This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടെക്നോപാര്‍ക്ക്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: ടെക്നോപാര്‍ക്ക് ഠലരവിീുമൃസ വിവരസാങ്കേതികവിദ്യയുടെ വികസനം ലക്ഷ്യമ...)
അടുത്ത വ്യത്യാസം →
04:39, 6 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ടെക്നോപാര്‍ക്ക്
ഠലരവിീുമൃസ
വിവരസാങ്കേതികവിദ്യയുടെ വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്സ്-കംപ്യൂട്ടര്‍ വ്യാവസായികസമുച്ചയം. ടെക്നോളജി പാര്‍ക്ക് എന്നതിന്റെ ചുരുക്കപ്പേരാണിത്. തിരുവനന്തപുരത്തു സ്ഥാപിതമായ ടെക്നോപാര്‍ക്കിന് ഈ രീതിയിലുള്ള സ്ഥാപനങ്ങളില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനവും ഏഷ്യയില്‍ മൂന്നാം സ്ഥാനവുമുണ്ട്. വിവര സമാഹരണമേഖലയില്‍ നൂതന സാങ്കേതികവിദ്യകള്‍ കണ്ടെത്തുന്നതോടൊപ്പം ഇന്റര്‍നെറ്റ് ശൃംഖലയുടെ സഹായത്തോടെ അറിവിന്റെയും സാങ്കേതികവൈദഗ്ധ്യത്തിന്റെയും ആദാനപ്രദാനത്തിനും ടെക്നോപാര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുന്നുണ്ട്. അമേരിക്കന്‍ ഐക്യനാടുകളില്‍ കാലിഫോര്‍ണിയയിലെ സിലിക്കണ്‍വാലിയിലെ വ്യവസായ ശൃംഖലയാണ് പിന്നീട് വളര്‍ച്ചനേടിയ ഇത്തരം സ്ഥാപനങ്ങള്‍ക്കു മാതൃകയായിത്തീര്‍ന്നിട്ടുള്ളത്. ചൈനയിലെ ഷാങ്ഹായ്പാര്‍ക്ക്, ബാംഗ്ളൂരിലെ ഐ.ടി.പി.എല്‍. എന്നിവയും ഇത്തരത്തിലുള്ള സ്ഥാപനങ്ങളാണ്. ഗവേഷണത്തോടൊപ്പം, സര്‍ക്കാര്‍ വ്യാവസായിക സര്‍വകലാശാലാ തലങ്ങളിലെ ശാസ്ത്രജ്ഞരുടെ സംയുക്ത പ്രയത്നത്തിലൂടെ സംസ്ഥാനത്തെ സാമ്പത്തിക മേഖല സംപുഷ്ടമാക്കുക എന്ന ഉദ്ദേശ്യത്തിന്റെ പൂര്‍ത്തീകരണത്തിനുവേണ്ടി ടെക്നോപാര്‍ക്കുകളെ പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ടെക്നോപാര്‍ക്കുകള്‍ സ്ഥാപിച്ചു കഴിഞ്ഞിരിക്കുന്നു. കേരളത്തില്‍ തിരുവനന്തപുരം ജില്ലയിലെ കാര്യവട്ടത്താണ് ടെക്നോപാര്‍ക്ക് സ്ഥിതിചെയ്യുന്നത്.
പ്രകൃതി രമണീയമായ കുന്നിന്‍പുറത്ത് സ്ഥിതിചെയ്യുന്ന ടെക്നോപാര്‍ക്കിന് 180 ഏക്കറോളം വിസ്തൃതിയുണ്ട്. 1991 മാ. 31-ന് തറക്കല്ലിട്ട് 1994-ല്‍ പ്രവര്‍ത്തനമാരംഭിച്ച ടെക്നോപാര്‍ക്കിന്റെ സ്ഥാപക ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജി. വിജയരാഘവന്‍ ആയിരുന്നു. ഇപ്പോള്‍ (2003 ജൂല.) രാജീവ് വാസുദേവനാണ് മേധാവി.
തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിന്, കടഛ സര്‍ട്ടിഫിക്കറ്റ് നേടിയ ഭാരതത്തിലെ ടെക്നോപാര്‍ക്ക് എന്ന ബഹുമതിയും ലഭിച്ചിട്ടുണ്ട്. സാങ്കേതിക മേഖലയിലെ തികച്ചും നൂതന സംവിധാനങ്ങള്‍ രൂപീകരിച്ചിട്ടുള്ള ടെക്നോപാര്‍ക്കിന്റെ സുപ്രധാന ഗുണമേന്മകള്‍ ചുവടെ ചേര്‍ക്കുന്നു.
