പിന് സമശീതോഷ്ണ ഇനങ്ങളും (യൂറോപ്യന്‍) ഉഷ്ണമേഖലാ (ഏഷ്യന്‍) ഇനങ്ങളുമുണ്ട്. സമശീതോഷ്ണ ഇനങ്ങളില്‍ മെച്ചപ്പെട്ടവ പര്‍പ്പിള്‍ റ്റോപ്പ്, വൈറ്റ് ഗ്ലോബ്, സ്നോ ബോള്‍, ഗോള്‍ഡന്‍ ബാള്‍, എര്‍ലിമിലന്‍ റെഡ് റ്റോപ് എന്നിവയാണ്. ഇവ രുചിയേറിയതും മധുരമുള്ളവയുമാണ്. ഉഷ്ണമേഖലാ ഇനങ്ങള്‍ക്ക് അധികവും ചുവപ്പോ വെളുപ്പോ നിറമായിരിക്കും; ഇവയിലധികവും രൂക്ഷഗന്ധമുള്ളവയായതിനാല്‍ അച്ചാറുകളുണ്ടാക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്നു. | ടര്‍ണിപ്പിന് സമശീതോഷ്ണ ഇനങ്ങളും (യൂറോപ്യന്‍) ഉഷ്ണമേഖലാ (ഏഷ്യന്‍) ഇനങ്ങളുമുണ്ട്. സമശീതോഷ്ണ ഇനങ്ങളില്‍ മെച്ചപ്പെട്ടവ പര്‍പ്പിള്‍ റ്റോപ്പ്, വൈറ്റ് ഗ്ലോബ്, സ്നോ ബോള്‍, ഗോള്‍ഡന്‍ ബാള്‍, എര്‍ലിമിലന്‍ റെഡ് റ്റോപ് എന്നിവയാണ്. ഇവ രുചിയേറിയതും മധുരമുള്ളവയുമാണ്. ഉഷ്ണമേഖലാ ഇനങ്ങള്‍ക്ക് അധികവും ചുവപ്പോ വെളുപ്പോ നിറമായിരിക്കും; ഇവയിലധികവും രൂക്ഷഗന്ധമുള്ളവയായതിനാല്‍ അച്ചാറുകളുണ്ടാക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്നു. |
07:02, 7 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ടര്‍ണിപ്പ്
Turnip
ക്രൂസിഫെറെ (Cruciferae) സസ്യകുടുംബത്തില്‍പ്പെട്ട പച്ചക്കറിവിള. ശാ. നാ. ബ്രസീക്കാ റാപാ (Brassica rapa). ഇത് റഷ്യയിലും സൈബീരിയയിലും പണ്ട് വന്യസസ്യമായി വളര്‍ന്നിരുന്നു. ചൈനയോ മധ്യഏഷ്യയോ ആയിരിക്കാം ഇതിന്റെ ജന്മദേശമെന്ന് കരുതപ്പെടുന്നു.
ടര്‍ണിപ്പിന്റെ കട്ടിയുള്ളതും കനം കുറഞ്ഞു പരന്നതുമായ വേരുകള്‍ കിഴങ്ങുകളായി രൂപാന്തരപ്പെടുന്നു. ഇത്തരം ഭക്ഷ്യയോഗ്യമായ കിഴങ്ങുകള്‍ക്കായി ഇന്ത്യയില്‍ ഇത് വിപുലമായ തോതില്‍ കൃഷിചെയ്തു വരുന്നു. ഇലകള്‍ പരന്നതും രോമിലവും നീളം കുറഞ്ഞതുമാണ്. ഇളംതണ്ടിലും ഇലകളിലും ധാരാളം ധാതുക്കളും ജീവകങ്ങളും അടങ്ങിയിട്ടുണ്ട്. സാലഡ്, അച്ചാറുകള്‍, കറികള്‍ എന്നിവ ഉണ്ടാക്കാന്‍ ഇലകള്‍ ഉപയോഗിക്കുന്നു. ഇലകള്‍ കാലിത്തീറ്റയായും പ്രയോജനപ്പെടുത്തുന്നു.
