This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടച്ച് സ്ക്രീന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→ടച്ച് സ്ക്രീന്‍) |
|||
വരി 3: | വരി 3: | ||
കംപ്യൂട്ടര്‍ സംവിധാനത്തിലെ പരസ്പര പ്രവര്‍ത്തിത ഇന്‍പുട്ട് ഉപകരണം. ഇത് പിക് ഡിവൈസെസ്സ് (pick devices) വിഭാഗത്തില്‍പ്പെടുന്നു. കംപ്യൂട്ടറിന്റെ മോണിറ്റര്‍ സ്ക്രീനില്‍ പ്രതിബിംബമായോ അക്ഷരരൂപത്തിലോ തെളിയുന്ന വസ്തുക്കളില്‍ (objects) നിന്ന് ഉപയോക്താവ് ആവശ്യമുള്ളവയെ ഈ സംവിധാനം വഴി തിരഞ്ഞെടുക്കുന്നത് അവയെ ചൂണ്ടിക്കാണിച്ചോ സ്പര്‍ശിച്ചോ ആണ്. മെനുവിന്റെ പേരുകള്‍, ഐക്കണുകള്‍, ബട്ടനുകള്‍, ഡേറ്റ ഇനം തുടങ്ങിയവയാണ് സാധാരണയായി സ്ക്രീനില്‍ തെളിയുന്ന പ്രധാന വസ്തുക്കള്‍. ടച്ച് സ്ക്രീനില്‍ മോണിറ്ററിന്റെ ഭാഗമായി അതിനുള്ളിലോ സ്ക്രീനിന്റെ പുറത്തോ സംവേദക യന്ത്രാവലി ഘടിപ്പിക്കാവുന്നതാണ്. ടൈപ്പ് ചെയ്യാനറിയാത്ത ഭിഷഗ്വരന്മാര് ക്കുവേണ്ടി യു. എസ്-ലെ കണ്ട്രോള് ഡേറ്റാ കോര്പ്പറേഷന് (CDC) എന്ന കമ്പനിയാണ് ഡിജി-സ്ക്രൈബ് എന്നറിയപ്പെടുന്ന പ്രഥമ ടച്ച് സ്ക്രീന്‍ നിര്‍മിച്ചത്. | കംപ്യൂട്ടര്‍ സംവിധാനത്തിലെ പരസ്പര പ്രവര്‍ത്തിത ഇന്‍പുട്ട് ഉപകരണം. ഇത് പിക് ഡിവൈസെസ്സ് (pick devices) വിഭാഗത്തില്‍പ്പെടുന്നു. കംപ്യൂട്ടറിന്റെ മോണിറ്റര്‍ സ്ക്രീനില്‍ പ്രതിബിംബമായോ അക്ഷരരൂപത്തിലോ തെളിയുന്ന വസ്തുക്കളില്‍ (objects) നിന്ന് ഉപയോക്താവ് ആവശ്യമുള്ളവയെ ഈ സംവിധാനം വഴി തിരഞ്ഞെടുക്കുന്നത് അവയെ ചൂണ്ടിക്കാണിച്ചോ സ്പര്‍ശിച്ചോ ആണ്. മെനുവിന്റെ പേരുകള്‍, ഐക്കണുകള്‍, ബട്ടനുകള്‍, ഡേറ്റ ഇനം തുടങ്ങിയവയാണ് സാധാരണയായി സ്ക്രീനില്‍ തെളിയുന്ന പ്രധാന വസ്തുക്കള്‍. ടച്ച് സ്ക്രീനില്‍ മോണിറ്ററിന്റെ ഭാഗമായി അതിനുള്ളിലോ സ്ക്രീനിന്റെ പുറത്തോ സംവേദക യന്ത്രാവലി ഘടിപ്പിക്കാവുന്നതാണ്. ടൈപ്പ് ചെയ്യാനറിയാത്ത ഭിഷഗ്വരന്മാര് ക്കുവേണ്ടി യു. എസ്-ലെ കണ്ട്രോള് ഡേറ്റാ കോര്പ്പറേഷന് (CDC) എന്ന കമ്പനിയാണ് ഡിജി-സ്ക്രൈബ് എന്നറിയപ്പെടുന്ന പ്രഥമ ടച്ച് സ്ക്രീന്‍ നിര്‍മിച്ചത്. | ||
