This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടര്‍ക്സ്-കൈകോസ് ദ്വീപുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ടര്‍ക്സ്-കൈകോസ് ദ്വീപുകള്‍)
വരി 5: വരി 5:
വെസ്റ്റിന്‍ഡിസിലെ ഒരു ബ്രിട്ടിഷ് കോളനി. ബഹാമസ് ദ്വീപിനു 80 കി. മീ. കി. മാറി അത് ലാന്തിക് സമുദ്രത്തില്‍ സ്ഥിതിചെയ്യുന്നു. നാല്‍പതിലധികം ദ്വീപുകള്‍ ഉള്‍പ്പെടുന്ന ഈ ദ്വീപസമൂഹത്തില്‍ എട്ട് എണ്ണത്തില്‍ മാത്രമേ ജനവാസമുള്ളു. 40 കി. മീ. നീളവും 19 കി. മീ. വരെ വീതിയുമുള്ള ഗ്രാന്‍ഡ് കൈകോസ് ദ്വീപാണ് ഇവയില്‍ ഏറ്റവും വലുപ്പമേറിയത്. സു. 497 ച. കി. മീ. വിസ്തൃതിയിലാണ് ടര്‍ക്സ്-കൈകോസ് ദ്വീപുകള്‍ വ്യാപിച്ചിരിക്കുന്നത്. തലസ്ഥാനമായ ഗ്രാന്‍ഡ് ടര്‍ക് ദ്വീപിന് 10.5 കി. മീ. നീളവും 2.4 കി. മീ. വീതിയുമുണ്ട്. ജനസംഖ്യ: 14000 (93 ല); സ്ഥാനം: അ-21° - 22°വ; രേ. 71° - 72° പ. ഔദ്യോഗിക നാണയം: യു. എസ്. ഡോളര്‍.

-
ഭൂമിശാസ്ത്രപരമായി ബഹാമസ് ദ്വീപുകളുടെ ഭാഗമാണ് ടര്‍ക്സ്-കൈകോസ് ദ്വീപുകള്‍. പ. ഭാഗത്തായി 35 കി. മീ. വീതിയില്‍ സ്ഥിതിചെയ്യുന്ന ആഴമുള്ള ഒരു സമുദ്രഭാഗം ടര്‍ക്സ് ദ്വീപുകളെ കൈകോസ് ദ്വീപുകളില്‍ നിന്നു വേര്‍തിരിക്കുന്നു. പൊതുവേ ഉയരം കുറഞ്ഞു നിരപ്പാര്‍ന്ന തരിശു ഭൂവിഭാഗങ്ങളാണ് ദ്വീപുകളില്‍ കാണുന്നത്. ജനവാസമുള്ള ദ്വീപുകള്‍ വനങ്ങള്‍ നിറഞ്ഞവയും ഫലഭൂയിഷ്ഠങ്ങളുമാണ്. ശ. ശ. താപനില: 16ത്ഥര - 32ത്ഥര. കിഴക്കു നിന്നും സ്ഥിരമായി വീശുന്ന വാണിജ്യവാതങ്ങള്‍ വേനല്‍ക്കാലത്തെ (ഏ-നവം) ചൂടിന്റെ കാഠിന്യം കുറയ്ക്കുന്നു. 660 മി. മീറ്ററാണ് ശ. ശ വാര്‍ഷിക വര്‍ഷപാതം. 'ഹരിക്കേയ്ന്‍' എന്നു വിളിക്കുന്ന കൊടുങ്കാറ്റ് ഈ ദ്വീപുകള്‍ക്ക് ഇടയ്ക്കിടെ ഭീഷണിയാകാറുണ്ട്.  
+
ഭൂമിശാസ്ത്രപരമായി ബഹാമസ് ദ്വീപുകളുടെ ഭാഗമാണ് ടര്‍ക്സ്-കൈകോസ് ദ്വീപുകള്‍. പ. ഭാഗത്തായി 35 കി. മീ. വീതിയില്‍ സ്ഥിതിചെയ്യുന്ന ആഴമുള്ള ഒരു സമുദ്രഭാഗം ടര്‍ക്സ് ദ്വീപുകളെ കൈകോസ് ദ്വീപുകളില്‍ നിന്നു വേര്‍തിരിക്കുന്നു. പൊതുവേ ഉയരം കുറഞ്ഞു നിരപ്പാര്‍ന്ന തരിശു ഭൂവിഭാഗങ്ങളാണ് ദ്വീപുകളില്‍ കാണുന്നത്. ജനവാസമുള്ള ദ്വീപുകള്‍ വനങ്ങള്‍ നിറഞ്ഞവയും ഫലഭൂയിഷ്ഠങ്ങളുമാണ്. ശ. ശ. താപനില: 16°C - 32°C. കിഴക്കു നിന്നും സ്ഥിരമായി വീശുന്ന വാണിജ്യവാതങ്ങള്‍ വേനല്‍ക്കാലത്തെ (ഏ-നവം) ചൂടിന്റെ കാഠിന്യം കുറയ്ക്കുന്നു. 660 മി. മീറ്ററാണ് ശ. ശ വാര്‍ഷിക വര്‍ഷപാതം. 'ഹരിക്കേയ്ന്' എന്നു വിളിക്കുന്ന കൊടുങ്കാറ്റ് ഈ ദ്വീപുകള്‍ക്ക് ഇടയ്ക്കിടെ ഭീഷണിയാകാറുണ്ട്.  
ടര്‍ക്സ്-കൈകോസ് ദ്വീപുകളിലെ 90 ശ. മാ.ത്തിലധികം ജനങ്ങളും കറുത്ത വംശജരാണ്. 14 വയസ്സുവരെ സര്‍ക്കാര്‍ തലത്തില്‍ വിദ്യാഭ്യാസം സൗജന്യമാണ്. ഗ്രാന്‍ഡ് ടര്‍ക്കിലും പ്രോവിഡന്‍ഷിയാലിസിലും അന്താരാഷ്ട്ര വിമാനത്താവളങ്ങളുണ്ട്. ഗ്രാന്‍ഡ് ടര്‍ക്, കോക്ബേണ്‍ പ്രോവിഡന്‍ഷിയാലിസ് എന്നിവ പ്രധാന തുറമുഖങ്ങളാണ്.  

