This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെഡ്രാഹീഡ്രൈറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: ടെഡ്രാഹീഡ്രൈറ്റ് ഠലൃമവലറൃശലേ ഐസൊമെട്രിക് ക്രിസ്റ്റല്‍ വ്യൂഹത്തില...)
അടുത്ത വ്യത്യാസം →

04:51, 6 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടെഡ്രാഹീഡ്രൈറ്റ്

ഠലൃമവലറൃശലേ

ഐസൊമെട്രിക് ക്രിസ്റ്റല്‍ വ്യൂഹത്തിലെ ഒരു ഖനിജം. രാസസംഘടനം : (ഈ, എല, ദി, അഴ)12 ടയ4 ട13. അവശ്യമൂലകങ്ങള്‍: ചെമ്പ്, ഇരുമ്പ്, സിങ്ക്, വെള്ളി, ആന്റിമണി, ആഴ്സനിക്. ചതുസ്തലകം, ഡോഡെക്കാഹീഡ്രന്‍ (12 മുഖങ്ങള്‍), ക്യൂബ് എന്നിവയാണ് പൊതു രൂപങ്ങള്‍. പിണ്ഡാകാരത്തിലും ചെറുതരികളായും ടെഡ്രാഹീഡ്രൈറ്റ് പ്രകൃതിയില്‍ കാണപ്പെടുന്നുണ്ട്. ഭൌതിക ഗുണങ്ങള്‍ : നിറം: ചാരം കലര്‍ന്ന കറുപ്പ്; കാഠിന്യം: 3മ്മ 4; ആ. ഘ.: 4.6 - 5.1; ദ്യുതി: ലോഹം.

  ശിലാസഞ്ചയങ്ങളില്‍ വ്യാപകമായി കാണപ്പെടുന്ന ഒരു ഖനിജമാണ് ടെഡ്രാഹീഡ്രൈറ്റ്. മിതമായ ഊഷ്മാവില്‍ രൂപംകൊള്ളുന്ന ചെമ്പ്, വെള്ളി ശിലാസിരകളിലാണ് മുഖ്യ ഉപസ്ഥിതി. സംസര്‍ഗ കായാന്തരീകരണ നിക്ഷേപങ്ങളിലും, അപൂര്‍വമായി ടെഡ്രാഹീഡ്രൈറ്റ് ഉപസ്ഥിതി രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റു ചെമ്പ്, ലെഡ്, വെള്ളി ഖനിജസംയുക്തങ്ങള്‍ക്കൊപ്പവും, പൈറൈറ്റ്, സ്പാലെറൈറ്റ് ഖനിജങ്ങള്‍ക്കൊപ്പവും ടെഡ്രാഹീഡ്രൈറ്റ് നിക്ഷേപം കാണാം. ജര്‍മനി, പെറു, ബൊളീവിയ, മെക്സിക്കോ എന്നിവിടങ്ങളിലാണ് പ്രധാന നിക്ഷേപമുള്ളത്. യു.എസ്സില്‍ ചെമ്പ്, വെള്ളി ഖനികളില്‍ ടെഡ്രാഹീഡ്രൈറ്റിന്റെ ചെറിയ നിക്ഷേപമുണ്ട്.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