- | [[Image:touchscreenpno4.png| | + | [[Image:touchscreenpno4.png|200x400px|left|thumb|ടച്ച് സ്ക്രീന്‍:1.പോളിസ്റ്റര്‍ അടപ്പ് 2,4.ചാലക ലേപനം 3.സ്പേസര്‍ ബിന്ദുക്കള്‍ 5.ഗ്ലാസ് പാളി 6.സിആര്‍ടി/എല്‍സിഡി]] |
പ്രകാശരശ്മികളോ വൈദ്യുതധാരയോ അപൂര്‍വമായി ശബ്ദ തരംഗമോ ഉപയോഗിച്ചാണ് ടച്ച് സ്ക്രീനിലെ സംവേദകപ്രക്രിയ (sensing) നടപ്പിലാക്കുന്നത്. ഇതുതന്നെ വിവിധ രീതികളിലാവാം. മോണിറ്റര്‍ സ്ക്രീനിന്റെ കുത്തനെയും വിലങ്ങനെയും ഉള്ള അതി രുകളില്‍ പ്രകാശ ഉല്സര്ജക ഡയോഡുകളും അവയുടെ എതിര് അതിരുകളില്‍ പ്രകാശ സൂക്ഷ്മഗ്രാഹികളും നിരനിരയായി ഘടിപ്പിക്കുന്നു. ഉപയോക്താവ് സ്ക്രീനില്‍ വിരല്‍ത്തുമ്പുകൊണ്ട് സ്പര്‍ശിക്കുകയോ സ്ക്രീനിലേക്ക് ചൂണ്ടുകയോ ചെയ്യുമ്പോള്‍ സ്ക്രീനില്‍ നെടുകേയും കുറുകേയും പ്രസരിക്കുന്ന ഏതാനും പ്രകാശരശ്മികള്‍ വിരല്‍ത്തുമ്പില്‍ തട്ടി ദിശമാറി തിരിഞ്ഞു പോകും. ഇതിനാല്‍ പ്രസ്തുത രശ്മികള്‍ പ്രകാശ സൂക്ഷ്ഗ്രാഹികളിലെത്തുന്നില്ല. ഇങ്ങനെ ഏതെല്ലാം രശ്മികളുടെ പ്രയാണത്തിനാണ് തടസ്സം നേരിട്ടതെന്ന് കണ്ടെത്താനാവും. ആ ഡേറ്റ ഉപയോഗിച്ച് സ്ക്രീനില്‍ ഉപയോക്താവ് എവിടെയാണ് സ്പര്ശിച്ചതെന്നോ എവിടേക്കാണ് വിരല്ചൂണ്ടിയതെന്നോ കംപ്യൂട്ടറിലെ സോഫ്ട് വെയര്‍ തിരിച്ചറിയുന്നു. ഇതേത്തുടര്‍ന്ന് സ്ക്രീനില്‍ ആ ഭാഗത്തുള്ള വസ്തുവിനെ അടിസ്ഥാനമാക്കിയ നിര്‍ദേശങ്ങള്‍ കംപ്യൂട്ടര്‍ പ്രാവര്‍ത്തികമാക്കുന്നു. ചില ടച്ച് സ്ക്രീനുകളില്‍ പ്രകാശ ഉത്സര്ജക ഡയോഡുകള്ക്കു പകരം, ഇന്‍ഫ്രാറെഡ് രശ്മികള്‍ പുറപ്പെടുവിക്കുന്ന ഉപകരണങ്ങളാണ് ഉപയോഗിക്കാറുള്ളത്. | പ്രകാശരശ്മികളോ വൈദ്യുതധാരയോ അപൂര്‍വമായി ശബ്ദ തരംഗമോ ഉപയോഗിച്ചാണ് ടച്ച് സ്ക്രീനിലെ സംവേദകപ്രക്രിയ (sensing) നടപ്പിലാക്കുന്നത്. ഇതുതന്നെ വിവിധ രീതികളിലാവാം. മോണിറ്റര്‍ സ്ക്രീനിന്റെ കുത്തനെയും വിലങ്ങനെയും ഉള്ള അതി രുകളില്‍ പ്രകാശ ഉല്സര്ജക ഡയോഡുകളും അവയുടെ എതിര് അതിരുകളില്‍ പ്രകാശ സൂക്ഷ്മഗ്രാഹികളും