06:38, 7 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടര്‍ക്സ്-കൈകോസ് ദ്വീപുകള്‍

Turks-Caicos Islands

വെസ്റ്റിന്‍ഡിസിലെ ഒരു ബ്രിട്ടിഷ് കോളനി. ബഹാമസ് ദ്വീപിനു 80 കി. മീ. കി. മാറി അത് ലാന്തിക് സമുദ്രത്തില്‍ സ്ഥിതിചെയ്യുന്നു. നാല്‍പതിലധികം ദ്വീപുകള്‍ ഉള്‍പ്പെടുന്ന ഈ ദ്വീപസമൂഹത്തില്‍ എട്ട് എണ്ണത്തില്‍ മാത്രമേ ജനവാസമുള്ളു. 40 കി. മീ. നീളവും 19 കി. മീ. വരെ വീതിയുമുള്ള ഗ്രാന്‍ഡ് കൈകോസ് ദ്വീപാണ് ഇവയില്‍ ഏറ്റവും വലുപ്പമേറിയത്. സു. 497 ച. കി. മീ. വിസ്തൃതിയിലാണ് ടര്‍ക്സ്-കൈകോസ് ദ്വീപുകള്‍ വ്യാപിച്ചിരിക്കുന്നത്. തലസ്ഥാനമായ ഗ്രാന്‍ഡ് ടര്‍ക് ദ്വീപിന് 10.5 കി. മീ. നീളവും 2.4 കി. മീ. വീതിയുമുണ്ട്. ജനസംഖ്യ: 14000 (93 ല); സ്ഥാനം: അ-21° - 22°വ; രേ. 71° - 72° പ. ഔദ്യോഗിക നാണയം: യു. എസ്. ഡോളര്‍.

ഭൂമിശാസ്ത്രപരമായി ബഹാമസ് ദ്വീപുകളുടെ ഭാഗമാണ് ടര്‍ക്സ്-കൈകോസ് ദ്വീപുകള്‍. പ. ഭാഗത്തായി 35 കി. മീ. വീതിയില്‍ സ്ഥിതിചെയ്യുന്ന ആഴമുള്ള ഒരു സമുദ്രഭാഗം ടര്‍ക്സ് ദ്വീപുകളെ കൈകോസ് ദ്വീപുകളില്‍ നിന്നു വേര്‍തിരിക്കുന്നു. പൊതുവേ ഉയരം കുറഞ്ഞു നിരപ്പാര്‍ന്ന തരിശു ഭൂവിഭാഗങ്ങളാണ് ദ്വീപുകളില്‍ കാണുന്നത്. ജനവാസമുള്ള ദ്വീപുകള്‍ വനങ്ങള്‍ നിറഞ്ഞവയും ഫലഭൂയിഷ്ഠങ്ങളുമാണ്. ശ. ശ. താപനില: 16°C - 32°C. കിഴക്കു നിന്നും സ്ഥിരമായി വീശുന്ന വാണിജ്യവാതങ്ങള്‍ വേനല്‍ക്കാലത്തെ (ഏ-നവം) ചൂടിന്റെ കാഠിന്യം കുറയ്ക്കുന്നു. 660 മി. മീറ്ററാണ് ശ. ശ വാര്‍ഷിക വര്‍ഷപാതം. 'ഹരിക്കേയ്ന്' എന്നു വിളിക്കുന്ന കൊടുങ്കാറ്റ് ഈ ദ്വീപുകള്‍ക്ക് ഇടയ്ക്കിടെ ഭീഷണിയാകാറുണ്ട്.