ടര്‍ണിപ്പിന് സമശീതോഷ്ണ ഇനങ്ങളും (യൂറോപ്യന്‍) ഉഷ്ണമേഖലാ (ഏഷ്യന്‍) ഇനങ്ങളുമുണ്ട്. സമശീതോഷ്ണ ഇനങ്ങളില്‍ മെച്ചപ്പെട്ടവ പര്‍പ്പിള്‍ റ്റോപ്പ്, വൈറ്റ് ഗ്ലോബ്, സ്നോ ബോള്‍, ഗോള്‍ഡന്‍ ബാള്‍, എര്‍ലിമിലന്‍ റെഡ് റ്റോപ് എന്നിവയാണ്. ഇവ രുചിയേറിയതും മധുരമുള്ളവയുമാണ്. ഉഷ്ണമേഖലാ ഇനങ്ങള്‍ക്ക് അധികവും ചുവപ്പോ വെളുപ്പോ നിറമായിരിക്കും; ഇവയിലധികവും രൂക്ഷഗന്ധമുള്ളവയായതിനാല്‍ അച്ചാറുകളുണ്ടാക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്നു.
ഉഷ്ണമേഖലാ ഇനങ്ങളുടെ വിത്തുവിതയ്ക്കുന്നത് ജൂല.- സെപ്. മാസങ്ങളിലാണ്; സമശീതോഷ്ണ ഇനങ്ങളുടേത് സെപ്.- ഡി. വരെയുള്ള കാലയളവിലും. 25-30 ദിവസം കൊണ്ട് സമശീ തോഷ്ണയിനം വളര്‍ച്ചയെത്തുന്നു. പാകമാകാന്‍ കൂടുതല്‍ സമയമെടുക്കുന്നതും വലിയ കിഴങ്ങുകള്‍ ഉല്പാദിപ്പിക്കുന്നതും ഉഷ്ണമേഖലാ ഇനങ്ങളാണ്.
കടുകുചെടിയുമായി ടര്‍ണിപ്പ് സങ്കരണം നടക്കാറുണ്ട്. അതി നാല്‍ കടുകുമായി കലരാതിരിക്കത്തക്ക അകലത്തില്‍ മാത്രമേ ഇവ കൃഷി ചെയ്യാറുള്ളു. ഉഷ്ണമേഖലാ ഇനങ്ങളുടെ വിത്തുകള്‍ സമതലങ്ങളിലും സമശീതോഷ്ണ ഇനങ്ങളുടെ വിത്തുകള്‍ കുന്നിന്‍ പ്രദേശങ്ങളിലും ഉല്പാദിപ്പിക്കുന്നു.
ഇലപ്പേനും ഈച്ചപ്പുഴുക്കളും വണ്ടുകളുമാണ് ടര്‍ണിപ്പിനെ ബാധിക്കുന്ന കീടങ്ങള്‍. വേരുമുഴ രോഗവും കരിംചീയല്‍ രോഗവും ഇതിനെ ബാധിക്കാറുണ്ട്. ടര്‍ണിപ്പ് ചൂടുള്ള കാലാവസ്ഥയെ അതിജീവിക്കാന്‍ കെല്പുള്ളതാണ്. എങ്കിലും വേരുകളുടെ മണം, വലുപ്പം, ഘടന എന്നിവ രൂപപ്പെടാന്‍ 10-15°C താപനിലയുള്ള തണുത്ത കാലാവസ്ഥയാണ് അനുയോജ്യം.
ഭക്ഷ്യയോഗ്യമായ 100 ഗ്രാം കിഴങ്ങില്‍ 91.6 ഗ്രാം ജലാംശം, 0.5ഗ്രാം മാംസ്യം, 0.2 ഗ്രാം കൊഴുപ്പ്, 0.9 ഗ്രാം നാര് എന്നിവയും ചുരുങ്ങിയ അളവില്‍ കാര്‍ബോഹൈഡ്രേറ്റ്, കാല്‍സ്യം, ഫോസ്ഫ റസ്, ഇരുമ്പ്, തയാമിന്‍, റിബോഫ്ലാവിന്‍, നിക്കോട്ടിനിക് അമ്ലം തുടങ്ങിയവയും അടങ്ങിയിരിക്കുന്നു.