നിരനിരയായി ഘടിപ്പിക്കുന്നു. ഉപയോക്താവ് സ്ക്രീനില്‍ വിരല്‍ത്തുമ്പുകൊണ്ട് സ്പര്‍ശിക്കുകയോ സ്ക്രീനിലേക്ക് ചൂണ്ടുകയോ ചെയ്യുമ്പോള്‍ സ്ക്രീനില്‍ നെടുകേയും കുറുകേയും പ്രസരിക്കുന്ന ഏതാനും പ്രകാശരശ്മികള്‍ വിരല്‍ത്തുമ്പില്‍ തട്ടി ദിശമാറി തിരിഞ്ഞു പോകും. ഇതിനാല്‍ പ്രസ്തുത രശ്മികള്‍ പ്രകാശ സൂക്ഷ്ഗ്രാഹികളിലെത്തുന്നില്ല. ഇങ്ങനെ ഏതെല്ലാം രശ്മികളുടെ പ്രയാണത്തിനാണ് തടസ്സം നേരിട്ടതെന്ന് കണ്ടെത്താനാവും. ആ ഡേറ്റ ഉപയോഗിച്ച് സ്ക്രീനില്‍ ഉപയോക്താവ് എവിടെയാണ് സ്പര്ശിച്ചതെന്നോ എവിടേക്കാണ് വിരല്ചൂണ്ടിയതെന്നോ കംപ്യൂട്ടറിലെ സോഫ്ട് വെയര്‍ തിരിച്ചറിയുന്നു. ഇതേത്തുടര്‍ന്ന് സ്ക്രീനില്‍ ആ ഭാഗത്തുള്ള വസ്തുവിനെ അടിസ്ഥാനമാക്കിയ നിര്‍ദേശങ്ങള്‍ കംപ്യൂട്ടര്‍ പ്രാവര്‍ത്തികമാക്കുന്നു. ചില ടച്ച് സ്ക്രീനുകളില്‍ പ്രകാശ ഉത്സര്ജക ഡയോഡുകള്ക്കു പകരം, ഇന്‍ഫ്രാറെഡ് രശ്മികള്‍ പുറപ്പെടുവിക്കുന്ന ഉപകരണങ്ങളാണ് ഉപയോഗിക്കാറുള്ളത്. | ||
05:28, 4 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ടച്ച് സ്ക്രീന്‍
Touch screen
കംപ്യൂട്ടര്‍ സംവിധാനത്തിലെ പരസ്പര പ്രവര്‍ത്തിത ഇന്‍പുട്ട് ഉപകരണം. ഇത് പിക് ഡിവൈസെസ്സ് (pick devices) വിഭാഗത്തില്‍പ്പെടുന്നു. കംപ്യൂട്ടറിന്റെ മോണിറ്റര്‍ സ്ക്രീനില്‍ പ്രതിബിംബമായോ അക്ഷരരൂപത്തിലോ തെളിയുന്ന വസ്തുക്കളില്‍ (objects) നിന്ന് ഉപയോക്താവ് ആവശ്യമുള്ളവയെ ഈ സംവിധാനം വഴി തിരഞ്ഞെടുക്കുന്നത് അവയെ ചൂണ്ടിക്കാണിച്ചോ സ്പര്‍ശിച്ചോ ആണ്. മെനുവിന്റെ പേരുകള്‍, ഐക്കണുകള്‍, ബട്ടനുകള്‍, ഡേറ്റ ഇനം തുടങ്ങിയവയാണ് സാധാരണയായി സ്ക്രീനില്‍ തെളിയുന്ന പ്രധാന വസ്തുക്കള്‍. ടച്ച് സ്ക്രീനില്‍ മോണിറ്ററിന്റെ ഭാഗമായി അതിനുള്ളിലോ സ്ക്രീനിന്റെ പുറത്തോ സംവേദക യന്ത്രാവലി ഘടിപ്പിക്കാവുന്നതാണ്. ടൈപ്പ് ചെയ്യാനറിയാത്ത ഭിഷഗ്വരന്മാര് ക്കുവേണ്ടി യു. എസ്-ലെ കണ്ട്രോള് ഡേറ്റാ കോര്പ്പറേഷന് (CDC) എന്ന കമ്പനിയാണ് ഡിജി-സ്ക്രൈബ് എന്നറിയപ്പെടുന്ന പ്രഥമ ടച്ച് സ്ക്രീന്‍ നിര്‍മിച്ചത്.