ടര്‍ക്സ്-കൈകോസ് ദ്വീപുകളിലെ 90 ശ. മാ.ത്തിലധികം ജനങ്ങളും കറുത്ത വംശജരാണ്. 14 വയസ്സുവരെ സര്‍ക്കാര്‍ തലത്തില്‍ വിദ്യാഭ്യാസം സൗജന്യമാണ്. ഗ്രാന്‍ഡ് ടര്‍ക്കിലും പ്രോവിഡന്‍ഷിയാലിസിലും അന്താരാഷ്ട്ര വിമാനത്താവളങ്ങളുണ്ട്. ഗ്രാന്‍ഡ് ടര്‍ക്, കോക്ബേണ്‍ പ്രോവിഡന്‍ഷിയാലിസ് എന്നിവ പ്രധാന തുറമുഖങ്ങളാണ്.

വിളവുത്പാദനം കൈകോസ് ദ്വീപുകളിലാണു കേന്ദ്രീകരിച്ചിരിക്കുന്നത്. സിസാല്‍ (sisal), ചോളം, ബീന്‍സ് എന്നിവയാണ് പ്രധാനവിളകള്‍. കന്നുകാലികള്‍, പന്നി, കോഴി, വിവിധതരം സമുദ്രോല്പന്നങ്ങള്‍ എന്നിവ ഭക്ഷ്യോല്പന്നങ്ങളില്‍പ്പെടുന്നു.

കക്കവര്‍ഗങ്ങളാണ് മുഖ്യകയറ്റുമതി ഉത്പന്നം. ചിറ്റക്കൊഞ്ച് (cray fish), ശംഖ് എന്നിവയാണ് മറ്റു പ്രധാന കയറ്റുമതി വിഭവ ങ്ങള്‍. ഇതില്‍ ശംഖ് ഹെയ്തിയന്‍ കമ്പോളത്തിലേക്കും, ചിറ്റ ക്കൊഞ്ച് യു, എസിലേക്കും കയറ്റി അയയ്ക്കുന്നു. പുരാതനകാലം മുതല്‍ ഉപ്പുശേഖരണം ഇവിടത്തെ ജനങ്ങളുടെ മുഖ്യ ഉപജീവനമാര്‍ഗമായിരുന്നു. 1964-ല്‍ പൂര്‍ണമായി നിറുത്തലാക്കപ്പെടുന്നതുവരെയും ഉപ്പ് ശേഖരണത്തിന് ഗവണ്‍മെന്റ് സബ്സിഡി നല്‍കി യിരുന്നു. ഇപ്പോള്‍ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യവസായമാണ് ടൂറിസം. ബ്രിട്ടന്റെ ആശ്രിതപ്രദേശമെന്ന നിലയില്‍ ടര്‍ക്സ്-കൈകോസ് ദ്വീപുകള്‍ കോമണ്‍വെല്‍ത്തില്‍ അംഗമാണ്. കാരികോ മിലും (caricom) ഈ ദ്വീപുകള്‍ക്ക് അംഗത്വമുണ്ട്.