1. ഉപഗ്രഹ-ഭൌമ നിലയങ്ങളിലൂടെ ലഭിക്കുന്ന ദ്രുതവേഗ ഡേറ്റ കണക്റ്റിവിറ്റി.
2. സമുദ്രാന്തര ഫൈബര്‍ ഓപ്പ്റ്റിക് കേബിള്‍ ലിങ്കിലൂടെയുള്ള ബ്രോഡ്ബാന്‍ഡ് സൌകര്യം.
3. ദൃശ്യ/ശ്രാവ്യ/ഫാക്സ് സംവിധാനങ്ങള്‍ ലഭ്യമാക്കുന്ന
ഇന്റഗ്രേറ്റഡ് സര്‍വീസസ് ഡിജിറ്റല്‍ നെറ്റ്വര്‍ക്ക്.
4. ലോകത്തിലെവിടേക്കുമായി ബന്ധം സ്ഥാപിക്കുവാനുള്ള വീഡിയൊ കോണ്‍ഫറന്‍സ് ലിങ്ക്.
5. ഇവിടത്തെ ആവശ്യങ്ങള്‍ നിറവേറ്റാനായി മാത്രം നിര്‍മിക്കപ്പെട്ട വൈദ്യുത സബ്സ്റ്റേഷനും, വൈദ്യുത വിതരണ
ശൃംഖലയും.
കേരളീയ വാസ്തുവിദ്യയെ അടിസ്ഥാനമാക്കി നിര്‍മിക്കപ്പെട്ട ഇവിടത്തെ കെട്ടിടങ്ങള്‍ക്ക് കേരളത്തിലെ പ്രധാന നദികളുടെ
പേരുകളാണ് നല്‍കിയിട്ടുള്ളത്. നവീന സാങ്കേതിക വിദ്യകള്‍
പ്രയോജനപ്പെടുത്താവുന്ന കോണ്‍ഫറന്‍സ് മുറികള്‍, വിശാലമായ ഓഡിറ്റോറിയം, ഓപ്പണ്‍ എയര്‍ തിയെറ്റര്‍, നയന മനോഹരമായ പൂന്തോപ്പുകള്‍, ആധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങള്‍, ഭക്ഷണശാലകള്‍, നീന്തല്‍ക്കുളങ്ങള്‍, ആരോഗ്യപരിപാലനകേന്ദ്രം, കളിക്കളങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ടെക്നോപാര്‍ക്കില്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്നു.
പല ദേശീയ, അന്തര്‍ദേശീയ, കമ്പനികളുടെ ബ്രാഞ്ചുകള്‍
ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇവയില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ര്തകാരന്മാര്‍ പ്രത്യക്ഷമായും പരോക്ഷമായും
കേരളീയ സാങ്കേതിക മേഖലയെ പരിപോഷിപ്പിക്കുവാനുതകുന്ന വൈജ്ഞാനിക കര്‍മങ്ങളില്‍ വ്യാപൃതരാണ്.
ഇന്റര്‍നാഷണല്‍ അസ്സോസിയേഷന്‍ ഒഫ് സയന്‍സ് പാര്‍ക്ക്സ് (ഐ എ എസ് പി), അസ്സോസിയേഷന്‍ ഒഫ് യൂണിവേഴ്സിറ്റി റിലേറ്റഡ് റിസെര്‍ച്ച് പാര്‍ക്ക്സ് (എ യു ആര്‍ പി) എന്നീ സംഘടനകളില്‍ ടെക്നോപാര്‍ക്കിന് അംഗത്വമുണ്ട്. ഇതിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, ഐ എ എസ് പി - ഏഷ്യ പസിഫിക്കിന്റെ, ഡയറക്ടര്‍ ബോര്‍ഡിലെ അംഗവുമാണ്. അനിമേഷന്‍ രംഗത്തെ പ്രമുഖരുടെ ഏഷ്യ പസിഫിക് സമ്മേളനം (അശെമ ജമരശളശര ങലല) വര്‍ഷം തോറും നടക്കുന്നത് ടെക്നോപാര്‍ക്കില്‍വച്ചാണ്.
കേന്ദ്ര സര്‍ക്കാര്‍ കംപ്യൂട്ടര്‍ സോഫ്റ്റ്വെയെറിന്റെ നിര്‍മാണത്തിനും കയറ്റുമതിക്കുംവേണ്ടി രൂപപ്പെടുത്തിയ സോഫ്റ്റ്വെയെര്‍ ടെക്നോളജി പാര്‍ക്ക് സ്കീമിന് വളരെയധികം സഹായം ലഭ്യമാക്കാനും ടെക്നോപാര്‍ക്കിലെ കമ്പനികള്‍ക്ക് കഴിയുന്നുണ്ട്.