പ്രകാശരശ്മികളോ വൈദ്യുതധാരയോ അപൂര്‍വമായി ശബ്ദ തരംഗമോ ഉപയോഗിച്ചാണ് ടച്ച് സ്ക്രീനിലെ സംവേദകപ്രക്രിയ (sensing) നടപ്പിലാക്കുന്നത്. ഇതുതന്നെ വിവിധ രീതികളിലാവാം. മോണിറ്റര്‍ സ്ക്രീനിന്റെ കുത്തനെയും വിലങ്ങനെയും ഉള്ള അതി രുകളില്‍ പ്രകാശ ഉല്സര്ജക ഡയോഡുകളും അവയുടെ എതിര് അതിരുകളില്‍ പ്രകാശ സൂക്ഷ്മഗ്രാഹികളും നിരനിരയായി ഘടിപ്പിക്കുന്നു. ഉപയോക്താവ് സ്ക്രീനില്‍ വിരല്‍ത്തുമ്പുകൊണ്ട് സ്പര്‍ശിക്കുകയോ സ്ക്രീനിലേക്ക് ചൂണ്ടുകയോ ചെയ്യുമ്പോള്‍ സ്ക്രീനില്‍ നെടുകേയും കുറുകേയും പ്രസരിക്കുന്ന ഏതാനും പ്രകാശരശ്മികള്‍ വിരല്‍ത്തുമ്പില്‍ തട്ടി ദിശമാറി തിരിഞ്ഞു പോകും. ഇതിനാല്‍ പ്രസ്തുത രശ്മികള്‍ പ്രകാശ സൂക്ഷ്ഗ്രാഹികളിലെത്തുന്നില്ല. ഇങ്ങനെ ഏതെല്ലാം രശ്മികളുടെ പ്രയാണത്തിനാണ് തടസ്സം നേരിട്ടതെന്ന് കണ്ടെത്താനാവും. ആ ഡേറ്റ ഉപയോഗിച്ച് സ്ക്രീനില്‍ ഉപയോക്താവ് എവിടെയാണ് സ്പര്ശിച്ചതെന്നോ എവിടേക്കാണ് വിരല്ചൂണ്ടിയതെന്നോ കംപ്യൂട്ടറിലെ സോഫ്ട് വെയര്‍ തിരിച്ചറിയുന്നു. ഇതേത്തുടര്‍ന്ന് സ്ക്രീനില്‍ ആ ഭാഗത്തുള്ള വസ്തുവിനെ അടിസ്ഥാനമാക്കിയ നിര്‍ദേശങ്ങള്‍ കംപ്യൂട്ടര്‍ പ്രാവര്‍ത്തികമാക്കുന്നു. ചില ടച്ച് സ്ക്രീനുകളില്‍ പ്രകാശ ഉത്സര്ജക ഡയോഡുകള്ക്കു പകരം, ഇന്‍ഫ്രാറെഡ് രശ്മികള്‍ പുറപ്പെടുവിക്കുന്ന ഉപകരണങ്ങളാണ് ഉപയോഗിക്കാറുള്ളത്.
വൈദ്യുതിയെ അടിസ്ഥാനമാക്കിയുള്ള മറ്റൊരു രീതിയും നിലവിലുണ്ട്. ഇവിടെ സ്ക്രീനിന്റെ ഗ്ലാസ് പ്രതലത്തില്‍ നേര്‍ത്ത രണ്ടു സ്തരങ്ങള്‍ കാണും. ആദ്യത്തെ സ്തരത്തിന്റെ പ്രതലം വിദ്യുത്ചാലകവും രണ്ടാമത്തേതിന്റേത് വിദ്യുത് പ്രതിരോധകവും ആയിരിക്കും. ഇവയ്ക്ക് ചെറിയ വോള്‍ട്ടതയും കാണും. ഉപയോക്താവ് സ്ക്രീനിന്റെ പുറത്തു തൊടുമ്പോള്‍ സ്തരങ്ങളിലെ പ്രസ്തുത ഭാഗങ്ങള്‍ പരസ്പരം സ്പര്‍ശിക്കുകയും സ്തരവോള്ട്ടതയില് വ്യത്യാസം വരികയും ചെയ്യുന്നു. ഈ വോള്‍ട്ടതാ വ്യത്യാസം കംപ്യൂട്ടര്‍ തിരിച്ചറിഞ്ഞ് ഉപയോക്താവ് എവിടെയാണ് സ്പര്‍ശിച്ചതെന്ന് കണക്കാക്കുന്നു. ഇതിനെ തുടര്‍ന്ന് നിര്‍ദിഷ്ട നിര്‍ദേശങ്ങളും പ്രാവര്‍ത്തികമാക്കുന്നു.