ചരിത്രം. സ്പാനിഷ്പര്യവേക്ഷകനായ ജൂവന്‍ പോണ്‍സി ദ ലിയോണ്‍ (Juan Ponce de Leon) 1512-ല്‍ ഈ ദ്വീപ് കണ്ടെത്തുന്നതിനു മുമ്പുതന്നെ ആരാവാക് ഇന്ത്യാക്കാര്‍ ഇവിടെ വസിച്ചിരുന്നതായി കരുതപ്പെടുന്നു. 1678 വരെ ഇവിടെ ജനവാസമുറപ്പിക്കുവാനുള്ള മറ്റു നീക്കങ്ങളൊന്നും ഫലപ്രദമായി നടന്നില്ല. ഉപ്പു തേടിയുള്ള തങ്ങളുടെ അന്വേഷണത്തിനിടയ്ക്ക് 1678-ല്‍ ബര്‍മുഡാക്കാര്‍ (Bermudians) ഇവിടെയെത്തി. 1764-ല്‍ ഫ്രഞ്ചുകാര്‍ ഇവരെ തുരത്തിയോടിച്ചു. രണ്ടുവര്‍ഷത്തിനുശേഷം ഒരു റസിഡന്റ് എജന്റിനെ നിയമിച്ചുകൊണ്ടു ബ്രിട്ടന്‍ ഈ ദ്വീപുകളെ തങ്ങളുടെ അധീശത്വത്തിന്‍ കീഴിലാക്കി. അമേരിക്കന്‍ വിപ്ലവത്തിനുശേഷം തെ. യു. എസ്സില്‍ നിന്നും കൂടിയേറിയ ബ്രിട്ടിഷ് അനുഭാവികള്‍ തങ്ങളുടെ അടിമകളുമായി കൈകോസ് ദ്വീപുകളില്‍ താമസമുറപ്പിച്ചു. 1834-ല്‍ അടിമത്തം അവസാനിപ്പിച്ചതിനുശേഷമാണ് ഇവര്‍ ഇവിടം വിട്ടുപോയത്.

18-ാം ശ.-ത്തിന്റെ അവസാനഘട്ടത്തില്‍ തന്നെ ഈ ദ്വീപുകളില്‍ തങ്ങളുടെ ആധിപത്യം സ്ഥാപിക്കുവാനുള്ള നീക്കങ്ങള്‍ ബഹാമസ് ആരംഭിച്ചു കഴിഞ്ഞിരുന്നു. 1804-ല്‍ ബഹാമസ് ഭരണകൂടം അതിന്റെ അധികാരം ഈ ദ്വീപുകളിലേക്ക് വ്യാപിപ്പിക്കുവാന്‍ തീരുമാനിച്ചു. തുടര്‍ന്നുണ്ടായ പോരാട്ടങ്ങള്‍ക്കുശേഷം, 1874-ല്‍ ദ്വീപുകള്‍ ജമൈക്കന്‍ ബ്രിട്ടിഷ് കോളനിയുടെ ആശ്രിതപ്രദേശമായി മാറി. 1959-ല്‍ ജമൈക്കയ്ക്ക് ആഭ്യന്തര ദേശീയ ഭരണസംവിധാനം നടപ്പിലാക്കാന്‍ അനുമതി ലഭിച്ചതിന്‍പ്രകാരം ഈ ദ്വീപുകള്‍ ജമൈക്കന്‍ കോളനിയിലെ ഗവര്‍ണറുടെ ഭരണത്തിന്‍ കീഴില്‍ തുടര്‍ന്നെങ്കിലും തങ്ങളുടേതായ നിയമനിര്‍മാണസഭ രൂപപ്പെടുത്തുന്നതില്‍ ഇവര്‍ പിന്നീട് വിജയംവരിച്ചു. 1962-ല്‍ ജമൈക്കയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനെ തുടര്‍ന്ന് ടര്‍ക്സ്-കൈകോസ് ദ്വീപുകള്‍ പ്രത്യേക കോളനിയായി മാറി (1973). 1976-ല്‍ നിലവില്‍ വന്ന ഭരണഘടനയനുസരിച്ച് മന്ത്രിസഭാമാതൃകയിലുള്ള ഭരണസംവിധാനം നിലവില്‍ വന്നു.

1988-ലെ പുതിയ ഭരണഘടന 1992-ല്‍ ഭേദഗതി ചെയ്തു. ഇതനുസരിച്ച് വിദേശകാര്യം, ആഭ്യന്തരസുരക്ഷ, പ്രതിരോധം തുടങ്ങിയ വകുപ്പുകളുടെ ചുമതല പൂര്‍ണമായും ഗവര്‍ണറില്‍ നിക്ഷിപ്തമാക്കി. 1995 ജനു. -ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പിലൂടെ മാര്‍ട്ടിന്‍ ബൂര്‍ക്ക് (Martin Bourke) ഗവര്‍ണറായും ഡെറിക് ടെയ്ലര്‍ പ്രധാനമന്ത്രിയായും സ്ഥാനമേറ്റു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