This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടെട്രാ ഈതൈല്‍ ലെഡ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: ടെട്രാ ഈതൈല്‍ ലെഡ് ഠലൃമ ലവ്യേഹ ഹലമറ ഒരു ജൈവലോഹ സംയുക്തം. ഫോര്‍മുല (ഇ2ഒ5)...)
അടുത്ത വ്യത്യാസം →
04:47, 6 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ടെട്രാ ഈതൈല്‍ ലെഡ്
ഠലൃമ ലവ്യേഹ ഹലമറ
ഒരു ജൈവലോഹ സംയുക്തം. ഫോര്‍മുല (ഇ2ഒ5)4 ജയ. നിറമില്ലാത്തതും സ്ഥിരതയുള്ളതുമായ ഒരു വിഷ ദ്രാവകമാണിത്. ജലത്തില്‍ ലയിക്കുകയില്ല.
ടെട്രാ ഈതൈല്‍ ലെഡ് ആദ്യമായി സംശ്ളേഷണം ചെയ്തെടുത്തത് 1859 ലാണ്. ലെഡ് അലോയിയും സോഡിയവും ഈതൈല്‍ ക്ളോറൈഡും ഒരു പാത്രത്തിലിട്ട് അടച്ച് 60-800 ഇ വരെ ചൂടാക്കിയാണ് ഇത് സംശ്ളേഷണം ചെയ്യുന്നത്.
4ഇ2ഒ5ഇഹ + 4ചമ+ജയ ? (ഇ2ഒ5)4 ജയ + 4 ചമഇഹ.
ആന്തര ദഹന യന്ത്രങ്ങളില്‍ ഇന്ധന ജ്വലനം കൊണ്ടുണ്ടാകുന്ന അപസ്ഫോടനം (സിീരസശിഴ) കുറയ്ക്കുന്നതിനായി ഇത്
പെട്രോളിനോടൊപ്പം ചേര്‍ക്കുന്നു. ടെട്രാ ഈതൈല്‍ ലെഡിന്റെ പ്രതി അപസ്ഫോടന ഗുണം (മിശേസിീരസ) 1921 മുതല്‍ പ്രയോജനപ്പെടുത്തി തുടങ്ങിയിരുന്നു. വളരെ ചെറിയ അളവില്‍ (0.6 ശ.മാ. വ്യാപ്തത്തില്‍) പെട്രോളിനോടൊപ്പം ചേര്‍ക്കുമ്പോള്‍തന്നെ ഒക്ടേന്‍ സംഖ്യയില്‍ ഗണ്യമായ (5 മുതല്‍ 10 വരെ) വര്‍ധനവുണ്ടാകുന്നു. ഇന്ധനത്തില്‍ എതിലീന്‍ ബ്രോമൈഡുമായി ചേര്‍ത്ത് ഇതുപയോഗിക്കുന്നതിനാല്‍ എന്‍ജിനില്‍ ലെഡ് അടിഞ്ഞുകൂടുകയില്ല. ലെഡ് - ബ്രോമിന്‍ ബാഷ്പങ്ങള്‍ രൂപീകൃതമാവുകയും മറ്റ് ജ്വലന ഉത്പന്നങ്ങളോടൊപ്പം ബഹിര്‍ഗമിക്കുകയും ചെയ്യുന്നു.
അന്തരീക്ഷത്തില്‍ ലെഡ് ഉളവാക്കുന്ന മലിനീകരണം സംബന്ധിച്ച് സമീപകാലത്ത് വളരെയധികം ആശങ്ക ഉളവായിട്ടുണ്ട്. പല രാജ്യങ്ങളും പെട്രോളില്‍ ലെഡിന്റെ ഉയര്‍ന്ന അളവ് 0.15 ഗ്രാം./ലി. ആക്കിക്കൊണ്ടുള്ള നിയമ നിര്‍മാണം നടത്തിയിട്ടുമുണ്ട്. കാര്‍ബണ്‍ മോണോക്സൈഡിന്റെയും ഹൈഡ്രോകാര്‍ബണുകളുടെയും ബഹിര്‍ഗമനം കുറയ്ക്കുന്നതിനുള്ള രാസത്വരകങ്ങള്‍ക്ക് ലെഡ് വിഷമായിത്തീരുന്നു എന്നതിനാലും ലെഡില്ലാത്ത പെട്രോളിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്.