വൈദ്യുതി ഉപയോഗിച്ചുള്ള മറ്റൊരു സംവിധാനവും ഉണ്ട്. മോണിറ്ററിന്റെ ഗ്ലാസ് പ്രതലത്തിനു പിന്നിലായി ഒരു വിദ്യുത് ചാലക പദാര്‍ഥത്തെ വളരെ നേര്‍ത്ത സ്തരത്തിന്റെ രൂപത്തില്‍ പൂശിയശേഷം അതിലൂടെ വളരെ താഴ്ന്ന വോള്‍ട്ടതയില്‍ വൈദ്യുതി കടത്തിവിടുന്നു. മോണിറ്ററിന്റെ ഗ്ലാസ് പ്രതലം തന്നെ ഈ സ്തരത്തിന് ഒരു സംരക്ഷണ കവചം ആയി വര്‍ത്തിക്കുന്നു. ഉപയോക്താവ് സ്ക്രീനില്‍ സ്പര്‍ശിക്കുമ്പോള്‍ അവിടെയുള്ള വൈദ്യുത മണ്ഡലത്തിന്റെ രൂപത്തിന് വ്യത്യാസം വരുന്നു. ഈ രൂപമാറ്റത്തില്‍ നിന്ന് ഉപയോക്താവ് സ്പര്‍ശിച്ച ഭാഗം ഏതാണെന്ന് സിസ്റ്റം മനസ്സിലാക്കുന്നു. സ്തരത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന ഇലക്ട്രോഡുകളും സ്തരത്തിലെ വൈദ്യുത ധാരയിലുണ്ടാകുന്ന വ്യതിയാനം തിരിച്ചറിയാനുള്ള കണ്ട്രോള് കാര്‍ഡും മോണിറ്ററില്‍ തന്നെ ഉറപ്പിച്ചിരിക്കും.
സ്തരത്തിനു പകരം വളരെ നേര്‍ത്ത കമ്പികള്‍ സ്ക്രീനില്‍ കുറുകേയും നെടുകേയും ഘടിപ്പിച്ച് അവയിലൂടെ നേരിയ തോതില്‍ വൈദ്യുതി കടത്തിവിട്ടും ടച്ച് സ്ക്രീന്‍ നിര്‍മിക്കാറുണ്ട്.
ഏതു തരം വസ്തുക്കളേയും പ്രദര്‍ശിപ്പിക്കാം എന്നതാണ് ടച്ച് സ്ക്രീനിന്റെ ഏറ്റവും വലിയ ഗുണമേന്മ. കംപ്യൂട്ടറില്‍ പരിജ്ഞാനം കുറഞ്ഞവര്‍ക്കും അനായാസം ഉപയോഗിക്കാം എന്നതും ഒരു മേന്മയാണ്. പൊതുജന സമ്പര്‍ക്കം അധികമുള്ള ലൈബ്രറികള്‍, മ്യൂസിയം, റെയില്‍വേ സ്റ്റേഷന് തുടങ്ങിയ സ്ഥലങ്ങളില്‍ ടച്ച് സ്ക്രീനുകള്‍ ധാരാളമായി ഉപയോഗിക്കാറുണ്ട്. ലൈബ്രറിയിലെ കാറ്റ്ലോഗ് പരിശോധിക്കാനും, മ്യൂസിയത്തിലെ സവിശേഷതകള്‍ മനസ്സിലാക്കാനും റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടികളുടെ പോക്കുവരവ്, റിസര്‍വേഷന്‍ നില എന്നിവ അറിയാനും ടച്ച് സ്ക്രീന്‍ പ്രയോജനപ്പെടുത്തിവരുന്നു.