This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടെറി ബില്‍ (1898-1989)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: ടെറി ബില്‍ (1898-1989) ഠല്യൃൃ ആശഹഹ അമേരിക്കന്‍ ബേസ്ബാള്‍ കളിക്കാരന്‍. വില്യ...)
അടുത്ത വ്യത്യാസം →
08:42, 6 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ടെറി ബില്‍ (1898-1989)
ഠല്യൃൃ ആശഹഹ
അമേരിക്കന്‍ ബേസ്ബാള്‍ കളിക്കാരന്‍. വില്യം ഹാരോള്‍ഡ് ടെറി എന്നാണ് പൂര്‍ണനാമം. 1898 ഒ. 30-ന് അത്ലാന്തയില്‍ ജനിച്ചു. 1922-ല്‍ 'ന്യൂയോര്‍ക്ക് ജയന്റ്സി'ല്‍ ഇദ്ദേഹത്തിന് അംഗത്വം ലഭിച്ചു. 14 വര്‍ഷം ജയന്റ്സിന്റെ ഫസ്റ്റ് ബേസ്മാന്‍ ആയിരുന്നു. ആജീവനാന്ത ബാറ്റിംഗ് ആവറേജ് 0.341 ആണ്. 5 വര്‍ഷക്കാലം ജയന്റ്സ് ടീമിന്റെ മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1937 മുതല്‍ 1941 വരെ കളിക്കാനിറങ്ങിയില്ലെങ്കിലും ടീം മാനേജരായി പ്രവര്‍ത്തിക്കുകയുണ്ടായി. 1933, 36, 37 വര്‍ഷങ്ങളില്‍ നാഷണല്‍ ലീഗ് മത്സരത്തിലും 33-ല്‍ വേള്‍ഡ് സീരീസിലും ജയന്റ്സിനെ നയിച്ചത് ഇദ്ദേഹമാണ്. 1954 മുതല്‍ 57 വരെ സൌത്ത് അറ്റ്ലാന്റിക് ലീഗിന്റെ പ്രസിഡന്റ് പദവി അലങ്കരിച്ചിട്ടുണ്ട്. 1930-ല്‍ നാഷണല്‍ ലീഗിന്റെ 'മോസ്റ്റ് വാല്യുയബില്‍ പ്ളേയര്‍' അവാര്‍ഡ് ലഭിച്ചു. 1989 ജനു. 9-ന് നിര്യാതനായി.